നിരത്തില്‍ കളറാകാന്‍ ടിയാഗൊ; അരിസോണ ബ്ലൂ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് ടാറ്റ

ടാറ്റയില്‍ നിന്നുള്ള ജനപ്രീയ മോഡലുകളില്‍ ഒന്നാണ് ടിയാഗൊ ഹാച്ച്ബാക്ക് മോഡല്‍. വിപണിയില്‍ എത്തിയ നാള്‍ മുതല്‍ തന്നെ പല പരീക്ഷണങ്ങള്‍ക്കും വാഹനം വിധേയമായിട്ടുണ്ടെന്ന് വേണം പറയാന്‍.

നിരത്തില്‍ കളറാകാന്‍ ടിയാഗൊ; അരിസോണ ബ്ലൂ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് ടാറ്റ

ഇപ്പോഴിതാ പുതിയൊരു പരീക്ഷണം കൂടി വാഹനത്തില്‍ നടത്തിയിരിക്കുകയാണ് കമ്പനി. ടാറ്റയുടെ ഔദ്യോഗിക വെബ്സൈറ്റ് പേജില്‍ കയറി ടിയാഗൊയുടെ കളര്‍ ഓപ്ഷനുകള്‍ പരിശോധിച്ചാല്‍ അരിസോണ ബ്ലൂ എന്ന് വിളിക്കപ്പെടുന്ന പുതിയ കളര്‍ നല്‍കിയിരിക്കുന്നത് കാണാന്‍ സാധിക്കും.

നിരത്തില്‍ കളറാകാന്‍ ടിയാഗൊ; അരിസോണ ബ്ലൂ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് ടാറ്റ

മാരുതി വാഗണ്‍ആര്‍ എതിരാളിയുടെ കളര്‍ പാലറ്റിലെ പുതിയ ഓപ്ഷന്‍ ടെക്‌റ്റോണിക് ബ്ലൂ ഷേഡിനെ മാറ്റിസ്ഥാപിച്ചേക്കും. അതിന്റെ രൂപത്തില്‍ നിന്ന്, പുതിയ നിറം അടുത്തിടെ അവതരിപ്പിച്ച പുതുതലമുറ ടാറ്റ സഫാരിയില്‍ ലഭ്യമായ റോയല്‍ ബ്ലൂ ഓപ്ഷന്‍ പോലെ കാണപ്പെടുന്നു.

MOST READ: പിന്നിൽ സ്പെയർ വീലില്ല, ഇക്കോസ്പോർട്ടിന്റെ പുതിയ SE വേരിയന്റ് പുറത്തിറക്കി ഫോർഡ്; വില 10.49 ലക്ഷം മുതൽ

നിരത്തില്‍ കളറാകാന്‍ ടിയാഗൊ; അരിസോണ ബ്ലൂ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് ടാറ്റ

വിക്ടറി യെല്ലോ, ഫ്‌ലേം റെഡ്, പിയര്‍സെന്റ് വൈറ്റ്, ഡേടോണ ഗ്രേ, പ്യുവര്‍ സില്‍വര്‍ എന്നിവയാണ് മറ്റ് കളര്‍ ഓപ്ഷനുകള്‍. ടെക്‌റ്റോണിക് ബ്ലൂ എന്ന് വിളിക്കപ്പെടുന്ന പഴയ നീല നിറത്തിലുള്ള ഷേഡിന്റെ ചെലവില്‍ പുതിയ നീലനിറം ലഭിക്കുമ്പോള്‍, ടിയാഗൊയുടെ വര്‍ണ്ണ പാലറ്റില്‍ നിന്ന് 'വിക്ടറി യെല്ലോ' ഷേഡ് നിര്‍ത്താന്‍ സാധ്യതയുണ്ട്.

നിരത്തില്‍ കളറാകാന്‍ ടിയാഗൊ; അരിസോണ ബ്ലൂ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് ടാറ്റ

എന്നിരുന്നാലും, നിര്‍മ്മാതാവ് ഈ നിറങ്ങളിലൊന്നിന്റെ കൂട്ടിച്ചേര്‍ക്കലോ നിര്‍ത്തലാക്കലോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ടിയാഗൊ അതിന്റെ വിഭാഗത്തിലെ ശക്തമായ വില്‍പ്പനയാണ് ബ്രാന്‍ഡിന് സമ്മാനിക്കുന്നത്.

MOST READ: കരുത്ത് കൂടി, വിലയില്‍ മാറ്റമില്ല; 2021 അപ്പാച്ചെ RTR 160 4V അവതരിപ്പിച്ച് ടിവിഎസ്

നിരത്തില്‍ കളറാകാന്‍ ടിയാഗൊ; അരിസോണ ബ്ലൂ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് ടാറ്റ

2021 ഫെബ്രുവരിയില്‍ ടാറ്റ മോട്ടോര്‍സിന് 6,787 യൂണിറ്റ് എന്‍ട്രി ലെവല്‍ ഹാച്ച് വില്‍ക്കാന്‍ കഴിഞ്ഞു, ഇത് 73 ശതമാനം മികച്ച വളര്‍ച്ചയ്ക്ക് കാരണമായി. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്കിന്റെ ഒമ്പതാം സ്ഥാനത്താണ് ടിയാഗൊ സ്ഥാനമുറപ്പിച്ചിരിക്കുന്നത്.

