Just In
- 58 min ago
ഹോണ്ട കാറുൾക്കും വില കൂടി, വർധനവ് 7,000 മുതൽ 12,000 രൂപ വരെ
- 3 hrs ago
ആകർഷകവും അഗ്രസ്സീവുമായ ഫാസ്റ്റ് & ഫ്യൂരിയസ് 9 കാറുകളെ പരിചയപ്പെടാം
- 15 hrs ago
ബൊലേറോയ്ക്ക് പകിട്ട് വർധിപ്പിക്കാൻ ജെന്യുവിൻ ആക്സസറികൾ അവതരിപ്പിച്ച് മഹീന്ദ്ര; വീഡിയോ
- 16 hrs ago
സിയാസിന്റെ റീബാഡ്ജ് പതിപ്പുമായി യാരിസിന്റെ കച്ചവടം പൂട്ടാനൊരുങ്ങി ടൊയോട്ട
Don't Miss
- News
കൊവിഡ് കേസുകള്‍ കുതിക്കുന്നു; ജെഇഇ മെയിന്‍ പരീക്ഷ മാറ്റിവച്ചു, പുതുക്കിയ തീയതി പിന്നീട്
- Sports
IPL 2021: ജയം തുടരാന്‍ സിഎസ്കെയും രാജസ്ഥാനും, അറിയാം നേര്‍ക്കുനേര്‍ കണക്കുകള്‍
- Movies
സംശയം ഉണ്ടെങ്കിൽ കൊല്ലത്തുള്ള ദമ്പതികളോട് ചോദിച്ചാല്‍ മതി; കിടിലം ഫിറോസിന്റെ ചാണക്യതന്ത്രത്തെ കുറിച്ച് ആരാധകർ
- Lifestyle
ദാമ്പത്യജീവിതം മെച്ചപ്പെടും രാശിക്കാര്‍; ഇന്നത്തെ രാശിഫലം
- Finance
കുതിച്ചുയര്‍ന്ന് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം, സ്വർണ്ണ ശേഖരത്തിലും വര്‍ധനവ്
- Travel
വാക്സിനെടുത്തോ? എങ്കില്‍ മേഘാലയയ്ക്ക് പോകാം... അതും കുറഞ്ഞ ചിലവില്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പാസഞ്ചര്‍ വാഹനങ്ങളുടെ പുതുക്കിയ ശ്രേണി നേപ്പാളില്‍ അവതരിപ്പിച്ച് ടാറ്റ
ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ് 2021 ശ്രേണിയിലുള്ള പാസഞ്ചര്‍ വാഹനം നേപ്പാളില്‍ വിപണിയിലെത്തിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ടാറ്റ ടിയാഗൊ ഹാച്ച്ബാക്ക്, ടിഗോർ സബ് കോംപാക്ട് സെഡാന്, ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്ക്, നെക്സോണ്‍ സബ് കോംപാക്ട് എസ്യുവി, H5 എസ്യുവി (ഇന്ത്യയില്‍ ഹാരിയറായി വില്‍ക്കുന്നു) ഉള്‍പ്പെടെ മൊത്തം അഞ്ച് ബിഎസ് VI വാഹനങ്ങള്‍ കമ്പനി അയല്‍രാജ്യത്ത് പുറത്തിറക്കി.

കമ്പനിയുടെ ഏക അംഗീകൃത വിതരണക്കാരായ സിപ്രാഡി ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് ടാറ്റ പാസഞ്ചര്‍ വാഹനങ്ങള്‍ നേപ്പാളില്‍ അവതരിപ്പിച്ചത്. ടാറ്റ മോട്ടോര്‍സിന്റെ പാസഞ്ചര്‍ വാഹനങ്ങളിലെ വൈവിധ്യമാര്‍ന്ന ഓഫറുകള്‍ നേപ്പാളിലെ ജനങ്ങള്‍ നല്ല സ്വീകാര്യതയാണ് നല്‍കുന്നതെന്ന് ടാറ്റ മോട്ടോര്‍സ് ഇന്റര്‍നാഷണല്‍ ബിസിനസ് പാസഞ്ചര്‍ വെഹിക്കിള്‍സ് ഹെഡ് മയങ്ക് ബാല്ഡി പറഞ്ഞു.

ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും പുതിയ പാസഞ്ചര്‍ കാറുകള്‍ ''സിപ്രാഡി ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് എല്ലാ പുതിയ ശ്രേണിയിലും വില്‍പ്പനയും സേവനങ്ങളും നടത്തും, അവര്‍ നല്കിയ പിന്തുണയുടെ തുടര്‍ച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക ആവശ്യങ്ങള്‍ക്കനുസൃതമായി തുടരുകയെന്ന ഞങ്ങളുടെ വലിയ ലക്ഷ്യങ്ങളിലേക്ക് കൃത്യമായ മുന്നേറ്റം നടത്തിക്കൊണ്ട്, ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ ഓഫറുകള്‍ നേപ്പാളിലെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതില്‍ സന്തുഷ്ടരാണ്, അത് വിജയിക്കുന്നതില്‍ അഭിമാനമുണ്ടെന്നും മയങ്ക് ബാല്ഡി പറഞ്ഞു.
MOST READ: പുത്തൻ എതിരാളികൾക്കിടയിലും തലയെടുപ്പോടെ വിറ്റാര ബ്രെസ; വിൽപ്പനയിൽ 70 ശതമാനം വർധനവ്

നേപ്പാളില്‍ സമാരംഭിച്ച അഞ്ച് മോഡലുകളും കര്‍ശനമായ ബിഎസ് VI മലിനീകരണ ചട്ടങ്ങള്‍ പാലിക്കുന്നുവെന്ന് മാത്രമല്ല കമ്പനിയുടെ 'ഇംപാക്റ്റ് 2.0' ഡിസൈന്‍ ഭാഷയും ഉപയോഗിക്കുന്നു. സവിശേഷതകളുടെ കാര്യത്തില്‍, കാറുകള്‍ ഇന്ത്യ-സ്പെക്ക് മോഡലുകള്‍ക്ക് സമാനമാണ്.

ടാറ്റ ടിയാഗൊയും ടിഗോറും 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനൊപ്പം 5 സ്പീഡ് മാനുവല്‍, ഓപ്ഷണല്‍ എഎംടി യൂണിറ്റുമായി വരുന്നു. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുമൊത്തുള്ള ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനൊപ്പം മികച്ച സുരക്ഷാ സവിശേഷതകളും കാറുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.
MOST READ: സൈക്കിൾ റാലി പോലൊരു കൈഗർ റാലി; ഒരുമിച്ച് 100 യൂണിറ്റ് ഡെലിവറി ചെയ്ത് റെനോ ഡീലർ

വിക്ടറി യെല്ലോ, ഫ്ലേം റെഡ്, പിയര്‍സെന്റ് വൈറ്റ്, പ്യുവര്‍ സില്‍വര്‍, ഡേറ്റോണ ഗ്രേ, ടെക്റ്റോണിക് ബ്ലൂ എന്നിങ്ങനെ ആറ് നിറങ്ങളില്‍ വാഹനം ലഭ്യമാണ്. ഒപ്പം എല്ലാ നിറങ്ങളോടും കൂടിയ ഡ്യുവല്‍-ടോണ്‍ ഓപ്ഷനുകളും ലഭ്യമാണ്.

