ആൾ‌ട്രോസ് ടർബോ നിരത്തിലേക്ക് ഉടൻ; പുതിയ സ്പൈ ചിത്രം പുറത്ത്

ടാറ്റ മോട്ടോർസ് തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്ക് ആൾ‌ട്രോസിലേക്ക് രണ്ട് പ്രധാന സംഭവവികാസങ്ങൾ പരിചയപ്പെടുത്താൻ ഒരുങ്ങുകയാണ്. അതിൽ ആദ്യത്തേത് ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും രണ്ടാമത്തേത് ഒരു ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമാണ്.

ആൾ‌ട്രോസ് ടർബോ നിരത്തിലേക്ക് ഉടൻ; പുതിയ സ്പൈ ചിത്രം പുറത്ത്

അടുത്ത വർഷം തുടക്കത്തോടെ സമാരംഭിക്കാനിരിക്കുന്ന ഹാച്ച്ബാക്കിന്റെ കൂടുതൽ ശക്തമായ വേരിയന്റിന്റെ പുതിയ പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

ആൾ‌ട്രോസ് ടർബോ നിരത്തിലേക്ക് ഉടൻ; പുതിയ സ്പൈ ചിത്രം പുറത്ത്

ആൾട്രോസ് ടർബോ പെട്രോളിന് പുതിയ ഏഴ് സ്പീഡ് ഡിസിടി യൂണിറ്റായിരിക്കും ഗിയർബോക്‌സ് ഓപ്ഷനായി ടാറ്റ നൽകുക. ജർമൻ ഓട്ടോമോട്ടീവ് ഘടക നിർമാതാക്കളായ ഷേഫ്‌ലറിൽ നിന്ന് ഇത് ലഭ്യമാക്കും.

MOST READ: ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റിന് ഔദ്യോഗിക ആക്സസറികൾ അവതരിപ്പിച്ച് ടൊയോട്ട

ആൾ‌ട്രോസ് ടർബോ നിരത്തിലേക്ക് ഉടൻ; പുതിയ സ്പൈ ചിത്രം പുറത്ത്

വെറ്റ് ക്ലച്ച് ഡിസിടി യൂണിറ്റിലെ ഗിയർ-ഷിഫ്റ്റർ ലുമാക്സ് വിതരണം ചെയ്യും. നേരത്തെ പഞ്ച് ഫോർ ആൾ‌ട്രോസിനായി ഉത്പാദിപ്പിച്ച ഏഴ് സ്പീഡ് 'DT1' ഡിസിടി യൂണിറ്റ് ടാറ്റ ഉപയോഗിച്ചിരുന്നെങ്കിലും പദ്ധതിയിൽ മാറ്റം വരുത്തി ജർമൻ ഗ്രൂപ്പിൽ നിന്നുള്ള വെറ്റ് ക്ലച്ച് യൂണിറ്റിന് അനുകൂലമായി കമ്പനി തീരുമാനമെടുക്കുകയായിരുന്നു.

ആൾ‌ട്രോസ് ടർബോ നിരത്തിലേക്ക് ഉടൻ; പുതിയ സ്പൈ ചിത്രം പുറത്ത്

ആൾട്രോസിന്റെ ടർബോ പെട്രോൾ വേരിയന്റിന്റെ ടോപ്പ് എൻഡ് പതിപ്പിലാകും ഡിസിടി ഗിയർബോക്‌സ് വാഗ്ദാനം ചെയ്യുക. ഈ എഞ്ചിനും ഗിയർ‌ബോക്സ് കോമ്പിനേഷനും നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളിനേക്കാളും മാനുവൽ ആൾട്രോസിനേക്കാളും അൽ‌പ്പം ഭാരം കൂടുതലായിരിക്കും.

MOST READ: Q2 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി ഔഡി; ആദ്യ ഡൈവ് വിശേഷങ്ങള്‍

ആൾ‌ട്രോസ് ടർബോ നിരത്തിലേക്ക് ഉടൻ; പുതിയ സ്പൈ ചിത്രം പുറത്ത്

അധിക ഭാരം ഉണ്ടായിരുന്നിട്ടും വാഹനത്തിന്റെ ഭാരം അനുപാതത്തിൽ ശ്രദ്ധേയമായ പവർ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നു. ടാറ്റയ്ക്ക് സസ്പെൻഷൻ സജ്ജീകരണം വളരെയധികം മാറ്റേണ്ടിവരില്ലെന്നും ഇതിനർഥമുണ്ട്.

