RV300, RV400 മോഡലുകളുടെ ബുക്കിംഗ് പുനരാരംഭിച്ച് റിവോള്‍ട്ട്

വിപണിയില്‍ നിലവിലുള്ള നഗരങ്ങളില്‍ RV300, RV400 ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ബുക്കിംഗ് വീണ്ടും പുനരാരംഭിച്ച് റിവോള്‍ട്ട്. ഡല്‍ഹി, പൂനെ, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, മുംബൈ തുടങ്ങിയ നഗരങ്ങളിലാണ് ബുക്കിംഗ് പുനരാരംഭിച്ചിരിക്കുന്നത്.

RV300, RV400 മോഡലുകളുടെ ബുക്കിംഗ് പുനരാരംഭിച്ച് റിവോള്‍ട്ട്

ഈ നഗരങ്ങളില്‍ രണ്ട് മോട്ടോര്‍സൈക്കിളുകള്‍ക്കുമായി കമ്പനി വിവിധ ഉടമസ്ഥാവകാശ പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നത് തുടരുന്നു. റിവോള്‍ട്ട് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ ബ്രാന്‍ഡിന് വന്‍ വിജയമാണ് സമ്മാനിച്ചത്. അതോടൊപ്പം വന്‍തോതില്‍ ബുക്കിംഗും സ്വന്തമാക്കി.

RV300, RV400 മോഡലുകളുടെ ബുക്കിംഗ് പുനരാരംഭിച്ച് റിവോള്‍ട്ട്

2019 ഓഗസ്റ്റ് മാസത്തിലാണ് നിര്‍മ്മാതാക്കളായ റിവോള്‍ട്ട്, RV300, RV400 എന്നിങ്ങനെ രണ്ട് മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കുന്നത്. തുടക്കത്തില്‍ രണ്ട് ബൈക്കുകളും മൈ റിവോള്‍ട്ട് പ്ലാന്‍ എന്ന് ഇഎംഐ ഓപ്ഷന്‍ വഴി മാത്രമേ ലഭ്യമായിരുന്നുള്ളൂ.

MOST READ: ഫീച്ചര്‍ സമ്പന്നം; F6i സ്മാര്‍ട്ട് ഇലക്ട്രിക് സൈക്കിളുമായി ഹീറോ ലെക്ട്രോ

RV300, RV400 മോഡലുകളുടെ ബുക്കിംഗ് പുനരാരംഭിച്ച് റിവോള്‍ട്ട്

എന്നാല്‍ പിന്നീട് ഒറ്റത്തവണ പേയ്‌മെന്റ് ഓപ്ഷനും പ്രഖ്യാപിച്ചു. ഉയര്‍ന്ന മോഡലായ RV400-ന് വിപണിയില്‍ 1,08,999 രൂപയായിരുന്നു എക്സ്ഷോറും വില. RV300-ന് 84,999 രൂപ എക്‌സ്‌ഷോറൂം വിലയിലും അവതരിപ്പിച്ചു.

RV300, RV400 മോഡലുകളുടെ ബുക്കിംഗ് പുനരാരംഭിച്ച് റിവോള്‍ട്ട്

എന്നാല്‍ ഇരുമോഡലുകള്‍ക്കും ആവശ്യക്കാര്‍ വര്‍ധിച്ചതോടെ ഇടക്കാലത്ത് ബൈക്കുകളും വില നിര്‍മ്മാതാക്കള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. ഏകദേശം 14,200 രൂപയാണ് ഇരുമോഡലുകളിലും വില വര്‍ധിപ്പിച്ചിരിക്കുന്നത്.

MOST READ: പൊലീസ് വാഹനങ്ങൾക്കും നിയമം ബാധകം; ബുൾബാറുകളും വിൻഡോ കർട്ടനുകളും പാടില്ലെന്ന് ലോക്നാഥ് ബെഹ്റ

RV300, RV400 മോഡലുകളുടെ ബുക്കിംഗ് പുനരാരംഭിച്ച് റിവോള്‍ട്ട്

മോഡലുകള്‍ക്ക് ആവശ്യക്കാര്‍ ഏറിയതോടെയാണ് ഇടക്കാലത്ത് ബുക്കിംഗ് കമ്പനി നിര്‍ത്തിവെച്ചത്. ഇന്ത്യയില്‍ നിര്‍മ്മിച്ചതാണെങ്കിലും മോട്ടോര്‍സൈക്കിളിന്റെ ചില ഭാഗങ്ങള്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു.

