ഇലക്ട്രിക് കാര്‍ ഉപഭോക്താക്കള്‍ക്കായി മുംബൈ-പുനെ എക്‌സ്പ്രസ് ഹൈവേയില്‍ ചാര്‍ജിംഗ് സ്റ്റേഷനൊരുങ്ങി

ഇന്ത്യന്‍ വാഹന വിപണി ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുവെച്ചിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങളുമായി നിരവധി ബ്രാന്‍ഡുകള്‍ രംഗത്തുണ്ടെങ്കിലും കാറുകളുടെ കാര്യത്തില്‍ അതല്ല സ്ഥിതി.

ഇലക്ട്രിക് കാര്‍ ഉപഭോക്താക്കള്‍ക്കായി മുംബൈ-പുനെ എക്‌സ്പ്രസ് ഹൈവേയില്‍ ചാര്‍ജിംഗ് സ്റ്റേഷനൊരുങ്ങി

വിരലില്‍ എണ്ണാവുന്ന കുറച്ച് മോഡലുകള്‍ മാത്രമാണ് വിപണിയില്‍ ഉള്ളത്. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന് നിരവധി പോരായ്മകള്‍ ഉണ്ടെന്ന് ജനങ്ങള്‍ തന്നെ പറയുന്നു. ഇതില്‍ ഏറ്റവും വലിയ അഭാവം ചാര്‍ജിംഗ് സ്‌റ്റോഷനുകളാണ്.

ഇലക്ട്രിക് കാര്‍ ഉപഭോക്താക്കള്‍ക്കായി മുംബൈ-പുനെ എക്‌സ്പ്രസ് ഹൈവേയില്‍ ചാര്‍ജിംഗ് സ്റ്റേഷനൊരുങ്ങി

എന്നാല്‍ ഇലക്ട്രിക് വാഹനങ്ങളുടെ പ്രോത്സാഹനത്തിനായി കേന്ദ്ര സര്‍ക്കാരും, വിവിധ സംസ്ഥാന സര്‍ക്കാരുകളും നിരവധി പദ്ധതികളാണ് പ്രഖ്യാപിക്കുന്നതും. ഇപ്പോഴിതാ മുംബൈ-പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ യാത്ര ചെയ്യുന്ന ഇലക്ട്രിക് വാഹന ഉടമകള്‍ക്കായി പുതിയ ചാര്‍ജിംഗ് സ്റ്റേഷന്‍ ഒരുങ്ങിയിരിക്കുകയാണ്.

MOST READ: ജൂൺ മാസത്തോടെ പുതിയ ഹൈബ്രിഡ് ഹോണ്ട സിറ്റിയെ ഇന്ത്യയിൽ പ്രതീക്ഷിക്കാം, അവകാശവാദം 27 കിലോമീറ്റർ മൈലേജ്

ഇലക്ട്രിക് കാര്‍ ഉപഭോക്താക്കള്‍ക്കായി മുംബൈ-പുനെ എക്‌സ്പ്രസ് ഹൈവേയില്‍ ചാര്‍ജിംഗ് സ്റ്റേഷനൊരുങ്ങി

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ കീഴിലാണ് പുതിയ ചാര്‍ജിംഗ് സ്റ്റേഷന്‍ നിലവില്‍ വന്നത്. എച്ച്പിസിഎല്ലുമായി സഹകരിച്ച് മജന്ത ഗ്രൂപ്പ് ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ സജ്ജമാക്കി. ഹരിത ഊര്‍ജ്ജ ഉല്‍പ്പന്നങ്ങളുടെയും പരിഹാരങ്ങളുടെയും ഒരു പ്രധാന ദാതാവാണ് മജന്ത.

ഇലക്ട്രിക് കാര്‍ ഉപഭോക്താക്കള്‍ക്കായി മുംബൈ-പുനെ എക്‌സ്പ്രസ് ഹൈവേയില്‍ ചാര്‍ജിംഗ് സ്റ്റേഷനൊരുങ്ങി

മാര്‍ച്ച് നാലിന് ശ്രീ സായ് കുമാര്‍ സൂരി (ED - റീട്ടെയില്‍), ശ്രീ രജനിഷ് മേത്ത (ED - CS &BD) എന്നിവരുടെ സാന്നിധ്യത്തില്‍ ഇവി ചാര്‍ജിംഗ് സൗകര്യം ഉദ്ഘാടനം ചെയ്തു. ചാര്‍ജിംഗ് സ്റ്റേഷനില്‍ രണ്ട് തരം ചാര്‍ജറുകളുണ്ട് - 122 KW (CCS2 + ChaDeMo + Type2), 15KW (DC001) ഫാസ്റ്റ് ചാര്‍ജര്‍. ഉപയോക്താക്കള്‍ക്ക് അവരുടെ EV ചാര്‍ജിംഗ് സവിശേഷതകളെ അടിസ്ഥാനമാക്കി ഇവയിലേതെങ്കിലും തെരഞ്ഞെടുക്കാം.

MOST READ: പുത്തൻ എതിരാളികൾക്കിടയിലും തലയെടുപ്പോടെ വിറ്റാര ബ്രെസ; വിൽപ്പനയിൽ 70 ശതമാനം വർധനവ്

ഇലക്ട്രിക് കാര്‍ ഉപഭോക്താക്കള്‍ക്കായി മുംബൈ-പുനെ എക്‌സ്പ്രസ് ഹൈവേയില്‍ ചാര്‍ജിംഗ് സ്റ്റേഷനൊരുങ്ങി

പാന്‍-ഇന്ത്യ ഇവി ചാര്‍ജിംഗ് നെറ്റ്‌വര്‍ക്ക് വികസിപ്പിക്കാനുള്ള കമ്പനിയുടെ ദൗത്യത്തിന്റെ ഭാഗമാണ് മുംബൈ-പൂനെ എക്‌സ്പ്രസ് ഹൈവേയിലെ മജന്തയുടെ പുതിയ ചാര്‍ജിംഗ് സ്റ്റേഷന്‍.

