ടാറ്റ ഗ്രാവിറ്റാസിന്റെ പുതിയ ചിത്രം പുറത്ത്; ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും

ടാറ്റ ഹാരിയറിന്റെ ഏഴ് സീറ്റർ പതിപ്പിനെ വിപണി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഏറെ നാളായി. ഫെബ്രുവരിയിൽ നടന്ന ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച മോഡലിനെ ഇനി അധികം വൈകാതെ നിരത്തുകളിൽ കാണാം എന്നതാണ് ശുഭവാർത്ത.

ടാറ്റ ഗ്രാവിറ്റാസിന്റെ പുതിയ ചിത്രങ്ങൾ പുറത്ത്; ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും

ഈ വർഷം ഏപ്രിലിൽ ഗ്രാവിറ്റാസിന്റെ അവതരണം പ്രതീക്ഷിച്ചിരുന്നെങ്കിലും കൊവിഡ്-19 മൂലം പദ്ധതിയിൽ മാറ്റം വരുത്തുകയായിരുന്നു . എം‌ജി ഹെക്‌ടർ പ്ലസിന് എതിരാളിയാകുന്ന ടാറ്റ എസ്‌യുവി അടുത്ത വർഷം തുടക്കത്തോടെ വിപണിയിൽ എത്തുമെന്നാണ് ലഭിക്കുന്ന സൂചന.

ടാറ്റ ഗ്രാവിറ്റാസിന്റെ പുതിയ ചിത്രങ്ങൾ പുറത്ത്; ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും

അതായത് നടപ്പ് 2020-21 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ ഗ്രാവിറ്റാസ് വിൽപ്പനയ്ക്ക് എത്തിയേക്കുമെന്ന് സാരം. എസ്‌യുവിയെ ഇതിനോടകം തന്നെ നിരവധി പരീക്ഷണയോട്ടത്തിന് കമ്പനി വിധേയമാക്കിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാകുന്നത് മറ്റൊരു ചിത്രമാണ്.

MOST READ: കയറ്റുമതി വിപണി ലക്ഷ്യമിട്ട് ജിംനിയുടെ ഉത്പാദനം സുസുക്കി ഇന്ത്യയില്‍ ആരംഭിച്ചു

Image Courtesy: Bharath Vanguri

ടാറ്റ ഗ്രാവിറ്റാസിന്റെ പുതിയ ചിത്രങ്ങൾ പുറത്ത്; ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും

മറവുകളൊന്നുമില്ലാത്ത ടാറ്റ ഗ്രാവിറ്റാസിന്റെ ഒരു ചിത്രമാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇത് വാഹനത്തിന്റെ പിൻവശത്തെ കുറിച്ചുള്ള വിശദാംശങ്ങളെക്കുറിച്ച് വ്യക്തമായ സൂചനകൾ പുറത്തുവിടുന്നു. ഇതിനകം സൂചിപ്പിച്ചതുപോലെ ടാറ്റയുടെ മിഡ്-സൈസ് എസ്‌യുവിയായ ഹാരിയറിന്റെ ഏഴ് സീറ്റർ വകഭേദമാണ് ഗ്രാവിറ്റാസ്.

ടാറ്റ ഗ്രാവിറ്റാസിന്റെ പുതിയ ചിത്രങ്ങൾ പുറത്ത്; ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും

രണ്ട് എസ്‌യുവികളും ഒരേ 2,741 മില്ലീമീറ്റർ വീൽബേസാണ് പങ്കിടുന്നതെങ്കിലും ഗ്രാവിറ്റാസിന് 63 മില്ലീമീറ്റർ നീളവും 80 മില്ലീമീറ്റർ ഉയരവുമാണ് ഹാരിയറിനെക്കാൾ ഉള്ളത്. ബി-പില്ലർ വരെ ഗ്രാവിറ്റാസ് ഹാരിയറിനോട് ഏതാണ്ട് സമാനമാണ്. ഇതിനപ്പുറം മുൻ‌നിരയിൽ സവിശേഷമായി രൂപകൽപ്പന ചെയ്ത പിൻവശമാകും ശ്രദ്ധേയമാവുക.

