പ്ലാറ്റിന മോഡലുകൾക്കും വില വർധനവ് പ്രഖ്യാപിച്ച് ബജാജ്

പ്ലാറ്റിന സീരീസിന്റെ വില പരിഷ്‌ക്കരിച്ച് ബജാജ് ഓട്ടോ. വർധവിന് ശേഷം 51,667 രൂപ മുതലാണ് എൻട്രി ലെവൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന്റെ വില ആരംഭിക്കുന്നത്.

പ്ലാറ്റിന മോഡലുകൾക്കും വില വർധനവ് പ്രഖ്യാപിച്ച് ബജാജ്

പ്ലാറ്റിന 100 കിക്ക് സ്റ്റാർട്ട് വേരിയന്റിന് 51,667 രൂപയാണ് മുടക്കേണ്ടത്. അതേസമയം പ്ലാറ്റിന ഇലക്ട്രിക് സ്റ്റാർട്ട് ഡ്രം, ഡിസ്ക് ബ്രേക്ക് പതിപ്പുകൾ യഥാക്രമം 59,904 രൂപയിലും 62,125 രൂപയിലും ലഭ്യമാണ്. സിംഗിൾ വേരിയന്റിൽ ലഭ്യമായ പ്ലാറ്റിന 110 H-ഗിയറിന്റെ വില 63,475 രൂപയാണ്.

പ്ലാറ്റിന മോഡലുകൾക്കും വില വർധനവ് പ്രഖ്യാപിച്ച് ബജാജ്

വിലക്കയറ്റം ന്യായീകരിക്കുന്നതിനായി പ്ലാറ്റിന 100 സീരീസിലേക്ക് നക്കിൾഗാർഡുകളുടെ രൂപത്തിൽ ഒരു സ്റ്റൈലിംഗ് അപ്‌ഗ്രേഡ് കമ്പനി നൽകിയിട്ടുണ്ട്. എന്നാൽ പ്ലാറ്റിന 110 H-ഗിയറിന് സ്റ്റൈലിംഗ് മാറ്റങ്ങളൊന്നും ബജാജ് സമ്മാനിച്ചിട്ടില്ല.

MOST READ: RV300, RV400 മോഡലുകളുടെ ബുക്കിംഗ് പുനരാരംഭിച്ച് റിവോള്‍ട്ട്

പ്ലാറ്റിന മോഡലുകൾക്കും വില വർധനവ് പ്രഖ്യാപിച്ച് ബജാജ്

കൂടാതെ പ്ലാറ്റിന ബൈക്കുകളുടെ മെക്കാനിക്കൽ സവിശേഷതകളും മാറ്റമില്ലാതെ തുടരുന്നു. 102 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് പ്ലാറ്റിന 100 മോഡലിന് കരുത്തേകുന്നത്.

പ്ലാറ്റിന മോഡലുകൾക്കും വില വർധനവ് പ്രഖ്യാപിച്ച് ബജാജ്

ഇത് 7,500 rpm-ൽ 7.7 bhp പവറും 5,500 rpm-ൽ 8.3 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മറുവശത്ത് പ്ലാറ്റിന 110 115.45 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്.

MOST READ: രാജ്യത്ത് ഒരു ലക്ഷത്തിലധികം കണക്റ്റഡ് കാറുകൾ വിറ്റഴിച്ച് കിയ

പ്ലാറ്റിന മോഡലുകൾക്കും വില വർധനവ് പ്രഖ്യാപിച്ച് ബജാജ്

ഈ യൂണിറ്റ് 7,000 rpm-ൽ 8.4 bhp കരുത്തും 5,000 rpm-ൽ 9.81 Nm torque ഉം സൃഷ്ടിക്കാൻ പ്രാപ്‌തമാണ്. പ്ലാറ്റിന 100 ന്റെ ഡ്രം ബ്രേക്ക് പതിപ്പിന്റെ മുൻവശത്ത് 130 mm ഡ്രമ്മും പിന്നിൽ 110 mm ഡ്രമ്മും ബജാജ് ഉപയോഗിക്കുന്നു. മുൻവശത്ത് 240 mm റോട്ടറും പിന്നിൽ 110 mm ഡ്രമ്മും ഡിസ്ക് വേരിയന്റിൽ ഉണ്ട്.

