സെൽറ്റോസിനായി സർവീസ് ക്യാമ്പയിൻ പ്രഖ്യാപിച്ച് കിയ; കൂടെ ടർബോ ഡിസിടി സോഫ്റ്റ്‌വെയർ അപ്ഡേറ്റും

സെൽറ്റോസിനായി ഒരു സർവീസ് ക്യാമ്പയിൻ പ്രഖ്യാപിച്ച് കിയ മോട്ടോർ ഇന്ത്യ. എല്ലാ ഉടമകൾക്കും സൗജന്യമായാണ് ഈ സേവനം കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്. കൂടാതെ എസ്‌യുവിയുടെ എല്ലാ ടർബോ പെട്രോൾ, ഡീസൽ വേരിയന്റുകളിലും 7 ഡിസിടി സോഫ്റ്റ്‌വെയർ ലോജിക് മെച്ചപ്പെടുത്തലും ഉൾപ്പെടുത്തും.

സെൽറ്റോസിനായി സർവീസ് ക്യാമ്പയിൻ പ്രഖ്യാപിച്ച് കിയ; കൂടെ ടർബോ ഡിസിടി സോഫ്റ്റ്‌വെയർ അപ്ഡേറ്റും

സെൽറ്റോസ് ഡീസലിന്റെ ഫ്യുവൽ പമ്പും കമ്പനി പരിശോധിക്കുമെങ്കിലും അവ മാറ്റിസ്ഥാപിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാൽ ടർബോ പെട്രോൾ ഡിസിടി വേരിയന്റുകളിൽ ഗിയർബോക്‌സ് അപ്‌ഡേറ്റ് ചെയ്യും. അത് ആദ്യ ഗിയറിൽ ആക്‌സിലറേഷൻ വർധിപ്പിക്കാൻ സഹായിക്കും.

സെൽറ്റോസിനായി സർവീസ് ക്യാമ്പയിൻ പ്രഖ്യാപിച്ച് കിയ; കൂടെ ടർബോ ഡിസിടി സോഫ്റ്റ്‌വെയർ അപ്ഡേറ്റും

നവംബറിൽ സമാനമായ സർവീസ് ക്യാമ്പയിൻ കിയ മോട്ടോർസ് പ്രഖ്യാപിച്ചതായും ഓർക്കണം. അന്ന് ഫ്യുവൽ പമ്പിലെ തകരാറിനെ തുടർന്ന് 2019 ഒക്ടോബർ 1 നും 2020 മാർച്ച് 13 നും ഇടയിൽ നിർമിച്ച സെൽറ്റോസിന്റെ ഡീസൽ വേരിയന്റുകൾക്കായി മാത്രമായിരുന്നു ഇത്.

MOST READ: ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ് പ്രിയങ്കരമാവുന്നു; വിൽപ്പനയിൽ വൻ വളർച്ച

സെൽറ്റോസിനായി സർവീസ് ക്യാമ്പയിൻ പ്രഖ്യാപിച്ച് കിയ; കൂടെ ടർബോ ഡിസിടി സോഫ്റ്റ്‌വെയർ അപ്ഡേറ്റും

ഈ പ്രശ്നത്തെക്കുറിച്ച് കമ്പനിക്ക് ഉപഭോക്താക്കളിൽ നിന്ന് ഫീഡ്‌ബാക്ക് ലഭിച്ചിരുന്നു. അതിനാൽ ഇത് നന്നാക്കാനും മാറ്റിസ്ഥാപിക്കാനും ഫ്യുവൽ പമ്പ് പരിശോധിക്കാൻ ആവശ്യപ്പെട്ടിരുന്നു.

സെൽറ്റോസിനായി സർവീസ് ക്യാമ്പയിൻ പ്രഖ്യാപിച്ച് കിയ; കൂടെ ടർബോ ഡിസിടി സോഫ്റ്റ്‌വെയർ അപ്ഡേറ്റും

ഇത് തിരിച്ചുവിളിക്കലല്ല മറിച്ച് തങ്ങളുടെ ഉപഭോക്താക്കൾക്ക് അസൗകര്യങ്ങൾ നേരിടേണ്ടതില്ലെന്ന് ഉറപ്പാക്കാൻ കമ്പനി ആരംഭിച്ച ‘സർവീസ് ആക്ഷൻ ക്യാമ്പയിൻ' എന്നായിരുന്നു കിയ മോട്ടോർസിന്റെ വിശദീകരണം.

