Just In
- 10 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
- 11 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന്‍ ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 11 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
- 12 hrs ago
ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്
Don't Miss
- Lifestyle
സാമ്പത്തികനേട്ടവും ഉന്നതസ്ഥാനവും ഈ രാശിക്കാര്‍ക്ക് ഫലം
- Movies
ഡിമ്പലിന്റെ കരച്ചില് സിമ്പതി ആയിട്ട് തന്നെ തോന്നി, കിടിലും നന്നായി പെര്‍ഫോം ചെയ്തു, അശ്വതിയുടെ കുറിപ്പ്
- Finance
കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തില്‍; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- News
കൊവിഡ് വാക്സിനേഷൻ: രജിസ്ട്രേഷൻ ഓൺലൈൻ വഴി മാത്രം, സ്പോട്ട് രജിസ്ട്രേഷൻ റദ്ദാക്കി, മാർഗ്ഗനിർദേശങ്ങൾ
- Sports
IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കൂടുതൽ മോടിയാക്കാം; ഫോർച്യൂണറിന് ലിമിറ്റഡ് എഡിഷൻ സ്റ്റൈലിംഗ് പാക്കേജ് II അവതരിപ്പിച്ച് ടൊയോട്ട
ഫോർച്യൂണറിനായി 'പ്രൈഡ് പാക്കേജ് II' എന്ന പേരിൽ ഒരു പുതിയ ലിമിറ്റഡ് എഡിഷൻ പാക്കേജ് പ്രഖ്യാപിച്ച് ടൊയോട്ട. തായ്‌ലൻഡ് വിപണിക്ക് മാത്രമായാണ് ഈ പദ്ധതി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

2021 ഫെബ്രുവരി 24 നും 2021 മാർച്ച് 31 നും ഇടയിൽ ഒരു പുതിയ ഫോർച്യൂണർ വാങ്ങുമ്പോൾ മാത്രമേ ഈ ആക്‌സസറീസ് പായ്ക്ക് ലഭ്യമാകൂ. ഇത് സ്റ്റാൻഡേർഡ് മോഡലിൽ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. അതായത് ലെജൻഡർ വേരിയന്റുകളിൽ ഇത് ലഭിക്കില്ലെന്ന് സാരം.

പ്രൈഡ് പാക്കേജ് II-ൽ ഫ്രണ്ട്, റിയർ ബമ്പറുകൾക്കായി ബ്ലാക്ക് ഔട്ട് ബാഷ് പ്ലേറ്റുകൾ, ഫ്രണ്ട് ഗ്രില്ലിന് കറുത്ത ചുറ്റുപാടുകൾ, മിററുകൾക്കായി ബ്ലാക്ക് ക്യാപ്പുകൾ, കറുത്ത സൈഡ് സ്റ്റെപ്പുകൾ, ബ്ലാക്ക് റൂഫ്, ബോണറ്റിലെ കറുത്ത ‘ഫോർച്യൂണർ' ബാഡ്ജ് എന്നിവ ഉൾപ്പെടുന്നു.
MOST READ: ഇക്കോസ്പോർട്ട് S & SE വേരിയന്റുകൾക്ക് പുതിയ TVC പങ്കുവെച്ച് ഫോർഡ്
ഈ പാക്കേജിന്റെ മൊത്തം ചെലവ് ഏകദേശം ഏകദേശം 1.1 ലക്ഷം രൂപയാണെന്നതും ശ്രദ്ധേയം. തായ് വിപണിയിൽ ടൊയോട്ട ഫോർച്യൂണർ രണ്ട് ഡീസൽ എഞ്ചിൻ ഓപ്ഷനുകളുമായി ലഭ്യമാണ്. ആദ്യത്തേത് 2.4 ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ -4 യൂണിറ്റാണ്.

ഇത് പരമാവധി 150 bhp കരുത്തിൽ 400 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുളളതാണ്. രണ്ടാമത്തേത് 2.8 ലിറ്റർ ടർബോചാർജ്ഡ്, ഇൻലൈൻ -4 പതിപ്പാണ് ഇത് 204 bhp പവറും 500 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്.
MOST READ: സ്പോർട്‌സ് കാറുകളിലെ ഇതിഹാസം, ലംബോർഗിനി കൗണ്ടാച്ച് LP 500 വിപണിയിലെത്തിയിട്ട് 50 വർഷം

രണ്ട് എഞ്ചിനുകളും 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് വാഗ്ദാനം ചെയ്യുന്നുണ്ട്. അവ RWD, AWD ഫോർമാറ്റുകളിൽ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. സാധാരണ സീക്വൻഷൽ ഗിയർ ഷിഫ്റ്ററിനൊപ്പം സ്റ്റിയറിംഗ് വീലിനു പിന്നിൽ പാഡിൽ ഷിഫ്റ്ററുകളും എസ്‌യുവിയിൽ ഒരു ടൊയോട്ട ഒരുക്കിയിട്ടുണ്ട്.

ഉപകരണങ്ങളെ സംബന്ധിച്ചിടത്തോളം വാഹനത്തിന് പൂർണ എൽഇഡി എക്സ്റ്റീരിയർ ലൈറ്റുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ മിററുകൾ, പവർ വിൻഡോകൾ എന്നിവയെല്ലാം കമ്പനി ലഭ്യമാക്കുന്നുണ്ട്.
MOST READ: ഇന്ത്യൻ വിപണിയിലേക്കുള്ള ആദ്യ പടി; രാജ്യത്ത് കമ്പനി രജിസ്റ്റർ ചെയ്ത് ട്രൈറ്റൺ

ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന മുൻ നിര സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പുഷ്- ബട്ടൺ സ്റ്റാർട്ട്/സ്റ്റാർട്ട്, സ്മാർട്ട് കീ, ആംബിയന്റ് ക്യാബിൻ ലൈറ്റിംഗ് കൂടാതെ മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, റിയർ പാർക്കിംഗ് ക്യാമറ, ഏഴ് എയർബാഗുകൾ, ഡ്രൈവിംഗ് മോഡുകൾ എന്നിവയും വാഹനത്തിന് ലഭിക്കുന്നു.

അതോടൊപ്പം ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയ്ക്കൊപ്പം 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ടി-കണക്റ്റ് ടെലിമാറ്റിക്‌സ് സിസ്റ്റം എന്നിവയും ഫോർച്യൂണറിന്റെ പ്രീമിയംനെസ് വർധിപ്പിക്കുന്നു.

ഇന്ത്യൻ വിപണിയിലും അധികം വൈകാതെ പുതിയ പ്രൈഡ് പാക്കേജ് II ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ എസ്‌യുവിയിൽ കൂടുതൽ മോഡിഫിക്കേഷൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച തെരഞ്ഞെടുപ്പായിരിക്കുമിത്.