കോന ഇല‌ക്‌ട്രിക്കിന്റെ വിൽപ്പന അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്; സ്ഥിരീകരിക്കാതെ ഹ്യുണ്ടായി

ഹ്യുണ്ടായിയുടെ ആദ്യത്തെ ഇലക്‌ട്രിക് വാഹനമെന്ന നിലയിൽ ലോക ശ്രദ്ധനേടിയ മോഡലാണ് കോന. എന്നാൽ അടുത്തിടെ ചില പ്രശ്‌നങ്ങളും തകരാറുകളും മൂലം കൂട്ടത്തോടെ മോഡലിനെ തിരിച്ചുവിളിക്കാൻ കമ്പനി നിർബന്ധിതരായി.

കോന ഇല‌ക്‌ട്രിക്കിന്റെ വിൽപ്പന അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്; സ്ഥിരീകരിക്കാതെ ഹ്യുണ്ടായി

തുടർന്ന് നിരന്തരം ഇത്തരം സംഭവ വികാസങ്ങൾ റിപ്പോർട്ടു ചെയ്യുന്നതിനാൽ കോന ഇവിയുടെ ആഭ്യന്തര വിൽപ്പന ഹ്യുണ്ടായി അവസാനിപ്പിക്കുകയാണെന്ന് റിപ്പോർട്ടുകൾ പുറത്തവരുന്നു. ശരിക്കും ദക്ഷിണ കൊറിയയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനമാണ് കോന.

കോന ഇല‌ക്‌ട്രിക്കിന്റെ വിൽപ്പന അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്; സ്ഥിരീകരിക്കാതെ ഹ്യുണ്ടായി

റിപ്പോർട്ടുകൾ സ്ഥിരീകരിക്കാൻ ഹ്യുണ്ടായി വിസമ്മതിച്ചെങ്കിലും "അയോണിക് 5" മിഡ്-സൈസ് ക്രോസ്ഓവർ ഇലക്ട്രിക് വാഹനം പുറത്തിറക്കാൻ കമ്പനി തയ്യാറെടുക്കുമ്പോൾ വിവിധ ഓപ്ഷനുകൾ അവലോകനം ചെയ്യുകയാണെന്ന് സൂചന നൽകിയിട്ടുണ്ട്.

MOST READ: പുതിയ നഗരങ്ങളിലേക്ക് പ്രവേശിച്ച് റാപ്പിഡോ ഓട്ടോ; സേവനം ഇപ്പോള്‍ 25 സ്ഥലങ്ങളില്‍

കോന ഇല‌ക്‌ട്രിക്കിന്റെ വിൽപ്പന അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്; സ്ഥിരീകരിക്കാതെ ഹ്യുണ്ടായി

എന്നാൽ ദക്ഷിണ കൊറിയയിൽ കോന ഇവിയുടെ വിൽപ്പന അവസാനിക്കുമെങ്കിലും ഇന്ത്യയിലും യൂറോപ്പിലും വാഹനത്തിന്റെ വിൽപ്പന തുടരുമെന്നും വാർത്തകൾ വ്യക്തമാക്കുന്നുണ്ട്.

കോന ഇല‌ക്‌ട്രിക്കിന്റെ വിൽപ്പന അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്; സ്ഥിരീകരിക്കാതെ ഹ്യുണ്ടായി

യൂറോപ്പിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനമാണ് കോന എസ്‌യുവി എന്നതും ശ്രദ്ധേയമാണ്. ഉയർന്ന വോൾട്ടേജ് ബാറ്ററി സെല്ലുകളുടെ നിർമാണത്തിൽ തകരാറുണ്ടായതിനെ തുടർന്ന് ഒക്ടോബറിലാണ് വാഹനത്തെ കമ്പനി തിരിച്ചുവിളിക്കാൻ തുടങ്ങിയത്.

MOST READ: ക്രെറ്റ പ്രഭാവത്തില്‍ നിറം മങ്ങി സെല്‍റ്റോസ്; വില്‍പ്പനയില്‍ ഇടിവ്

കോന ഇല‌ക്‌ട്രിക്കിന്റെ വിൽപ്പന അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്; സ്ഥിരീകരിക്കാതെ ഹ്യുണ്ടായി

സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും പരിശോധനകൾക്ക് ശേഷം ബാറ്ററി മാറ്റിസ്ഥാപിക്കുന്നതും ഉൾപ്പെടുന്ന തിരിച്ചുവിളിക്കൽ 2017 സെപ്റ്റംബർ മുതൽ 2020 മാർച്ച് വരെ നിർമിച്ച 25,564 കോന ഇവികൾക്കാണ് ബാധകമാവുന്നത്.