നിരത്തില്‍ കളറാകാന്‍ ടിയാഗൊ; അരിസോണ ബ്ലൂ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് ടാറ്റ

ടാറ്റയുടെ ആദ്യ മോഡലുകളില്‍ ഒന്നാണ് ടിയാഗൊ, ഇംപാക്റ്റ് ഡിസൈന്‍ ഫിലോസഫിക്ക് കീഴില്‍ രൂപകല്‍പ്പന ചെയ്ത സബ് കോംപാക്ട് സെഡാന്‍ വിഭാഗത്തില്‍ ടിഗോറും വില്‍പ്പനയ്ക്ക് എത്തുന്നു.

MOST READ: കാത്തിരിപ്പ് നീളില്ല; അരങ്ങേറ്റത്തിനൊരുങ്ങി പുത്തന്‍ സെലേറിയോ

നിരത്തില്‍ കളറാകാന്‍ ടിയാഗൊ; അരിസോണ ബ്ലൂ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് ടാറ്റ

മുകളില്‍ സൂചിപ്പിച്ചതുപോലെ നിരവധി മാറ്റങ്ങളിലൂടെ വാഹനം കടന്നുപോയിരുന്നു. 2020 ജനുവരിയിലാണ് വാഹനത്തിന് ഏറ്റവും വലിയ നവീകരണം ലഭിക്കുന്നത്. മാത്രമല്ല അടുത്തിടെ, കമ്പനി ടിയാഗൊയുടെ ഒരു ലിമിറ്റഡ് എഡിഷന്‍ മോഡല്‍ അവതരിപ്പിച്ചിരുന്നു.

നിരത്തില്‍ കളറാകാന്‍ ടിയാഗൊ; അരിസോണ ബ്ലൂ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് ടാറ്റ

5.79 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയ്ക്കാണ് ഈ മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. ഈ പതിപ്പിന്റെ വെറും 20,000 യൂണിറ്റുകള്‍ മാത്രമാകും വില്‍പ്പനയ്ക്ക് എത്തുക. സ്‌പെഷ്യല്‍ പതിപ്പ് മോഡല്‍ XT ട്രിം അടിസ്ഥാനമാക്കിയുള്ളതാണ്.

MOST READ: ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ കാറാകാൻ നെക്സോ, ഫ്യുവൽ സെൽ വാഹനത്തിനായുള്ള ടൈപ്പ് അംഗീകാരം നേടി ഹ്യുണ്ടായി

നിരത്തില്‍ കളറാകാന്‍ ടിയാഗൊ; അരിസോണ ബ്ലൂ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് ടാറ്റ

സ്റ്റാന്‍ഡേര്‍ഡ് XT വേരിയന്റിനേക്കാള്‍ 30,000 രൂപ അധികം ഈ പതിപ്പിനായി മുടക്കണം. ലിമിറ്റഡ് എഡിഷന്‍ മോഡലിന്റെ പുറംഭാഗത്ത് കോസ്‌മെറ്റിക് അപ്‌ഡേറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

നിരത്തില്‍ കളറാകാന്‍ ടിയാഗൊ; അരിസോണ ബ്ലൂ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് ടാറ്റ

5.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, ഹര്‍മാനില്‍ നിന്നുള്ള സ്റ്റീരിയോ, ഓണ്‍ബോര്‍ഡ് ത്രീഡി നാവിഗേഷന്‍, നവിമാപ്സ് വഴിയുള്ള ഇമേജ്, 4 സ്പീക്കറുകളുള്ള ഇമേജ്, വീഡിയോ പ്ലേബാക്ക് എന്നിവയുള്‍പ്പെടെയുള്ള സവിശേഷതകള്‍ വാഹനത്തിന് ലഭിക്കുന്നു. എന്നിരുന്നാലും, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി ഇതില്‍ നഷ്ടപ്പെടും.

നിരത്തില്‍ കളറാകാന്‍ ടിയാഗൊ; അരിസോണ ബ്ലൂ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് ടാറ്റ

പവര്‍ട്രെയിനിന്റെ കാര്യത്തില്‍, ബാക്കി ലൈനപ്പിന് സമാനമായ എഞ്ചിന്‍ ലഭിക്കുന്നു, അതായത്, 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 85 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഈ യൂണിറ്റ് 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു.

Most Read Articles

Malayalam
English summary
Tata Motors Introduced New Arizona Blue Colour Option For Tiago, All Details Here. Read in Malayalam.
Story first published: Thursday, March 11, 2021, 12:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X