Just In
- 22 min ago
നവീകരണത്തിനൊപ്പം പേരും മാറും; 2021 ടാറ്റ ടിഗോര്‍ ഇവിയുടെ അവതരണം ഉടന്‍
- 30 min ago
2021 സാമ്പത്തിക വര്‍ഷം വിറ്റത് 1.35 ലക്ഷം ഇവികള്‍; വളര്‍ച്ച അതിവേഗമെന്ന് റിപ്പോര്‍ട്ട്
- 52 min ago
ലോകത്തിലെ ആദ്യത്തെ സൂപ്പർ കാറിന് 50 വയസ്; ലംബോർഗിനി മിയൂറ SV
- 1 hr ago
സഫാരി എസ്‌യുവിയും ഇൻഡിക്ക ഹാച്ച്ബാക്കും അവതരിപ്പിച്ച് രത്തൻ ടാറ്റ ;1998 ഓട്ടോ എക്സ്പോ വീഡിയോ
Don't Miss
- Sports
IPL 2021: ഈയാഴ്ചത്തെ ഹീറോസ്- ബാറ്റിങില്‍ സഞ്ജു മുന്നില്‍, ബൗളിങില്‍ റസ്സല്‍
- Movies
സൂര്യയോട് ഇഷ്ടമല്ല എന്ന് മണിക്കുട്ടൻ പറയാത്തത് ഇതുകൊണ്ടാണ്, വെളിപ്പെടുത്തലുമായി സുഹൃത്തുക്കൾ
- Finance
ജൂലായ് 1 മുതല്‍ ക്ഷാമബത്ത പുനഃസ്ഥാപിക്കും; കേന്ദ്ര ജീവനക്കാര്‍ക്ക് ലോട്ടറി!
- News
കൊവിഡ് കേസുകള്‍ ഉയരുന്നു, സംസ്ഥാനത്തിന് ഉടന്‍ 50 ലക്ഷം ഡോസ് വാക്സിനുകള്‍ വേണം; ആരോഗ്യമന്ത്രി
- Travel
രാമനെ രാജാവായി ആരാധിക്കുന്ന ക്ഷേത്രം മുതല്‍ സ്വര്‍ണ്ണ ക്ഷേത്രം വരെ...ഇന്ത്യയിലെ രാമ ക്ഷേത്രങ്ങളിലൂടെ
- Lifestyle
വ്രതാനുഷ്ഠാന സമയത്ത് ആരോഗ്യത്തോടെ ഫിറ്റ്നസ് നിലനിര്‍ത്താന്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആൾട്രോസ് മുതൽ i20 വരെ; ഈ വർഷം വിപണിയിൽ എത്തിയ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകൾ
ഈ വർഷം എസ്‌യുവികളുടേതാണെങ്കിലും ഹാച്ച്ബാക്ക് നിരയും തിളങ്ങിയ വർഷമായിരുന്നു 2020. അതിൽ ടാറ്റ ആൾട്രോസ്, പുതിയ ഹ്യുണ്ടായി i20 എന്നിവയായിരുന്നു ഈ വിഭാഗത്തിനെ ശ്രദ്ധയിലെത്തിക്കാൻ ചുക്കാൻപിടിച്ചത്.

എന്നിരുന്നാലും ചെറുപ്പക്കാരായ ഉപഭോക്താക്കളും ആദ്യമായി കാർ വാങ്ങുന്നവർക്കും ഏറ്റവും ഇഷ്ടപ്പെടുന്ന സെഗ്മെന്റാണ് ഹാച്ച്ബാക്കുകളുടേത്. ഈ വർഷം ഈ വിഭാഗത്തിൽ പ്രവേശിച്ച മികച്ച അഞ്ച് ഹാച്ച്ബാക്കുകളെ നമുക്ക് പരിചയപ്പെടാം.

