ഇനി ഹോണ്ട കാറുകൾക്കും ചെലവേറും; വില വർധനവ് ജനുവരി മുതൽ പ്രാബല്യത്തിൽ

അടുത്ത മാസം മുതൽ ഇന്ത്യയിൽ വാഹന വില ഉയർത്താൻ തീരുമാനിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. ഇതു സംബന്ധിച്ച കാര്യങ്ങൾ കമ്പനി ഡീലർമാരെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

ഇനി ഹോണ്ട കാറുകൾക്കും ചെലവേറും; വില വർധനവ് ജനുവരി മുതൽ പ്രാബല്യത്തിൽ

രാജ്യത്ത് നിലവിലുള്ള ബ്രാൻഡിന്റെ എൻട്രി ലെവൽ മോഡലായ കോം‌പാക്‌ട് സെഡാൻ അമേസ് മുതൽ പ്രീമിയം എസ്‌യുവി CR-V വരെ നിരവധി ജനപ്രിയ മോഡലുകളാണ് ഇന്ത്യയിൽ വിൽക്കുന്നത്.

ഇനി ഹോണ്ട കാറുകൾക്കും ചെലവേറും; വില വർധനവ് ജനുവരി മുതൽ പ്രാബല്യത്തിൽ

നിലവിൽ അമേസിന് 6.17 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. അതേസമയം പ്രീമിയം CR-V എസ്‌യുവിക്ക് 28.71 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ഇൻ‌പുട്ട് കോസ്റ്റ്, കറൻസി ഇംപാക്ട് എന്നിവയിലെ അധിക ചെലവാണ് ജനുവരി മുതൽ കാറുകളുടെ വില ഉയർത്താൻ നിർബന്ധിതരാകുന്നതെന്ന് കമ്പനി ഡീലർ പറഞ്ഞു.

MOST READ: ടാറ്റ ഗ്രാവിറ്റാസിന്റെ പുതിയ ചിത്രം പുറത്ത്; ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും

ഇനി ഹോണ്ട കാറുകൾക്കും ചെലവേറും; വില വർധനവ് ജനുവരി മുതൽ പ്രാബല്യത്തിൽ

മോഡൽ തിരിച്ചുള്ള വർധനവ് ജനുവരി ആദ്യം ഹോണ്ട ഡീലർമാരെ അറിയിക്കും. ഇതിനകം തന്നെ വിവിധ വാഹന നിർമാതാക്കൾ തങ്ങളുടെ മോഡലുകളുടെ വില അടുത്ത മാസം മുതൽ കൂട്ടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇനി ഹോണ്ട കാറുകൾക്കും ചെലവേറും; വില വർധനവ് ജനുവരി മുതൽ പ്രാബല്യത്തിൽ

കഴിഞ്ഞയാഴ്ച റെനോ ഇന്ത്യ തങ്ങളുടെ മോഡൽ ശ്രേണിയിലെ വില ജനുവരി മുതൽ 28,000 രൂപ വരെ വർധിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ക്വിഡ്, ഡസ്റ്റർ, ട്രൈബർ തുടങ്ങിയ മോഡലുകൾ വിൽക്കുന്ന കമ്പനി ജനുവരി മുതൽ വിലവർധനവ് വേരിയന്റുകളിലും ഉൽപ്പന്നങ്ങളിലും വ്യത്യാസപ്പെടുമെന്ന് അറിയിച്ചു.