MOST READ: 2021 മോഡൽ നിരയിലുടനീളം 28,000 രൂപ വിലവർധന പ്രഖ്യാപിച്ച് റെനോ

ടാറ്റ ഗ്രാവിറ്റാസിന്റെ പുതിയ ചിത്രങ്ങൾ പുറത്ത്; ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും

സ്റ്റെപ്പ്-അപ്പ് മേൽക്കൂരയും മൂന്നാമത്തെ നിര യാത്രക്കാരെ ഉൾക്കൊള്ളുന്നതിനായി നീളമുള്ള റിയർ ഓവർഹാങ്ങുമാണ് ഗ്രാവിറ്റാസിനെ വ്യത്യസ്‌തമാക്കുന്നത്. കൂടാതെ വ്യത്യസ്‌തമായ അലോയ് വീൽ ഡിസൈനുകളും കളർ ഓപ്ഷനുകളും തെരഞ്ഞെടുക്കാനുള്ള അവസരവും ഇതിന് ലഭിക്കും.

ടാറ്റ ഗ്രാവിറ്റാസിന്റെ പുതിയ ചിത്രങ്ങൾ പുറത്ത്; ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും

ഏറ്റവും പ്രധാനമായി ഇത് ഹാരിയറിന്റെ അതേ ഒമേഗ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി തന്നെയാണ് ഒരുങ്ങുന്നത്. ക്യാബിനകത്ത് അല്പം പുനർരൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡും ലേഔട്ടും ഗ്രാവിറ്റാസ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: ഡിമാൻഡ് ഏറുന്നു; മാഗ്നൈറ്റിനായി ആറ് മാസത്തോളം കാത്തിരിക്കണം

ടാറ്റ ഗ്രാവിറ്റാസിന്റെ പുതിയ ചിത്രങ്ങൾ പുറത്ത്; ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും

സീറ്റുകൾക്കായി ഐവറി നിറമുള്ള അപ്ഹോൾസ്റ്ററി, ഡോർ പാഡുകൾ, ഹോൾഡ് ഫംഗ്ഷനോടുകൂടിയ ഒരു ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവ ഗ്രാവിറ്റാസ് ഏഴ് സീറ്റർ എസ്‌യുവിയിലെ ശ്രദ്ധേയമായ ചില പ്രത്യേകതകളാണ്. ബാക്കി ഘടകങ്ങളെല്ലാം ഹാരിയറിന് സമാനമായി തുടരുമെന്നാണ് സൂചന.

ടാറ്റ ഗ്രാവിറ്റാസിന്റെ പുതിയ ചിത്രങ്ങൾ പുറത്ത്; ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും

2.0 ലിറ്റർ നാല് സിലിണ്ടർ ക്രിയോടെക് ഡീസൽ എഞ്ചിനാകും ഗ്രാവിറ്റാസിന്റെ ഹൃദയം. ഇത് 168 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുക്കും. ഈ യൂണിറ്റ് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സിലേക്ക് ടാറ്റ ജോടിയാക്കും.

MOST READ: 2021 ജനുവരി മുതൽ മോഡൽ നിരയിൽ വില വർധനവുമായി എംജി മോട്ടോർ

ടാറ്റ ഗ്രാവിറ്റാസിന്റെ പുതിയ ചിത്രങ്ങൾ പുറത്ത്; ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും

എം‌ജി ഹെക്ടർ പ്ലസ്, മഹീന്ദ്ര XUV500 വരാനിരിക്കുന്ന ഏഴ് സീറ്റർ ഹ്യുണ്ടായി ക്രെറ്റ എന്നീ മോഡലുകൾക്കെതിരെയാകും ഗ്രാവിറ്റാസ് മത്സരിക്കുക. ഇതിന് ഏകദേശം 15 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വില.

ടാറ്റ ഗ്രാവിറ്റാസിന്റെ പുതിയ ചിത്രങ്ങൾ പുറത്ത്; ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും

ഇതിനുപുറമെ ടാറ്റ മോട്ടോർസ് അടുത്ത വർഷം അവസാനം HBX എന്ന എൻട്രി ലെവൽ മിനി എസ്‌യുവിയും വിപണിയിലെത്തിക്കും. നിലവിൽ അതിന്റെ പരീക്ഷണയോട്ടവും കമ്പനി നടത്തുന്നുണ്ട്.

Most Read Articles

Malayalam
English summary
2021 Tata Gravitas 7 Seater SUV Rear Side Spied. Read in Malayalam
Story first published: Monday, December 21, 2020, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X