Just In
- 11 hrs ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 11 hrs ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 11 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 12 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- News
സമ്പല്‍ സമൃദ്ധിയിലേക്ക് കണികണ്ടുണര്‍ന്ന് കേരളം; പുത്തന്‍ പ്രതീക്ഷകളുമായി വിഷു ദിനം
- Lifestyle
കഠിനാധ്വാനം വിജയം കാണുന്ന രാശിക്കാര്‍; രാശിഫലം
- Finance
പച്ചക്കറി വില കത്തിക്കയറിയോ... ഇല്ല! ഈ വിഷുവിന് വിലക്കയറ്റമില്ലാത്ത പച്ചക്കറി വിപണി, കീശയ്ക്ക് ആശ്വാസം
- Movies
കല്യാണം പോലും കഴിച്ചിട്ടില്ല, പ്രശ്നങ്ങള്‍ വേറെയും ഉണ്ട്; ഫിറോസിനെതിരെ ആരോപണങ്ങളുമായി വനിതാ മത്സരാര്‍ഥികള്‍
- Sports
രാജസ്ഥാന് വന്‍ തിരിച്ചടി; ബെന്‍ സ്റ്റോക്ക്സ് ഐപിഎല്ലില്‍ നിന്ന് പുറത്ത്
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
2021 മോഡൽ നിരയിലുടനീളം 28,000 രൂപ വിലവർധന പ്രഖ്യാപിച്ച് റെനോ
2021 -ൽ റെനോ ഇന്ത്യയും കാറുകളുടെ വില വർധിപ്പിക്കും. 2021 ജനുവരി 1 മുതൽ മൊത്തം ശ്രേണിയിലുടനീളം പ്രാബല്യത്തിൽ വരുന്ന 28,000 രൂപ വരെ വിലവർധനവ് നിർമ്മാതാക്കൾ പ്രഖ്യാപിച്ചു.

വേരിയന്റുകളും ഉൽപ്പന്നങ്ങളുമനുസരിച്ച് വില വർധനവ് വ്യത്യാസപ്പെടും. ക്വിഡ്, ട്രൈബർ, ഡസ്റ്റർ എന്നിവയുടെ എല്ലാ വകഭേദങ്ങളും ഇതിൽ ഉൾപ്പെടുന്നു.

സ്റ്റീൽ, അലുമിനിയം, പ്ലാസ്റ്റിക്, മഹാമാരിയുടെ സമയത്തുണ്ടായ മറ്റ് അനുബന്ധ ചെലവ് വർധനവ് എന്നിവയുടെ സ്പെക്ട്രത്തിൽ ഉടനീളം ഇൻപുട്ട് ചെലവ് ക്രമാതീതമായി വർധിക്കുന്നതാണ് വില ഉയരാൻ കാരണം. റെനോ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ഇന്ത്യ അതിന്റെ പ്രധാന 10 ആഗോള വിപണികളിൽ ഒന്നാണ്.
MOST READ: ആൾട്രോസ് മുതൽ i20 വരെ; ഈ വർഷം വിപണിയിൽ എത്തിയ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകൾ

ആഗോളതലത്തിൽ ചെറിയ കാറുകളിൽ മുൻനിരയിലുള്ള ഗ്രൂപ്പുകളിലൊന്നായ റെനോ ക്വിഡ് ഉൾപ്പെടെയുള്ള ജനപ്രിയ കാറുകളെ ഇന്ത്യൻ വിപണി റീട്ടെയിൽ ചെയ്യുന്നു.

റെനോ ട്രൈബർ ഇന്ത്യ വിപണിയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു, എംപിവിക്ക് മികച്ച പ്രതികരണവും ലഭിക്കുന്നു, അതിനാൽ ഒരു മികച്ച ഉൽപ്പന്നമായി ഇത് തുടരുന്നു. ഡസ്റ്ററിനെ അവതരിപ്പിച്ചപ്പോഴാണ് ഇന്ത്യയിൽ റെനോയുടെ ജനപ്രീതി ആദ്യമായി മെച്ചപ്പെട്ടത്, എന്നാൽ കാലക്രമേണ മോഡലിന്റെ താൽപ്പര്യം കുറഞ്ഞു.

കൊവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിലും നിർമ്മാതാക്കൾ ട്രൈബർ AMT, ക്വിഡ് 1.0 ലിറ്റർ RXL, നിയോടെക് എഡിഷൻ, ഡസ്റ്റർ ടർബോ പെട്രോൾ എന്നീ മോഡലുകൾ പുറത്തിറക്കി.

വളർച്ചയുടെ ഭാഗമായി, റെനോ ഇന്ത്യയ്ക്ക് ശക്തമായ ഉൽപന്ന തന്ത്രമുണ്ട്, മാത്രമല്ല ഉടൻ തന്നെ വിപണി വിഭാഗത്തെ ശക്തിപ്പെടുത്താനുള്ള പരിശ്രമത്തിലാണ്.
MOST READ: ക്ലാസിക്, ഇന്റർസെപ്റ്റർ 350 മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

നേരത്തെ 2020 രണ്ടാം പാദത്തിൽ ലോഞ്ച് ചെയ്യാൻ നിശ്ചയിച്ചിരുന്ന റെനോ കിഗർ ഇപ്പോൾ പുതുവർഷത്തിൽ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്.

റെനോ-നിസ്സാൻ കൂട്ടുകെട്ടിന്റെ ഭാഗമായി, വാഹന പ്ലാറ്റ്ഫോം ഇരു ബ്രാൻഡുകളും പങ്കിടുന്നു. നിസാൻ മാഗ്നൈറ്റ് ഈ മാസം ആദ്യം ലോഞ്ച് ചെയ്തു.
MOST READ: ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന കാർ സ്വിഫ്റ്റ്; ആദ്യ പത്തിൽ മാരുതിയുടെ സർവാധിപത്യം

വിൽപന പ്രകടനം കുറച്ചുകാലമായി ഏറ്റവും താഴ്ന്ന നിലയിലായതിനാൽ നിസാൻ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു തിരിച്ചുവരവാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കാര്യങ്ങൾ സജീവമായി കാണുന്നു.

നിസാൻ മാഗ്നൈറ്റ് ബുക്കിംഗുകൾ 10,000 മാർക്ക് മറികടന്നു, കൂടാതെ വേരിയന്റിനെ ആശ്രയിച്ച് കാത്തിരിപ്പ് കാലയളവ് ആറ് മാസം വരെ നീളുന്നു.

നിസാൻ മാഗ്നൈറ്റിന് വിപണിയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്, റെനോയ്ക്ക് കിഗറുമായി വിപണി വിഹിതം എത്രത്തോളം മുന്നോട്ട് കൊണ്ടുപോകാമെന്നതിനെക്കുറിച്ചുള്ള ഒരു ഉൾക്കാഴ്ച ഇത് നൽകുന്നു.