പ്രതിമാസം 40,000 യൂണിറ്റ് വിൽപ്പന ലക്ഷ്യംവെച്ച് ടാറ്റ; കരുത്തേകാൻ ഗ്രാവിറ്റാസും HBX എസ്‌യുവിയും

ടാറ്റ മോട്ടോർസ് ഏറ്റവും പുതിയ ലോഞ്ചുകളിലൂടെ നേട്ടം കൊയ്യുകയാണ്. ഫെയ്‌സ്‌ലിഫ്റ്റഡ് ടിയാഗൊ, ടിഗോർ, നെക്‌സോൺ എന്നിവയ്‌ക്കൊപ്പം പുതുക്കിയ ഹാരിയർ, പുതിയ ആൾട്രോസ്, നെക്‌സോൺ ഇവി എന്നിവയും ഈ വർഷം തുടക്കത്തിൽ തന്നെ രംഗത്തെത്തി.

പ്രതിമാസം 40,000 യൂണിറ്റ് വിൽപ്പന ലക്ഷ്യംവെച്ച് ടാറ്റ; കരുത്തേകാൻ ഗ്രാവിറ്റാസും HBX എസ്‌യുവിയും

ഇതോടെ തീരുന്നില്ല, നിലവിൽ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ കാർ നിർമാതാക്കളായി മുന്നേറുകയാണ്. കഴിഞ്ഞ മാസത്തെ വിൽപ്പനയിൽ ഗണ്യമായ വർധനവ് കമ്പനിക്കുണ്ടായതും ശ്രദ്ധേയമായി. 108 ശതമാനത്തോളം വളർച്ചയാണ് കമ്പനി കൈയ്യെത്തിപ്പിടിച്ചിരിക്കുന്നതും.

പ്രതിമാസം 40,000 യൂണിറ്റ് വിൽപ്പന ലക്ഷ്യംവെച്ച് ടാറ്റ; കരുത്തേകാൻ ഗ്രാവിറ്റാസും HBX എസ്‌യുവിയും

കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ആഭ്യന്തര ഉത്പാദനത്തോടൊപ്പം തീർച്ചയായും ആഭ്യന്തര ശ്രേണി വിപുലീകരിക്കാനും കമ്പനി ശ്രമിക്കുകയാണ്. പ്രീമിയം എസ്‌യുവി നിരയിൽ ഗ്രാവിറ്റാസിനെ ഉൾപ്പെടുത്തിക്കൊണ്ട് ടാറ്റ ഹാരിയറിന്റെ ശ്രേണി ഉടൻ വിപുലീകരിക്കും.

MOST READ: പഴയ കാർ പെയിന്റടിച്ച് വിറ്റ മാരുതി ഡീലറിന് മുട്ടൻ പണി; ലൈസൻസ് റദ്ദാക്കി അധികൃതർ

പ്രതിമാസം 40,000 യൂണിറ്റ് വിൽപ്പന ലക്ഷ്യംവെച്ച് ടാറ്റ; കരുത്തേകാൻ ഗ്രാവിറ്റാസും HBX എസ്‌യുവിയും

കൊവിഡ് കടന്നുവന്നില്ലായിരുന്നെങ്കിൽ ഗ്രാവിറ്റാസ് എസ്‌യുവി ഇതിനോടകം തന്നെ നിരത്തുകൾ അടക്കിവാണേനെ. ഫിയറ്റ്-സോഴ്‌സ്ഡ് 2.0 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിനാണ് ഗ്രാവിറ്റാസിന് കരുത്തേകുക.

പ്രതിമാസം 40,000 യൂണിറ്റ് വിൽപ്പന ലക്ഷ്യംവെച്ച് ടാറ്റ; കരുത്തേകാൻ ഗ്രാവിറ്റാസും HBX എസ്‌യുവിയും

ഇത് പരമാവധി 170 bhp പവറിൽ 350 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പുതുതലമുറ മഹീന്ദ്ര XUV500, എംജി ഹെക്ടർ പ്ലസ് എന്നിവയ്‌ക്കെതിരെ മത്സരിക്കും.

MOST READ: ZS പെട്രോൾ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കാനൊരുങ്ങി എംജി മോട്ടോർ

പ്രതിമാസം 40,000 യൂണിറ്റ് വിൽപ്പന ലക്ഷ്യംവെച്ച് ടാറ്റ; കരുത്തേകാൻ ഗ്രാവിറ്റാസും HBX എസ്‌യുവിയും

ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിച്ച് ഇത് ജോടിയാക്കും. ടാറ്റ ഗ്രാവിറ്റാസ് അടുത്ത മാസം ജനുവരിയിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുമ്പോൾ HBX കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള മൈക്രോ എസ്‌യുവി 2021 മെയ് മാസത്തിലും എത്തും.

