പുത്തൻ മഹീന്ദ്ര XUV500 ഏപ്രിലിൽ എത്തും; പിൻവാങ്ങാൻ തയാറായി നിലവിലെ മോഡൽ

എസ്‌യുവി സെഗ്മെന്റിൽ മഹീന്ദ്രയുടെ മുഖംമാറ്റിമറിച്ച XUV500 പുതുതലമുറയിലേക്ക് ചുവടുവെക്കുകയാണ്. നിലവിൽ എതിരാളി മോഡലുകൾക്ക് പിന്നിലാണെങ്കിലും പരിഷ്ക്കരണങ്ങളിലൂടെ മുന്നിലേക്ക് കയറാമെന്ന പ്രതീക്ഷയിലാണ് കമ്പനിയും.

പുത്തൻ മഹീന്ദ്ര XUV500 ഏപ്രിലിൽ എത്തും; പിൻവാങ്ങാൻ തയാറായി നിലവിലെ മോഡൽ

മഹീന്ദ്ര അധികംവൈകാതെ പുതിയ XUV500 അവതരിപ്പിക്കും. അതായത് 2021 ഏപ്രിലിൽ എസ്‌യുവി ഡീലർഷിപ്പുകളിൽ ലഭ്യമാകുമെന്നാണ് ഏറ്റവും പുതിയ വിവരം. സ്റ്റോക്കുകൾ അവസാനിക്കുന്നതുവരെ നിലവിലെ മോഡൽ വിൽക്കുമെന്നും കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

പുത്തൻ മഹീന്ദ്ര XUV500 ഏപ്രിലിൽ എത്തും; പിൻവാങ്ങാൻ തയാറായി നിലവിലെ മോഡൽ

നിലവിലെ മോഡലിന്റെ ഉത്‌പാദനം ഇതിനകം കുറച്ചിരിക്കുന്നതിനാൽ ലഭ്യമായ സ്റ്റോക്കുകൾ വിറ്റഴിക്കാൻ മഹീന്ദ്രയ്ക്ക് കൂടുതൽ സമയമെടുക്കില്ല. അതിനാൽ തന്നെ 2021 ജനുവരി ആകുമ്പോഴേക്കും നിലവിലെ XUV500-യുടെ ഉത്പാദനം പൂർണമായും നിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: പുതുതലമുറ ഥാറിന് പുതിയ ആക്സസറികൾ വാഗ്ദാനം ചെയ്ത് മഹീന്ദ്ര

പുത്തൻ മഹീന്ദ്ര XUV500 ഏപ്രിലിൽ എത്തും; പിൻവാങ്ങാൻ തയാറായി നിലവിലെ മോഡൽ

പുതിയ ക്രെറ്റ, സെൽറ്റോസ്, സോനെറ്റ്, എം‌ജി ഹെക്ടർ, വെന്യു, ഹ്യുണ്ടായി i20 എന്നിവ പോലെ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന ഉൽ‌പന്നങ്ങളിൽ നിന്ന് വ്യക്തമാകുന്നതുപോലെ ഉപഭോക്തൃ വാങ്ങൽ തീരുമാനങ്ങൾ ഹൈടെക് സവിശേഷതകളെ വളരെയധികം സ്വാധീനിക്കുന്നുണ്ട് എന്നതാണ്.

പുത്തൻ മഹീന്ദ്ര XUV500 ഏപ്രിലിൽ എത്തും; പിൻവാങ്ങാൻ തയാറായി നിലവിലെ മോഡൽ

ഈ കാറുകളെല്ലാം മികച്ച ഇൻ-ക്ലാസ്, ഫസ്റ്റ്-ഇൻ-സെഗ്മെന്റ് സവിശേഷതകളുടെ ഒരു നീണ്ട നിര തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് അവരുടെ ജനപ്രീതി വർധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി മാറുകയും ചെയ്‌തിരുന്നു.

MOST READ: ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ട്രക്ക് പുറത്തിറക്കാനൊരുങ്ങി ഡൈംലർ

പുത്തൻ മഹീന്ദ്ര XUV500 ഏപ്രിലിൽ എത്തും; പിൻവാങ്ങാൻ തയാറായി നിലവിലെ മോഡൽ

അതിനാൽ തന്നെ മാറ്റങ്ങളിൽ കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തി എതിരാളി മോഡലുകളെ പിന്നിലാക്കാനും കമ്പനി പ്രവർത്തിക്കുകയാണ്. അതിനായി നൂതന ഇലക്ട്രോണിക് സവിശേഷതകളോടെയാകും എസ്‌യുവി സജ്ജമാവുക.