ഹ്യുണ്ടായി i20
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നാലാം തലമുറ ഹ്യുണ്ടായി i20 ഒക്ടോബറിലാണ് വിപണിയിൽ കളംപിടിക്കുന്നത്. 6.79 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയിൽ പരിചയപ്പെടുത്തിയ മോഡലിന് വിശാലമായ ക്യാബിൻ, ഫീച്ചർ-ലോഡ് ചെയ്ത ഇന്റീരിയറുകൾ, മെച്ചപ്പെടുത്തിയ സുരക്ഷ, സുന്ദര രൂപം എന്നിവയെല്ലാം ഏറെ ചർച്ചചെയ്യപ്പെടുകയും ചെയ്തു.
MOST READ: തെറ്റായ ഫാസ്ടാഗ് ഇടപാടുകള്‍ക്ക് റീഫണ്ടുകള്‍ ഇനി വേഗത്തില്‍; മാറ്റങ്ങള്‍ ഇങ്ങനെ

അതോടൊപ്പം വാഹനത്തിൽ ലഭ്യമാക്കിയ രണ്ട് പുതിയ ബിഎസ്-VI എഞ്ചിനുകളും മികച്ചതാണ്. ഹ്യുണ്ടായിയുടെ കോംപാക്‌ട് എസ്‌യുവിയായ വെന്യുവിൽ നിന്ന് ലഭ്യമാക്കിയ 1.0 ലിറ്റർ ടർബോ എഞ്ചിനും ഐഎംടി ഗിയർബോക്സും പ്രീമിയം ഹാച്ച് നിരയിൽ i20-ക്ക് മേൽകൈ നേടാൻ സഹായിക്കും.

കൂടാതെ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുള്ള 1.5 ലിറ്റർ ഡീസലിനൊപ്പം ഓയിൽ ബർണറും കമ്പനി അപ്‌ഡേറ്റുചെയ്‌തു. സെഗ്മെന്റിൽ ഏറ്റവും വില കൂടിയ രണ്ടാമത്തെ മോഡലാണെങ്കിലും ഇതിനോടകം തന്നെ 30,000 ബുക്കിംഗ് നേടാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.
MOST READ: പുതിയ കളര്‍ ഓപ്ഷനില്‍ ഥാറിന്റെ പരീക്ഷണയോട്ടം; അരങ്ങേറ്റം ഉടന്‍

ടാറ്റ ആൾട്രോസ്
ഇന്ത്യയിലെ ഹാച്ച്ബാക്ക് നിരയിലെ ഏറ്റവും സുരക്ഷിതമായ വാഹനമെന്ന ഖ്യാതിയാണ് ടാറ്റ ആൾട്രോസിനുള്ളത്. ഈ വർഷം ജനുവരിയിൽ അവതരിപ്പിച്ച മോഡൽ കമ്പനിക്ക് ഒരു തൽക്ഷണ വിജയം തന്നെയായിരുന്നു.

ടാറ്റയുടെ പുതിയ ലൈറ്റർ ആൽഫ പ്ലാറ്റ്‌ഫോമിന് കീഴിൽ ഒരുങ്ങിയിരിക്കുന്ന മോഡലിന് ആകർഷണീയമായ രൂപവും ഗ്ലോബൽ NCAP ക്രാഷ്ടെസ്റ്റിലെ 5-സ്റ്റാർ റേറ്റിംഗും ആൾട്രോസിനെ സെഗ്മെന്റിൽ വേറിട്ടുനിർത്തുന്നു എന്നതിൽ സംശയമൊന്നുമില്ല.

അതോടൊപ്പം ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ, റിയർ എസി വെന്റുകൾ, ഹർമാൻ ടച്ച്സ്ക്രീൻ മൾട്ടിമീഡിയ സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ് എന്നിവയെല്ലാം 5.44 ലക്ഷം രൂപയ്ക്കാണ് ടാറ്റ ആൾട്രോസിൽ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 1.2 പെട്രോൾ, 1.5 ഡീസൽ എഞ്ചിൻ എന്നിവയുടെ സാന്നിധ്യവും കാറിന്റെ മാറ്റുകൂട്ടുന്നു.

