പിന്നിൽ സ്പെയർ വീലില്ല, ഇക്കോസ്പോർട്ടിന്റെ പുതിയ SE വേരിയന്റ് പുറത്തിറക്കി ഫോർഡ്; വില 10.49 ലക്ഷം മുതൽ

ഇക്കോസ്പോർട്ട് കോംപാക്‌ട് എസ്‌യുവിയുടെ പുതിയ SE വേരിയന്റ് പുറത്തിറക്കി ഫോർഡ് ഇന്ത്യ. പെട്രോൾ, ഡീസൽ പതിപ്പുകളിൽ എത്തുന്ന പതിപ്പിന് യഥാക്രമം 10.49 ലക്ഷം, 10.99 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില.

പിന്നിൽ സ്പെയർ വീലില്ല, ഇക്കോസ്പോർട്ടിന്റെ പുതിയ SE വേരിയന്റ് പുറത്തിറക്കി ഫോർഡ്; വില 10.49 ലക്ഷം മുതൽ

ഇക്കോസ്പോർട്ടിന്റെ ശ്രേണി വിപുലീകരിക്കാൻ സഹായിക്കുന്ന ഏറ്റവും പുതിയ SE വേരിയന്റ് അന്താരാഷ്ട്ര വിപണിയിൽ കാണുന്നതിന് സമാനമായി പരിഷ്ക്കരിച്ച പിൻഭാഗവുമായാണ് എത്തുന്നത്.

പിന്നിൽ സ്പെയർ വീലില്ല, ഇക്കോസ്പോർട്ടിന്റെ പുതിയ SE വേരിയന്റ് പുറത്തിറക്കി ഫോർഡ്; വില 10.49 ലക്ഷം മുതൽ

ശരിക്കും രാജ്യത്ത് സബ്-4 മീറ്റർ എസ്‌യുവി ശ്രേണിക്ക് തുടക്കം കുറിച്ച അമേരിക്കൻ മോഡലാണ് ഫോർഡിനെ ഇന്ത്യയിൽ പിടിച്ചു നിർത്തുന്നത്. ഒരു ദശാബ്ദക്കാലമായി കാര്യമായ മാറ്റങ്ങൾ ഒന്നും നൽകാതെ ഫെയ്‌സ്‌ലിഫ്റ്റും മറ്റുമായി രാജ്യത്ത് പിടിച്ചുനിൽക്കുന്ന ഇക്കോസ്പോർട്ടിന്റെ SE പതിപ്പും അതേപാതയിലാണ് നീങ്ങുന്നത്.

MOST READ: വിപണി തിരികെപിടിച്ച് സ്കോർപിയോ; ഫെബ്രുവരിയിലെ വിൽപ്പനയിൽ 134.68 ശതമാനത്തിന്റെ ഉയർച്ച

പിന്നിൽ സ്പെയർ വീലില്ല, ഇക്കോസ്പോർട്ടിന്റെ പുതിയ SE വേരിയന്റ് പുറത്തിറക്കി ഫോർഡ്; വില 10.49 ലക്ഷം മുതൽ

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം വിപണിയിൽ എത്തുന്ന ഇക്കോസ്പോർട്ട് SE മോഡലിന്റെ പ്രധാന വ്യത്യാസം പിൻവശത്താണ്. പിന്നില്‍ ഘടിപ്പിച്ച സ്പെയര്‍ വീല്‍ ഇല്ലാതെയാണ് പുതിയ വേരിയന്റ് ഇടംപിടിച്ചിരിക്കുന്നത്.

പിന്നിൽ സ്പെയർ വീലില്ല, ഇക്കോസ്പോർട്ടിന്റെ പുതിയ SE വേരിയന്റ് പുറത്തിറക്കി ഫോർഡ്; വില 10.49 ലക്ഷം മുതൽ

അതായത് വാഹനത്തിന്റെ ഏറ്റവും പ്രധാന ആകർഷണമായ ഭാഗം ഫോർഡ് ഒഴിവാക്കിയെന്ന് സാരം. ഈ തീരുമാനത്തെ വിപണി എങ്ങനെ സ്വീകരിക്കുമെന്ന് വരും ദിവസങ്ങളിൽ അറിയാം. സ്‌പെയർ വീലിനുപകരം ടയർ പഞ്ചർ റിപ്പയർ കിറ്റാണ് കമ്പനിയുടെ വാഗ്‌ദാനം.

MOST READ: നവീകരണങ്ങളോടെ ട്രൈബറിനെ അവതരിപ്പിച്ച് റെനോ; വില 5.30 ലക്ഷം രൂപ

പിന്നിൽ സ്പെയർ വീലില്ല, ഇക്കോസ്പോർട്ടിന്റെ പുതിയ SE വേരിയന്റ് പുറത്തിറക്കി ഫോർഡ്; വില 10.49 ലക്ഷം മുതൽ

ചെന്നൈയിൽ നിർമിച്ച ഇക്കോസ്പോർട്ടിന്റെ ഈ പതിപ്പ് ഏകദേശം ആറ് വർഷം മുമ്പാണ് വിദേശ വിപണികൾക്കായി വെളിപ്പെടുത്തിയത്. 2020 ജൂലൈ മുതൽ M1 ക്ലാസിന് കീഴിലുള്ള പാസഞ്ചർ കാറുകൾ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും മറ്റ് മാനദണ്ഡങ്ങളും ഉപയോഗിക്കുന്നില്ലെങ്കിൽ സ്പെയർ വീൽ നൽകേണ്ടതില്ലെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