ഇലക്ട്രിക് കാര്‍ ഉപഭോക്താക്കള്‍ക്കായി മുംബൈ-പുനെ എക്‌സ്പ്രസ് ഹൈവേയില്‍ ചാര്‍ജിംഗ് സ്റ്റേഷനൊരുങ്ങി

ഡല്‍ഹി, രാജസ്ഥാന്‍, എംപി, ഗുജറാത്ത്, തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാള്‍, ബീഹാര്‍ തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉണ്ട്.

MOST READ: റാങ്‌ലർ ഒരുങ്ങുന്നത് രണ്ട് വേരിയന്റുകളിൽ; കുറഞ്ഞ വിലയിൽ അൺലിമിറ്റഡ്, റുബിക്കൺ പതിപ്പുകൾ ഇനി സ്വന്തമാക്കാം

ഇലക്ട്രിക് കാര്‍ ഉപഭോക്താക്കള്‍ക്കായി മുംബൈ-പുനെ എക്‌സ്പ്രസ് ഹൈവേയില്‍ ചാര്‍ജിംഗ് സ്റ്റേഷനൊരുങ്ങി

2020 ഡിസംബര്‍ വരെ കമ്പനി ഇന്‍സ്റ്റാള്‍ ചെയ്ത ഇവി ചാര്‍ജറുകളുടെ മൊത്തം ശേഷി 3.5 മെഗാവാട്ട് ആയിരുന്നു. ഭാവിയില്‍ ഇത് വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, മജന്ത രാജ്യത്തുടനീളം പുതിയ സ്ഥലങ്ങളില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ തുറക്കാനും പദ്ധതിയിടുന്നു.

ഇലക്ട്രിക് കാര്‍ ഉപഭോക്താക്കള്‍ക്കായി മുംബൈ-പുനെ എക്‌സ്പ്രസ് ഹൈവേയില്‍ ചാര്‍ജിംഗ് സ്റ്റേഷനൊരുങ്ങി

ഇവി ഉപയോക്താക്കള്‍ക്ക് തടസ്സരഹിതമായ ചാര്‍ജിംഗ് അനുഭവം നല്‍കുക എന്നതാണ് മജന്തയുടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന്. അതിന്റെ ചാര്‍ജ് ഗ്രിഡ് ചാര്‍ജിംഗ് സ്റ്റേഷനുകളും അതേ പേരില്‍ ഒരു അപ്ലിക്കേഷനും ഉപയോഗിച്ച് ഇത് സാധ്യമാക്കുന്നു.

MOST READ: ഡിഫെന്‍ഡര്‍ ശ്രേണിയില്‍ ഡീസല്‍ എഞ്ചിന്‍ അവതരിപ്പിച്ച് ലാന്‍ഡ് റോവര്‍

ഇലക്ട്രിക് കാര്‍ ഉപഭോക്താക്കള്‍ക്കായി മുംബൈ-പുനെ എക്‌സ്പ്രസ് ഹൈവേയില്‍ ചാര്‍ജിംഗ് സ്റ്റേഷനൊരുങ്ങി

മജന്തയ്ക്ക് നിലവില്‍ രണ്ട് തരം ചാര്‍ജിംഗ് മെഷീനുകളുണ്ട്, ചാര്‍ജ് ഗ്രിഡ് പ്രോ, ചാര്‍ജ് ഗ്രിഡ് ഫ്‌ലെയര്‍. ആദ്യത്തേത് വാണിജ്യ, വാസയോഗ്യമായ ഉപയോഗത്തിന് വേണ്ടിയുള്ളതാണെങ്കിലും, രണ്ടാമത്തേത് എയര്‍പോര്‍ട്ടുകള്‍, കാര്‍ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ മുതലായ പൊതു സ്ഥലങ്ങളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയും. രണ്ട് ചാര്‍ജിംഗ് മെഷീനുകളും പൂര്‍ണ്ണമായും യാന്ത്രികമാണ്, കൂടാതെ ചാര്‍ജ് ഗ്രിഡ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ആക്‌സസ് ചെയ്യാന്‍ കഴിയും.

ഇലക്ട്രിക് കാര്‍ ഉപഭോക്താക്കള്‍ക്കായി മുംബൈ-പുനെ എക്‌സ്പ്രസ് ഹൈവേയില്‍ ചാര്‍ജിംഗ് സ്റ്റേഷനൊരുങ്ങി

ഈ അപ്ലിക്കേഷന്‍ ഉപയോക്താക്കള്‍ക്ക് ഏറ്റവും അടുത്തുള്ള ചാര്‍ജിംഗ് സ്റ്റേഷന്‍ കണ്ടെത്തുന്നത് എളുപ്പമാക്കുന്നു. ചാര്‍ജിംഗ് സ്റ്റേഷനുകളുടെ സ്ഥാനവും ലഭ്യതയും ഒരു മാപ്പില്‍ പ്രദര്‍ശിപ്പിക്കും. മജന്ത ചാര്‍ജ് ഗ്രിഡ് അപ്ലിക്കേഷന്‍ യുപിഐ, നെറ്റ് ബാങ്കിംഗ്, വാലറ്റ് പേയ്‌മെന്റ്, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ഓണ്‍ലൈന്‍ പേയ്മെന്റ് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Electric Vehicle Owners Charge Your Car In Mumbai Pune Expressway, New Charging Station Inaugurated. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X