MOST READ: ബുക്കിംഗ് 10,000 പിന്നിട്ടു; മാഗ്നൈറ്റില്‍ വാനോളം പ്രതീക്ഷവെച്ച് നിസാന്‍

സെൽറ്റോസിനായി സർവീസ് ക്യാമ്പയിൻ പ്രഖ്യാപിച്ച് കിയ; കൂടെ ടർബോ ഡിസിടി സോഫ്റ്റ്‌വെയർ അപ്ഡേറ്റും

വിൽപ്പനയുടെ കാര്യത്തിൽ കിയ സെൽറ്റോസ് കമ്പനിക്ക് വേണ്ടി മികച്ച പ്രകടനമാണ് ഇന്നും കാഴ്ചവെക്കുന്നത്. കിയയ്ക്ക് നിലവിൽ അതിന്റെ ഉൽപ്പന്ന നിരയിൽ സെൽറ്റോസ്, സോനെറ്റ്, കാർണിവൽ എന്നീ മോഡലുകളാണുള്ളത്.

സെൽറ്റോസിനായി സർവീസ് ക്യാമ്പയിൻ പ്രഖ്യാപിച്ച് കിയ; കൂടെ ടർബോ ഡിസിടി സോഫ്റ്റ്‌വെയർ അപ്ഡേറ്റും

2020 നവംബറിൽ സോനെറ്റിന്റെ വിൽപ്പന 11,417 യൂണിറ്റും സെൽറ്റോസ് വിൽപ്പന 9,205 യൂണിറ്റും കാർണിവലിന്റെ 400 യൂണിറ്റുകളുമായിരുന്നു. കോംപാക്‌ട് എസ്‌യുവിയുടെ വരവ് ബ്രാൻഡിന് ഇന്ത്യയിൽ മികച്ച മുന്നേറ്റം നടത്താൻ സാധിച്ചിട്ടുണ്ട് എന്നാണ് ഇതിൽ നിന്നും മനസിലാക്കാൻ സാധിക്കുക.

MOST READ: പുത്തൻ മഹീന്ദ്ര XUV500 ഏപ്രിലിൽ എത്തും; പിൻവാങ്ങാൻ തയാറായി നിലവിലെ മോഡൽ

സെൽറ്റോസിനായി സർവീസ് ക്യാമ്പയിൻ പ്രഖ്യാപിച്ച് കിയ; കൂടെ ടർബോ ഡിസിടി സോഫ്റ്റ്‌വെയർ അപ്ഡേറ്റും

1.5 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ CRDi VGT ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനോടെയാണ് കിയ സെൽറ്റോസ് വിപണിയിൽ ഇടംപിടിക്കുന്നത്.

സെൽറ്റോസിനായി സർവീസ് ക്യാമ്പയിൻ പ്രഖ്യാപിച്ച് കിയ; കൂടെ ടർബോ ഡിസിടി സോഫ്റ്റ്‌വെയർ അപ്ഡേറ്റും

ഇതിൽ ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്, IVT, 7 DCT എന്നിങ്ങനെ വൈവിധ്യമാർന്ന ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കുക. 9.89 ലക്ഷം മുതൽ 17.34 ലക്ഷം രൂപ വരെയാണ് മിഡ്-സൈസ് എസ്‌യുവിയുടെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

MOST READ: വിപണിയിലേക്ക് എത്താൻ ഇനി അധികം വൈകില്ല; ടാറ്റ ഗ്രാവിറ്റസിന്റെ ഉത്പാദനം അടുത്ത മാസം ആരംഭിക്കും

സെൽറ്റോസിനായി സർവീസ് ക്യാമ്പയിൻ പ്രഖ്യാപിച്ച് കിയ; കൂടെ ടർബോ ഡിസിടി സോഫ്റ്റ്‌വെയർ അപ്ഡേറ്റും

കിയ മോട്ടോർ ഇന്ത്യ 2021 ജനുവരി ഒന്നു മുതൽ സെൽറ്റോസിനും സോനെറ്റിനും വില വർധനവ് നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാലും കാർണിവലിന്റെ വില ഈ വർധനവിന്റെ ഭാഗമാകില്ല.

സെൽറ്റോസിനായി സർവീസ് ക്യാമ്പയിൻ പ്രഖ്യാപിച്ച് കിയ; കൂടെ ടർബോ ഡിസിടി സോഫ്റ്റ്‌വെയർ അപ്ഡേറ്റും

ഈ വർഷം സെപ്റ്റംബറിൽ വിപണിയിൽ എത്തിയതിനു ശേഷം സോനെറ്റിന്റെ ആദ്യ വിലവർധനവാണിതെങ്കിലും 2020 ജനുവരിയിൽ സെൽറ്റോസിന് വില കൂടിയിരുന്നു. അസംസ്കൃത വില കൂടുന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്ക്കരണം.

Source: Team BHP

Most Read Articles

Malayalam
English summary
Kia Motors Will Update Gearbox Software On All Turbo DCT Variants Of The Seltos. Read in Malayalam
Story first published: Wednesday, December 16, 2020, 15:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X