ആൾ‌ട്രോസ് ടർബോ നിരത്തിലേക്ക് ഉടൻ; പുതിയ സ്പൈ ചിത്രം പുറത്ത്

ഒരു ടർബോചാർജ്ഡ് പെട്രോൾ എഞ്ചിന്റെ അധിക ഔട്ട്‌പുട്ട് ഒരു ഡിസിടി ഓട്ടോമാറ്റിക് ക്വിക്ക് ഷിഫ്റ്റുകളിൽ ചേർത്തിട്ടുണ്ട്. അത് തീർച്ചയായും മികച്ച പെർഫോമൻസിന് കാരണമാകും.

MOST READ: ടിഗുവാന്‍ ഇ-ഹൈബ്രിഡ് ആഗോളതലത്തില്‍ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ആൾ‌ട്രോസ് ടർബോ നിരത്തിലേക്ക് ഉടൻ; പുതിയ സ്പൈ ചിത്രം പുറത്ത്

ഡ്രൈ ക്ലച്ചിലേക്കുള്ള നീക്കം തീർച്ചയായും പ്രീമിയം ഹാച്ചിലെ മികച്ച പ്രകടനത്തിലേക്ക് വിവർത്തനം ചെയ്യും. കാരണം ഡ്രൈ ക്ലച്ച് യൂണിറ്റുകൾ സാധാരണ ഇന്ത്യൻ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ നിരവധി തടസങ്ങൾ നേരിടുന്നതിനാലാണ്.

ആൾ‌ട്രോസ് ടർബോ നിരത്തിലേക്ക് ഉടൻ; പുതിയ സ്പൈ ചിത്രം പുറത്ത്

പുതിയ ഹ്യുണ്ടായി i20 ഡിസിടി, ഫോക്‌സ്‌വാഗണ്‍ പോളോ 1.0 ടിഎസ്ഐ, സിവിടി ഓഫറുകളായ മാരുതി ബലേനോ, ഹോണ്ട ജാസ്, ടൊയോട്ട ഗ്ലാൻസ എന്നിവയുമായാകും ടാറ്റയുടെ ഈ പുതിയ വേരിയന്റ് മാറ്റുരയ്ക്കുക.

MOST READ: ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ് പ്രിയങ്കരമാവുന്നു; വിൽപ്പനയിൽ വൻ വളർച്ച

ആൾ‌ട്രോസ് ടർബോ നിരത്തിലേക്ക് ഉടൻ; പുതിയ സ്പൈ ചിത്രം പുറത്ത്

ടർബോ ബാഡ്‌ജിംഗും പുതിയ കളർ ഓപ്ഷനും പുറമെ സ്റ്റാൻഡേർഡ് ആൾ‌ട്രോസിൽ‌ നിന്നും ടർബോ പതിപ്പിന് കാര്യമായ ഒരു വിഷ്വൽ പരിഷ്ക്കാരങ്ങളും ടാറ്റ നൽകാൻ സാധ്യതയില്ല. ഫീച്ചർ ലിസ്റ്റും ആൾ‌ട്രോസിൽ‌ ലഭ്യമായ ടോപ്പ് എൻഡ് XZ ട്രിമിന് സമാനമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

ആൾ‌ട്രോസ് ടർബോ നിരത്തിലേക്ക് ഉടൻ; പുതിയ സ്പൈ ചിത്രം പുറത്ത്

ടർബോ ആൾട്രോസ് 108 bhp കരുത്തിൽ 140 Nm torque നൽകുമെന്ന് പുറത്തു വരുന്ന രേഖ സൂചന നൽകുന്നു. ഇത് എതിരാളികളായ ഹ്യുണ്ടായി i20 ഡിസിടിയേക്കാൾ കുറവാണെങ്കിലും ശ്രദ്ധേയമായ പെർഫോമൻസ് തന്നെയാകും ഇത്. 9,.00 ലക്ഷം രൂപ മുതൽ 9.50 ലക്ഷം രൂപ വരെയായിരിക്കും പുതിയ പെർഫോമൻസ് പതിപ്പിന്റെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

Image Courtesy: Rohit Bubanale

Most Read Articles

Malayalam
English summary
All New Tata Altroz Turbo Petrol Spied. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X