ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം കാത്തിരിപ്പ് കാലയളവുമായി വരുന്ന ജനപ്രിയ എസ്‌യുവികൾ

കഴിഞ്ഞ വർഷം ഇന്ത്യയിലെ വാഹന വ്യവസായത്തിന് ഒരു പ്രയാസകരമായ സമയമായിരുന്നു, 2020 മധ്യത്തോടെ വാഹന വിൽപ്പന കുത്തനെ ഇടിഞ്ഞു. എന്നാൽ കാറുകളുടെ ഡിമാൻഡ് ഇപ്പോൾ ഉയർന്നു വരികയാണ്.

ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം കാത്തിരിപ്പ് കാലയളവുമായി വരുന്ന ജനപ്രിയ എസ്‌യുവികൾ

വർധിച്ചുവരുന്ന ആവശ്യങ്ങളുമായി പൊരുത്തപ്പെടാൻ കാർ നിർമ്മാതാക്കൾ പാടുപെടുന്നതിനാൽ, ചില മോഡലുകൾക്ക് ഇപ്പോൾ വലിയ കാത്തിരിപ്പ് കാലയളവുകളാണുള്ളത്.

ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം കാത്തിരിപ്പ് കാലയളവുമായി വരുന്ന ജനപ്രിയ എസ്‌യുവികൾ

2021 മാർച്ച് വരെ ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം കാത്തിരിപ്പ് കാലയളവുള്ള ചില ജനപ്രിയ മോഡലുകളുടെ പട്ടിക ഞങ്ങൾ ഇവിടെ സമാഹരിച്ചിരിക്കുന്നു.

ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം കാത്തിരിപ്പ് കാലയളവുമായി വരുന്ന ജനപ്രിയ എസ്‌യുവികൾ

1. മഹീന്ദ്ര ഥാർ (9 മാസം)

രണ്ടാം തലമുറ മഹീന്ദ്ര ഥാർ കഴിഞ്ഞ ഒക്ടോബറിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്, എസ്‌യുവി ഉപഭോക്താക്കൾക്കിടയിൽ പെട്ടെന്ന് ഒരു വിജയമായി മാറി. എന്നിരുന്നാലും, എസ്‌യുവിയുടെ ആവശ്യകത അതിന്റെ ഉൽപാദന ശേഷിയേക്കാൾ വളരെ കൂടുതലാണ്, അതിനാൽ കാത്തിരിപ്പ് കാലാവധി നിലവിൽ ഒമ്പത് മാസം വരെ എത്തിൽ നിൽക്കുകയാണ്!

ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം കാത്തിരിപ്പ് കാലയളവുമായി വരുന്ന ജനപ്രിയ എസ്‌യുവികൾ

ഉൽ‌പാദന ശേഷി ഇനിയും വർധിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്, എന്നാൽ സെമികണ്ടക്ടർ ചിപ്പുകളുടെ ആഗോള ക്ഷാമം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം കാത്തിരിപ്പ് കാലയളവുമായി വരുന്ന ജനപ്രിയ എസ്‌യുവികൾ

2. ഹ്യുണ്ടായി ക്രെറ്റ (9 മാസം വരെ)

ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയാണ് ഹ്യുണ്ടായി ക്രെറ്റ, ഉയർന്ന ഡിമാൻഡുള്ളതിനാൽ, ഇതിന് അവിശ്വസനീയമാംവിധം ഉയർന്ന കാത്തിരിപ്പ് കാലയലവാണുള്ളത്.

ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം കാത്തിരിപ്പ് കാലയളവുമായി വരുന്ന ജനപ്രിയ എസ്‌യുവികൾ

താഴ്ന്ന വേരിയന്റുകളിൽ, അടിസ്ഥാന E ട്രിം പോലെ, കാത്തിരിപ്പ് കാലയളവ് ഒമ്പത് മാസം വരെ ഉയർന്നിരിക്കുകയാണ്! മറ്റ് വകഭേദങ്ങൾക്ക് ഏകദേശം മൂന്ന് മാസത്തെ കാത്തിരിപ്പ് കാലയളവുമായി വരുന്നു.

ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം കാത്തിരിപ്പ് കാലയളവുമായി വരുന്ന ജനപ്രിയ എസ്‌യുവികൾ

3. നിസാൻ മാഗ്നൈറ്റ് (6.5 മാസം വരെ)

കഴിഞ്ഞ വർഷം ഡിസംബറിലാണ് നിസാൻ മാഗ്നൈറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഉൽ‌പാദന ശേഷി വർധിപ്പിക്കുന്നതിനായി എസ്‌യുവിയോടുള്ള ഉപഭോക്താക്കളുടെ പ്രതികരണം വളരെയധികം മികച്ചതായിരുന്നു, ഇത് പ്ലാന്റിൽ മൂന്നാമത്തെ ഷിഫ്റ്റ് ആരംഭിക്കാൻ നിർമ്മാതാക്കളെ പ്രേരിപ്പിച്ചു.

ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം കാത്തിരിപ്പ് കാലയളവുമായി വരുന്ന ജനപ്രിയ എസ്‌യുവികൾ

ഇന്ത്യയിലുടനീളമുള്ള തെരഞ്ഞെടുത്ത നഗരങ്ങളിൽ ചില വകഭേദങ്ങൾക്കായി മാഗ്നൈറ്റിനായുള്ള കാത്തിരിപ്പ് കാലയളവ് നിലവിൽ 28 ആഴ്ച വരെ നീളുന്നു!

ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം കാത്തിരിപ്പ് കാലയളവുമായി വരുന്ന ജനപ്രിയ എസ്‌യുവികൾ

4. കിയ സോനെറ്റ് (5 മാസം വരെ)

ഇന്ത്യൻ വിപണിയിലെ ഏറ്റവും വൈവിധ്യമാർന്ന സബ്-ഫോർ മീറ്റർ എസ്‌യുവിയാണ് കിയ സോനെറ്റ്. മൂന്ന് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകൾ ഇത് വാഗ്ദാനം ചെയ്യുന്നു, ധാരാളം ട്രാൻസ്മിഷൻ ചോയിസുകളും നിരവധി സവിശേഷതകളും ഉപകരണങ്ങളും നിർമ്മാതാക്കൾ ഒരുക്കുന്നു.

ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം കാത്തിരിപ്പ് കാലയളവുമായി വരുന്ന ജനപ്രിയ എസ്‌യുവികൾ

അതുപോലെ, സോനെറ്റിന്റെ ആവശ്യകത വളരെ ഉയർന്നതാണ്, കൂടാതെ ചില നഗരങ്ങളിൽ ചില വേരിയന്റുകൾക്കായി അഞ്ച് മാസം വരെ കാത്തിരിപ്പ് കാലാവധി വരെ എത്തി നിൽക്കുന്നു.

ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം കാത്തിരിപ്പ് കാലയളവുമായി വരുന്ന ജനപ്രിയ എസ്‌യുവികൾ

5. റെനോ കൈഗർ (2 മാസം വരെ)

റെനോ കൈഗർ കഴിഞ്ഞ മാസം ഇന്ത്യയിൽ അവതരിപ്പിച്ചു, അതിന്റെ മികച്ച സ്റ്റൈലിംഗ്, മിതമായ എഞ്ചിൻ ഓപ്ഷനുകൾ, വളരെ താങ്ങാവുന്ന വില എന്നിവയാൽ ഇത് ഇതിനകം തന്നെ വിപണിയിൽ ശക്തമായ ഡിമാൻഡുമായി വരുന്നു.

ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം കാത്തിരിപ്പ് കാലയളവുമായി വരുന്ന ജനപ്രിയ എസ്‌യുവികൾ

ന്യൂഡൽഹി, ഗുരുഗ്രാം, ജയ്പൂർ തുടങ്ങിയ തെരഞ്ഞെടുത്ത പട്ടണങ്ങളിൽ, പുതിയ കൈഗറിനായുള്ള കാത്തിരിപ്പ് കാലയളവ് എട്ട് ആഴ്ച വരെ നീളുന്നു!

ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം കാത്തിരിപ്പ് കാലയളവുമായി വരുന്ന ജനപ്രിയ എസ്‌യുവികൾ

6. പുതിയ ടാറ്റ സഫാരി (2 മാസം വരെ)

പുതിയ സഫാരി കഴിഞ്ഞ മാസം ടാറ്റ ഇന്ത്യയിൽ പുറത്തിറക്കി. എസ്‌യുവിയുടെ ആവശ്യകത നമ്മുടെ വിപണിയിൽ ശക്തമാണെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി. ‘അഡ്വഞ്ചർ പേർസോണ' വേരിയന്റും ഉപഭോക്താക്കൾക്കിടയിൽ വളരെ ജനപ്രിയമാണ്.

ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം കാത്തിരിപ്പ് കാലയളവുമായി വരുന്ന ജനപ്രിയ എസ്‌യുവികൾ

നിലവിൽ, 2021 സഫാരിയുടെ കാത്തിരിപ്പ് കാലയളവ് ഏകദേശം 45 ദിവസം മുതൽ 60 ദിവസം വരെയാണ്, ബുക്കിംഗ് എണ്ണം കൂടുന്നതിനനുസരിച്ച് ഇതും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Popular SUVs With Highest Waiting Period In India. Read in Malayalam.
Story first published: Wednesday, March 10, 2021, 18:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X