ഹോണ്ട ജാസ് ഫെയ്‌സ്‌ലിഫ്റ്റ്
2020 ഹോണ്ട ജാസിൽ വരുത്തിയ മാറ്റങ്ങൾ കാര്യമായതല്ലെന്ന് പലർക്കും തോന്നിയേക്കാം. എന്നാൽ പുതിയ അപ്ഹോൾസ്റ്ററി, ഇലക്ട്രിക് സൺറൂഫ്, ഹെഡ്, ടെയിൽ ലൈറ്റ് യൂണിറ്റുകൾക്കുള്ള എൽഇഡി ചികിത്സകളും ചേർത്ത് ഏറ്റവും വിശാലവും പ്രായോഗികവുമായ ക്യാബിൻ വാഗ്ദാനം ചെയ്യുന്ന മോഡലാണിത്.
MOST READ: ആൾട്രോസ് ടർബോ നിരത്തിലേക്ക് ഉടൻ; പുതിയ സ്പൈ ചിത്രം പുറത്ത്

പെട്രോൾ എഞ്ചിനിൽ മാത്രം വാഗ്ദാനം ചെയ്യുന്ന ജാസ് തീർച്ചയായും ഒരു വാല്യു ഫോർ മണിയാണെങ്കിലും ഡീസൽ എഞ്ചിന്റെ അഭാവം വാഹനത്തിൽ നിഴലിക്കുന്നുണ്ട്. 7.49 ലക്ഷം രൂപയിൽ നിന്നാണ് പുതിയ ജാസിന്റെ വില ആരംഭിക്കുന്നത്.

ഫോക്‌സ്‌വാഗണ്‍ പോളോ TSI
ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യൻ വിപണിയിലുള്ള ഹാച്ച്ബാക്ക് മോഡലാണ് ഫോക്‌സ്‌വാഗണ്‍ പോളോ. വാഹനത്തിന് കാര്യമായ രൂപമാറ്റമോ തലമുറ മാറ്റമോ ലഭിക്കാത്ത കുറവ് നികത്താൻ ജർമൻ ബ്രാൻഡ് ഒരു TSI പെട്രോൾ എഞ്ചിൻ കാറിന് സമ്മാനിച്ചു.

ഇതു തന്നെയാണ് പോളോയെ ഇന്നും ജനപ്രിയ മോഡലായി ഇന്ത്യൻ വിപണിയിൽ പിടിച്ചുനിർത്തുന്നതും. അതിഗംഭീരമായ പെർഫോമൻസിനൊപ്പം മികച്ച ബിൽറ്റ് ക്വാളിറ്റിയും കൂടി ചേരുന്നതോടെ എല്ലാം മറക്കാൻ സാധിക്കും.

അതായത് ആധുനിക കാലത്തെ ചില സവിശേഷതകൾ ഇവിടെ അപ്രമാസക്തമാകുന്നുവെന്ന് ചുരുക്കം. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവയുള്ള ഒരൊറ്റ ഹൈലൈൻ പ്ലസ് വേരിയന്റിൽ എത്തുന്ന പോളോ TSI മോഡലിന് എട്ട് ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് ടർബോ
ഗ്രാൻഡ് i10 നിയോസിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് വൈവിധ്യമാർന്ന എഞ്ചിനുകളുടെ സാന്നിധ്യം. സിഎൻജി ഓപ്ഷനോടുകൂടിയ 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ ഡീസൽ എന്നിവയ്ക്കു പുറമെ 1.0 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റും ഈ വർഷം ആദ്യത്തോടെ ഹ്യുണ്ടായി കാറിന് സമ്മാനിച്ചു.

വെന്യു കോംപാക്‌ട് എസ്‌യുവിയിൽ നിന്ന് നേരിട്ട് എടുത്തിരിക്കുന്ന പെപ്പി എഞ്ചിൻ നിയോസിന്റെ ഉദാരമായ ക്യാബിൻ, സവിശേഷതകൾ, ചടുലമായ ഡ്രൈവിംഗ് കഴിവ് എന്നിവയ്‌ക്കൊപ്പം ഇത് ഒരു മികച്ച ഓഫറാക്കി മാറ്റുന്നു. ഒരൊറ്റ സ്പോർട്‌സ് വേരിയിന്റിൽ മാത്രമാണ് വാഹനത്തെ കമ്പനി വിൽപ്പനയ്ക്ക് എത്തിക്കുന്നത്.