പ്ലാറ്റിന മോഡലുകൾക്കും വില വർധനവ് പ്രഖ്യാപിച്ച് ബജാജ്

ഒരൊറ്റ വേരിയന്റിൽ ലഭ്യമായ പ്ലാറ്റിന 110 H-ഗിയർ മുൻവശത്ത് 240 mm ഡിസ്കും പിന്നിൽ 110 mm ഡ്രം ബ്രേക്കുമാണ് ഉപയോഗിക്കുന്നത്. കമ്പനി പുതുതായി അവതരിപ്പിച്ച പ്ലാറ്റിന 100 KS-ൽ ‘സ്പ്രിംഗ്-ഓൺ-സ്പ്രിംഗ്' നൈട്രോക്സ് സസ്പെൻഷനാണ് ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്.

MOST READ: ഹീറോ മോഡലുകൾക്കും ചെലവേറും; വില വർധനവ് പ്രഖ്യാപിച്ചു

പ്ലാറ്റിന മോഡലുകൾക്കും വില വർധനവ് പ്രഖ്യാപിച്ച് ബജാജ്

ഇത് ദീർഘ ദൂര യാത്രയിൽ റൈഡറിനും പില്യൺ യാത്രികനും 15 ശതമാനം കൂടുതൽ കംഫർട്ട് നൽകുമെന്ന് ബജാജ് അവകാശപ്പെടുന്നു. അതോടൊപ്പം സുരക്ഷിതവും പ്രശ്‌നരഹിതവുമായ റൈഡിംഗ് ഉറപ്പുനൽകുന്ന ട്യൂബ്‌ലെസ് ടയറുകളാണ് മോട്ടോർസൈക്കിളിൽ ചേർത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

പ്ലാറ്റിന മോഡലുകൾക്കും വില വർധനവ് പ്രഖ്യാപിച്ച് ബജാജ്

സ്റ്റൈലിംഗിനായി പുതിയ സിൽവർ ഡെക്കലുകളുള്ള കോക്ടെയ്ൽ വൈൻ റെഡ്, എബണി ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ബജാജ് പ്ലാറ്റിന 100 KS വിപണിയിൽ എത്തുന്നത്.

പ്ലാറ്റിന മോഡലുകൾക്കും വില വർധനവ് പ്രഖ്യാപിച്ച് ബജാജ്

അതോടൊപ്പം കൂടുതൽ ആകർഷകമാക്കാൻ ബൈക്കിൽ ക്വിൽറ്റഡ് സീറ്റ്, എൽഇഡി ഡിആർഎൽ, എൽഇഡി ഹെഡ്‌ലാമ്പ്, പ്രൊട്ടക്റ്റീവ് ടാങ്ക് പാഡ്, പുനർരൂപകൽപ്പന ചെയ്ത ഇൻഡിക്കേറ്ററുകൾ, മിററുകൾ എന്നിവയും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്ലാറ്റിന മോഡലുകൾക്കും വില വർധനവ് പ്രഖ്യാപിച്ച് ബജാജ്

പതിറ്റാണ്ടുകളായി കമ്മ്യൂട്ടർ വിഭാഗത്തിലെ ഏറ്റവും മികച്ച മോട്ടോർസൈക്കിളുകളിലൊന്നായി പ്ലാറ്റിന മാറിയിട്ടുണ്ട്. കഴിഞ്ഞ 15 വർഷത്തിനിടെ 72 ലക്ഷത്തിലധികം മോട്ടോർസൈക്കിളുകൾ വിറ്റഴിക്കാനും ബജാജിന് സാധിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Revised The Prices For The Platina Series. Read in Malayalam
Story first published: Thursday, December 17, 2020, 14:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X