പുത്തൻ മഹീന്ദ്ര XUV500 ഏപ്രിലിൽ എത്തും; പിൻവാങ്ങാൻ തയാറായി നിലവിലെ മോഡൽ

ഒരിക്കലും കാണാത്ത സവിശേഷതകളാകും മഹീന്ദ്ര ഒരുക്കുക. കുഴികൾ കണ്ടെത്താനുള്ള കഴിവാണ് വികസിച്ചുകൊണ്ടിരിക്കുന്ന അതിൽ ഏറ്റവും ശ്രദ്ധേയമാവുക. ഹൈടെക് റഡാർ യൂണിറ്റ് ഉപയോഗിച്ച് ഇത് കൈവരിക്കും. ഓട്ടോണമസ് ഡ്രൈവിംഗ് ടെക്കിനൊപ്പം സംയോജിച്ച് പ്രവർത്തിക്കാൻ ഈ സംവിധാനം പ്രാപ്തമാകുമ്പോൾ മോശം റോഡുകളിൽ വാഹനമോടിക്കുമ്പോൾ ഇത് വളരെയധികം ഉപയോഗപ്രദമാകും.

MOST READ: നിരത്തിലിറങ്ങി പ്രവൈഗ് എക്സ്റ്റൻഷൻ ഇലക്‌ട്രിക് സെഡാൻ

പുത്തൻ മഹീന്ദ്ര XUV500 ഏപ്രിലിൽ എത്തും; പിൻവാങ്ങാൻ തയാറായി നിലവിലെ മോഡൽ

ഡ്രൈവറിൽ ഉറക്കത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്താൻ കഴിയുന്ന കൺപോളകളുടെ ട്രാക്കിംഗ് പരീക്ഷിക്കുന്ന മറ്റൊരു സംവിധാനമാണ് മഹീന്ദ്രയുടെ വജ്രായുധം. ഇത്തരമൊരു സംഭവത്തിൽ ഒരു വോയ്‌സ് സന്ദേശം വഴി ഡ്രൈവറിനെ അലേർട്ട് ചെയ്യും. കൂടാതെ 2021 XUV500-ക്ക് ഓട്ടോണമസ് ബ്രേക്കിംഗ്, 3D പനോരമിക് വിഷൻ, സ്മാർട്ട്ഫോൺ കണക്റ്റുചെയ്ത ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും ലഭിക്കും.

പുത്തൻ മഹീന്ദ്ര XUV500 ഏപ്രിലിൽ എത്തും; പിൻവാങ്ങാൻ തയാറായി നിലവിലെ മോഡൽ

പരീക്ഷണ ഫലങ്ങളെ ആശ്രയിച്ച് ഈ സിസ്റ്റങ്ങളിൽ ചിലത് ഉത്‌പാദന ഘട്ടത്തിലേക്ക് വരാം അല്ലെങ്കിൽ വരാതിരിക്കാനുള്ള സാധ്യതയുണ്ട്. എന്നിരുന്നാലും അടുത്ത കുറച്ച് വർഷങ്ങളിൽ വിപണിയിലെത്താൻ ഉദ്ദേശിക്കുന്ന മിക്ക പുതിയ കാറുകളിലും മഹീന്ദ്ര ഈ സവിശേഷതകൾ ഉപയോഗിക്കുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: അരങ്ങേറ്റം 2022-ൽ; ജീപ്പ് റെനെഗേഡ് ഒരുങ്ങുന്നത് അതേ പ്ലാറ്റ്ഫോമിൽ തന്നെ

പുത്തൻ മഹീന്ദ്ര XUV500 ഏപ്രിലിൽ എത്തും; പിൻവാങ്ങാൻ തയാറായി നിലവിലെ മോഡൽ

2021 മോഡലിലേക്ക് പെട്രോൾ, ഡീസൽ എഞ്ചിനുകൾ ഇടംപിടിക്കും. അതിൽ 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് നാല് സിലിണ്ടർ പെട്രോൾ യൂണിറ്റ് മഹീന്ദ്ര ഥാറിൽ നിന്നും കടമെടുക്കും. എന്നിരുന്നാലും, പുതിയ XUV-500-യിൽ പവർ, ടോർഖ് ഔട്ട്പുട്ട് കണക്കുകൾ കൂടുതലായിരിക്കും.

പുത്തൻ മഹീന്ദ്ര XUV500 ഏപ്രിലിൽ എത്തും; പിൻവാങ്ങാൻ തയാറായി നിലവിലെ മോഡൽ

ഡീസൽ വേരിയന്റിന് പുതിയ 2.2 ലിറ്റർ എഞ്ചിനാകും ഉണ്ടാവുക. രണ്ട് എഞ്ചിനുകൾക്കും മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷൻ എന്നിവ ഉണ്ടായിരിക്കും. ഇത് പരമാവധി 185 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Next-Gen 2021 Mahindra XUV500 To Launch In 2021 April. Read in Malayalam
Story first published: Wednesday, December 16, 2020, 12:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X