പുതുതലമുറ അള്‍ട്രാ സ്ലീക് T-സീരീസ് സ്മാര്‍ട് ട്രക്കുകള്‍ അവതരിപ്പിച്ച് ടാറ്റ; വില 13.99 ലക്ഷം മുതല്‍

രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ് ഇടത്തരം, ചെറിയ വാണിജ്യ ട്രക്ക് ആയ (I&LCV) അള്‍ട്രാ സ്ലീക് T സീരീസ് ശ്രേണി പുറത്തിറക്കി.

പുതുതലമുറ അള്‍ട്രാ സ്ലീക് T-സീരീസ് സ്മാര്‍ട് ട്രക്കുകള്‍ അവതരിപ്പിച്ച് ടാറ്റ; വില 13.99 ലക്ഷം മുതല്‍

നഗരപ്രദേശങ്ങളിലെ ചരക്ക് കടത്തിന് തീര്‍ത്തും അനുയോജ്യമായ രീതിയിലാണ് വാഹനത്തിന്റെ ഡിസൈനും നിര്‍മ്മാണവും. T. 6,T. 7,T.9 എന്നീ മൂന്ന് പതിപ്പുകളില്‍ വാഹനം ലഭ്യമാണ്.

പുതുതലമുറ അള്‍ട്രാ സ്ലീക് T-സീരീസ് സ്മാര്‍ട് ട്രക്കുകള്‍ അവതരിപ്പിച്ച് ടാറ്റ; വില 13.99 ലക്ഷം മുതല്‍

പുതിയ ടാറ്റ അള്‍ട്രാ സ്ലീക്ക് T സീരീസ് ശ്രേണിയുടെ വില T.6 മോഡലിന് 13.99 ലക്ഷം രൂപയും, T.7 മോഡലിന് 15.29 ലക്ഷം രൂപയും, T.9 മോഡലിന് 17.29 ലക്ഷം എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില.

MOST READ: ഡിഫെന്‍ഡര്‍ ശ്രേണിയില്‍ ഡീസല്‍ എഞ്ചിന്‍ അവതരിപ്പിച്ച് ലാന്‍ഡ് റോവര്‍

പുതുതലമുറ അള്‍ട്രാ സ്ലീക് T-സീരീസ് സ്മാര്‍ട് ട്രക്കുകള്‍ അവതരിപ്പിച്ച് ടാറ്റ; വില 13.99 ലക്ഷം മുതല്‍

വിവിധ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ 10 മുതല്‍ 20 അടി വരെ വലുപ്പമുള്ള ഡെക്കുകളില്‍ വാഹനം ഉപഭോക്താക്കളില്‍ എത്തുമെന്നും കമ്പനി അറിയിച്ചു. 1,900 mm വലിപ്പമുള്ള ക്യാബിന്‍ ഡ്രൈവര്‍ക്ക് ഏറെ സൗകര്യപ്രദമാണ്.

പുതുതലമുറ അള്‍ട്രാ സ്ലീക് T-സീരീസ് സ്മാര്‍ട് ട്രക്കുകള്‍ അവതരിപ്പിച്ച് ടാറ്റ; വില 13.99 ലക്ഷം മുതല്‍

അതേസമയം തന്നെ തിരക്കേറിയ നഗരങ്ങളില്‍ അനായാസമായ ഡ്രൈവിങ്ങിന് അനുയോജ്യമായ രീതിയിലാണ് രൂപകല്‍പന. ഏറ്റവും മികച്ച പ്രകടനം, സുഖകരമായ ഡ്രൈവിംഗ്, സൗകര്യം, കണക്റ്റിവിറ്റി, സുരക്ഷ, കുറഞ്ഞ പ്രവര്‍ത്തനച്ചെലവ് എന്നിങ്ങനെയുള്ള ആറിന്റെ ശക്തി എന്ന തത്വം അടിസ്ഥാനമാക്കിയാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്.

MOST READ: ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ കാറാകാൻ നെക്സോ, ഫ്യുവൽ സെൽ വാഹനത്തിനായുള്ള ടൈപ്പ് അംഗീകാരം നേടി ഹ്യുണ്ടായി

പുതുതലമുറ അള്‍ട്രാ സ്ലീക് T-സീരീസ് സ്മാര്‍ട് ട്രക്കുകള്‍ അവതരിപ്പിച്ച് ടാറ്റ; വില 13.99 ലക്ഷം മുതല്‍

സ്‌റ്റൈലിനോടൊപ്പം സൗകര്യം, കുറഞ്ഞ ശബ്ദവും വൈബ്രേഷനും എന്നിവ സംയോജിക്കുന്നതാണ് അള്‍ട്രാ സ്ലീക് T സീരീസ്, ഹാര്‍ഷ്‌നെസ്സ് (NVH) ലെവല്‍, ഇടുങ്ങിയ റോഡുകളിലൂടെയും അനായാസമായ സഞ്ചാരവും ഡ്രൈവിംഗും ഒത്തിണങ്ങുന്നതാണ് അള്‍ട്രാ സ്ലീക് T സീരീസ്.

പുതുതലമുറ അള്‍ട്രാ സ്ലീക് T-സീരീസ് സ്മാര്‍ട് ട്രക്കുകള്‍ അവതരിപ്പിച്ച് ടാറ്റ; വില 13.99 ലക്ഷം മുതല്‍

വാക്ക്ത്രൂ കാബിന്‍ ഉയര്‍ന്ന സുരക്ഷയ്ക്കായി ക്രാഷ് ടെസ്റ്റ് നടത്തിയതാണ്. ഉയരം ക്രമീകരിക്കാവുന്ന സീറ്റ്, ടിള്‍ട് ആന്‍ഡ് ടെലിസ്‌കോപിക് പവര്‍ സ്റ്റീയറിംഗ്, ഡാഷ്‌ബോര്‍ഡില്‍ ഘടിപ്പിച്ച ഗിയര്‍ ലിവര്‍ എന്നിവ സഹിതം ആണ് ക്യാബിന്‍ ഒരുക്കിയിരിക്കുന്നത്.

