Just In
- 20 min ago
ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങാൻ പദ്ധതിയുണ്ടോ? FAME-II സബ്സിഡി ലഭിക്കാൻ അർഹതയുണ്ടോ എന്ന് പരിശോധിക്കാം
- 43 min ago
കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അഞ്ച് കാറും മാരുതിയുടേത്
- 2 hrs ago
ഫൈബർഗ്ലാസിൽ നിർമിച്ച എസ്യുവി, പരിചയപ്പെടാം വാലിസ് ഐറിസിനെ
- 3 hrs ago
MT-15 ഡ്യുവല്‍-ചാനല്‍ എബിഎസ് സമ്മാനിക്കാനൊരുങ്ങി യമഹ
Don't Miss
- News
ബാബറി മസ്ജിദ് കേസില്‍ വിധി പറഞ്ഞ ജഡ്ജി ഉപ ലോകായുക്ത; യുപി ഗവര്‍ണറുടെ അനുമതി
- Sports
IPL 2021: 'സഞ്ജുവിനും രാഹുലിനും പിഴ ശിക്ഷ നല്‍കണം'- ആകാശ് ചോപ്ര
- Finance
ഏപ്രില്‍ 18ന് പതിന്നാല് മണിക്കൂര്‍ നേരത്തേക്ക് ആര്‍ടിജിഎസ് സേവനം ലഭിക്കില്ല
- Movies
ഫിറോസും സജ്നയും 13ാം സ്ഥാനത്ത്, ബിഗ് ബോസില്‍ ഒന്നാം സ്ഥാനം നേടിയെടുത്ത് രമ്യ
- Lifestyle
കുക്കുമ്പര്‍ ആരോഗ്യത്തിന് ദോഷമോ, അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഓഫറുകളും ആനുകൂല്യങ്ങളുമായി വിന്റര്‍ ചെക്ക്-അപ്പ് ക്യാമ്പ് പ്രഖ്യാപിച്ച് മഹീന്ദ്ര
ശൈത്യകാലമായതാടെ ഉപഭോക്താക്കള്‍ക്കായി വിന്റര്‍ ചെക്ക്-അപ്പ് ക്യാമ്പുമായി നിര്‍മ്മാതാക്കളായ മഹീന്ദ്ര. ശൈത്യകാലത്ത് വാഹനങ്ങള്‍ പരിപാലിക്കേണ്ടത് എങ്ങനെയെന്ന് മനസ്സിലാക്കി നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പുതിയ സര്‍വീസ്, മെയിന്റനന്‍സ് ക്യാമ്പില്‍ വാഹനങ്ങളുടെ സമഗ്രമായ പരിശോധന, ലേബര്‍ ചാര്‍ജുകള്‍, സ്പെയര്‍ പാര്‍ട്സ് എന്നിവയ്ക്കുള്ള കിഴിവുകളും അതിലേറെയും ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. 'വിന്റര്‍ ചെക്ക്-അപ്പ് ക്യാമ്പ്' 2020 ഡിസംബര്‍ 14 മുതല്‍ 19 വരെ നടക്കും.

സര്‍വീസ് ക്യാമ്പില്‍ കമ്പനി 75 മള്‍ട്ടി പോയിന്റ് മഹീന്ദ്ര വാഹനങ്ങളില്‍ സൗജന്യമായി വാഗ്ദാനം ചെയ്യുന്നു. എഞ്ചിന് ഓയിലിന്റെ അവസ്ഥയും വാഹനത്തിലെ മറ്റ് ഓപ്പറേറ്റിംഗ് ദ്രാവകങ്ങളും ഉള്‍പ്പെടെ കാറിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ ചെക്ക് ലിസ്റ്റിൽ ഉള്‍പ്പെടുന്നു.
MOST READ: വേഗമാകട്ടെ! മോജോ 300-നൊപ്പം ആകര്‍ഷമായ ഓഫറുകള്‍ പ്രഖ്യാപിച്ച് മഹീന്ദ്ര

