Just In
- 5 hrs ago
സിഎൻജി കരുത്തിൽ മാരുതി മാത്രമല്ല ബെൻസും അധികം ചെലവില്ലാതെ ഓടിക്കാം
- 7 hrs ago
പ്രീമിയത്തോടൊപ്പം സ്പോർട്ടിയും, ഒക്ടാവിയയ്ക്ക് പുതിയ സ്പോർട്ലൈൻ വേരിയന്റ് സമ്മാനിച്ച് സ്കോഡ
- 10 hrs ago
പുതുതലമുറ അരങ്ങേറ്റത്തിന് സജ്ജം; നിവലിലെ RC390 വെബ്സൈറ്റില്‍ നിന്നും നീക്കംചെയ്ത് കെടിഎം
- 23 hrs ago
കിയയുടെ പുത്തൻ ഏഴ് സീറ്റർ എംപിവിക്ക് ഇലക്ട്രിക് തേർഡ് റോ ആക്സസ് ലഭിക്കാൻ സാധ്യത
Don't Miss
- News
ബാങ്കുകളുടെ സമ്മര്‍ദ്ദം ജീവനക്കാരെ ആത്മഹത്യയിലേക്ക് നയിക്കുന്നു: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്
- Finance
സിറോ ബാലന്‍സ് അക്കൗണ്ട് ഉടമകളില്‍ നിന്നും എസ്ബിഐ 5 വര്‍ഷത്തിനിടെ ഈടാക്കിയത് 300 കോടി രൂപ
- Sports
IPL 2021: കെകെആര്‍ x എസ്ആര്‍എച്ച്, വാര്‍ണറോ, മോര്‍ഗനോ? ടോസ് ഉടന്‍
- Movies
എങ്ങനെ പോസ് ചെയ്യണമെന്ന് മമ്മൂക്ക പറഞ്ഞു തന്നു; ആ വൈറൽ ഫോട്ടോയെ കുറിച്ച് മഞ്ജു വാര്യർ
- Lifestyle
വ്യക്തിജീവിതത്തില്‍ നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് സ്വന്തം
- Travel
യൂക്കാലി തോട്ടത്തിലെ ടെന്റിലുറങ്ങാം... മൂന്നാറില്‍ ടെന്റ് ടൂറിസവുമായി കെഎസ്ആര്‍ടിസി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നോയിഡയിലെ പ്രൊഡക്ഷൻ യൂണിറ്റ് അടച്ചുപൂട്ടി ഹോണ്ട, പ്രവർത്തനങ്ങൾ ഇനി രാജസ്ഥാനിൽ
ഹോണ്ട കാർസ് ഇന്ത്യയുടെ ഗ്രേറ്റർ നോയിഡയിലെ പ്രൊഡക്ഷൻ യൂണിറ്റ് അടച്ചുപൂട്ടിയതായി പുതിയ റിപ്പോർട്ട്. ഈ പ്രൊഡക്ഷൻ യൂണിറ്റിൽ നിന്നാണ് ആഭ്യന്തര വിപണിയിലേക്കുള്ള സിറ്റി, സിവിക്, CR-V തുടങ്ങിയ കാറുകൾ നിർമിച്ചിരുന്നത്.

എന്നാൽ ഡിസംബർ ആദ്യം മുതൽ ഈ പ്ലാന്റിലെ ഉത്പാദനം ഹോണ്ട നിർത്തിവെച്ചതായും എല്ലാ കാറുകളുടെയും നിർമാണവും ഇപ്പോൾ രാജസ്ഥാനിലെ കമ്പനിയുടെ തപുകര പ്ലാന്റിലേക്ക് മാറ്റിയതായുമാണ് സൂചന. അതേസമയം ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡ സൗകര്യം കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസും ഗവേഷണ-വികസന വകുപ്പുമായി തുടരും.
Note: Images are representative purpose only.

പുനസംഘടന പരിപാടിയുടെ ഭാഗമായി ഇന്ത്യയിലെ ഒരു നിർമാണ യൂണിറ്റ് അടച്ചുപൂട്ടാനുള്ള കമ്പനിയുടെ പദ്ധതിയെക്കുറിച്ച് കഴിഞ്ഞ വർഷം ആദ്യം വാർത്തകൾ പുറത്തുവന്നിരുന്നു. കൊവിഡ്-19 മഹാമാരിക്ക് ശേഷം കഴിഞ്ഞ കുറച്ച് മാസങ്ങളായി വിൽപന നേരിയ തോതിൽ വീണ്ടെടുക്കുമ്പോഴും വിപണി വിഹിതം മൂന്ന് ശതമാനമായി കുറഞ്ഞു.
MOST READ: പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ശൃംഖല വിപുലീകരിക്കാനൊരുങ്ങി കിയ

ഏതാനും വർഷങ്ങളായി ഇന്ത്യയിലെ മൂന്നാമത്തെ വലിയ വാഹന നിർമാതാക്കളായി തുടരുന്ന ഹോണ്ട ഇപ്പോൾ കാർ വിൽപ്പനയിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടാറ്റ, കിയ, മഹീന്ദ്ര, റെനോ തുടങ്ങിയ കാർ ബ്രാൻഡുകൾക്ക് പിന്നിലാണ് ഹോണ്ടയിപ്പോൾ.