MOST READ: ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം കാത്തിരിപ്പ് കാലയളവുമായി വരുന്ന ജനപ്രിയ എസ്‌യുവികൾ

പുതുതലമുറ അള്‍ട്രാ സ്ലീക് T-സീരീസ് സ്മാര്‍ട് ട്രക്കുകള്‍ അവതരിപ്പിച്ച് ടാറ്റ; വില 13.99 ലക്ഷം മുതല്‍

ഇന്‍ബില്‍ട്ട് മ്യൂസിക് സിസ്റ്റം, യുഎസ്ബി ഫാസ്റ്റ് ചാര്‍ജിങ് പോര്‍ട്ട്, വിശാലമായ സ്റ്റോറേജ് എന്നിവ കൂടുതല്‍ സൗകര്യം നല്‍കുന്നു. എയര്‍ ബ്രേക്കുകളും, പരബോളിക് ലീഫ് സസ്‌പെന്‍ഷനും കൂടുതല്‍ സുരക്ഷ നല്‍കുന്നു. ലെന്‍സ് ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ് എന്നിവ രാത്രിയിലും മികച്ച കാഴ്ച പ്രദാനം ചെയ്യുന്നു.

പുതുതലമുറ അള്‍ട്രാ സ്ലീക് T-സീരീസ് സ്മാര്‍ട് ട്രക്കുകള്‍ അവതരിപ്പിച്ച് ടാറ്റ; വില 13.99 ലക്ഷം മുതല്‍

വൈവിധ്യം ഉറപ്പുനല്‍കി കൊണ്ട് അള്‍ട്രാ സ്ലീക് T സീരീസ് നാല് ടയര്‍, ആറ് ടയര്‍, വിവിധ വലിപ്പത്തിലുള്ള ഡെക്ക് എന്നീ പതിപ്പുകളില്‍ ലഭ്യമാണ്. ഇകോമേഴ്‌സ് ഉല്‍പ്പന്നങ്ങള്‍, എഫ്എംസിജി, വ്യവസായ ഉല്‍പ്പന്നങ്ങള്‍, എല്‍പിജി സിലിണ്ടറുകള്‍, കൊവിഡ്-19 വാക്‌സിന്‍ വിതരണത്തിനുള്ള ശീതീകരിച്ച കണ്ടെയ്‌നറുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിന് യോജിക്കുന്നതാണ് ഈ മോഡല്‍.

MOST READ: ബ്രാൻഡിന്റെ ആദ്യ സമ്പൂർണ ഇലക്‌ട്രിക് കാറായ X പ്രോലോഗിന്റെ ടീസർ ചിത്രം പങ്കുവെച്ച് ടൊയോട്ട

പുതുതലമുറ അള്‍ട്രാ സ്ലീക് T-സീരീസ് സ്മാര്‍ട് ട്രക്കുകള്‍ അവതരിപ്പിച്ച് ടാറ്റ; വില 13.99 ലക്ഷം മുതല്‍

ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ആയ മുട്ട, പാല്‍, കാര്‍ഷികോല്‍പന്നങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിനും ഈ വാഹനം ഏറെ അനുയോജ്യമാണ്. 100 bhp കരുത്തും 300 Nm torque ഉം നല്‍കുന്ന ബിഎസ് VI, 4SPCR എഞ്ചിനാണ് വാഹനത്തിനുള്ളത്.

പുതുതലമുറ അള്‍ട്രാ സ്ലീക് T-സീരീസ് സ്മാര്‍ട് ട്രക്കുകള്‍ അവതരിപ്പിച്ച് ടാറ്റ; വില 13.99 ലക്ഷം മുതല്‍

മികച്ച കരുത്തും ഇന്ധനക്ഷമതയും ഇത് പ്രദാനം ചെയ്യുന്നു. കരുത്തുറ്റ മോഡുലര്‍ ചട്ടക്കൂടില്‍ വരുന്ന വാഹനം ഈട് ഉറപ്പുനല്‍കുന്നു. കുറഞ്ഞ റോളിംഗ് റെസിസ്റ്റന്‍സ് ഉള്ള റേഡിയല്‍ ടയറുകള്‍ ഇന്ധനക്ഷമത വീണ്ടും കൂട്ടുന്നു.

പുതുതലമുറ അള്‍ട്രാ സ്ലീക് T-സീരീസ് സ്മാര്‍ട് ട്രക്കുകള്‍ അവതരിപ്പിച്ച് ടാറ്റ; വില 13.99 ലക്ഷം മുതല്‍

മൂന്ന് വര്‍ഷം അല്ലെങ്കില്‍ മൂന്ന് ലക്ഷം കിലോമീറ്റര്‍ എന്ന ആകര്‍ഷകമായ വാറണ്ടിയാണ് ടാറ്റ നല്‍കുന്നത്. വാണിജ്യ വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ക്ഷേമം, ഓണ്‍ സൈറ്റ് സര്‍വീസ്, വാര്‍ഷിക മെയിന്റനന്‍സ് സൗകര്യം എന്നിവ നല്‍കുന്ന സമ്പൂര്‍ണ്ണ സേവ 2.0, ടാറ്റ സമര്‍ത്ത് തുടങ്ങിയവയും മോഡലില്‍ ലഭ്യമാണ്.

Most Read Articles

Malayalam
English summary
Tata Motors Launched New Ultra Sleek T.Series Range Of Trucks, Price, Features, Design Details Find Here. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X