അരങ്ങേറ്റം 2022-ൽ; ജീപ്പ് റെനെഗേഡ് ഒരുങ്ങുന്നത് അതേ പ്ലാറ്റ്ഫോമിൽ തന്നെ

അമേരിക്കൻ എസ്‌യുവി നിർമാതാക്കളായ ജീപ്പിന്റെ ആഗോളനിരയിലെ താരമാണ് ബി-സെഗ്മെന്റ് കോംപാക്‌ട് എസ്‌യുവിയായ റെനെഗേഡ്. 2014-ൽ അവതരിപ്പിച്ച മോഡലിനെ പുതുതലമുറയിലേക്ക് മാറ്റുകയാണ് കമ്പനി.

അരങ്ങേറ്റം 2022-ൽ; ജീപ്പ് റെനെഗേഡ് ഒരുങ്ങുന്നത് അതേ പ്ലാറ്റ്ഫോമിൽ തന്നെ

2022 ൽ എസ്‌യുവിക്ക് പൂർണമായ മോഡൽ മാറ്റം ലഭിക്കും. പുതിയ എസ്‌യുവി 4-മീറ്ററിൽ താഴെ തന്നെയായിരിക്കും നിർമിക്കുക. ടൊയോട്ട റൈസ്, സുസുക്കി ജിംനി, ഫോർഡ് ഇക്കോസ്പോർട്ട് തുടങ്ങിയവയുമായാകും ജീപ്പിന്റെ മോഡൽ മാറ്റുരയ്ക്കുക.

അരങ്ങേറ്റം 2022-ൽ; ജീപ്പ് റെനെഗേഡ് ഒരുങ്ങുന്നത് അതേ പ്ലാറ്റ്ഫോമിൽ തന്നെ

അടുത്ത തലമുറ ജീപ്പ് റെനെഗേഡ് നിലവിലുള്ള സ്മോൾ വൈഡ് 4×4 പ്ലാറ്റ്ഫോം നിലനിർത്തും എന്നതാണ് പുതിയ വാർത്ത. ഇത് ജീപ്പ് കോമ്പസിനും അടിവരയിടുന്നു. എന്നിരുന്നാലും മികച്ച പ്രകടനവും ഓഫ്-റോഡ് കഴിവുകളും വാഗ്ദാനം ചെയ്യുന്നതിനായി പ്ലാറ്റ്ഫോം കമ്പനി ട്വീക്ക് ചെയ്യും.

MOST READ: എംജി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ് 2021 ജനുവരിയിൽ വിപണിയിലെത്തും

അരങ്ങേറ്റം 2022-ൽ; ജീപ്പ് റെനെഗേഡ് ഒരുങ്ങുന്നത് അതേ പ്ലാറ്റ്ഫോമിൽ തന്നെ

നവീകരിച്ച പ്ലാറ്റ്ഫോം നിലവിലെ മോഡലിനെക്കാൾ ഭാരം കുറഞ്ഞതും ശക്തവുമാണെന്ന് പ്രതീക്ഷിക്കുന്നത്. ഗ്രാൻഡ് കോമ്പസ് എന്ന് വിളിക്കുന്ന ജീപ്പ് 7 സീറ്റർ എസ്‌യുവിയിലാകും ഈ പ്ലാറ്റ്ഫോം ആദ്യമായി അരങ്ങേറുന്നത്. എങ്കിലും പുതിയ എസ്‌യുവിക്ക് തികച്ചും വ്യത്യസ്തമായ ഡിസൈനും ഇന്റീരിയറും ഉണ്ടായിരിക്കുമെന്ന് ജീപ്പ് അധികൃതർ അറിയിച്ചു.

അരങ്ങേറ്റം 2022-ൽ; ജീപ്പ് റെനെഗേഡ് ഒരുങ്ങുന്നത് അതേ പ്ലാറ്റ്ഫോമിൽ തന്നെ

പുതിയ റിപ്പോർട്ടുകൾ പ്രകാരം ജീപ്പ് റെനെഗേഡും ഇന്ത്യൻ വിപണിയിൽ പരിഗണനയിലുണ്ടെന്നാണ് സൂചന. അതേസമയം ജീപ്പ് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെയും നടത്തിയിട്ടില്ല. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മഹീന്ദ്ര സ്കോർപിയോ എന്നിവയ്‌ക്കെതിരെയാണ് ഈ മോഡൽ സ്ഥാനം പിടിക്കുക.

