സെൽറ്റോസ് ആനിവേഴ്‌സറി എഡിഷൻ സ്വന്തമാക്കി രജിഷ വിജയൻ
മലയാള സിനിമയിൽ ആദ്യ സിനിമയിലൂടെ തന്നെ തന്റെ കഴിവ് തെളിയിച്ച നടിയാണ് രജിഷ വിജയൻ. ഇപ്പോൾ വർഷാവസാനം ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയയുടെ സെൽറ്റോസ് എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ് താരം.

ഇന്ത്യൻ വിപണിയിൽ വാഹനത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്നതിനായി നിർമ്മാതാക്കൾ അവതരിപ്പിച്ച സെൽറ്റോസ് ആനിവേഴ്‌സറി എഡിഷനാണ് രജിഷ വീട്ടിലെത്തിച്ചത്.

13.75 രൂപ മുതൽ 14.85 ലക്ഷം രൂപ വരെ വിലവരുന്ന സെൽറ്റോസ് ആനിവേഴ്‌സറി എഡിഷന്റെ അറോറ ബ്ലാക്ക് പേൾ ഓപ്ഷനാണ് നടി തെരഞ്ഞെടുത്തത്.
MOST READ: ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന കാർ സ്വിഫ്റ്റ്; ആദ്യ പത്തിൽ മാരുതിയുടെ സർവാധിപത്യം

സെൽറ്റോസിന്റെ സാധാരണ HTX വകഭേദത്തെ അടിസ്ഥാനമാക്കിയാണ് കിയ ആനിവേഴ്‌സറി ഒരുക്കിയിരിക്കുന്നത്, എന്നാൽ
ഈ ആനിവേഴ്‌സറി എഡിഷന് തുല്യമായ HTX ട്രിം ലെവലിനേക്കാൾ 41,000 രൂപ കൂടുതലാണ്.

വിലയിൽ വർധനയുണ്ടായിരുന്നിട്ടും, സ്‌പോർട്ടിയർ GT ലൈൻ വെരിയന്റുകളുമായിട്ട് വിലയിൽ ഗണ്യമായ വിടവ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
MOST READ: നോയിഡയിലെ പ്രൊഡക്ഷൻ യൂണിറ്റ് അടച്ചുപൂട്ടി ഹോണ്ട, പ്രവർത്തനങ്ങൾ ഇനി രാജസ്ഥാനിൽ

സെൽറ്റോസ് ആനിവേഴ്‌സറി എഡിഷനിലെ ഏറ്റവും പ്രധാന മാറ്റം അതിന്റെ എക്സ്റ്റീരിയർ സ്റ്റൈലിംഗാണ്, HTX വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് കൂടുതൽ മികച്ചതായി കാണപ്പെടുന്നു.

ഫോഗ്-ലൈറ്റ് ഹൗസിംഗ്, സൈഡ് സ്കേർട്ടുകൾ, റിയർ ബമ്പർ ഫോക്സ് ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് സെക്ഷൻ, അലോയി വീലുകളുടെ സെന്റർ ക്യാപ്പുകൾ എന്നിവയിലെ ഓറഞ്ച് ആക്സന്റുകളാണ് വാഹനത്തിന്റെ ഏറ്റവും വലിയ വിഷ്വൽ ആകർഷണം. ടെയിൽഗേറ്റിൽ ഓറഞ്ച് നിറത്തിലുള്ള ‘ഫസ്റ്റ് ആനിവേഴ്‌സറി എഡിഷൻ' ബാഡ്ജും നിർമ്മാതാക്കൾ ഒരുക്കുന്നു.

വശങ്ങളിൽ, പുതിയ ക്ലാഡിംഗ് സിൽവർ നിറത്തിൽ പൂർത്തിയാക്കിയ പുതിയ സൈഡ് സ്കേർട്ടുകൾ ഒരു സെൽറ്റോസ് ബാഡ്ജ്, പിന്നിൽ പുതിയ സിൽവർ ഡിഫ്യൂസറും ആനിവേഴ്സറി എഡിഷന് ലഭിക്കുന്നു.

