Just In
- 59 min ago
ഷാങ്ഹായ് ഓട്ടോ ഷോയിൽ ഒക്ടാവിയ പ്രോ സെഡാൻ പ്രദർശിപ്പിച്ച് സ്കോഡ
- 12 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
- 13 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന്‍ ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 13 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
Don't Miss
- News
പി ജയരാജനെ അപായപ്പെടുത്താൻ സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്; സുരക്ഷ വർധിപ്പിക്കാൻ പൊലീസ്
- Lifestyle
സാമ്പത്തികനേട്ടവും ഉന്നതസ്ഥാനവും ഈ രാശിക്കാര്‍ക്ക് ഫലം
- Movies
ഡിമ്പലിന്റെ കരച്ചില് സിമ്പതി ആയിട്ട് തന്നെ തോന്നി, കിടിലും നന്നായി പെര്‍ഫോം ചെയ്തു, അശ്വതിയുടെ കുറിപ്പ്
- Finance
കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തില്‍; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- Sports
IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അവതരണത്തിന് പിന്നാലെ M340i എക്സ്ഡ്രൈവ് വിറ്റഴിച്ച് ബിഎംഡബ്ല്യു
അവതരണത്തിന് തൊട്ടുപിന്നാലെ M340i എക്സ്ഡ്രൈവ് ഇന്ത്യയില്‍ വിറ്റുപോയതായി അറിയിച്ച് ബിഎംഡബ്ല്യു. 69.20 ലക്ഷം രൂപ എക്സ്ഷോറൂം വിലയ്ക്കാണ് മോഡലിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്.

ഓള്-വീല്‍ ഡ്രൈവ് ഉള്‍ക്കൊള്ളുന്ന 3-സീരീസിന്റെ സ്പോര്‍ട്ടിയര്‍ പതിപ്പാണ് M340i എക്സ്ഡ്രൈവ്. ഇതിന് M-നിര്‍ദ്ദിഷ്ട ചേസിസ് ട്യൂണിംഗും M സ്പോര്‍ട്ട് റിയര്‍ ഡിഫറന്‍ഷ്യലും ലഭിക്കും.

സെഡാനില്‍ ബിഎംഡബ്ല്യു ലേസര്‍ലൈറ്റ്, M റിയര്‍ സ്പോയിലര്‍, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ജെസ്റ്റര്‍ കണ്ട്രോള് ഉള്ള 10.25 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, ഹെഡ്-അപ്പ് ഡിസ്പ്ലേ, 16 സ്പീക്കര്‍ ഹാര്‍മാന്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റം എന്നിവ ഉള്‍ക്കൊള്ളുന്നു.
MOST READ: പുത്തൻ എതിരാളികൾക്കിടയിലും തലയെടുപ്പോടെ വിറ്റാര ബ്രെസ; വിൽപ്പനയിൽ 70 ശതമാനം വർധനവ്

ട്വിന്‍ ടര്‍ബോ 3.0 ലിറ്റര്‍ ഇന്‍ലൈന്‍ 6 സിലിണ്ടര്‍ എഞ്ചിനാണ് M340i എക്സ്ഡ്രൈവിന്റെ കരുത്ത്. ഈ യൂണിറ്റ് 377 bhp കരുത്തും 500 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

എഞ്ചിന് 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കുകയും നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുകയും ചെയ്യുന്നു. 4.4 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും.
MOST READ: സൈക്കിൾ റാലി പോലൊരു കൈഗർ റാലി; ഒരുമിച്ച് 100 യൂണിറ്റ് ഡെലിവറി ചെയ്ത് റെനോ ഡീലർ

ഡ്രാവിറ്റ് ഗ്രേ, സണ്‍സെറ്റ് ഓറഞ്ച്, ടാന്‍സാനൈറ്റ് ബ്ലൂ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ കാര്‍ ലഭ്യമാണ്. കോണ്ട്രാസ്റ്റ് ബ്ലൂ സ്റ്റിച്ചിംഗിനൊപ്പം ബ്ലാക്കില്‍ അല്‍കന്റാര / സെന്സടെക് കോമ്പിനേഷന്‍ അപ്ഹോള്‍സ്റ്ററിയും M340i-ന് ലഭിക്കുന്നു.

സ്പോര്‍ട്സ് സെഡാനെക്കുറിച്ച് പറയുമ്പോള്‍, M340i എക്സ്ഡ്രൈവില്‍ ഇന്റഗ്രേറ്റഡ് ഡിആര്‍എല്ലുകളുള്ള നേര്‍ത്ത രൂപത്തിലുള്ള ഹെഡ്ലാമ്പുകള്‍, ബ്രാന്‍ഡിന്റെ സിഗ്നേച്ചര്‍ ഗ്രില്‍, സ്പോര്‍ട്ടി ഭാവം നല്കുന്ന ബമ്പറുകള്‍, റിയര്‍ സ്പോയിലര്‍, 18 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ ലഭിക്കുന്നു.

ഇക്കോ പ്രോ, കംഫര്‍ട്ട്, സ്പോര്‍ട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ കാറിന് ലഭിക്കുന്നു. കൂടാതെ, സസ്പെന്‍ഷനും സ്റ്റിയറിംഗും ഡ്രൈവിംഗ് മോഡുകള്‍ക്കനുസരിച്ച് ക്രമീകരിക്കാന്‍ സാധിക്കുമെന്നും കമ്പനി അറിയിച്ചു.

M340i നിരവധി ഡ്രൈവിംഗ് അസിസ്റ്റും കമ്പനി അവതരിപ്പിക്കുന്നു. എബിഎസിനൊപ്പം ഡൈനാമിക് സ്റ്റെബിലിറ്റി കണ്ട്രോള്, കോര്‍ണറിംഗ് ബ്രേക്ക് കണ്ട്രോള്, ഡൈനാമിക് ബ്രേക്ക് കണ്ട്രോള്, പ്രകടന നിയന്ത്രണം, ഡ്രൈ ബ്രേക്കിംഗ് പ്രവര്‍ത്തനം, സ്റ്റാര്‍ട്ട്-ഓഫ് അസിസ്റ്റന്റ്, M സ്പോര്‍ട്ട് ഡിഫറന്‍ഷ്യല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.