ഒരുകാലത്ത് 2015 ഏപ്രിൽ-ജൂൺ മാസങ്ങളിൽ ഏഴ് ശതമാനം വിപണി വിഹിതം നൽകിയിരുന്ന കമ്പനി ഇപ്പോൾ മൂന്ന് ശതമാനമായി കുറഞ്ഞത് ഏവരെയും ഞെട്ടിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഹോണ്ട ഗ്രേറ്റർ നോയിഡ പ്ലാന്റിലെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട്. 30,000 യൂണിറ്റ് പ്രാരംഭ ഉത്പാദന ശേഷിയുണ്ടായിരുന്ന ഇവിടെ പിന്നീട് 1,00,000 യൂണിറ്റായി ഉയർത്തുകയും നിർമാണ പ്രക്രിയകളിൽ രണ്ടായിരത്തോളം തൊഴിലാളികളെ നിയമിക്കുകയും ഹോണ്ട ചെയ്തു.

പ്ലാന്റിൽ നിലവിൽ 1,000 സ്ഥിരം ജീവനക്കാരാണുള്ളത്. അവരിൽ ഭൂരിഭാഗവും 2020 ജനുവരി 28 മുതൽ പ്രാബല്യത്തിൽ വരുന്ന വിആർഎസ് സ്വമേധയാ വിരമിക്കൽ പദ്ധതി തെരഞ്ഞെടുക്കുകയും മറ്റുള്ളവർ തപുകരയിലേക്ക് മാറുകയും ചെയ്‌തിരുന്നു.
MOST READ: പുതിയ നഗരങ്ങളിലേക്ക് പ്രവേശിച്ച് റാപ്പിഡോ ഓട്ടോ; സേവനം ഇപ്പോള്‍ 25 സ്ഥലങ്ങളില്‍

ഏറ്റവും കൂടുതൽ കൊവിഡ്-19 കേസുകൾ ഉള്ള റെഡ് സോണിന് സമീപമായിരുന്നു പ്ലാന്റ് പ്രവർത്തിച്ചിരുന്നത്. തുടർന്ന് അപകടകരമായ ഈ അവസ്ഥയിൽ ഈ വർഷം ആദ്യം ഗ്രേറ്റർ നോയിഡ പ്ലാന്റ് ഉത്പാദന പ്രവർത്തനങ്ങൾ സ്‌തംഭിക്കുകയും ചെയ്തു.

തുടർന്ന് മൊത്തത്തിലുള്ള ഉത്പാദനം പ്രതിമാസം 2500 യൂണിറ്റായി കുറഞ്ഞു. ഇത് 25 ശതമാനത്തിൽ താഴെയുള്ള ശേഷി വിനിയോഗത്തിലേക്ക് നയിച്ചു. മാന്ദ്യം കണക്കിലെടുത്ത് കമ്പനി രണ്ട് പ്ലാന്റുകൾക്കിടയിൽ നിർമാണം തുടർച്ചയായി കുറയ്ക്കുകയായിരുന്നു.
MOST READ: രണ്ട് വര്‍ഷത്തിനുള്ളില്‍ ടോള്‍ ബൂത്തുകള്‍ ഇല്ലാതാകും; പകരം ജിപിഎസ് സംവിധാനം

എന്നാൽ കൂടുതൽ നഷ്ടങ്ങൾ സംഭവിക്കാതിരിക്കാൻ ഗ്രേറ്റർ നോയിഡ പ്ലാന്റ് ശാശ്വതമായി അടച്ചുപൂട്ടാൻ ഹോണ്ട തീരുമാനിച്ചു. 1,80,000 യൂണിറ്റ് വാർഷിക ശേഷിയുള്ള തപുകരയിലാണ് പുതുതലമുറ ഹോണ്ട സിറ്റി നിർമിക്കുന്നതും.

ശ്രീരാം ഗ്രൂപ്പിന്റെ ഉഷാ ഇന്റർനാഷണലിനൊപ്പം 1997-ലാണ് HCIL രാജ്യത്ത് പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ ഹോണ്ട സീൽ കാർസ് ഇന്ത്യ എന്നറിയപ്പെട്ടിരുന്നത് 2012 ലാണ് സംയുക്ത സംരംഭത്തിൽ നിന്ന് ഒഴിവാക്കിയതിന് ശേഷം പേര് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് എന്ന് മാറ്റിയത്. രണ്ട് പ്ലാന്റുകളിലായി കമ്പനി 9,000 കോടി രൂപയുമാണ് മുതൽമുടക്കിയിരിക്കുന്നതും.