ഡിമാൻഡ് ഏറുന്നു; മാഗ്നൈറ്റിനായി ആറ് മാസത്തോളം കാത്തിരിക്കണം
നിസാൻ മാഗ്നൈറ്റ് ഡിസംബർ രണ്ടിന് സമാരംഭിച്ചതിന് ശേഷം അയ്യായിരത്തിലധികം ബുക്കിംഗുകൾ നേടി. വിപണിയിൽ നിസാന്റെ മടങ്ങി വരവിന് വേണ്ടതായ എല്ല ഘടകങ്ങളും സബ് ഫോർ മീറ്റർ എസ്‌യുവിക്കുണ്ട്.

ബുക്കിംഗുകൾ കുമിഞ്ഞ് കൂടിയതോടെ ഇപ്പോൾ, മാഗ്നൈറ്റിന്റെ കാത്തിരിപ്പ് കാലയളവും നീളുകയാണ്. ആദ്യകാലങ്ങളിൽ രണ്ട് മാസമായിരുന്ന വാഹനത്തിന്റെ പല മോഡലുകൾക്കും വേണ്ടി ഇപ്പോൾ ആറ് മാസം വരെ കാത്തിരിക്കണം.

4.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള ബേസ്-സ്പെക്ക് മാഗ്നൈറ്റ് XE -യ്ക്കാണ് ഡിമാൻഡിൽ ഭൂരിഭാഗവും ലഭിച്ചിരിക്കുന്നത്.
MOST READ: ആൾട്രോസ് മുതൽ i20 വരെ; ഈ വർഷം വിപണിയിൽ എത്തിയ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകൾ

ഇന്ത്യൻ വിപണിയിൽ മാഗ്നൈറ്റിന്റെ വിജയത്തിന് പ്രധാന കാരണം 4.99 ലക്ഷം രൂപ മുതൽ 9.59 ലക്ഷം രൂപ വരെയുള്ള മികച്ച വില നിർണയമാണ്.

മാഗ്നൈറ്റ് വിപണിയിൽ സബ് ഫോർ മീറ്റർ എസ്‌യുവികളായ ടാറ്റ നെക്‌സോൺ, വിറ്റാര ബ്രെസ്സ എന്നിവ നേരിട്ട് ഏറ്റെടുക്കുമ്പോൾ, അതിന്റെ വിലനിർണ്ണയം i20 പോലുള്ള പ്രീമിയം ഹാച്ച്ബാക്കുകൾക്ക് സമാനമാണ് എന്നതാണ് ശ്രദ്ധേയം.

രണ്ട് 1.0 ലിറ്റർ പെട്രോൾ എഞ്ചിനുകളാണ് മാഗ്നൈറ്റ് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ ആദ്യത്തെ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 72 bhp കരുത്തും 96 Nm torque ഉം വികസിപ്പിക്കുന്നു.

രണ്ടാമത്തെ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 100 bhp കരുത്തും 160 Nm torque ഉം പുറപ്പെടുവിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു.
MOST READ: നോയിഡയിലെ പ്രൊഡക്ഷൻ യൂണിറ്റ് അടച്ചുപൂട്ടി ഹോണ്ട, പ്രവർത്തനങ്ങൾ ഇനി രാജസ്ഥാനിൽ

ടർബോ-പെട്രോൾ എഞ്ചിന് ഒരു CVT ട്രാൻസ്മിഷനും ലഭിക്കുന്നു. CVT ഓട്ടോമാറ്റിക് ഗിയർബോക്സിനൊപ്പം ഇതേ യൂണിറ്റ് 152 Nm torque ഉം സൃഷ്ടിക്കുന്നു.


Click it and Unblock the Notifications








