പുതിയ കളര്‍ ഓപ്ഷനില്‍ ഥാറിന്റെ പരീക്ഷണയോട്ടം; അരങ്ങേറ്റം ഉടന്‍

2020 ഒക്ടോബര്‍ 2-നാണ് പുതുതലമുറ ഥാറിനെ മഹീന്ദ്ര വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. ഉപഭോക്താക്കളില്‍ നിന്നും മികച്ച പ്രതിരണമാണ് വാഹനത്തിന് ലഭിക്കുന്നത്.

പുതിയ കളര്‍ ഓപ്ഷനില്‍ ഥാറിന്റെ പരീക്ഷണയോട്ടം; അരങ്ങേറ്റം ഉടന്‍

നാളിതുവരെ 20,000-ത്തിലധികം ബുക്കിംഗുകളും വാഹനത്തിന് ലഭിച്ചു. ഏകദേശം 9 മാസം വരെയാണ് നിലവിലെ കാത്തിരിപ്പ് കാലയളവ്. 2021 ജനുവരി മുതല്‍ ഉത്പാദനം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

പുതിയ കളര്‍ ഓപ്ഷനില്‍ ഥാറിന്റെ പരീക്ഷണയോട്ടം; അരങ്ങേറ്റം ഉടന്‍

AX, LX എന്നിങ്ങനെ രണ്ട് പതിപ്പുകളിലെത്തുന്ന മോഡലിന് യഥാക്രമം 9.80 ലക്ഷം മുതല്‍ 12.49 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. അതേസമയം അധികം വൈകാതെ തന്നെ മോഡലുകളുടെ വില മഹീന്ദ്ര വര്‍ധിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

MOST READ: 2021 എംജി ഹെക്ടര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ പുതിയ ചിത്രങ്ങള്‍ പുറത്ത്; അവതരണം ഉടന്‍

പുതിയ കളര്‍ ഓപ്ഷനില്‍ ഥാറിന്റെ പരീക്ഷണയോട്ടം; അരങ്ങേറ്റം ഉടന്‍

ഇന്ത്യയിലുടനീളം ഡെലിവറികള്‍ സ്ഥിരമായ വേഗതയില്‍ നടക്കുന്നു. അടുത്തിടെ ഹരിയാനയില്‍ ഡെലിവറി എടുത്ത ഒരു ഉപഭോക്താവ് തന്റെ ഥാറിന് വൈറ്റ് നിറം നല്‍കിയിരുന്നു. ഇത് വാര്‍ത്തയായതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ നിറത്തില്‍ പരീക്ഷണയോട്ടം നടത്തുന്ന ഥാറിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

പുതിയ കളര്‍ ഓപ്ഷനില്‍ ഥാറിന്റെ പരീക്ഷണയോട്ടം; അരങ്ങേറ്റം ഉടന്‍

സില്‍വര്‍ കളര്‍ ഓപ്ഷനിലുള്ള മോഡലാണ് പരീക്ഷണയോട്ടം നടത്തുന്നത്. ഈ പുതിയ കളര്‍ ഓപ്ഷന്‍ വൈകാതെ തന്നെ വില്‍പ്പനയ്ക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. റോക്കി ബീജ്, അക്വാമറൈന്‍, മിസ്റ്റിക് കോപ്പര്‍, റെഡ് റേജ്, നാപോളി ബ്ലാക്ക്, ഗ്യാലക്‌സി ഗ്രേ എന്നിവയാണ് ഥാറിലെ മറ്റ് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകള്‍.

MOST READ: പൊലീസ് വാഹനങ്ങൾക്കും നിയമം ബാധകം; ബുൾബാറുകളും വിൻഡോ കർട്ടനുകളും പാടില്ലെന്ന് ലോക്നാഥ് ബെഹ്റ

പുതിയ കളര്‍ ഓപ്ഷനില്‍ ഥാറിന്റെ പരീക്ഷണയോട്ടം; അരങ്ങേറ്റം ഉടന്‍

വൈറ്റ് കളര്‍ ഔദ്യോഗികമായി ബ്രാന്‍ഡ് ഓഫര്‍ ചെയ്യുന്നില്ല. വൈറ്റ്, സില്‍വര്‍ കളറുകള്‍ 2020 ഥാറിന്റെ വര്‍ണ്ണ പാലറ്റിന് ഒരു മികച്ച കൂട്ടിച്ചേര്‍ക്കലായിരിക്കും. മഹീന്ദ്ര ഥാര്‍ നിരവധി ആക്സസറികളുമായി വരുന്നു.