MOST READ: 2020-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച 5 എസ്‌യുവികള്‍

ഇനി ഹോണ്ട കാറുകൾക്കും ചെലവേറും; വില വർധനവ് ജനുവരി മുതൽ പ്രാബല്യത്തിൽ

മറ്റ് കമ്പനികളായ മാരുതി സുസുക്കി, ഫോർഡ് ഇന്ത്യ, മഹീന്ദ്ര തുടങ്ങിയ ബ്രാൻഡുകളും ജനുവരി മുതൽ തങ്ങളുടെ വാഹനങ്ങളുടെ വില പരിഷ്ക്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇനി ഹോണ്ട കാറുകൾക്കും ചെലവേറും; വില വർധനവ് ജനുവരി മുതൽ പ്രാബല്യത്തിൽ

ഇൻ‌പുട്ട് ചെലവുകളുടെ വർധനവ് പരിഹരിക്കുന്നതിന് പുതുവർഷം മുതൽ വാഹനങ്ങളുടെ വില 1,500 ഡോളർ വരെ വർദ്ധിപ്പിക്കുമെന്ന് ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പും വ്യക്തമാക്കിയിട്ടുണ്ട്.

MOST READ: സെൽറ്റോസ് ആനിവേഴ്‌സറി എഡിഷൻ സ്വന്തമാക്കി രജിഷ വിജയൻ

ഇനി ഹോണ്ട കാറുകൾക്കും ചെലവേറും; വില വർധനവ് ജനുവരി മുതൽ പ്രാബല്യത്തിൽ

അതേസമയം വർഷാവസാനം മോഡലുകൾക്ക് വമ്പിച്ച ഡിസ്‌കൗണ്ടുകൾ ഹോണ്ട പ്രഖ്യാപിച്ചിട്ടുണ്ട്. CR-V എസ്‌യുവി ഒഴികെയുള്ള മുഴുവൻ ഉൽപ്പന്നങ്ങൾക്കും ഹോണ്ട പ്രത്യേക ഇയർ എൻഡ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

ഇനി ഹോണ്ട കാറുകൾക്കും ചെലവേറും; വില വർധനവ് ജനുവരി മുതൽ പ്രാബല്യത്തിൽ

ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, എക്സ്റ്റെൻഡഡ് വാറന്റി എന്നിവയുടെ രൂപത്തിലാണ് ഈ ഓഫറുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുക. ആകർഷകമായ 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 10,000 രൂപ എക്സ്ചേഞ്ച് ബോണസ് എന്നിവയുമായിട്ടാണ് അമേസ് സെഡാൻ സ്വന്തമാക്കാൻ സാധിക്കുക.

MOST READ: നിരത്തുകളില്‍ പുതുകാഴ്ചയായി സ്മാര്‍ട്ട് ഫോര്‍ഫോര്‍ ഇലക്ട്രിക് കാര്‍

ഇനി ഹോണ്ട കാറുകൾക്കും ചെലവേറും; വില വർധനവ് ജനുവരി മുതൽ പ്രാബല്യത്തിൽ

നാല്, അഞ്ച് വർഷത്തേക്കുള്ള വിപുലീകൃത വാറണ്ടിയും 12,000 രൂപ കിഴിവിൽ സബ് ഫോർ മീറ്റർ സെഡാൻ വാങ്ങുമ്പോൾ ക്ലെയിം ചെയ്യാനാവും. ഹോണ്ട കഴിഞ്ഞ മാസം പുറത്തിറക്കിയ പ്രത്യേക എക്സ്ക്ലൂസീവ് എഡിഷൻ മോഡലിലും ആനുകൂല്യങ്ങളുണ്ട്.

ഇനി ഹോണ്ട കാറുകൾക്കും ചെലവേറും; വില വർധനവ് ജനുവരി മുതൽ പ്രാബല്യത്തിൽ

ഇതിന് 12,000 ക്യാഷ് ബെനിഫിറ്റും 15,000 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ടുമാണ് ഒരുക്കിയിരിക്കുന്നത്. ഹാച്ച്ബാക്ക് ഓഫറിംഗായ ഹോണ്ടയുടെ ജാസ്, ക്രോസോവർ മോഡലായ WR-V എന്നിവ 15,000 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ടും 25,000 രൂപ ക്യാഷ് ഡിസ്കൗണ്ടും ഉപയോഗിച്ച് വാങ്ങാം.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Plans To Increase Vehicle Prices In India From Next Month. Read in Malayalam
Story first published: Monday, December 21, 2020, 12:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X