നിരത്തിലിറങ്ങി പ്രവൈഗ് എക്സ്റ്റൻഷൻ ഇലക്‌ട്രിക് സെഡാൻ

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് സ്റ്റാർട്ടപ്പ് കമ്പനിയായ പ്രവൈഗ് ഡൈനാമിക്‌സ് അടുത്തിടെയാണ് തങ്ങളുടെ എക്സ്റ്റൻഷൻ ഇവിയെ ഇന്ത്യയിൽ പരിചയപ്പെടുത്തിയത്.

നിരത്തിലിറങ്ങി പ്രവൈഗ് എക്സ്റ്റൻഷൻ ഇലക്‌ട്രിക് സെഡാൻ

എന്തായാലും മെയ്‌ഡ് ഇൻ ഇന്ത്യ ഇലക്‌ട്രിക് കാർ ഇതിനോടകം തന്നെ ഏവരുടെയും ശ്രദ്ധപിടിച്ചു പറ്റുന്നതിൽ വിജയിച്ചിട്ടുണ്ട് എന്നതു തന്നെ വലിയൊരു കാര്യമാണ്. പ്രവൈഗ് എക്സ്റ്റൻഷൻ അടുത്ത വർഷത്തോടെ രാജ്യത്ത് വിൽപ്പനയ്‌ക്കെത്തും.

നിരത്തിലിറങ്ങി പ്രവൈഗ് എക്സ്റ്റൻഷൻ ഇലക്‌ട്രിക് സെഡാൻ

തുടക്കത്തിൽ ഡൽഹിയിലും ബെംഗളൂരുവിലും മാത്രമാരിക്കും എക്സ്റ്റൻഷൻ സെഡാൻ എത്തുക. ഇപ്പോൾ പരീക്ഷണയോട്ടത്തിനായി കമ്പനി വാഹനത്തിനെ ഡൽഹി നിരത്തിൽ എത്തിച്ചു. ഇതിന്റെ ചിത്രങ്ങളും കാർ ക്രേസി ഇന്ത്യ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.

MOST READ: അരങ്ങേറ്റം 2022-ൽ; ജീപ്പ് റെനെഗേഡ് ഒരുങ്ങുന്നത് അതേ പ്ലാറ്റ്ഫോമിൽ തന്നെ

നിരത്തിലിറങ്ങി പ്രവൈഗ് എക്സ്റ്റൻഷൻ ഇലക്‌ട്രിക് സെഡാൻ

പ്രവൈഗ് എക്സ്റ്റൻഷൻ ഇലക്ട്രിക് സെഡാന് 96 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് കരുത്തേകുന്നത്. ഇത് പരമാവധി 150 കിലോവാട്ട് പവർ അല്ലെങ്കിൽ 200 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്നാണ് കമ്പനിയുടെ അവകാശവാദം.

നിരത്തിലിറങ്ങി പ്രവൈഗ് എക്സ്റ്റൻഷൻ ഇലക്‌ട്രിക് സെഡാൻ

ഒരൊറ്റ ചാർജിൽ പരമാവധി 504 കിലോമീറ്റർ മൈലേജും മണിക്കൂറിൽ പരമാവധി 196 കിലോമീറ്റർ വേഗതയുമാണ് വാഗ്ദാനം ചെയ്യുന്നത്. 0-100 കിലോമീറ്റർ വേഗത 5.4 സെക്കൻഡിനുള്ളിൽ വേഗത്തിൽ കൈവരിക്കാനും ഈ ഇലക്ട്രിക് സെഡാന് സാധിക്കും.

MOST READ: അന്നും ഇന്നും പ്രിയങ്കരൻ; ബൊലേറോയുടെ വിൽപ്പനയിൽ മഹീന്ദ്രയ്ക്ക് വളർച്ച

നിരത്തിലിറങ്ങി പ്രവൈഗ് എക്സ്റ്റൻഷൻ ഇലക്‌ട്രിക് സെഡാൻ

ഒരൊറ്റ ചാർജിൽ പരമാവധി 504 കിലോമീറ്റർ മൈലേജും മണിക്കൂറിൽ പരമാവധി 196 കിലോമീറ്റർ വേഗതയുമാണ് വാഗ്ദാനം ചെയ്യുന്നത്. 0-100 കിലോമീറ്റർ വേഗത 5.4 സെക്കൻഡിനുള്ളിൽ വേഗത്തിൽ കൈവരിക്കാനും ഈ ഇലക്ട്രിക് സെഡാന് സാധിക്കും.

