രണ്ട് വര്‍ഷത്തിനുള്ളില്‍ ടോള്‍ ബൂത്തുകള്‍ ഇല്ലാതാകും; പകരം ജിപിഎസ് സംവിധാനം

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ദേശീയ പാതകളില്‍ ടോള്‍ബൂത്തുകള്‍ ഒഴിവാകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി. ടോള്‍ പിരിക്കാന്‍ ജിപിഎസ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതിയ സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

രണ്ട് വര്‍ഷത്തിനുള്ളില്‍ ടോള്‍ ബൂത്തുകള്‍ ഇല്ലാതാകും; പകരം ജിപിഎസ് സംവിധാനം

ഈ സംവിധാനം വഴി സഞ്ചാര ദിശ കൃത്യമായി മനസിലാക്കാനും പണം സാങ്കേതിക വിദ്യ വഴി ഈടാക്കാനും സാധിക്കും. ഇപ്പോള്‍ എല്ലാ പുതിയ വാണിജ്യ വാഹനങ്ങള്‍ക്കും ജിപിഎസ് സംവിധാനമുണ്ട്.

രണ്ട് വര്‍ഷത്തിനുള്ളില്‍ ടോള്‍ ബൂത്തുകള്‍ ഇല്ലാതാകും; പകരം ജിപിഎസ് സംവിധാനം

പഴയ വാഹനങ്ങളിലും ജിപിഎസ് സാങ്കേതികവിദ്യ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. ഫലത്തില്‍ ടോള്‍ പ്ലാസകള്‍ ഒഴിവാകുമെങ്കിലും ടോള്‍ പിരിക്കുന്നത് ഒഴിയില്ല എന്ന് വ്യക്തം. അതിനാല്‍ തന്നെ യാത്രക്കാര്‍ക്ക് പ്ലാസകളില്‍ നിര്‍ത്തേണ്ടി വരുന്ന സമയം ഇല്ലാതാക്കാന്‍ മാത്രമായിരിക്കും ഇത് ഉപകരിക്കുക.

MOST READ: ആൾട്രോസ് മുതൽ i20 വരെ; ഈ വർഷം വിപണിയിൽ എത്തിയ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകൾ

രണ്ട് വര്‍ഷത്തിനുള്ളില്‍ ടോള്‍ ബൂത്തുകള്‍ ഇല്ലാതാകും; പകരം ജിപിഎസ് സംവിധാനം

2021 മാര്‍ച്ചോടെ ടോള്‍ പിരിവ് 34,000 കോടി രൂപയിലെത്തും. ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ടോള്‍ വരുമാനം 1,34,000 കോടി രൂപയാകുമെന്നും മന്ത്രി പറഞ്ഞു.

രണ്ട് വര്‍ഷത്തിനുള്ളില്‍ ടോള്‍ ബൂത്തുകള്‍ ഇല്ലാതാകും; പകരം ജിപിഎസ് സംവിധാനം

രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും വ്യവസായിക വികസനം വളരെ പ്രധാനമാണ്. എന്നാല്‍ നിലവില്‍ വ്യവസായങ്ങള്‍ നഗര പ്രദേശങ്ങളില്‍ കേന്ദ്രീകൃതമാണ്.

MOST READ: ക്രെറ്റ പ്രഭാവത്തില്‍ നിറം മങ്ങി സെല്‍റ്റോസ്; വില്‍പ്പനയില്‍ ഇടിവ്

രണ്ട് വര്‍ഷത്തിനുള്ളില്‍ ടോള്‍ ബൂത്തുകള്‍ ഇല്ലാതാകും; പകരം ജിപിഎസ് സംവിധാനം

ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളില്‍ ഇത് വലിയ പ്രശ്നമാണ് തീര്‍ക്കുന്നത്. അതിനാല്‍ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തുന്നതിന് രാജ്യത്ത് വ്യവസായ വികേന്ദ്രീകരണം അത്യന്താപേക്ഷിതമാണെന്നും മന്ത്രി പറഞ്ഞു.

രണ്ട് വര്‍ഷത്തിനുള്ളില്‍ ടോള്‍ ബൂത്തുകള്‍ ഇല്ലാതാകും; പകരം ജിപിഎസ് സംവിധാനം

നിലവില്‍ ഫാസ്ടാഗ് സംവിധാനം ഉപയോഗിച്ചാണ് ടോള്‍ബൂത്തുകളില്‍ പണം ഈടാക്കുന്നത്. 2021 ജനുവരി ഒന്ന് മുതല്‍ നാല് ചക്രമടക്കമുള്ള വലിയ വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

MOST READ: പുതിയ കളര്‍ ഓപ്ഷനില്‍ ഥാറിന്റെ പരീക്ഷണയോട്ടം; അരങ്ങേറ്റം ഉടന്‍

രണ്ട് വര്‍ഷത്തിനുള്ളില്‍ ടോള്‍ ബൂത്തുകള്‍ ഇല്ലാതാകും; പകരം ജിപിഎസ് സംവിധാനം

2017 ഡിസംബര്‍ ഒന്നിന് മുമ്പ് നിരത്തിലിറങ്ങിയ വാഹനങ്ങള്‍ ഫാസ്ടാഗ് നിര്‍ബന്ധമാകും. അതിനുശേഷം ഇറങ്ങിയ എല്ലാ വാഹനങ്ങള്‍ക്കും ഡീലര്‍മാര്‍ ഫാസ്ടാഗ് നല്‍കിയിട്ടുണ്ട്.

രണ്ട് വര്‍ഷത്തിനുള്ളില്‍ ടോള്‍ ബൂത്തുകള്‍ ഇല്ലാതാകും; പകരം ജിപിഎസ് സംവിധാനം

ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാനും ഫാസ്ടാഗ് നിര്‍ബന്ധമാണ്. 2021 ഏപ്രില്‍ ഒന്ന് മുതല്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എടുക്കാനും ഫാസ്ടാഗ് വേണം.

MOST READ: മാഗ്നൈറ്റ് കോംപാക്ട് എസ്‌യുവിക്കായി ഔദ്യോഗിക ആക്സസറികൾ വെളിപ്പെടുത്തി നിസാൻ

രണ്ട് വര്‍ഷത്തിനുള്ളില്‍ ടോള്‍ ബൂത്തുകള്‍ ഇല്ലാതാകും; പകരം ജിപിഎസ് സംവിധാനം

ഫാസ്ടാഗ് സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. രണ്ട് കോടിയില്‍ അധികം ആളുകള്‍ വാഹനങ്ങളില്‍ ഫാസ്ടാഗ് ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

രണ്ട് വര്‍ഷത്തിനുള്ളില്‍ ടോള്‍ ബൂത്തുകള്‍ ഇല്ലാതാകും; പകരം ജിപിഎസ് സംവിധാനം

ഗതാഗത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ 70 ശതമാനം വാഹനങ്ങളിലും ഫാസ്ടാഗ് സംവിധാനം നടപ്പാക്കികഴിഞ്ഞു. ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഒരു വര്‍ഷം കൊണ്ട് 400 ശതമാനമാണ് വര്‍ധന ഉണ്ടായിരിക്കുന്നത്.

Most Read Articles

Malayalam
English summary
Indian Highways To Become Toll Booth Free In Next Two Years. Read in Malayalam.
Story first published: Friday, December 18, 2020, 12:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X