MOST READ: ഹാച്ച്ബാക്ക് ശ്രേണിയിൽ i20 തരംഗം; 40 ദിവസത്തിനുള്ളിൽ ഹ്യുണ്ടായി നേടിയത് 30,000 ബുക്കിംഗ്

അരങ്ങേറ്റം 2022-ൽ; ജീപ്പ് റെനെഗേഡ് ഒരുങ്ങുന്നത് അതേ പ്ലാറ്റ്ഫോമിൽ തന്നെ

അങ്ങനെയെങ്കിൽ എസ്‌യുവി പ്രാദേശികമായി എഫ്‌സി‌എയുടെ രഞ്ജംഗോൺ സൗകര്യത്തിൽ നിർമിക്കും. റൈറ്റ്-ഹാൻഡ്-ഡ്രൈവ് വിപണികളുടെ ഉത്‌പാദന കേന്ദ്രമായും പ്ലാന്റ് പ്രവർത്തിക്കും. എസ്‌യുവിയിൽ ഉയർന്ന തലത്തിലുള്ള പ്രാദേശികവൽക്കരണം ഉണ്ടാകും.

അരങ്ങേറ്റം 2022-ൽ; ജീപ്പ് റെനെഗേഡ് ഒരുങ്ങുന്നത് അതേ പ്ലാറ്റ്ഫോമിൽ തന്നെ

അത് ജീപ്പിന് മത്സരാധിഷ്ഠിതമായി വില നൽകാൻ സഹായിക്കും. എന്നിരുന്നാലും ഓഫ്-റോഡ് കഴിവുകളുള്ള റെനെഗേഡ് മറ്റ് എതിരാളി മോഡലുകളേക്കാൾ അല്പം പ്രീമിയമായാകും സ്ഥാപിക്കുക.

MOST READ: ക്രിസ്മസിന് മുമ്പ് ആള്‍ട്രോസിന് പുതിയ വേരിയന്റുമായി ടാറ്റ; ടീസര്‍ കാണാം

അരങ്ങേറ്റം 2022-ൽ; ജീപ്പ് റെനെഗേഡ് ഒരുങ്ങുന്നത് അതേ പ്ലാറ്റ്ഫോമിൽ തന്നെ

2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ, 1.6 ലിറ്റർ എംജെഡി ഡീസൽ, 1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് രണ്ടാം തലമുറ ജീപ്പ് റെനെഗേഡ് വാഗ്ദാനം ചെയ്യുന്നത്.

അരങ്ങേറ്റം 2022-ൽ; ജീപ്പ് റെനെഗേഡ് ഒരുങ്ങുന്നത് അതേ പ്ലാറ്റ്ഫോമിൽ തന്നെ

ഇന്ത്യൻ മോഡലിലും ഇതേ എഞ്ചിൻ കോൺഫിഗറേഷൻ വാഗ്ദാനം ചെയ്തേക്കാം. മാനുവൽ, ഓട്ടോമാറ്റിക് പതിപ്പുകൾ ഗിയർബോക്സ് ഓപ്ഷനുകളിൽ ഉണ്ടാകും ഓഫർ ചെയ്യും. അതേസമയം ജീപ്പ് കോമ്പസിനെ അടിസ്ഥാനമാക്കി എത്തുന്ന ഏഴ് സീറ്റർ പതിപ്പ് അടുത്ത വർഷത്തോടെ ആഭ്യന്തര വിപണിയിൽ എത്തുമെന്നാണ് സ്ഥിരീകരണം.

MOST READ: ഓഫറുകളും ആനുകൂല്യങ്ങളുമായി വിന്റര്‍ ചെക്ക്-അപ്പ് ക്യാമ്പ് പ്രഖ്യാപിച്ച് മഹീന്ദ്ര

അരങ്ങേറ്റം 2022-ൽ; ജീപ്പ് റെനെഗേഡ് ഒരുങ്ങുന്നത് അതേ പ്ലാറ്റ്ഫോമിൽ തന്നെ

നിലവിൽ പരീക്ഷണയോട്ട ഘട്ടത്തിലിരിക്കുന്ന വാഹനത്തിന് കോമ്പസിൽ പ്രവർത്തിക്കുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിന്റെ കൂടുതൽ ശക്തമായ പതിപ്പ് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

അരങ്ങേറ്റം 2022-ൽ; ജീപ്പ് റെനെഗേഡ് ഒരുങ്ങുന്നത് അതേ പ്ലാറ്റ്ഫോമിൽ തന്നെ

അതേ 2.0 ലിറ്റർ, നാല് സിലിണ്ടർ, മൾട്ടിജെറ്റ് ടർബോ-ഡീസൽ എഞ്ചിൻ 200 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ജീപ്പ് റീ-ട്യൂൺ ചെയ്യും.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
New-Gen Jeep Renegade To Debut In 2022. Read in Malayalam
Story first published: Tuesday, December 15, 2020, 12:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X