പുത്തൻ എതിരാളികൾക്കിടയിലും തലയെടുപ്പോടെ വിറ്റാര ബ്രെസ; വിൽപ്പനയിൽ 70 ശതമാനം വർധനവ്

രാജ്യത്തെ സബ്-4 മീറ്റർ ശ്രേണിയിൽ വിറ്റാര ബ്രെസയുമായി 2016-ലാണ് മാരുതി സുസുക്കി കടന്നുവരുന്നത്. അന്ന് സെഗ്മെന്റിൽ ഫോർഡ് ഇക്കോസ്പോർട്ടിൽ നിന്നും മാത്രമാണ് മത്സരം നേരിടേണ്ട വന്നിരുന്നത്.

പുത്തൻ എതിരാളികൾക്കിടയിലും തലയെടുപ്പോടെ വിറ്റാര ബ്രെസ; വിൽപ്പനയിൽ 70 ശതമാനം വർധനവ്

എന്നാൽ പോകപോകെ ധാരാളം മോഡലുകൾ ഈ ശ്രേണിയിലേക്ക് എത്തി. ചുരുക്കി പറഞ്ഞാൽ ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ വാഹന നിർമാണ കമ്പനികൾക്കും ഇന്ന് ഒരു സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി ഉണ്ട് എന്നതാണ് ശ്രദ്ധേയം.

പുത്തൻ എതിരാളികൾക്കിടയിലും തലയെടുപ്പോടെ വിറ്റാര ബ്രെസ; വിൽപ്പനയിൽ 70 ശതമാനം വർധനവ്

തുടക്കകാലത്ത് ബ്രെസയ്ക്ക് ലഭിച്ചത് ഗംഭീര സ്വീകരണമായിരുന്നു. ഒരു വർഷത്തിനുള്ളിൽ വാഹനത്തിന്റെ ഒരു ലക്ഷം യൂണിറ്റുകൾ മാരുതി നിരത്തിലെത്തിച്ചു. സബ്-4 മീറ്റർ എസ്‌യുവി സെഗ്‌മെന്റിന്റെ ജനപ്രീതി വർധിച്ചതോടെ പുതിയ എതിരാളികളും എത്തി.

MOST READ: 2022 പ്രൊഡക്ഷൻ സ്പെക് വാഗനീർ, ഗ്രാൻഡ് വാഗനീർ മോഡലുകൾ അവതരിപ്പിച്ച് ജീപ്പ്

പുത്തൻ എതിരാളികൾക്കിടയിലും തലയെടുപ്പോടെ വിറ്റാര ബ്രെസ; വിൽപ്പനയിൽ 70 ശതമാനം വർധനവ്

എന്നിരുന്നാലും വിറ്റാര ബ്രെസയുടെ വിൽപ്പനയെ തൊടൊൻ ആർക്കുമായില്ല എന്നുവേണം പറയാൻ. 2018 മധ്യത്തോടെ അഞ്ച് സീറ്റർ എസ്‌യുവി മൂന്ന് ലക്ഷം വിൽപ്പനയെന്ന നാഴികക്കല്ലിലെത്തി. 2019 ഫെബ്രുവരിയിൽ തന്നെ നാല് ലക്ഷം യൂണിറ്റ് വിൽപ്പനയും ബ്രെസ സ്വന്തം പേരിലാക്കി.

പുത്തൻ എതിരാളികൾക്കിടയിലും തലയെടുപ്പോടെ വിറ്റാര ബ്രെസ; വിൽപ്പനയിൽ 70 ശതമാനം വർധനവ്

2017-ന്റെ അവസാനത്തിൽ ടാറ്റ നെക്സോൺ, 2019 ഫെബ്രുവരിയിൽ മഹീന്ദ്ര XUV300, അതേ വർഷം തന്നെ ഹ്യുണ്ടായി വെന്യു, അടുത്തിടെ കിയ സോനെറ്റ്, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ എന്നിവയുടെ കടന്നു വരവോടെ സെഗ്‌മെന്റെ വിഹിതം വലിയ വ്യത്യാസത്തിൽ വികസിച്ചു.

