എംജി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ് 2021 ജനുവരിയിൽ വിപണിയിലെത്തും

രാജ്യത്തെ എസ്‌യുവി ശ്രേണിയിൽ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച മോഡലുകളിൽ ഒന്നാണ് എംജി ഹെക്‌ടർ. വിപണിയിൽ എത്തി തൽക്ഷണ വിജയമായി തീർന്ന മോഡലിന് ഒരു മിഡ്‌ലൈഫ് പരിഷ്ക്കരണം സമ്മാനിക്കാൻ ഒരുങ്ങുകയാണ് എംജി.

എംജി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ് 2021 ജനുവരിയിൽ വിപണിയിലെത്തും

വെറും ഒന്നരവർഷം മാത്രമാണ് വിൽപ്പനക്കെത്തിയിട്ടെങ്കിലും മിഡ് സൈക്കിൾ അപ്‌ഡേറ്റ് ഉപയോഗിച്ച് എം‌ജി മോട്ടോർ ഇന്ത്യ തങ്ങളുടെ ബെസ്റ്റ് സെല്ലർ മോഡലിനെ പുതുമയോടെ നിലനിർത്താൻ ലക്ഷ്യമിടുന്നു. അതിന്റെ ഭാഗമായി എസ്‌യുവിക്ക് ഒരു ഫെയ്‌സ്‌ലിഫ്റ്റ് നൽകാനാണ് കമ്പനിയുടെ ലക്ഷ്യം.

എംജി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ് 2021 ജനുവരിയിൽ വിപണിയിലെത്തും

2021 ജനുവരിയിൽ എം‌ജി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ് വിൽപ്പനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുക്കിയ മോഡലിന്റെ പ്രധാന മാറ്റം ഒരു പുതിയ ഗ്രില്ലായിരിക്കും. തിരശ്ചീനമായ ലൂവറുകളുള്ള ഇത് തെക്കേ അമേരിക്കൻ വിപണികളിൽ വിൽക്കുന്ന ഷെവർലെ ക്യാപ്റ്റിവയിൽ കാണുന്നതിനോട് സാമ്യമുള്ളതാണ്.

MOST READ: ഫോർഡ് ഫോകസ് ST ഹോട്ട് ഹാച്ചിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

എംജി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ് 2021 ജനുവരിയിൽ വിപണിയിലെത്തും

അതോടൊപ്പം 18 ഇഞ്ച് വലിയ അലോയ് വീലുകളുടെ സാന്നിധ്യമാണ് മറ്റൊരു സ്വാഗതാർഹമായ കൂട്ടിച്ചേർക്കൽ. ഇത് ഹെക്ടറിന്റെ വിഷ്വൽ അപ്പീലിനെ വർധിപ്പിക്കും. അകത്തളത്തിൽ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് ഡ്യുവൽ-ടോൺ ഇന്റീരിയർ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എംജി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ് 2021 ജനുവരിയിൽ വിപണിയിലെത്തും

നിലവിൽ 3-വരി എം‌ജി ഹെക്ടർ പ്ലസിൽ മാത്രമാണ് ഇത് ലഭ്യമാകുന്നത്. കൂടാതെ ഓട്ടോ-ഡിമ്മിംഗ് ഇന്റീരിയർ റിയർ വ്യൂ മിറർ ഉൾപ്പെടെ ചില പുതിയ സവിശേഷതകളും കമ്പനി കൂട്ടിച്ചേർക്കാൻ സാധ്യതയുണ്ട്. എന്നാൽ എഞ്ചിൻ ഓപ്ഷനിലോ മറ്റ് മെക്കാനിക്കൽ ഘടകങ്ങളിലോ മാറ്റങ്ങളൊന്നും കാണാൻ സാധ്യതയില്ല.

MOST READ: ഇലക്ട്രിക് ബാറ്ററികള്‍ പുനരുപയോഗം ചെയ്യാന്‍ എംജി; കൂട്ടിന് TES-AMM

എംജി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ് 2021 ജനുവരിയിൽ വിപണിയിലെത്തും

അതിനാൽ നിലവിലുള്ള 1.5 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ ഡീസൽ, 1.5 ലിറ്റർ പെട്രോൾ മൈൽഡ്-ഹൈബ്രിഡ് ഓപ്ഷനുകളിൽ ഇത് തുടരുമെന്നാണ് സൂചന. ഗിയർബോക്സ് ഓപ്ഷനുകളിൽ പെട്രോൾ, ഡീസൽ പതിപ്പുകൾക്കായി 6 സ്പീഡ് മാനുവൽ ഉൾപ്പെടും.

എംജി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ് 2021 ജനുവരിയിൽ വിപണിയിലെത്തും

മറുവശത്ത് 1.5 ലിറ്റർ പെട്രോൾ മോഡലിനൊപ്പം 6 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്ക് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കും. 12.18 ലക്ഷം മുതൽ 16.88 ലക്ഷം രൂപയിലാണ് എംജി ഹെക്ടർ അവതരിപ്പിച്ചത്.

MOST READ: ഹാച്ച്ബാക്ക് ശ്രേണിയിൽ i20 തരംഗം; 40 ദിവസത്തിനുള്ളിൽ ഹ്യുണ്ടായി നേടിയത് 30,000 ബുക്കിംഗ്

എംജി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ് 2021 ജനുവരിയിൽ വിപണിയിലെത്തും

പിന്നീട് പല ഘട്ടങ്ങളായി എസ്‌യുവിയുടെ വില ഉയർന്ന് നിലവിൽ 12.83 ലക്ഷം രൂപ മുതൽ 18.08 ലക്ഷം രൂപ വരെയായി. എന്നാൽ പുതിയ ഹെക്ടർ ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നതോടെ 2021-ൽ ഒരു ചെറിയ വില വർധനവിന് കൂടി മോഡൽ സാക്ഷ്യം വഹിക്കും എന്നതിൽ സംശയമില്ല.

എംജി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ് 2021 ജനുവരിയിൽ വിപണിയിലെത്തും

ഹെക്ടർ എസ്‌യുവിയെ അവതരിപ്പിച്ചുകൊണ്ടാണ് മോറിസ് ഗാരേജസ് ഇന്ത്യൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഇന്ന് നാല് മോഡലുകളുമായി കളംനിറഞ്ഞു നിൽക്കുന്ന ബ്രാൻഡ് ആഭ്യന്തര വിപണിയിലെ മുഖ്യധാരയിൽ തന്നെയാണുള്ളത്.

Most Read Articles

Malayalam
English summary
MG Hector Facelift India Launch In January 2021. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X