പുതിയ കളര്‍ ഓപ്ഷനില്‍ ഥാറിന്റെ പരീക്ഷണയോട്ടം; അരങ്ങേറ്റം ഉടന്‍

സ്പെയര്‍ വീലിനുള്ള കവറുകള്‍, പുതിയ സീറ്റ് കവറുകള്‍, സീറ്റ് ബാക്ക് ഓര്‍ഗനൈസര്‍മാര്‍ എന്നിവ ഉള്‍പ്പെടുന്ന കൂടുതല്‍ കാര്യങ്ങള്‍ ഉടന്‍ ലഭിക്കും. തുടക്കത്തില്‍ റെഡ് നിറത്തില്‍ വാഗ്ദാനം ചെയ്ത ഇന്റീരിയര്‍ കളര്‍ സ്‌കീമില്‍ ഇപ്പോള്‍ ഒലിവ് ഗ്രീന്‍ ഓപ്ഷനും ഉള്‍പ്പെടും.

MOST READ: പഴയ കാർ പെയിന്റടിച്ച് വിറ്റ മാരുതി ഡീലറിന് മുട്ടൻ പണി; ലൈസൻസ് റദ്ദാക്കി അധികൃതർ

പുതിയ കളര്‍ ഓപ്ഷനില്‍ ഥാറിന്റെ പരീക്ഷണയോട്ടം; അരങ്ങേറ്റം ഉടന്‍

വരും മാസങ്ങളില്‍ വാഹനത്തിന് ആവശ്യക്കാര്‍ വര്‍ധിക്കും എന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍. റിപ്പോര്‍ട്ട് അനുസരിച്ച് ആദ്യ മാസത്തില്‍ 2,569 യൂണിറ്റുകള്‍ മഹീന്ദ്ര വിതരണം ചെയ്തു. നവംബര്‍ 1 മുതലാണ് വാഹനത്തിന്റെ ഡെലിവറികള്‍ ആരംഭിച്ചത്.

പുതിയ കളര്‍ ഓപ്ഷനില്‍ ഥാറിന്റെ പരീക്ഷണയോട്ടം; അരങ്ങേറ്റം ഉടന്‍

നിരവധി മാറ്റങ്ങളോടെയാണ് പുതുതലമുറ പതിപ്പ് വിപണിയില്‍ എത്തിയിരിക്കുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍, 2.2 എംഹോക്ക് ഡീസല്‍ എഞ്ചിനുമാണ് വാഹനത്തിന് കരുത്തേകുന്നത്.

MOST READ: മാഗ്നൈറ്റ് കോംപാക്ട് എസ്‌യുവിക്കായി ഔദ്യോഗിക ആക്സസറികൾ വെളിപ്പെടുത്തി നിസാൻ

പുതിയ കളര്‍ ഓപ്ഷനില്‍ ഥാറിന്റെ പരീക്ഷണയോട്ടം; അരങ്ങേറ്റം ഉടന്‍

2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 150 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 132 bhp കരുത്തും 320 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ഇതിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സുകളും ഇടംപിടിക്കുന്നു.

പുതിയ കളര്‍ ഓപ്ഷനില്‍ ഥാറിന്റെ പരീക്ഷണയോട്ടം; അരങ്ങേറ്റം ഉടന്‍

അടുത്തിടെ പുറത്തുവന്ന ക്രാഷ് ടെസ്റ്റ് വിവരങ്ങളും വാഹനത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. വാഹനങ്ങളുടെ സുരക്ഷ നിര്‍ണയിക്കുന്ന ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിംഗാണ് ഥാര്‍ നേടിയത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഓഫ് റോഡ് വാഹനം എന്ന അംഗീകാരവും മഹീന്ദ്ര ഥാര്‍ സ്വന്തമാക്കി.

പുതിയ കളര്‍ ഓപ്ഷനില്‍ ഥാറിന്റെ പരീക്ഷണയോട്ടം; അരങ്ങേറ്റം ഉടന്‍

മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷിതത്വത്തിലാണ് ഥാര്‍ 4 സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയത്. മുതിര്‍ന്നവരുടെ സുരക്ഷയ്ക്കായി പുതിയ മഹീന്ദ്ര ഥാര്‍ 17-ല്‍ 12.52 പോയിന്റ് നേടി. കുട്ടികളുടെ സംരക്ഷണത്തിനായി 49-ല്‍ 41.11 പോയിന്റുകള്‍ നേടാനും കഴിഞ്ഞു. മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗതയിലാണ്എസ്‌യുവി ക്രാഷ് ടെസ്റ്റിന് വിധേയമായത്.

Image Courtesy: Sarath Santham

Most Read Articles

Malayalam
English summary
Mahindra Thar Spotted Testing with a New Silver Colour Option. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X