അലോയി വീലിന്റെ രൂപകൽപ്പന സാധാരണ HTX ട്രിമിന് സമാനമാണ്, എന്നിരുന്നാലും ഇത് റേവൻ ബ്ലാക്കിൽ പൂർത്തിയാക്കിയിരിക്കുന്നു. പുതിയ ബമ്പറുകൾ സെൽറ്റോസിന്റെ നീളം 60 mm വർധിപ്പിച്ചിട്ടുണ്ട്.
MOST READ: ഇലക്ട്രിക് മോട്ടോറിൽ മാത്രം 57 കിലോമീറ്റർ ശ്രേണിയുമായി 2021 കിയ സോറന്റോ പ്ലഗ്-ഇൻ ഹൈബ്രിഡ്

അറോറ ബ്ലാക്ക് പേളിനൊപ്പം ഗ്രാവിറ്റി ഗ്രേ, സ്റ്റീൽ സിൽവർ, ഗ്ലേസിയർ വൈറ്റ് പേൾ എന്നീ കളർ സ്കീമുകളും ഡ്യുവൽ-ടോൺ ഓപ്ഷനുകളും പ്രത്യേക പതിപ്പ് വാഗ്ദാനം ചെയ്യും.

HTX വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ, ആനിവേഴ്‌സറി എഡിഷന്റെ അകത്തളം പൂർണ്ണ ബ്ലാക്ക് തീമിൽ പൂർത്തിയാക്കിയിരിക്കുന്നു, ഡാഷ്‌ബോർഡിൽ ബ്ലാക്ക് ഘടകങ്ങൾ, ഡോർ കാർഡുകൾ, സീറ്റുകൾ എന്നിവയും ബ്ലാക്ക് നിറത്തിലുള്ള ലെതറെറ്റിൽ ഹണി കോമ്പ് പാറ്റേണിൽ പൂർത്തിയാക്കിയിരിക്കുന്നു.

ഫീച്ചറുകളുടെ കാര്യത്തിൽ, HTX ട്രിമിനൊപ്പം വാഗ്ദാനം ചെയ്യുന്ന എല്ലാ സവിശേഷതകളും സെൽറ്റോസ് ആനിവേഴ്സറി എഡിഷനിൽ വരുന്നു.

ABS+EBD, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, എൽഇഡി ഹെഡ്‌ലൈറ്റുകളും ടെയിൽ ലൈറ്റുകളും, കീലെസ് എൻട്രി, സൺറൂഫ്, റിയർ എസി വെന്റുകൾ എന്നിവയും അതിലേറെയും ഇതിൽ നിർമ്മാതാക്കൾ ഒരുക്കുന്നു എന്നതാണ് ഇതിനർഥം.

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആറ് സ്പീക്കർ മ്യൂസിക് സിസ്റ്റം, എയർ പ്യൂരിഫയർ, വയർലെസ് ചാർജർ, ആംബിയന്റ് മൂഡ് ലൈറ്റിംഗ്, UVO കണക്റ്റഡ് കാർ ടെക് തുടങ്ങിയ സവിശേഷതകൾ വാഹനത്തിലൊരുക്കിയിരിക്കുന്നു. റിമോർട്ട് എഞ്ചിൻ സ്റ്റാർട്ട് ഓപ്ഷനും ഇതിൽ വരുന്നു.

ഇപ്പോഴുള്ള HTX വേരിയന്റുകളുടെ അതേ എഞ്ചിൻ ഓപ്ഷനുകളാണ് കിയ സെൽറ്റോസ് ആനിവേഴ്‌സറി എഡിഷനിലും ഒരുക്കിയിരിക്കുന്നത്. 115 bhp കരുത്തും, 144 Nm torque ഉം ഉത്പാദിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ. 115 bhp കരുത്തും, 250 Nm torque ഉം ടോർക്ക് പുറന്തള്ളുന്ന 1.5 ലിറ്റർ ടർബോ-ഡീസൽ എഞ്ചിൻ എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








