ഇലക്ട്രിക് ബാറ്ററികള്‍ പുനരുപയോഗം ചെയ്യാന്‍ എംജി; കൂട്ടിന് TES-AMM

ഇലക്ട്രിക് വാഹനമായ ZS ഇവിയുടെ ബാറ്ററികള്‍ പുനരുപയോഗം ചെയ്യുന്നതിനായി ഇ-വേസ്റ്റ് റീസൈക്ലിംഗ്, എന്‍ഡ്-ടു-എന്‍ഡ് സേവന ദാതാക്കളായ TES-AMM -യുമായി പങ്കാളിത്തം പ്രഖ്യാപിച്ച് എംജി മോട്ടോര്‍ ഇന്ത്യ.

ഇലക്ട്രിക് ബാറ്ററികള്‍ പുനരുപയോഗം ചെയ്യാന്‍ എംജി; കൂട്ടിന് TES-AMM

ZS ഇവിയുടെ ബാറ്ററികള്‍ പരിസ്ഥിതി സുസ്ഥിരവും, സുരക്ഷിതവുമായ പുനരുപയോഗമാണ് ഈ പങ്കാളിത്തം ഉറപ്പാക്കുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

ഇലക്ട്രിക് ബാറ്ററികള്‍ പുനരുപയോഗം ചെയ്യാന്‍ എംജി; കൂട്ടിന് TES-AMM

ഹരിതവും വൃത്തിയുള്ളതുമായ ഭാവിയിലേക്കുള്ള ഇന്ത്യയുടെ നീക്കത്തെ പിന്തുണയ്ക്കുന്ന സമഗ്രമായ ഇവി ഇക്കോസിസ്റ്റം വികസിപ്പിക്കാനുള്ള ലക്ഷ്യത്തിലാണ് കമ്പനി എന്ന് എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ചബ പറഞ്ഞു.

MOST READ: ഹാച്ച്ബാക്ക് ശ്രേണിയിൽ i20 തരംഗം; 40 ദിവസത്തിനുള്ളിൽ ഹ്യുണ്ടായി നേടിയത് 30,000 ബുക്കിംഗ്

ഇലക്ട്രിക് ബാറ്ററികള്‍ പുനരുപയോഗം ചെയ്യാന്‍ എംജി; കൂട്ടിന് TES-AMM

'കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ള ഒരു നിര്‍ണായക മേഖലയാണ് ബാറ്ററി മാനേജുമെന്റ് എന്ന് ഞങ്ങള്‍ ശക്തമായി വിശ്വസിക്കുന്നു. TES-AMM യുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ഈ വഴികളിലൂടെ നിര്‍മ്മിക്കുകയും ബാറ്ററികള്‍ മൂല്യ ശൃംഖലയില്‍ വീണ്ടും പ്രവേശിക്കുക മാത്രമല്ല, ഏറ്റവും പരിസ്ഥിതി സൗഹൃദ പ്രോട്ടോക്കോളുകള്‍ പിന്തുടരുമ്പോള്‍ പുനരുപയോഗിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നു. ഇന്ത്യയുടെ സുസ്ഥിര ഇ-മൊബിലിറ്റി ഭാവിയില്‍ ഇത് വളരെയധികം മുന്നോട്ട് പോകുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇലക്ട്രിക് ബാറ്ററികള്‍ പുനരുപയോഗം ചെയ്യാന്‍ എംജി; കൂട്ടിന് TES-AMM

ഏഷ്യയിലെ ഏക ലിഥിയം അയണ്‍ ബാറ്ററി റീസൈക്ലിംഗ് പ്ലാന്റാണ് TES-AMM-നുള്ളത്, ഒന്നിലധികം മാനേജുമെന്റ് സിസ്റ്റങ്ങളില്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചുരുക്കം കമ്പനികളിലൊന്നാണിത്.

MOST READ: ക്രിസ്മസിന് മുമ്പ് ആള്‍ട്രോസിന് പുതിയ വേരിയന്റുമായി ടാറ്റ; ടീസര്‍ കാണാം

ഇലക്ട്രിക് ബാറ്ററികള്‍ പുനരുപയോഗം ചെയ്യാന്‍ എംജി; കൂട്ടിന് TES-AMM

പരിസ്ഥിതി മെച്ചപ്പെട്ടതും സുരക്ഷിതവുമായ മെച്ചപ്പെട്ട ആസ്തി വീണ്ടെടുക്കലിനായി ഇത് ഒരു അദ്വിതീയ മെക്കാനിക്കല്‍-ഹൈഡ്രോമെറ്റലര്‍ജിക്കല്‍ പ്രക്രിയ ഉപയോഗിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇലക്ട്രിക് ബാറ്ററികള്‍ പുനരുപയോഗം ചെയ്യാന്‍ എംജി; കൂട്ടിന് TES-AMM

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് എംജി മോട്ടോര്‍സ്, ZS ഇവിയെ അവതരിപ്പിക്കുന്നത്. രണ്ട് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്. എക്സൈറ്റിന് 20.88 ലക്ഷം രൂപയും എക്സ്‌ക്ലൂസീവിന് 23.58 ലക്ഷം രൂപയുമാണ് വില.

MOST READ: പുതിയ ഇലക്ട്രിക് റിക്ഷ അവതരിപ്പിച്ച് സിങ്കം; വില 1.85 ലക്ഷം രൂപ

ഇലക്ട്രിക് ബാറ്ററികള്‍ പുനരുപയോഗം ചെയ്യാന്‍ എംജി; കൂട്ടിന് TES-AMM

ഏകദേശം 1,000 യൂണിറ്റുകളുടെ വില്‍പ്പന ഇതിനോടകം നടന്നു കഴിഞ്ഞു. IP 67 സര്‍ട്ടിഫൈഡ് 44.5 kWh ലിഥിയം അയണ്‍ ബാറ്ററിയാണ് ZS ഇവിക്ക് കരുത്തേകുന്നത്. ഈ ഇലക്ട്രിക് മോട്ടോര്‍ 141 bhp കരുത്തും 353 Nm torque ഉം സൃഷ്ടിക്കും. സിംഗിള്‍ സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.

ഇലക്ട്രിക് ബാറ്ററികള്‍ പുനരുപയോഗം ചെയ്യാന്‍ എംജി; കൂട്ടിന് TES-AMM

ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 340 കിലോമീറ്റര്‍ സഞ്ചരിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു. ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 50 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെയും, സ്റ്റാന്‍ഡേര്‍ഡ് ഹോം ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മുതല്‍ എട്ടു മണിക്കൂറിനുള്ളില്‍ പൂര്‍ണമായും ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

MOST READ: നിസാൻ മാഗ്നൈറ്റിന്റെ എൻട്രി ലെവൽ XE വേരിയന്റിനെ പരിചയപ്പെടാം

ഇലക്ട്രിക് ബാറ്ററികള്‍ പുനരുപയോഗം ചെയ്യാന്‍ എംജി; കൂട്ടിന് TES-AMM

എംജി ZS ഇവിയുടെ പരമാവധി വേഗത 155 കിലോമീറ്ററാണ്. 8.5 സെക്കന്റുകൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ ഇലക്ട്രിക് വാഹനത്തിന് സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Motor Ties Up With TES-AMM For E-Waste Recycling Firm For Its ZS EV Batteries. Read in Malayalam.
Story first published: Monday, December 14, 2020, 18:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X