Just In
- 6 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്പ്പന 1,000 യൂണിറ്റുകള് പിന്നിട്ടു; പ്രതിമാസ വില്പ്പനയിലും വര്ധനവ്
- 7 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന് ഉത്പാദനം വര്ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന് ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 7 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
- 8 hrs ago
ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്
Don't Miss
- Movies
ഡിമ്പലിന്റെ കരച്ചില് സിമ്പതി ആയിട്ട് തന്നെ തോന്നി, കിടിലും നന്നായി പെര്ഫോം ചെയ്‌തു, അശ്വതിയുടെ കുറിപ്പ്
- Finance
കുട്ടനാട്ടിലെ നെല് കര്ഷകര് കടുത്ത ദുരിതത്തില്; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- News
കൊവിഡ് വാക്സിനേഷൻ: രജിസ്ട്രേഷൻ ഓൺലൈൻ വഴി മാത്രം, സ്പോട്ട് രജിസ്ട്രേഷൻ റദ്ദാക്കി, മാർഗ്ഗനിർദേശങ്ങൾ
- Sports
IPL 2021: എന്തൊരടി! കമ്മിന്സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്ഡ് പഴങ്കഥ
- Lifestyle
പല്ലിലെ മഞ്ഞ നിറം വേരോടെ കളയും തേന്- ഉപ്പ് മിശ്രിതം
- Travel
ബാലരൂപത്തില് ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിപണി തിരികെപിടിച്ച് സ്കോർപിയോ; ഫെബ്രുവരിയിലെ വിൽപ്പനയിൽ 134.68 ശതമാനത്തിന്റെ ഉയർച്ച
കഴിഞ്ഞ മാസം ശക്തമായ വിൽപ്പനയാണ് മഹീന്ദ്രയെ തേടിയെത്തിയത്. വാർഷിക കണക്കുകളിൽ 43 ശതമാനം വർധവോടെ കമ്പനി ശ്രദ്ധേയ പ്രകടനം നടത്തുകയും ചെയ്‌തു. സ്കോർപിയോയുടെ വിൽപ്പനയും വളരെ ശക്തമായി എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

ഫെബ്രുവരിയിൽ എസ്‌യുവി 3,532 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. വാസ്തവത്തിൽ പോയമാസം ബ്രാൻഡിന്റെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലാണ് സ്കോർപിയോ.

ഇത് 2020 ഫെബ്രുവരിയിൽ നിരത്തിലെത്തിച്ച 1,505 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 134.68 ശതമാനത്തിന്റെ വിൽപ്പന വളർച്ചയിലേക്കാണ് വിവർത്തനം ചെയ്യുന്നത്. എന്നാൽ പ്രതിമാസ കണക്കുകളിലേക്ക് നോക്കിയാൽ 2021 ജനുവരിയിൽ വിറ്റ 4,083 യൂണിറ്റിനെ അപേക്ഷിച്ച് 13.49 ശതമാനത്തിന്റെ കുറവും ഉണ്ടായിട്ടുണ്ട്.
MOST READ: സമഗ്രമാറ്റങ്ങൾ വെളിപ്പെടുത്തി 2021 കോമ്പസിന്റെ പുതിയ TVC പങ്കുവെച്ച് ജീപ്പ്

2.2 ലിറ്റർ ടർബോചാർജ്‌ഡ് ഇൻലൈൻ-4 ഡീസൽ എഞ്ചിനാണ് മഹീന്ദ്ര സ്കോർപിയോയ്ക്ക് തുടിപ്പേകുന്നത്. ഇത് പരമാവധി 140 bhp കരുത്തിൽ 319 Nm torque ഇത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ മാത്രമാണ് കമ്പനി എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുന്നത്. നിലവിൽ 11.99 ലക്ഷം മുതൽ 16.52 ലക്ഷം രൂപ വരെയാണ് സ്കോർപിയോയുടെ എക്സ്ഷോറൂം വില.
MOST READ: നെക്‌സോണിന്റെ റൂഫ് റെയിലുകളില്‍ മാറ്റങ്ങള്‍ പരീക്ഷിച്ച് ടാറ്റ

ഉടൻ തന്നെ ഒരു തലമുറ മാറ്റം ലഭിക്കാനിരിക്കുന്ന എസ്‌യുവി കൂടുതൽ മിടുക്കനായി അധികം വൈകാതെ തന്നെ വിപണിയിലേക്ക് എത്തും. മഹീന്ദ്ര ഥാറിന്റെ അതേ പ്ലാറ്റ്ഫോമിലാകും വരാനിരിക്കുന്ന മോഡൽ ഒരുങ്ങുക.

അതിനാൽ തന്നെ അകത്തും പുറത്തും നിരവധി ഡിസൈൻ പരിഷ്ക്കാരങ്ങളും മഹീന്ദ്ര സമ്മാനിക്കും. അതോടൊപ്പം ആധുനിക ഫീച്ചറുകളുടെയും ഉപകരണങ്ങളുടെയും നീണ്ട നിരയും എസ്‌യുവിയിലേക്ക് എത്തും.
MOST READ: വാഹന മലിനീകരണം കുറയ്ക്കുക ലക്ഷ്യം; ഇനിമുതല്‍ പെട്രോളില്‍ 20 ശതമാനം എഥനോളും

അടുത്ത തലമുറ സ്കോർപിയോയ്ക്ക് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, ഒരു സൺറൂഫ്, 17 ഇഞ്ച് അലോയ് വീലുകൾ, നാല് വീലുകളിലും ഡിസ്ക് ബ്രേക്കുകൾ, ഫംഗ്ഷണൽ മേൽക്കൂര റെയിലുകൾ എന്നവ ലഭിക്കുമെന്ന് പരീക്ഷണ ചിത്രങ്ങൾ വെളിപ്പെടുത്തുന്നുണ്ട്.

ഇതുകൂടാതെ എസ്‌യുവി വലിപ്പത്തിലും സമ്പന്നനായിരിക്കും. ഇത് കുറച്ചുകൂടി ഇന്റീരിയർ ഇടം വിവർത്തനം ചെയ്യും. ഥാറില 2.2 ലിറ്റർ ഡീസലും 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളും വരാനിരിക്കുന്ന സ്കോർപിയോ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത് റീ-ട്യൂൺ ചെയ്തേക്കും.