MOST READ: മാതാപിതാക്കളെ പിന്തുണയ്ക്കുന്നതിനായി 'വീല്‍സ് ഓഫ് ലൗവ്' പ്രോഗ്രാമുമായി ടാറ്റ

പുത്തൻ എതിരാളികൾക്കിടയിലും തലയെടുപ്പോടെ വിറ്റാര ബ്രെസ; വിൽപ്പനയിൽ 70 ശതമാനം വർധനവ്

ഒരൊറ്റ എഞ്ചിൻ ഓപ്ഷൻ വാഗ്ദാനം ചെയ്തിട്ടും മാരുതി സുസുക്കി വിറ്റാര ബ്രെസ പ്രതിമാസ വിൽപ്പന കണക്കുകളിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ തുടർന്നു. നിലവിൽ കടുത്ത മത്സരം ശ്രേണിയിൽ നടക്കുമ്പോഴും ബ്രെസയെ തേടി ആളുകൾ എത്തുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

പുത്തൻ എതിരാളികൾക്കിടയിലും തലയെടുപ്പോടെ വിറ്റാര ബ്രെസ; വിൽപ്പനയിൽ 70 ശതമാനം വർധനവ്

കഴിഞ്ഞ ദിവസം ഇന്ത്യയിൽ ആറ് ലക്ഷം വിൽപ്പനയും ബ്രെസ പിന്നിട്ടു. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഒരു വർഷം മുമ്പാണ് മാരുതി വിപണിയിൽ പരിചയപ്പെടുത്തിയത്. കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ 2021 ഫെബ്രുവരിയിൽ 95 ശതമാനം വളർച്ചയും മോഡലിനുണ്ടായി.

MOST READ: സൈക്കിൾ റാലി പോലൊരു കൈഗർ റാലി; ഒരുമിച്ച് 100 യൂണിറ്റ് ഡെലിവറി ചെയ്ത് റെനോ ഡീലർ

പുത്തൻ എതിരാളികൾക്കിടയിലും തലയെടുപ്പോടെ വിറ്റാര ബ്രെസ; വിൽപ്പനയിൽ 70 ശതമാനം വർധനവ്

2020-ൽ ഇതേ കാലയളവിൽ വിറ്റ 28,169 യൂണിറ്റുകളിൽ നിന്ന് ഇത്തവണയത് 54,850 യൂണിറ്റുകളായി മാറിയെന്ന് സാരം. 69 ശതമാനം വളർച്ചയോടെ വിറ്റാര ബ്രെസ മുന്നിലെത്തി. 2021 ജനുവരിയിൽ ഇത് 11,585 യൂണിറ്റായിരുന്നു.

പുത്തൻ എതിരാളികൾക്കിടയിലും തലയെടുപ്പോടെ വിറ്റാര ബ്രെസ; വിൽപ്പനയിൽ 70 ശതമാനം വർധനവ്

പുത്തൻ എതിരാളികളായ വെന്യു, സോനെറ്റ്, നെക്സോൺ, കൈഗർ എന്നിവയേക്കാൾ മുന്നിലാണ് ബ്രെസ എന്നതും ശ്രദ്ധേയമാണ്. നിലവിൽ, 1.5 ലിറ്റർ നാല് സിലിണ്ടർ K15B മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് മാത്രമാണ് മാരുതി വാഹനത്തെ വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

പുത്തൻ എതിരാളികൾക്കിടയിലും തലയെടുപ്പോടെ വിറ്റാര ബ്രെസ; വിൽപ്പനയിൽ 70 ശതമാനം വർധനവ്

ഈ പെട്രോൾ യൂണിറ്റ് പരമാവധി 104.7 bhp കരുത്തിൽ 138 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. കൂടാതെ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സിലേക്കാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

പുത്തൻ എതിരാളികൾക്കിടയിലും തലയെടുപ്പോടെ വിറ്റാര ബ്രെസ; വിൽപ്പനയിൽ 70 ശതമാനം വർധനവ്

7.39 ലക്ഷം രൂപ മുതൽ 11.40 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ എക്സ്ഷോറൂം വില. LXi, VXi, ZXi, ZXi Plus എന്നിങ്ങനെ നാല് വേരിയന്റുകളിലായി എസ്‌യുവി തെരഞ്ഞെടുക്കാനും സാധിക്കും.

പുത്തൻ എതിരാളികൾക്കിടയിലും തലയെടുപ്പോടെ വിറ്റാര ബ്രെസ; വിൽപ്പനയിൽ 70 ശതമാനം വർധനവ്

എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, 16 ഇഞ്ച് പ്രിസിഷൻ കട്ട് അലോയ് വീലുകൾ മൂന്ന് ഡ്യുവൽ-ടോൺ പെയിന്റ് സ്കീമുകൾ, ഏഴ് ഇഞ്ച് സ്മാർട്ട്പ്ലേ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയും വാഹനത്തിന്റെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.

Most Read Articles

Malayalam
English summary
Maruti Vitara Brezza Sales Increased By 70 Percent. Read in Malayalam
Story first published: Friday, March 12, 2021, 9:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X