Just In
- 1 hr ago
ഷാങ്ഹായ് ഓട്ടോ ഷോയിൽ ഒക്ടാവിയ പ്രോ സെഡാൻ പ്രദർശിപ്പിച്ച് സ്കോഡ
- 12 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
- 13 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന്‍ ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 14 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
Don't Miss
- News
അത് ലാലേട്ടനും കണ്ടതാണ്; സൂര്യയുടെ പ്രണയം ചര്‍ച്ചയായപ്പോള്‍ കിടിലന്‍ മറുപടിയുമായി മണിക്കുട്ടന്
- Movies
എത്ര ന്യൂ ജനറേഷന് വന്നാലും ഇവരുടെ തട്ട് താഴ്ന്നിരിക്കും; മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് എംഎ നിഷാദ്
- Lifestyle
സാമ്പത്തികനേട്ടവും ഉന്നതസ്ഥാനവും ഈ രാശിക്കാര്‍ക്ക് ഫലം
- Finance
കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തില്‍; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- Sports
IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
റാങ്ലർ ഒരുങ്ങുന്നത് രണ്ട് വേരിയന്റുകളിൽ; കുറഞ്ഞ വിലയിൽ അൺലിമിറ്റഡ്, റുബിക്കൺ പതിപ്പുകൾ ഇനി സ്വന്തമാക്കാം
ഓഫ്-റോഡ് എസ്‌യുവികളുടെ തലതൊട്ടപ്പനായ ജീപ്പ് റാങ്‌ലറിനെ പ്രാദേശികമായി ഇന്ത്യയിൽ നിർമിക്കുകയാണ് അമേരിക്കൻ ബ്രാൻഡ്. 2021 മാർച്ച് 15-ന് വിപണിയിൽ എത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന മോഡൽ കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ് എന്നതിനുപകരം കംപ്ലീറ്റ്ലി നോക്ക് ഡൗൺ യൂണിറ്റായാകും വിപണിയിൽ ഇടംപിടിക്കുക.

2021 ജീപ്പ് റാങ്‌ലർ പ്രാദേശികമായി രഞ്‌ജംഗാവോണിലെ ബ്രാൻഡിന്റെ പ്ലാന്റിലാണ് നിർമിക്കുന്നത്. മിഡ് സൈസ് എസ്‌യുവി കോമ്പസിന് ശേഷം പ്രാദേശികമായി നിർമിക്കുന്ന ജീപ്പിന്റെ രണ്ടാമത്തെ എസ്‌യുവിയാണ് റാങ്ലർ.

എല്ലാ പ്രധാന റൈറ്റ്-ഹാൻഡ് ഡ്രൈവ് വിപണികളുടെയും ഉത്പാദന കേന്ദ്രം കൂടിയാണ് ഇന്ത്യ. 2021 ജീപ്പ് റാങ്‌ലർ ഇന്ത്യയിൽ അൺലിമിറ്റഡ്, റുബിക്കൺ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ അവതരിപ്പിക്കുമെന്നതാണ് ഏറ്റവും പുതിയ വാർത്ത.
MOST READ: ഡിഫെന്‍ഡര്‍ ശ്രേണിയില്‍ ഡീസല്‍ എഞ്ചിന്‍ അവതരിപ്പിച്ച് ലാന്‍ഡ് റോവര്‍

റാങ്‌ലറിന്റെ അൺലിമിറ്റഡ് വേരിയന്റ് എൽഇഡി ഡിആർഎല്ലുകളുള്ള വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകളും ഏഴ് സ്ലാറ്റ് സിഗ്നേച്ചർ ഫ്രണ്ട് ഗ്രില്ലുമാണ് അവതരിപ്പിക്കുന്നത്. കറുത്ത ലോവർ ബമ്പറിൽ ഫോഗ് ലാമ്പുകൾ സ്ഥാപിക്കുകയും ചെയ്‌തതോടെ ഇവയെല്ലാം കൂടി ചേർന്ന് റാങ്‌ലറിന് അതിന്റെ പരുക്കൻ രൂപം നൽകുകയും ചെയ്യുന്നു

