ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ കാറാകാൻ നെക്സോ, ഫ്യുവൽ സെൽ വാഹനത്തിനായുള്ള ടൈപ്പ് അംഗീകാരം നേടി ഹ്യുണ്ടായി

ഇന്ത്യൻ വിപണിയിൽ ഒരു പുതിയ ഫ്യുവൽ സെൽ കാർ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. അന്താരാഷ്‌ട്ര വിപണികളിലുള്ള നെക്സോ എന്ന മോഡലിനെയാണ് കമ്പനി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ കാറാകാൻ നെക്സോ, ഫ്യുവൽ സെൽ വാഹനത്തിനായുള്ള ടൈപ്പ് അംഗീകാരം നേടി ഹ്യുണ്ടായി

2019 മുതലെ ഈ ഫ്യുവൽ സെൽ കാറിനെ ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കാനുള്ള സാധ്യതകൾ പഠിച്ചുവരികയായിരുന്നു ഹ്യുണ്ടായി. ഇന്ത്യൻ വിപണിയിലെ ആദ്യത്തെ ഹൈഡ്രജൻ കാറായിക്കും നെക്സോ എന്ന പ്രത്യേകതയുമുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ കാറാകാൻ നെക്സോ, ഫ്യുവൽ സെൽ വാഹനത്തിനായുള്ള ടൈപ്പ് അംഗീകാരം നേടി ഹ്യുണ്ടായി

നെക്സോയെ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ഫ്യുവൽ സെൽ വാഹനത്തിനായുള്ള ടൈപ്പ് അംഗീകാരം ഹ്യുണ്ടായിക്ക് ഇപ്പോൾ ലഭിച്ചിരിക്കുകയാണ്. അതിനാൽ ഈ വർഷം തന്നെ ഹൈഡ്രജൻ കാറിനെ വിപണിയിൽ പ്രതീക്ഷിക്കാം.

MOST READ: 2021 അവസാനത്തോടെ ബജാജ് നിര്‍മ്മിച്ച ഇലക്ട്രിക് സ്‌കൂട്ടറുകളെ ശ്രേണിയില്‍ ചേര്‍ക്കാന്‍ യുലു

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ കാറാകാൻ നെക്സോ, ഫ്യുവൽ സെൽ വാഹനത്തിനായുള്ള ടൈപ്പ് അംഗീകാരം നേടി ഹ്യുണ്ടായി

4,670 മില്ലീമീറ്റർ നീളവും 1,860 മില്ലീമീറ്റർ വീതിയും 1,630 മില്ലീമീറ്റർ ഉയരവും 2,790 മില്ലീമീറ്റർ വീൽബേസുമുള്ള ഹ്യുണ്ടായിയുടെ മുൻനിര സാങ്കേതിക കാറാണ് നെക്സോ ഫ്യുവൽ സെൽ ഇലക്ട്രിക്.

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ കാറാകാൻ നെക്സോ, ഫ്യുവൽ സെൽ വാഹനത്തിനായുള്ള ടൈപ്പ് അംഗീകാരം നേടി ഹ്യുണ്ടായി

ആധുനിക ഡ്രൈവർ സഹായ പ്രവർത്തനങ്ങളും ഏറ്റവും പുതിയ ഡിസൈൻ സവിശേഷതകളും ഉൾക്കൊള്ളുന്ന വൈദ്യുതീകരിച്ച സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ഒരു എസ്‌യുവി ക്രോസ്ഓവറായാണ് ഇത് രൂപംകൊണ്ടിരിക്കുന്നതും.

MOST READ: വാഹന മലിനീകരണം കുറയ്ക്കുക ലക്ഷ്യം; ഇനിമുതല്‍ പെട്രോളില്‍ 20 ശതമാനം എഥനോളും

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ കാറാകാൻ നെക്സോ, ഫ്യുവൽ സെൽ വാഹനത്തിനായുള്ള ടൈപ്പ് അംഗീകാരം നേടി ഹ്യുണ്ടായി

അടുത്തിടെ ഗ്രീൻ NCAP-ൽ 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കാനും ഹ്യുണ്ടായിയുടെ ആദ്യ ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വാഹനമായ നെക്‌സോയ്ക്ക് സാധിച്ചിരുന്നു. ഈ ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് ലഭിക്കുന്ന ഹ്യുണ്ടായിയുടെ മൂന്നാമത്തെ കാറാണിത് എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ കാറാകാൻ നെക്സോ, ഫ്യുവൽ സെൽ വാഹനത്തിനായുള്ള ടൈപ്പ് അംഗീകാരം നേടി ഹ്യുണ്ടായി

അഞ്ച് ഡോറുകളുള്ള എസ്‌യുവിയിൽ 95 കിലോവാട്ട് ഹൈഡ്രജൻ ഫ്യുവൽ സെല്ലും 40 കിലോവാട്ട് ബാറ്ററി പായ്ക്കുമാണുള്ളത്. എസ്‌യുവിക്ക് 161 bhp കരുത്തിൽ 395 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറും ഉണ്ട്.

MOST READ: പൂർണ്ണ ഇലക്ട്രിക് XC 40 റീചാർജിനെ വോൾവോ ഇന്ത്യയിൽ അവതരിപ്പിച്ചു

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ കാറാകാൻ നെക്സോ, ഫ്യുവൽ സെൽ വാഹനത്തിനായുള്ള ടൈപ്പ് അംഗീകാരം നേടി ഹ്യുണ്ടായി

9.2 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ നെക്‌സോയ്ക്ക് കഴിയുമെന്നും ഉയർന്ന വേഗത മണിക്കൂറിൽ 179 കിലോമീറ്ററാണെന്നും ഹ്യൂണ്ടായf പറയുന്നു. കാറിന് 666 കിലോമീറ്റർ (WLTP) ശ്രേണിയാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ കാറാകാൻ നെക്സോ, ഫ്യുവൽ സെൽ വാഹനത്തിനായുള്ള ടൈപ്പ് അംഗീകാരം നേടി ഹ്യുണ്ടായി

രാജ്യത്ത് ഫ്യുവൽ സെൽ കാറുകൾക്ക് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമുണ്ട് എന്നത് യാഥാർഥ്യമാണ്. ഈ കാറുകൾ ഹൈഡ്രജൻ ഫില്ലിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കേണ്ടതുണ്ട്. ഉയർന്നു വരുന്ന പെട്രോൾ, ഡീസൽ വില കണക്കാക്കുമ്പോൾ നെക്സോ പോലുള്ള ഫ്യുവൽ സെൽ കാറുകൾ രാജ്യത്ത് കടന്നു വരേണ്ടതും വളരെ അത്യാവിശ്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Received Type Approval For The Fuel-Cell Vehicle Nexo. Read in Malayalam
Story first published: Wednesday, March 10, 2021, 17:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X