പ്രതിമാസം 40,000 യൂണിറ്റ് വിൽപ്പന ലക്ഷ്യംവെച്ച് ടാറ്റ; കരുത്തേകാൻ ഗ്രാവിറ്റാസും HBX എസ്‌യുവിയും

ആൾ‌ട്രോസിനെ പിന്തുടർ‌ന്ന് ആൽ‌ഫ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ ഉൽ‌പ്പന്നമാകും ഇത്. മാരുതി സുസുക്കി എസ്-പ്രെസോ, മാരുതി സുസുക്കി ഇഗ്നിസ്, മഹീന്ദ്ര KUV100 തുടങ്ങിയ മോഡലുകളുമായാകും ഇവൻ മാറ്റുരയ്ക്കുക.

MOST READ: ഹീറോ മോഡലുകൾക്കും ചെലവേറും; വില വർധനവ് പ്രഖ്യാപിച്ചു

പ്രതിമാസം 40,000 യൂണിറ്റ് വിൽപ്പന ലക്ഷ്യംവെച്ച് ടാറ്റ; കരുത്തേകാൻ ഗ്രാവിറ്റാസും HBX എസ്‌യുവിയും

ഗ്രാവിറ്റാസ്, HBX എന്നിവയുടെ വിപണിയിൽ കൂടുതൽ വിപണി വിഹിതം നേടാനാണ് ടാറ്റ മോട്ടോ]സ് ലക്ഷ്യമിടുന്നത്. അടുത്ത സാമ്പത്തിക വർഷത്തിൽ അതായത് 2021 ഏപ്രിൽ മുതൽ 2022 മാർച്ച് വരെ പ്രതിമാസം 40,000 യൂണിറ്റ് വിൽപ്പനയാണ് കമ്പനി പ്രതീക്ഷിക്കുന്നതും.

പ്രതിമാസം 40,000 യൂണിറ്റ് വിൽപ്പന ലക്ഷ്യംവെച്ച് ടാറ്റ; കരുത്തേകാൻ ഗ്രാവിറ്റാസും HBX എസ്‌യുവിയും

അടുത്ത വർഷം രണ്ടാം പകുതിയോടെ ആൾ‌ട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പും ടാറ്റയ്ക്ക് പുറത്തിറക്കാൻ കഴിയും. നെക്സോൺ ഇവിക്ക് ശേഷം സിപ്‌ട്രോൺ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ ഉൽ‌പ്പന്നമാകും ഇത്. നെക്‌സൺ ഇവി ഇതിനകം ഉപഭോക്താക്കളിൽ മികച്ച സ്വീകാര്യത നേടി മുന്നേുകയാണ്.

MOST READ: Q2 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി ഔഡി; ആദ്യ ഡൈവ് വിശേഷങ്ങള്‍

പ്രതിമാസം 40,000 യൂണിറ്റ് വിൽപ്പന ലക്ഷ്യംവെച്ച് ടാറ്റ; കരുത്തേകാൻ ഗ്രാവിറ്റാസും HBX എസ്‌യുവിയും

ഇവയ്ക്ക് പുറമെ പ്രീമിയം ഹാച്ച് നിരയിൽ ഇതിനോടകം തന്നെ തന്റെ സ്ഥാനം ഉറപ്പിച്ച ആൾ‌ട്രോസിന്റെ ടർബോ പെട്രോൾ വേരിയന്റിലും ടാറ്റ പ്രവർത്തിക്കുന്നുണ്ട്. ഇതും ജനുവരിയോടെ നിരത്തിലേക്ക് എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

പ്രതിമാസം 40,000 യൂണിറ്റ് വിൽപ്പന ലക്ഷ്യംവെച്ച് ടാറ്റ; കരുത്തേകാൻ ഗ്രാവിറ്റാസും HBX എസ്‌യുവിയും

ആൾട്രോസ് ടർബോ പതിപ്പിന് പുതിയ ഏഴ് സ്പീഡ് ഡിസിടി യൂണിറ്റായിരിക്കും ഗിയർബോക്‌സ് ഓപ്ഷനായി ടാറ്റ നൽകുക. ജർമൻ ഓട്ടോമോട്ടീവ് ഘടക നിർമാതാക്കളായ ഷേഫ്‌ലറിൽ നിന്ന് ഇത് ലഭ്യമാക്കും.

Most Read Articles

Malayalam
English summary
Tata Motors Expecting Monthly Sales Volume Of 40,000 Units With Gravitas And HBX. Read in Malayalam
Story first published: Thursday, December 17, 2020, 18:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X