Just In
- 58 min ago
ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങാൻ പദ്ധതിയുണ്ടോ? FAME-II സബ്സിഡി ലഭിക്കാൻ അർഹതയുണ്ടോ എന്ന് പരിശോധിക്കാം
- 1 hr ago
കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അഞ്ച് കാറും മാരുതിയുടേത്
- 2 hrs ago
ഫൈബർഗ്ലാസിൽ നിർമിച്ച എസ്യുവി, പരിചയപ്പെടാം വാലിസ് ഐറിസിനെ
- 3 hrs ago
MT-15 ഡ്യുവല്-ചാനല് എബിഎസ് സമ്മാനിക്കാനൊരുങ്ങി യമഹ
Don't Miss
- Movies
ആരും തന്റെ ചിത്രമായ മയൂരിയെ കുറിച്ച് പറയാറില്ല, വല്ലാതെ വേദനിപ്പിക്കുന്നുണ്ട്; സുധാ ചന്ദ്രന്
- News
'ഒരു മുഖ്യമന്ത്രിക്ക് ഇത്ര അധപതിക്കാന് സാധിക്കുമോ'? ജലീലിന്റെ രാജിക്ക് പിറകെ മുല്ലപ്പളളി രാമചന്ദ്രൻ
- Sports
IPL 2021: 'സഞ്ജുവിനും രാഹുലിനും പിഴ ശിക്ഷ നല്കണം'- ആകാശ് ചോപ്ര
- Finance
ഏപ്രില് 18ന് പതിന്നാല് മണിക്കൂര് നേരത്തേക്ക് ആര്ടിജിഎസ് സേവനം ലഭിക്കില്ല
- Lifestyle
കുക്കുമ്പര് ആരോഗ്യത്തിന് ദോഷമോ, അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില് പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പഴയ കാർ പെയിന്റടിച്ച് വിറ്റ മാരുതി ഡീലറിന് മുട്ടൻ പണി; ലൈസൻസ് റദ്ദാക്കി അധികൃതർ
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ ഡീലർക്ക് നൽകിയ ട്രേഡ് ലൈസൻസ് അസം ഗതാഗത വകുപ്പ് റദ്ദാക്കി.

പഴയ വാഹനങ്ങൾ വീണ്ടും പെയിന്റ് ചെയ്ത് വിൽപ്പന നടത്തിയെന്നാരോപിച്ചാണ് അധികൃതർ ഇത്തരമൊരു നടപടി സ്വീകരിച്ചത്.

Note: Images are for representative purpose only.
ഉപഭോക്താക്കളെ വഞ്ചിച്ചെന്ന് ആരോപിച്ച് ഒരു വ്യക്തി ജില്ലാ ട്രാൻസ്പോർട്ട് ഓഫീസിലും, ട്രാൻസ്പോർട്ട് കമ്മീഷണർക്കും ഡീലർക്കെതിരെ പരാതി നൽകിയതിനെ തുടർന്നാണ് നടപടി എന്ന് കമ്രൂപ് മെട്രോപൊളിറ്റനിലെ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ (DTO) ഗൗതം ദാസ് പറഞ്ഞു.

ഗുവാഹത്തിയിലെ പോദ്ദാർ കാർ വേൾഡിലെ ഖനാപര ഷോറൂമിൽ വാഹന ഇൻസ്പെക്ടർമാരും മറ്റ് ഉദ്യോഗസ്ഥരും അടങ്ങുന്ന ഗതാഗത വകുപ്പിന്റെ സംഘം കമ്മീഷണർ ആദിൽ ഖാന്റെ നിർദ്ദേശപ്രകാരം പെട്ടെന്നു റെയ്ഡ് നടത്തി. റെയ്ഡിൽ തങ്ങൾ വളരെയധികം അപാകതകൾ കണ്ടെത്തിയതായി ദാസ് വ്യക്തമാക്കി.

റീപെയിന്റ് ചെയ്ത ശേഷം വിറ്റതായി ആരോപിക്കപ്പെടുന്ന ഒരു വാഹനം തങ്ങളുടെ ഇൻസ്പെക്ടർമാർ പരിശോധിച്ചതായും, അത് പഴയതാണെന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

ചോദ്യം ചെയ്യുന്ന സമയത്ത്, പൊദ്ദാർ കാർ വെൾഡ് ഉദ്യോഗസ്ഥർ വാഹനം പഴയതാണെന്ന് അംഗീകരിക്കുകയും അത് അബദ്ധത്തിൽ വിറ്റതാണ് എന്ന് അവകാശപ്പെടുകയും ചെയ്തു.

ഡീലറുടെ മറുപടിയിൽ തൃപ്തരാവാത്തതിനാൽ തങ്ങൾ അവരുടെ ട്രേഡ് ലൈസൻസ് ട്രേഡ് സർട്ടിഫിക്കറ്റ് എന്നിവ റദ്ദാക്കി എന്ന് അധികൃതർ വ്യക്തമാക്കി.

ഗതാഗത വകുപ്പ് സാങ്കേതിക അന്വേഷണം ആരംഭിക്കുകയും അന്വേഷണം പൂർത്തിയാകുന്നതുവരെ ഈ മാരുതി സുസുക്കി ഷോറൂം ഏതെങ്കിലും വാഹനം വിൽക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനെക്കുറിച്ച് നിർമ്മാതാക്കളോ, മാരുതി സുസുക്കി ഇന്ത്യ വക്താക്കളോ ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ആവശ്യമായ അനുമതിയില്ലാതെ വാഹനങ്ങൾ വിൽപ്പന നടത്തിയതിന് അസമിലെ ബാർപേട്ട ജില്ലയിലെ പത്‌സലയിലെ ഡീലറുടെ മറ്റൊരു ഷോറൂം 2015-16ൽ അടച്ചിരുന്നുവെന്നും ഗൗതം ദാസ് ചൂണ്ടിക്കാട്ടി.