Just In
- 5 hrs ago
സിഎൻജി കരുത്തിൽ മാരുതി മാത്രമല്ല ബെൻസും അധികം ചെലവില്ലാതെ ഓടിക്കാം
- 7 hrs ago
പ്രീമിയത്തോടൊപ്പം സ്പോർട്ടിയും, ഒക്ടാവിയയ്ക്ക് പുതിയ സ്പോർട്ലൈൻ വേരിയന്റ് സമ്മാനിച്ച് സ്കോഡ
- 9 hrs ago
പുതുതലമുറ അരങ്ങേറ്റത്തിന് സജ്ജം; നിവലിലെ RC390 വെബ്സൈറ്റില്‍ നിന്നും നീക്കംചെയ്ത് കെടിഎം
- 22 hrs ago
കിയയുടെ പുത്തൻ ഏഴ് സീറ്റർ എംപിവിക്ക് ഇലക്ട്രിക് തേർഡ് റോ ആക്സസ് ലഭിക്കാൻ സാധ്യത
Don't Miss
- News
രാജ്യദ്രോഹ കുറ്റം: സൗദിയില്‍ മൂന്ന് സൈനികരുടെ വധശിക്ഷ നടപ്പാക്കി
- Movies
എങ്ങനെ പോസ് ചെയ്യണമെന്ന് മമ്മൂക്ക പറഞ്ഞു തന്നു; ആ വൈറൽ ഫോട്ടേയെ കുറിച്ച് മഞ്ജു വാര്യർ
- Sports
IPL 2021: ഡിസിയുടെ സമയമെത്തി, കന്നിക്കിരീടം പന്തിനു കീഴില്‍ തന്നെ!- അറിയാം കാരണങ്ങള്‍
- Finance
കുറഞ്ഞ പലിശ നിരക്കില്‍ ലഭിക്കുന്ന സെക്യേര്‍ഡ് വായ്പകളെക്കുറിച്ച് അറിയാമോ?
- Lifestyle
വ്യക്തിജീവിതത്തില്‍ നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് സ്വന്തം
- Travel
യൂക്കാലി തോട്ടത്തിലെ ടെന്റിലുറങ്ങാം... മൂന്നാറില്‍ ടെന്റ് ടൂറിസവുമായി കെഎസ്ആര്‍ടിസി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
2021 എംജി ഹെക്ടര്‍ ഫെയ്സ്ലിഫ്റ്റിന്റെ പുതിയ ചിത്രങ്ങള്‍ പുറത്ത്; അവതരണം ഉടന്‍
അടുത്ത വര്‍ഷം ഹെക്ടറിന് ഫെയ്സ് ലിഫ്റ്റ് പതിപ്പ് സമ്മാനിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കളായ എംജി മോട്ടോര്‍സ്. പരീക്ഷണയോട്ടം നടത്തുന്നതിനിടെ നിരവധി തവണ വാഹനം ക്യാമറ കണ്ണില്‍ കൂടുങ്ങുകയും ചെയ്തിട്ടുണ്ട്.

പരീക്ഷണയോട്ടത്തിനിടെ മൂടിക്കെട്ടിയായിരുന്നു വാഹനം മിക്കപ്പോഴും കണ്ടിരുന്നത്. എന്നാല്‍ ഇപ്പോഴിതാ മൂടിക്കെട്ടലുകള്‍ ഒന്നും ഇല്ലാതെ തന്നെ വാഹനത്തിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നു.

പരസ്യ ചിത്രീകരത്തിനെത്തിച്ച വാഹനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2021 ജനുവരിയോടെ ഹെക്ടര്‍ ഫെയ്സലിഫ്റ്റ് മോഡലിനെ ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

നിലവിലെ ഹെക്ടര്‍ 2019 ജൂലൈയില്‍ ലോഞ്ച് ചെയ്തതായി കണക്കിലെടുക്കുമ്പോള്‍, രാജ്യത്തെ മറ്റ് കാറുകളേക്കാള്‍ വേഗത്തില്‍ ഹെക്ടറിന് ഒരു മേക്ക് ഓവര്‍ ലഭിക്കുന്നുവെന്ന് വേണം പറയാന്‍. എന്നിരുന്നാലും, മേക്കോവര്‍ ഒരുപിടി കോസ്മെറ്റിക് മാറ്റങ്ങളില്‍ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു എന്നതും മറ്റൊരു വസ്തുതയാണ്.