പിന്നിൽ സ്പെയർ വീലില്ല, ഇക്കോസ്പോർട്ടിന്റെ പുതിയ SE വേരിയന്റ് പുറത്തിറക്കി ഫോർഡ്; വില 10.49 ലക്ഷം മുതൽ

ഇതായിരിക്കാം SE പതിപ്പിനെ ഇന്ത്യയിലും അവതരിപ്പിക്കാമെന്ന ചിന്ത ഫോർഡിലേക്ക് എത്തിയത്. എന്തായാലും കട്ടിയുള്ള ക്രോമിന് താഴെയുള്ള നമ്പർ പ്ലേറ്റ് ഫീച്ചർ ചെയ്യുന്ന പുതുതായി രൂപകൽപ്പന ചെയ്ത റിയർ സ്‌കിഡ് പ്ലേറ്റും ടെയിൽ‌ഗേറ്റും ഒരു പുതുമ നൽകാൻ കമ്പനിയെ സഹായിക്കും.

MOST READ: നെക്‌സോണിന്റെ റൂഫ് റെയിലുകളില്‍ മാറ്റങ്ങള്‍ പരീക്ഷിച്ച് ടാറ്റ

പിന്നിൽ സ്പെയർ വീലില്ല, ഇക്കോസ്പോർട്ടിന്റെ പുതിയ SE വേരിയന്റ് പുറത്തിറക്കി ഫോർഡ്; വില 10.49 ലക്ഷം മുതൽ

സൺറൂഫ്, ഫോർഡിന്റെ SYNC ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ പോലുള്ള സമാന സവിശേഷതകൾ ടൈറ്റാനിയം പതിപ്പിൽ നിന്നും SE വേരിയന്റ് കടമെടുത്തിട്ടുണ്ട്. എന്നാൽ ഇത് S വേരിയന്റിന് താഴെയായി സ്ഥാപിക്കുന്നതിന് ചില ഉപകരണങ്ങൾ നീക്കംചെയ്‌തിട്ടുമുണ്ട്.

പിന്നിൽ സ്പെയർ വീലില്ല, ഇക്കോസ്പോർട്ടിന്റെ പുതിയ SE വേരിയന്റ് പുറത്തിറക്കി ഫോർഡ്; വില 10.49 ലക്ഷം മുതൽ

റിയർ ആംസ്ട്രെസ്റ്റ്, സിൽവർ ആപ്ലിക് ഉള്ള ഡ്യുവൽ-ടോൺ റിയർ ബമ്പർ, 16 ഇഞ്ച് അലോയ് വീലുകൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം SYNC 3 ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫോർഡ് PassTM സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷൻ ഇന്റഗ്രേഷൻ എന്നിവയും പുതിയ ഇക്കോസ്പോർട്ട് മോഡലിൽ ഇടംപിടിച്ചിട്ടുണ്ട്.

MOST READ: സോനെറ്റ്, സെല്‍റ്റോസ് മോഡലുകളില്‍ പുത്തന്‍ ലോഗോ നല്‍കാന്‍ കിയ

പിന്നിൽ സ്പെയർ വീലില്ല, ഇക്കോസ്പോർട്ടിന്റെ പുതിയ SE വേരിയന്റ് പുറത്തിറക്കി ഫോർഡ്; വില 10.49 ലക്ഷം മുതൽ

ഫാക്‌ടറി ഘടിപ്പിച്ച ക്ലൗഡ് കണക്റ്റഡ് ഡിവൈസ് ഉപയോഗിച്ച് ഇക്കോസ്‌പോർട്ട് ഉടമകൾക്ക് റിമോട്ട് സ്റ്റാർട്ട്, സ്റ്റോപ്പ്, ലോക്ക് അല്ലെങ്കിൽ അൺലോക്ക് തുടങ്ങിയ പ്രവർത്തനങ്ങളും കൈകാര്യം ചെയ്യാൻ സാധിക്കും.

പിന്നിൽ സ്പെയർ വീലില്ല, ഇക്കോസ്പോർട്ടിന്റെ പുതിയ SE വേരിയന്റ് പുറത്തിറക്കി ഫോർഡ്; വില 10.49 ലക്ഷം മുതൽ

എഞ്ചിൻ ട്യൂണിംഗിലും മാറ്റങ്ങൾ ഒന്നുംതന്നെയില്ല. 1.5 ലിറ്റർ ത്രീ സിലിണ്ടർ TiVCT പെട്രോൾ യൂണിറ്റ് പരമാവധി 122 bhp കരുത്തിൽ 149 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം 1.5 ലിറ്റർ TDCi ഡീസൽ എഞ്ചിൻ 100 bhp പവറും 215 Nm torque ഉം വാഗ്‌ദാനം ചെയ്യും.

പിന്നിൽ സ്പെയർ വീലില്ല, ഇക്കോസ്പോർട്ടിന്റെ പുതിയ SE വേരിയന്റ് പുറത്തിറക്കി ഫോർഡ്; വില 10.49 ലക്ഷം മുതൽ

രണ്ട് എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ആറ് എയർബാഗുകൾ, ഓട്ടോമാറ്റിക് HID ഹെഡ്‌ലാമ്പുകൾ, ഡി‌ആർ‌എല്ലുകൾ, ഇലക്ട്രോക്രോമിക് മിറർ, മൊബൈൽ സെൻസിംഗ് വൈപ്പറുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ട് മുതലായവയും എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
English summary
Ford Launched All-New EcoSport SE Variant In India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X