നിരത്തിലിറങ്ങി പ്രവൈഗ് എക്സ്റ്റൻഷൻ ഇലക്‌ട്രിക് സെഡാൻ

എക്സ്റ്റൻഷൻ ഇലക്ട്രിക് കാറിൽ ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനുകളും വരുന്നുണ്ടെന്നും പ്രവൈഗ് അവകാശപ്പെടുന്നു. വെറും 30 മിനിറ്റിനുള്ളിൽ 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ബാറ്ററികൾക്ക് കഴിയും.

MOST READ: എംജി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ് 2021 ജനുവരിയിൽ വിപണിയിലെത്തും

നിരത്തിലിറങ്ങി പ്രവൈഗ് എക്സ്റ്റൻഷൻ ഇലക്‌ട്രിക് സെഡാൻ

ഇനി ഡിസൈനിലേക്ക് നോക്കിയാൽ എക്സ്റ്റൻഷൻ തികച്ചും സവിശേഷമായ ഒരു രൂപകൽപ്പനയാണ് മുന്നോട്ടുവെക്കുന്നത്. ക്ലീനും സിമ്പിളുമായ ലൈനുകളുള്ള ഒരു മിനിമലിക് സമീപനം ഇലക്ട്രിക് കാർ മുന്നോട്ട് കൊണ്ടുപോകുന്നു.

നിരത്തിലിറങ്ങി പ്രവൈഗ് എക്സ്റ്റൻഷൻ ഇലക്‌ട്രിക് സെഡാൻ

അതിൽ എൽഇഡി സ്ട്രിപ്പ്, എൽഇഡി ടെയിൽ‌ ലൈറ്റുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ബ്ലാക്ക് പെയിന്റ് വീലുകൾ എന്നിവ ഉപയോഗിച്ചാണ് വാഹനത്തെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്. പ്രോട്ടോടൈപ്പിന് ടു-ഡോർ കോൺഫിഗറേഷനുണ്ടെങ്കിലും പ്രൊഡക്ഷൻ പതിപ്പിന് നാല് വാതിലുകളുണ്ടാകുമെന്ന് പ്രവൈഗ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിരത്തിലിറങ്ങി പ്രവൈഗ് എക്സ്റ്റൻഷൻ ഇലക്‌ട്രിക് സെഡാൻ

ഒപ്പം പ്രോട്ടോടൈപ്പിൽ കാണുന്ന നിലവിലെ രൂപകൽപ്പനയിൽ നിന്നുള്ള ചെറിയ പരിഷ്ക്കാരങ്ങളും അതിൽ ഉണ്ടാകും. എക്സ്റ്റൻഷന്റെ ഇന്റീരിയറുകൾ ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും തങ്ങളുടെ ഇലക്ട്രിക് കാറിലെ ക്യാബിൻ ഉപഭോക്താക്കൾക്ക് ലോഞ്ച് പോലുള്ള അനുഭവം നൽകുമെന്ന് പ്രവൈഗ് അവകാശപ്പെടുന്നു.

നിരത്തിലിറങ്ങി പ്രവൈഗ് എക്സ്റ്റൻഷൻ ഇലക്‌ട്രിക് സെഡാൻ

നിരവധി അന്താരാഷ്ട്ര ബ്രാൻഡുകളുമായും പ്രൊഫഷണലുകളുമായും കമ്പനി പങ്കാളിത്തം വഹിക്കുന്നുണ്ട്. ഇത് ഉപഭോക്താക്കൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് കാർ ഇഷ്ടാനുസൃതമാക്കാനും വ്യക്തിഗതമാക്കാനും അവസരം നൽകും.

നിരത്തിലിറങ്ങി പ്രവൈഗ് എക്സ്റ്റൻഷൻ ഇലക്‌ട്രിക് സെഡാൻ

ഇലക്ട്രിക് കാറിനുള്ള വിലകളും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും പ്രവൈഗ് അവരുടെ ഇലക്ട്രിക് കാർ സബ്സ്ക്രിപ്ഷൻ, ലീസിംഗ് അല്ലെങ്കിൽ ചീഫ് ഡ്രൈവർ സേവനങ്ങൾ വഴി മാത്രമേ വാഗ്ദാനം ചെയ്യുകയുള്ളൂ. അതായത് കാർ വിൽപ്പനയ്ക്ക് ലഭ്യമാകില്ല എന്ന് സാരം.

More from DriveSpark

Article Published On: Tuesday, December 15, 2020, 14:08 [IST]
English summary
Pravaig Extinction Electric Car Spied In Delhi. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X