തണുത്ത താപനിലയില്‍ പ്രവര്‍ത്തിക്കാനുള്ള ടയറുകള്‍, ബ്രേക്കുകള്‍, ട്രാന്സ്മിഷന് എന്നിവയുടെ അവസ്ഥയും ചെക്ക്ലിസ്റ്റില് ഉള്‍പ്പെടും. സര്‍വീസ് ക്യാമ്പിലെ വാഹന പരിശോധനയില്‍ എസി, ഹെഡ്ലാമ്പുകള്‍, ടെയില്‍ലാമ്പുകള്‍ എന്നിവയുടെ അവസ്ഥയും പരിശോധിക്കുമെന്ന് കമ്പനി അറിയിച്ചു.

ശരിയായി പ്രവര്‍ത്തിക്കാത്ത ഏതെങ്കിലും ഭാഗം സര്‍വീസ് കേന്ദ്രത്തിലെ പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ധര്‍ ഉപഭോക്താവിന്റെ സമ്മതത്തിന് ശേഷം മാറ്റിസ്ഥാപിക്കും. ശീതകാല അറ്റകുറ്റപ്പണി എളുപ്പമാകുന്നതിന് കൂടുതല്‍ സഹായിക്കുന്നതിന്, ക്യാമ്പില്‍ കമ്പനി ആകര്‍ഷകമായ കിഴിവുകളും വാഗ്ദാനം ചെയ്യുന്നു.
MOST READ: പുതിയ ഇലക്ട്രിക് റിക്ഷ അവതരിപ്പിച്ച് സിങ്കം; വില 1.85 ലക്ഷം രൂപ

വാഹനത്തില്‍ നടത്തുന്ന ഏതെങ്കിലും സേവനത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി ലേബര്‍ ചെലവില്‍ 10 ശതമാനം കിഴിവ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. കൂടാതെ, സര്‍വീസ് സമയത്ത് മാറ്റിസ്ഥാപിക്കുന്ന ഏതെങ്കിലും സ്പെയര്‍ പാര്‍ട്സുകള്‍ക്ക് 5 ശതമാനം കിഴിവും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ലേബര്‍, സ്പെയര്‍ പാര്‍ട്സ് എന്നിവയുടെ ഡിസ്കൗണ്ടിനുപുറമെ, വിന്‍ഡ്ഷീല്‍ഡ് സംരക്ഷണത്തിനും വാഹനത്തിന്റെ ഹെഡ്ലാമ്പ് പുന-സ്ഥാപനത്തിനുമായി പ്രത്യേക മാക്സികെയര് ഇളവും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു.
MOST READ: നിസാൻ മാഗ്നൈറ്റിന്റെ എൻട്രി ലെവൽ XE വേരിയന്റിനെ പരിചയപ്പെടാം

ഡ്രൈവറിനുള്ള ശരിയായ കാഴ്ച യാത്രകളില്‍ നിര്‍ണായകമാണ്, പ്രത്യേകിച്ച് മൂടല്‍ മഞ്ഞ് നിറഞ്ഞ ശൈത്യകാലത്തും രാത്രിയിലും. തല്‍ഫലമായി, പോളിഷ് ചെയ്യുന്നതിലൂടെ വിന്‍ഡ്ഷീല്‍ഡിലെ കേടുപാടുകള്‍ തീര്‍ക്കാന്‍ സഹായിക്കുന്നതിന് ആകര്‍ഷകമായ കിഴിവുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

മറുവശത്ത്, ശരിയായ ബീം അല്ലെങ്കില്‍ റേഞ്ച് ഇല്ലാത്ത ഹെഡ്ലൈറ്റ് രാത്രിയിലെ ഡ്രൈവറുടെ കാഴ്ചയെ തകര്‍ക്കും. കമ്പനി വാഗ്ദാനം ചെയ്യുന്ന ഹെഡ്ലൈറ്റ് പുനസ്ഥാപന പ്രക്രിയ ഹെഡ്ലാമ്പുകളുടെ ഗ്ലാസ് നന്നാക്കുന്നതിലൂടെ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കും.