കറുത്ത മെഷ്, സാറ്റിന് ഗ്രേ ഘടകങ്ങള്‍ എന്നിവയുള്ള പുതുക്കിയ ഫ്രണ്ട് ഗ്രില്‍ ആണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം. ഹെഡ്ലാമ്പുകളിലേക്ക് നീളുന്ന ഗ്രില്ലിലെ ക്രോം രൂപരേഖ തെക്കേ അമേരിക്കന്‍ വിപണികളില്‍ വില്‍ക്കുന്ന പുനര്‍നിര്‍മ്മിച്ച ഹെക്ടറില്‍ കാണാം.
MOST READ: ഫീച്ചര്‍ സമ്പന്നം; F6i സ്മാര്‍ട്ട് ഇലക്ട്രിക് സൈക്കിളുമായി ഹീറോ ലെക്ട്രോ

17 ഇഞ്ചുകള്‍ക്ക് പകരം പുതിയ 18 ഇഞ്ച് അലോയ് വീലുകള്‍ വാഹനത്തിന് ലഭിക്കാന്‍ സാധ്യതയുണ്ട്. പിന്‍ഭാഗത്ത്, രണ്ട് ടെയില്‍ ലാമ്പുകളെ ബന്ധിപ്പിക്കുന്ന കട്ടിയുള്ള ക്രോം ലഭിക്കുന്നു.

നിലവില്‍, എസ്യുവിക്ക് മധ്യഭാഗത്ത് നേര്‍ത്ത ക്രോം സ്ട്രിപ്പുള്ള ടെയില്‍ ലൈറ്റുകള്‍ക്കിടയില്‍ തിരശ്ചീനമായി പ്രവര്‍ത്തിക്കുന്ന ഒരു ചുവന്ന വരയുണ്ട്. ഈ ചെറിയ അപ്ഡേറ്റുകള്ക്ക് പുറമെ, ഹെക്ടറിന്റെ ബാഹ്യ രൂപകല്‍പ്പനയില്‍ ഒരു മാറ്റവും നടത്തിയിട്ടില്ല.

ഇന്റീരിയറുകളുടെ വിശദമായ ചിത്രങ്ങളൊന്നും ഇല്ലെങ്കിലും, വ്യത്യസ്ത സെറ്റ് അപ്ഹോള്‍സ്റ്ററി ഉപയോഗിച്ച്, ഹെക്ടര്‍ പ്ലസ് പോലെ ഡ്യുവല്‍-ടോണ്‍ തീം വാഹനത്തിന് ലഭിക്കുമെന്നാണ് സൂചന.

കൂടാതെ, അപ്ഡേറ്റുചെയ്ത ഐസ്മാര്‍ട്ട് കണക്റ്റിവിറ്റി സ്യൂട്ട്, ഓട്ടോ-ഡൈമിംഗ് റിയര്‍വ്യൂ മിറര്‍ എന്നിവ പോലുള്ള കുറച്ച് സവിശേഷതകള്‍ കൂടി പ്രതീക്ഷിക്കാം.
MOST READ: ടിഗുവാന് ഇ-ഹൈബ്രിഡ് ആഗോളതലത്തില്‍ അവതരിപ്പിച്ച് ഫോക്സ്വാഗണ്

10.4 ഇഞ്ച് വെര്‍ട്ടിക്കിള്‍ ഓറിയന്റഡ് ടച്ച്സ്ക്രീന്‍, പവര്‍ഡ് ടെയില്‍ഗേറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ഡ്യുവല്‍-പാന്‍ സണ്‍റൂഫ്, റിയര്‍ എസി വെന്റുകള്‍ എന്നിവയും മറ്റ് സവിശേഷതകളും നിലവിലെ മോഡലില്‍ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പവര്‍ട്രെയിനിലേക്ക് വന്നാല്‍, നിലവിലെ ആവര്‍ത്തനത്തിലെ അതേ സെറ്റ് എഞ്ചിന്, ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ഫെയ്സ്ലിഫ്റ്റ് പതിപ്പിലും കമ്പനി വാഗ്ദാനം ചെയ്യും.

1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്, ഫിയറ്റില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ യൂണിറ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ആദ്യത്തേത് 141 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കുന്നു. രണ്ടാമത്തേത് 168 bhp കരുത്തും 350 Nm torque ഉം ആണ് പുറത്തെടുക്കുന്നത്. മൈല്‍ഡ്-ഹൈബ്രിഡ് സജ്ജീകരണമായും വാഹനത്തിന് ലഭിക്കും.

രണ്ട് യൂണിറ്റുകളിലും സ്റ്റാന്‍ഡേര്‍ഡായി ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ചുമതലകള്‍ നിര്‍വഹിക്കും, അതേസമയം ആറ് സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഓപ്ഷന് പെട്രോള്‍ യൂണിറ്റില്‍ മാത്രമേ ലഭ്യമാകൂ.

ലോഞ്ച് ചെയ്തുകഴിഞ്ഞാല്‍, ടാറ്റ ഹാരിയര്‍, മഹീന്ദ്ര XUV500 എന്നിവരാകും വിപണിയില്‍ എതിരാളികള്‍. വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല.
Image Courtesy: D VEER VLOGS