2021 ജനുവരി മുതൽ മോഡൽ നിരയിൽ വില വർധനവുമായി എംജി മോട്ടോർ

എം‌ജി മോട്ടോർ ഇന്ത്യ 2021 ജനുവരി 1 മുതൽ എല്ലാ മോഡലുകളിലും വിലവർദ്ധനവ് പ്രഖ്യാപിച്ചു. നിർമ്മാതാക്കൾ നേരിടുന്ന വിവിധ ചെലവുകളുടെ വർധനവ് മൂലം മോഡലുകളുടെ വിലകൾ മൂന്ന് ശതമാനം വരെ ഉയർത്തും.

2021 ജനുവരി മുതൽ മോഡൽ നിരയിൽ വില വർധനവുമായി എംജി മോട്ടോർ

എം‌ജിയുടെ പോർട്ട്‌ഫോളിയോയിൽ നിലവിൽ ഹെക്ടർ, ZS ഇവി, ഹെക്ടർ പ്ലസ്, ഗ്ലോസ്റ്റർ എന്നിങ്ങനെ നാല് കാറുകളുണ്ട്. ഇതിൽ മൂന്ന് മോഡലുകൾ ഈ വർഷം പുറത്തിറക്കിയവയാണ്.

2021 ജനുവരി മുതൽ മോഡൽ നിരയിൽ വില വർധനവുമായി എംജി മോട്ടോർ

ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാർ നിർമാതാക്കൾ 2021 ജനുവരിയിൽ ഹെക്ടർ പ്ലസിന്റെ ഏഴ് സീറ്റർ പതിപ്പ് അവതരിപ്പിച്ചുകൊണ്ട് തങ്ങളുടെ മോഡൽ ശ്രേണി വിപുലീകരിക്കാൻ പദ്ധതിയിടുന്നു. വരാനിരിക്കുന്ന മോഡലിന്റെ വിശദാംശങ്ങൾ നിർമ്മാതാക്കൾ പങ്കുവെച്ചിട്ടുണ്ട്.

MOST READ: ആൾട്രോസ് മുതൽ i20 വരെ; ഈ വർഷം വിപണിയിൽ എത്തിയ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകൾ

2021 ജനുവരി മുതൽ മോഡൽ നിരയിൽ വില വർധനവുമായി എംജി മോട്ടോർ

1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലും എംജി ഹെക്ടർ ലഭ്യമാണ്. പെട്രോൾ യൂണിറ്റ് 48V ഹൈബ്രിഡ് വേരിയന്റിലും വരുന്നു, ഇതിന് ആറ് സ്പീഡ് മാനുവൽ, DCT ട്രാൻസ്മിഷൻ ഓപ്ഷനുകളുണ്ട്.

2021 ജനുവരി മുതൽ മോഡൽ നിരയിൽ വില വർധനവുമായി എംജി മോട്ടോർ

ഹെക്ടർ അടിസ്ഥാനമാക്കി ക്യാപ്റ്റൻ സീറ്റുകളുള്ള ആറ് സീറ്റർ എസ്‌യുവിയാണ് ഹെക്ടർ പ്ലസ്. ഇതേ എഞ്ചിൻ, ഗിയർബോക്‌സ് കോൺഫിഗറേഷനുകളിൽ വാഹനം ലഭ്യമാണ്.

MOST READ: പുതിയ നഗരങ്ങളിലേക്ക് പ്രവേശിച്ച് റാപ്പിഡോ ഓട്ടോ; സേവനം ഇപ്പോള്‍ 25 സ്ഥലങ്ങളില്‍

2021 ജനുവരി മുതൽ മോഡൽ നിരയിൽ വില വർധനവുമായി എംജി മോട്ടോർ

ഹോക്ടറിന് പിന്നാലെ എംജി മോട്ടോർസ് ഇന്ത്യയിൽ അവതരിപ്പിച്ച രണ്ടാം മോഡലാണ് ZS ഇവി. ഇതൊരു പൂർണ്ണ ഇലക്ട്രിക് വാഹനമാണ്. ZS എസ്‌യുവിയുടെ പെട്രോൾ പതിപ്പും ഉടനടി വിപണിയിലെത്തിക്കാനുള്ള ഒരുക്കങ്ങളും എംജി നടത്തുന്നുണ്ട്.

2021 ജനുവരി മുതൽ മോഡൽ നിരയിൽ വില വർധനവുമായി എംജി മോട്ടോർ

പൂർണ്ണ വലുപ്പത്തിലുള്ള എസ്‌യുവി വിഭാഗത്തിൽ മസ്കുലാർ രൂപവും വിശാലമായ ക്യാബിനും ഉപയോഗിച്ച് ഗ്ലോസ്റ്റർ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.

MOST READ: കോന ഇല‌ക്‌ട്രിക്കിന്റെ വിൽപ്പന അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്; സ്ഥിരീകരിക്കാതെ ഹ്യുണ്ടായി

2021 ജനുവരി മുതൽ മോഡൽ നിരയിൽ വില വർധനവുമായി എംജി മോട്ടോർ

2020 -ലേക്കുള്ള എസ്‌യുവിയുടെ യൂണിറ്റുകൾ ഇതിനോടകം പൂർണ്ണമായി കമ്പനി വിറ്റഴിച്ചു, കൂടാതെ ആമുഖ വിലയ്‌ക്കൊപ്പം ഗ്ലോസ്റ്ററിന്റെ 2,000 ബുക്കിംഗുകളുടെ ഡെലിവറികളും നടക്കുന്നു.

2021 ജനുവരി മുതൽ മോഡൽ നിരയിൽ വില വർധനവുമായി എംജി മോട്ടോർ

ആമുഖ വില എംജി പിൻവലിച്ചിരുന്നു, ഇപ്പോൾ ഒരു ലക്ഷം രൂപ പ്രഖ്യാപിത വില വർധനയോടെ ബുക്കിംഗ് നടത്താം, വരും മാസത്തിൽ ചെലവ് ഇനിയും ഉയരും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Motor India To Increase The Price Of Its Models From 2021 January. Read in Malayalam.
Story first published: Friday, December 18, 2020, 18:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X