NPR 28 ലക്ഷം (ഏകദേശം 17.50 ലക്ഷം) ടിയാഗൊ ഹാച്ച്ബാക്കിന്റെ വില. ടിഗോറില്‍, ടിയാഗൊയ്ക്ക് സമാനമായ സവിശേഷതകള്‍ ലഭിക്കുന്നു, പക്ഷേ ഡീപ് റെഡ്, പിയര്‍സെന്റ് വൈറ്റ്, പ്യുവര്‍ സില്‍വര്‍, ഡേടോണ ഗ്രേ, അരിസോണ ബ്ലൂ എന്നീ അഞ്ച് നിറങ്ങളിലാകും വാഹനം ലഭ്യമാകുക. NPR 32.50 ലക്ഷം (ഏകദേശം 20.32 ലക്ഷം) മുതല്‍ ആണ് പ്രരംഭ വില.

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കിയ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന് മാത്രമാണ് ടാറ്റ ആള്‍ട്രോസിന് ലഭിക്കുന്നത്. ഗ്ലോബല്‍ എന്‍സിഎപിയില്‍ നിന്ന് 5 സ്റ്റാര്‍ സുരക്ഷാ റേറ്റിംഗുള്ള ഈ കാറിന് നേപ്പാളിലെ XM+ വേരിയന്റില്‍ മാത്രമേ ലഭ്യമാകു.

NPR 35.50 ലക്ഷം (ഏകദേശം 22.20 ലക്ഷം) ആണ് വാഹനത്തിന് വില. നേപ്പാള്‍-സ്പെക്ക് ടാറ്റ നെക്സണ്‍ 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ മോട്ടോറിനൊപ്പം വരുന്നു, കൂടാതെ ഇലക്ട്രിക് സണ്‍റൂഫ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, കണക്റ്റുചെയ്ത കാര്‍ സാങ്കേതികവിദ്യ എന്നിവയും ലഭിക്കുന്നു.

5 സ്റ്റാര്‍ സുരക്ഷയുള്ള ലഭിച്ചിട്ടുള്ള വാഹനം കൂടിയാണിത്. ഫോളേജ് ഗ്രീന്‍, ഫ്ലേം റെഡ്, ടെക്റ്റോണിക് ബ്ലൂ, പ്യുവര്‍ സില്‍വര്‍, ഡേടോണ ഗ്രേ, കാല്‍ഗറി വൈറ്റ് എന്നിങ്ങനെ ആറ് നിറങ്ങളില്‍ ലഭ്യമാണ്. ഒപ്പം എല്ലാ കളര്‍ ഓപ്ഷനുകള്‍ക്കും ഡ്യുവല്‍-ടോണ്‍ റൂഫ് ഓപ്ഷനുകളും ലഭിക്കും.

കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ H5 അതിന്റെ ഏറ്റവും പുതിയ അവതാരത്തില്‍ അപ്ഡേറ്റ് ചെയ്ത ബിഎസ് VI ഡീസല്‍ എഞ്ചിനില്‍ ലഭ്യമാകും. ഇത് 168 bhp കരുത്തും 350 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്.

മാനുവല്‍ മോഡലിനൊപ്പം എസ്യുവിയുടെ ഓട്ടോമാറ്റിക് പതിപ്പും നേപ്പാളില്‍ ടാറ്റ പുറത്തിറക്കിയിട്ടുണ്ട്. പനോരമിക് സണ്‍റൂഫ്, ലംബര്‍ സപ്പോര്‍ട്ടോടുകൂടിയ 6 രീതിയില്‍ ക്രമീകരിക്കാവുന്ന പവര്‍ ഡ്രൈവര്‍ സീറ്റ് തുടങ്ങിയ പുതിയ സവിശേഷതകളും വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

കാലിപ്സോ റെഡ്, ഓര്‍ക്കസ് വൈറ്റ്, അറ്റ്ലസ് ബ്ലാക്ക്, ടെലിസ്റ്റോ ഗ്രേ, കാമോ ഗ്രീന്‍ എന്നീ അഞ്ച് നിറങ്ങളില്‍ ലഭ്യമാകും. NPR 84.99 ലക്ഷം (ഏകദേശം 53.16 ലക്ഷം) പ്രാരംഭ വിലയില്‍ ലഭ്യമാണ്.