RV300, RV400 മോഡലുകളുടെ ബുക്കിംഗ് പുനരാരംഭിച്ച് റിവോള്‍ട്ട്

ലോക്ക്ഡൗണും ചൈനയുമായുള്ള അതിര്‍ത്തി പ്രശ്നങ്ങളും കാരണം, പല ഒഇഎമ്മുകളും വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടുന്നു. ഉയര്‍ന്ന കാത്തിരിപ്പ് കാലയളവ്, സ്പെയറുകളുടെ ലഭ്യത മുതലായവയ്ക്ക് ഇത് കാരണമായി.

MOST READ: Q2 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി ഔഡി; ആദ്യ ഡൈവ് വിശേഷങ്ങള്‍

RV300, RV400 മോഡലുകളുടെ ബുക്കിംഗ് പുനരാരംഭിച്ച് റിവോള്‍ട്ട്

മോഡലുകളിലേക്ക് വന്നാല്‍ റഗുലര്‍ ബൈക്കുകള്‍ക്ക് സമാനമായ രൂപഘടനയാണ് തന്നെയാണ് റിവോള്‍ട്ട് ഇലക്ട്രിക് ബൈക്കിനുമുള്ളത്. ലൈറ്റ് വെയ്റ്റ് സിംഗിള്‍ ക്രാഡില്‍ ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മ്മാണം.

RV300, RV400 മോഡലുകളുടെ ബുക്കിംഗ് പുനരാരംഭിച്ച് റിവോള്‍ട്ട്

3.24 kW ബാറ്ററിയും 3,000 വാട്ട് ഇലക്ട്രിക് മോട്ടോറുമാണ് RV400 -ല്‍ ഘടിപ്പിച്ചിരിക്കുന്നത്. ഈ ഇലക്ട്രിക് മോട്ടോര്‍ 170 Nm torque ഉം സൃഷ്ടിക്കും. സിറ്റി, ഇക്കോ, സ്പോര്‍ട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും ബൈക്കുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

MOST READ: എർട്ടിഗയ്ക്കും മറാസോയ്ക്കും ഒരു പുതിയ എതിരാളി കൂടെ എത്തും; കിയ എംപിവിയുടെ അരങ്ങേറ്റം 2022-ൽ

RV300, RV400 മോഡലുകളുടെ ബുക്കിംഗ് പുനരാരംഭിച്ച് റിവോള്‍ട്ട്

മണിക്കൂറില്‍ 85 കിലോമീറ്ററാണ് RV 400 -ന്റെ പരമാവധി വേഗം. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ഇന്‍വേര്‍ട്ടഡ് ഫോര്‍ക്കും പിന്നില്‍ അഡ്ജസ്റ്റബിള്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. ഒരു തവണ പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 156 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം.

RV300, RV400 മോഡലുകളുടെ ബുക്കിംഗ് പുനരാരംഭിച്ച് റിവോള്‍ട്ട്

2.7 kW ലിഥിയം അയണ്‍ ബാറ്ററിയാണ് RV300 -ല്‍ നല്‍കിയിരിക്കുന്നത്. വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന 1500 വാട്ട് ഇലക്ട്രിക് മോട്ടര്‍ ഒരു തവണ പൂര്‍ണ്ണമായ ചാര്‍ജ് ചെയ്താല്‍ 180 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. മണിക്കൂറില്‍ 65 കിലോമീറ്ററാണ് ബൈക്കിന്റെ പരമാവധി വേഗം.

Most Read Articles

Malayalam
English summary
Revolt Motorcycles Reopen RV300, RV400 Bookings. Read in Malayalam.
Story first published: Thursday, December 17, 2020, 12:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X