കോന ഇല‌ക്‌ട്രിക്കിന്റെ വിൽപ്പന അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്; സ്ഥിരീകരിക്കാതെ ഹ്യുണ്ടായി

ഇലക്ട്രോണിക് ബ്രേക്കിംഗ് സംവിധാനങ്ങളുടെ തകരാറുമൂലം ദക്ഷിണ കൊറിയയിലെ 50,864 കോന ഇവി, നെക്സോ ഫ്യുവൽ സെൽ വാഹനങ്ങൾ എന്നിവയും ബ്രാൻഡ് തിരിച്ചുവിളിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഹ്യുണ്ടായി ഇന്ത്യയിലും കാറിന്റെ 456 യൂണിറ്റുകൾ തിരിച്ചുവിളിച്ച് ബ്രാൻഡ്.

MOST READ: പുതിയ കളര്‍ ഓപ്ഷനില്‍ ഥാറിന്റെ പരീക്ഷണയോട്ടം; അരങ്ങേറ്റം ഉടന്‍

കോന ഇല‌ക്‌ട്രിക്കിന്റെ വിൽപ്പന അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്; സ്ഥിരീകരിക്കാതെ ഹ്യുണ്ടായി

ബാറ്ററി സിസ്റ്റത്തിൽ വൈദ്യുത കുറവുകൾ ഉണ്ടാകാനിടയുള്ള സാഹചര്യത്തിലാണ് മോഡലുകൾ തിരിച്ചുവിളിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഹ്യുണ്ടായി കോന ഇലക്ട്രിക് എസ്‌യുവിയെ ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ചത്.

കോന ഇല‌ക്‌ട്രിക്കിന്റെ വിൽപ്പന അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്; സ്ഥിരീകരിക്കാതെ ഹ്യുണ്ടായി

ആഗോളതലത്തിൽ കോനയുടെ ഒരു ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ലും കൊറിയൻ ബ്രാൻഡ് അടുത്തിടെ പിന്നിട്ടിരുന്നു. 39.3 കിലോവാട്ട്സ് ബാറ്ററി പായ്ക്കും 136 bhp ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഇന്ത്യയിലെ കോനയുടെ ഹൃദയം.

MOST READ: പ്ലാറ്റിന മോഡലുകൾക്കും വില വർധനവ് പ്രഖ്യാപിച്ച് ബജാജ്

കോന ഇല‌ക്‌ട്രിക്കിന്റെ വിൽപ്പന അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്; സ്ഥിരീകരിക്കാതെ ഹ്യുണ്ടായി

പൂർണ ചാർജിൽ ARAI അംഗീകരിച്ച 452 കിലോമീറ്റർ മൈലേജാണ് ഇലക്‌ട്രിക് എസ്‌യുവിയെ വ്യത്യസ്തമാക്കുന്നത്. പൂജ്യം മുതൽ 100 കിലോമീറ്റർ വരെ വേഗത വെറും 9.7 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ കോന ഇവിക്ക് സാധിക്കും. എസി ചാർജറിലൂടെ ആറ് മണിക്കൂർ 10 മിനിറ്റിനുള്ളിൽ വാഹനത്തിലെ ലിഥിയം അയൺ പോളിമർ ബാറ്ററി പൂർണമായും ചാർജ് ചെയ്യാം.

കോന ഇല‌ക്‌ട്രിക്കിന്റെ വിൽപ്പന അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്; സ്ഥിരീകരിക്കാതെ ഹ്യുണ്ടായി

അതേസമയം ഒരു ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിക്കുകയാണെങ്കിൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ 57 മിനിറ്റ് മാത്രമാണ് എടുക്കുക. കോന ഇലക്ട്രിക് എസ്‌യുവിയുടെ സിംഗിൾ ടോൺ കളർ ഓപ്ഷന് 23.85 ലക്ഷം രൂപയും ഡ്യുവൽ ടോൺ ഓപ്ഷന് 24.11 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ വില.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Will End Domestic Sales Of Kona EV. Read in Malayalam
Story first published: Friday, December 18, 2020, 12:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X