Just In
- 1 hr ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 1 hr ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 1 hr ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 2 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- News
കൊവിഡ് വ്യാപനം രൂക്ഷം, ഗവർണർമാരുമായി കൂടിക്കാഴ്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി
- Movies
ഫിറോസും ഭാര്യ സജ്നയും ഇപ്പോള്‍ കളിക്കുന്ന കളി വെറും ചീപ്പ് ഷോയാണ്;രമ്യ പണിക്കര്‍ക്ക് പിന്തുണയുമായി ഒമര്‍ ലുലു
- Sports
IPL 2021: വെടിക്കെട്ടിന് അപ്പുറത്തുള്ള തകര്‍ത്തടിക്കല്‍, 4 മത്സരങ്ങളില്‍ പിറന്നത് 67 സിക്സറുകള്‍
- Finance
തിരിച്ചുവരവിന്റെ പാതയിൽ സമ്പദ്വ്യവസ്ഥ; രാജ്യത്തെ 59 ശതമാനം കമ്പനികളും ശമ്പള വർധനവിന് ഒരുങ്ങുന്നു
- Lifestyle
കുക്കുമ്പര്‍ ആരോഗ്യത്തിന് ദോഷമോ, അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അന്നും ഇന്നും പ്രിയങ്കരൻ; ബൊലേറോയുടെ വിൽപ്പനയിൽ മഹീന്ദ്രയ്ക്ക് വളർച്ച
ഇന്ത്യയിൽ മാന്യമായ വിൽപ്പന വളർച്ചയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര കൈവരിക്കുന്നത്. അതിൽ നിർണായക പങ്കുവഹിക്കുന്ന ഒരു മോഡലാണ് ബൊലേറോ.

മഹീന്ദ്രയുടെ നിരയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട യൂട്ടിലിറ്റി വാഹനമായി മാറാൻ ബൊലേറോയ്ക്ക് കഴിഞ്ഞു. 2020 നവംബറിൽ കാറിന്റെ 6,055 യൂണിറ്റുകളാണ് ഇന്ത്യൻ നിരത്തിലെത്തിച്ചത്. ഒക്‌ടോബർ മാസത്തിൽ മഹീന്ദ്രയുടെ ശ്രേണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലും ഇതു തന്നെയായിരുന്നു

2020 ഒക്ടോബറിൽ ബൊലേറോയുടെ 7,624 യൂണിറ്റുകളാണ് വിറ്റഴിച്ചത്. അതായത് ഇത്തവണ പ്രതിമാസ വിൽപ്പനയിൽ മോഡലിന് 20.58 ശതമാനം ഇടിവുണ്ടായിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. എന്നിരുന്നാലും വാർഷിക കണക്കുകളിൽ 18.10 ശതമാനം വളർച്ച കൈവരിക്കാൻ കഴിഞ്ഞിട്ടുമുണ്ട്.
MOST READ: പുതുമകളോടെ 2021 എലാൻട്ര അവതരിപ്പിച്ച് ഹ്യുണ്ടായി

ഇന്ത്യയിലെ എംപിവി വിപണിയിൽ മഹീന്ദ്ര ബൊലേറോ മാരുതി സുസുക്കി എർട്ടിഗയ്ക്ക് (9,557 യൂണിറ്റ്) പിന്നിൽ രണ്ടാം സ്ഥാനത്താണ്. കുറച്ചുകാലമായി ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റുപോയത് എർട്ടിഗയാണ് എന്നതിൽ തർക്കമൊന്നുമില്ല.

എങ്കിലും ബൊലേറോയുടെ വിൽപ്പന വളരെ ശ്രദ്ധേയമാണ്. അതിന്റെ താങ്ങാവുന്ന വിലയും പരുക്കൻ സ്വഭാവവും തന്നെയാണ് ഈ മഹീന്ദ്ര കാറിന്റെ ജനപ്രീതിക്ക് പിന്നിലുള്ളത്. മഹീന്ദ്ര ബൊലേറോ ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചത് 2000 ലാണ്.
MOST READ: എംജി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ് 2021 ജനുവരിയിൽ വിപണിയിലെത്തും

ഏതാനും ഫെയ്‌സ്‌ലിഫ്റ്റുകൾ മാറ്റിനിർത്തിയാൽ വാഹനം അതേപടി തന്നെയാണ് തുടരുന്നത്. നിലവിൽ ബൊലേറോ ഒരു സബ്-4 മീറ്റർ വാഹനമാണ്. ഇതിന്റെ നീളം 3,995 മില്ലീമീറ്ററും, വീതി 1,745 മില്ലീമീറ്ററും, ഉയരം 1,880 മില്ലീമീറ്ററും, 2,680 മില്ലീമീറ്ററുമാണ് വീൽബേസ്.

1.5 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനാണ് ബൊലേറോയുടെ ഹൃദയം. ഈ ടർബോചാർജ്ഡ്, ഇൻലൈൻ-3 മോട്ടോർ പരമാവധി 75 bhp കരുത്തും 210 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
MOST READ: ഹാച്ച്ബാക്ക് ശ്രേണിയിൽ i20 തരംഗം; 40 ദിവസത്തിനുള്ളിൽ ഹ്യുണ്ടായി നേടിയത് 30,000 ബുക്കിംഗ്

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് ഓപ്ഷൻ മാത്രമാണ് വാഹനത്തിൽ തെരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ. കൂടാതെ ഏഴ് സീറ്റർ കോൺഫിഗറേഷനിൽ മാത്രമേ വാഹനം ലഭ്യമാകൂ. അവസാന വരിയിൽ രണ്ട് സൈഡ് ഫേസിങ് സീറ്റുകളാണ് അടങ്ങിയിരിക്കുന്നത്.

ഇത് ഒരു മാനുവൽ എസി, കീലെസ് എൻട്രി, ഡ്രൈവർ എയർബാഗ്, എബിഎസ്, പവർ വിൻഡോകൾ, യുഎസ്ബി, ഓക്സ് കണക്റ്റിവിറ്റിയുള്ള 2 ഡിൻ ഓഡിയോ സിസ്റ്റം എന്നിവ വാഗ്ദാനം ചെയ്യുന്നു. മഹീന്ദ്ര ബൊലേറോയ്ക്ക് ഇന്ത്യയിൽ 7.64 ലക്ഷം മുതൽ 9.01 ലക്ഷം രൂപവരെയാണ് എക്സ്ഷോറൂം വില.

അടുത്ത വർഷം ആദ്യത്തോടെ മഹീന്ദ്ര പുതിയ ബ്രാൻഡ് ലോഗോയിലേക്ക് ചേക്കേറുകയാണ്. റിപ്പോർട്ടുകൾ അനുസരിച്ച് 2021 മോഡൽ XUV500 എസ്‌യുവിയിലായിരിക്കും പുതിയ ലോഗോ ആദ്യമായി ഇടംപിടിക്കുക. നിലവിൽ പുതിയ ബാഡ്ജ് എങ്ങനെയായിരിക്കുമെന്ന ഒരു സൂചനയും കമ്പനി നൽകിയിട്ടില്ല.

ഇപ്പോഴുള്ള ഓവൽ ആകൃതി ലോഗോയിൽ നിന്ന് പുറത്തുകടക്കുകയായിരിക്കും ഇന്ത്യൻ വാഹന നിർമാതാക്കളുടെ പദ്ധതി. നിലവിലെ സിഗ്നേച്ചർ ബാഡ്ജ് 2002 ൽ മഹീന്ദ്ര സ്കോർപിയോ എസ്‌യുവിയിലാണ് ആദ്യമായി പ്രദർശിപ്പിച്ചത്.