18 ഇഞ്ച് കൂറ്റൻ അലോയ് വീലുകൾ ഉൾക്കൊള്ളുന്ന ബോഡി കളർ ഫെൻഡർ ഫ്ളേറുകളാണ് എസ്‌യുവി നിലപാട് കൂടുതൽ മെച്ചപ്പെടുത്തുന്നത്. ഫ്രെയിം ഡോറുകൾ പൂർണമായും നീക്കംചെയ്യാനും കഴിയും.
MOST READ: നിരത്തില്‍ കളറാകാന്‍ ടിയാഗൊ; അരിസോണ ബ്ലൂ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് ടാറ്റ

പിന്നിൽ ലംബമായി സ്ഥാപിച്ചിരിക്കുന്ന എൽഇഡി ടെയിൽലാമ്പുകളാണ് പ്രധാന ആകർഷണം. കൂടാതെ ടെയിൽഗേറ്റിൽ ഒരു സ്പെയർ വീൽ സ്ഥാപിച്ചിരിക്കുന്നതും മസ്ക്കുലർ രൂപം എടുത്തുകാണിക്കാൻ സഹായിക്കുന്നുണ്ട്.

അൺലിമിറ്റഡ് വേരിയന്റിന്റെ സവിശേഷതകളിലേക്ക് നോക്കിയാൽ 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വോയ്‌സ് കമാൻഡ് ആൻഡ് നാവിഗേഷൻ, ആൽപൈൻ സ്റ്റീരിയോ സിസ്റ്റം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഏഴ് ഇഞ്ച് എംഐഡി, കീലെസ് എൻട്രി, 60:40 സ്പ്ലിറ്റ്-മടക്കാവുന്ന പിൻ സീറ്റുകൾ എന്നിവയെല്ലാം ഉണ്ടാകും.
MOST READ: ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം കാത്തിരിപ്പ് കാലയളവുമായി വരുന്ന ജനപ്രിയ എസ്‌യുവികൾ

ഓഫ്-റോഡ്-ഓറിയന്റഡ് പതിപ്പാണ് റാങ്ലർ റൂബിക്കൺ. അൺലിമിറ്റഡ് വേരിയന്റിനേക്കാൾ ഏകദേശം അഞ്ച് ലക്ഷം രൂപ അധികം മുടക്കേണ്ടി വരും ഇതിന്. ആക്‌സന്റ് നിറങ്ങളുള്ള ഫ്രണ്ട് ഗ്രിൽ, ബ്ലാക്ക് ഫെൻഡർ ഫ്ലേറുകൾ, 17 ഇഞ്ച് മഡ്-ടെറൈൻ ടയറുകൾ എന്നിവയാകും ഇതിലെ പ്രധാന ആകർഷണങ്ങൾ

ഓഫ്റോഡ് കഴിവുകൾ വർധിപ്പിക്കുന്നതിനായി റോക്ക് റെയിലുകൾ, പെർഫോമൻസ് സസ്‌പെൻഷൻ, 4x4 സിസ്റ്റം, ലോക്കിംഗ് ഡിഫറൻഷ്യൽസ്, ഇലക്ട്രോണിക്കലി ഡിസ്കണക്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സ്വേ ബാർ, 'റൂബിക്കൺ' ലേബൽ എന്നിവയും റാങ്ലർ റൂബിക്കണിന്റെ പ്രത്യേകതകൾ.

രണ്ട് വേരിയന്റുകൾക്കും ഒരേ 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ പരമാവധി 208 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

റാങ്ലർ ഇപ്പോൾ പ്രാദേശികമായി ഉത്‌പാദിപ്പിക്കപ്പെടുന്നതിനാൽ സിബിയു മോഡലിനേക്കാൾ വില കുറവായിരിക്കുമെന്നാണ് ജീപ്പ് നൽകുന്ന സൂചന. അതായത് നിലവിലുണ്ടായിരുന്ന 68.94 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള നിലവിലുള്ള സിബിയു യൂണിറ്റിനേക്കാൾ പുതിയ മോഡലിന് വില കുറയും എന്നതാണ് ശ്രദ്ധേയം.