ഫോർഡ് ഇക്കോസ്പോർട്ടിന് ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നു; അരങ്ങേറ്റം ഫെബ്രുവരിയിൽ

ഇന്ത്യയിൽ കോംപാക്‌ട് എസ്‌യുവി ശ്രേണിക്ക് തുടക്കം കുറിച്ച മോഡലാണ് ഫോർഡ് ഇക്കോസ്പോർട്ട്. എന്നാൽ വിപണിയിൽ എത്തി ഇത്രയും നാളായെങ്കിലും ഒരു തലമുറ മാറ്റം വാഹനത്തിന് ലഭിച്ചതുമില്ല.

ഫോർഡ് ഇക്കോസ്പോർട്ടിന് ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നു; അരങ്ങേറ്റം ഫെബ്രുവരിയിൽ

അതിന്റെ പോരായ്‌മ ഇക്കോസ്പോർട്ടിന്റെ വിൽപ്പനയിലും നിഴലിച്ചിരുന്നു. മാത്രമല്ല ഇത് ആധുനിക എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ എല്ലാ മേഖലയിലും അമേരിക്കൻ എസ്‌യുവി അല്പം പിന്നിലാണ്.

ഫോർഡ് ഇക്കോസ്പോർട്ടിന് ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നു; അരങ്ങേറ്റം ഫെബ്രുവരിയിൽ

വർഷങ്ങളായി ചെറിയ അപ്‌ഡേറ്റുകളും ഫീച്ചർ റിവിഷനുകളും ലഭിച്ചിട്ടും ഇക്കോസ്‌പോർട്ട് ഇന്ത്യൻ വിപണിയിൽ ബ്ലൂ ഓവലിന്റെ ഏറ്റവും മികച്ച വിൽപ്പനക്കാരനായി തുടരുന്നുവെന്നത് വാസ്‌‌തവമാണ്.

MOST READ: പുതുതലമുറ ഇസൂസു D-മാക്സ് V-ക്രോസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഫോർഡ് ഇക്കോസ്പോർട്ടിന് ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നു; അരങ്ങേറ്റം ഫെബ്രുവരിയിൽ

ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള ഇക്കോസ്പോർട്ട് ഒരു തലമുറ മാറ്റത്തിന് വിധേയമായിട്ടില്ല എന്ന കുറവ് നികത്താൻ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ട്. പുതുതലമുറ മോഡൽ വളരെക്കാലമായി വളർന്നുവരുന്ന വിപണികൾക്കായി ഒരുങ്ങുന്നുണ്ട്.

ഫോർഡ് ഇക്കോസ്പോർട്ടിന് ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നു; അരങ്ങേറ്റം ഫെബ്രുവരിയിൽ

മഹീന്ദ്രയുമായുള്ള പങ്കാളിത്തത്തിൽ ഫോർഡ് അടുത്ത വർഷം മുതൽ പുതിയ വാഹനങ്ങൾ രാജ്യത്ത് കൊണ്ടുവരും. പ്രാഥമികമായി ആഭ്യന്തര നിരയെ എസ്‌യുവികളുമായി ബന്ധിപ്പിക്കാൻ കഴിയുമെന്നതാണ് ശ്രദ്ധേയമാകുന്നത്.

MOST READ: ടാറ്റ ഗ്രാവിറ്റാസിന്റെ പുതിയ ചിത്രം പുറത്ത്; ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും

ഫോർഡ് ഇക്കോസ്പോർട്ടിന് ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നു; അരങ്ങേറ്റം ഫെബ്രുവരിയിൽ

അമേരിക്കൻ ബ്രാൻഡ് 2021 ഫെബ്രുവരിയിൽ ഇക്കോസ്പോർട്ടിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കുമെന്നാണ് വാർത്ത. ഇന്ത്യയിൽ സ്ഥിരമായി വൻവിൽപ്പന ഫോർഡിന് ഇല്ലെന്നും ഇക്കോസ്‌പോർട്ടിന്റെ വിൽപ്പന അടുത്ത കാലത്തായി കുറഞ്ഞുവെന്നും കണക്കിലെടുത്ത് ഒരു അടിയന്തര മാറ്റം തീർച്ചയായും ആവശ്യമാണ്.

ഫോർഡ് ഇക്കോസ്പോർട്ടിന് ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നു; അരങ്ങേറ്റം ഫെബ്രുവരിയിൽ

പുതുതലമുറ മഹീന്ദ്ര XUV500 അടിസ്ഥാനമാക്കിയുള്ള ഫോർഡ് സി സെഗ്മെന്റ് എസ്‌യുവിയെന്ന അഭ്യൂഹം നിറഞ്ഞ ഒരു ചിത്രം അടുത്തിടെ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മുൻഗ്രില്ലിന്റെ ഡിസൈൻ പ്രദർശിപ്പിച്ച മോഡൽ മുഖംമിനുക്കിയ ഇക്കോസ്പോർട്ട് ആവാനാണ് സാധ്യതയെന്ന് സ്ഥിരീകരിക്കാത്ത പല വാർത്തകളും പുറത്തുവരുന്നുണ്ട്.

MOST READ: GR യാരിസ് ഹോട്ട് ഹാച്ച് പുറത്തിറക്കി ടൊയോട്ട

ഫോർഡ് ഇക്കോസ്പോർട്ടിന് ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നു; അരങ്ങേറ്റം ഫെബ്രുവരിയിൽ

അതിനാൽ തന്നെ ഇക്കോസ്പോർട്ടിന്റെ സിഗ്നേച്ചർ ഡിസൈൻ ഘടകമായ വലിയ റേഡിയേറ്റർ ഗ്രിൽ ഒരു പുതിയ രൂപകൽപ്പനയ്ക്ക് അനുകൂലമായി ഇടംപിടിക്കും. 2021 ഫോർഡ് ഇക്കോസ്പോർട്ടിൽ ബ്ലാക്ക്, ക്രോം ഉൾപ്പെടുത്തലുകൾ ഉപയോഗിച്ച് പുനർരൂപകൽപ്പന ചെയ്ത ഗ്രില്ലായിരിക്കും ഫോർഡ് വാഗ്ദാനം ചെയ്യുക.

ഫോർഡ് ഇക്കോസ്പോർട്ടിന് ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നു; അരങ്ങേറ്റം ഫെബ്രുവരിയിൽ

ഫ്രണ്ട് ബമ്പറിന്റെ താഴത്തെ ഭാഗം ഉപയോഗിച്ച് വിശാലമായ എയർ ഇൻടേക്കിന് വഴിയൊരുക്കും. ഒപ്പം ഇരുവശത്തും മുകളിലായി ലംബമായി സ്ഥാപിച്ചിരിക്കുന്ന ലൈറ്റിംഗും അഴക് വർധിപ്പിക്കും.

ഫോർഡ് ഇക്കോസ്പോർട്ടിന് ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നു; അരങ്ങേറ്റം ഫെബ്രുവരിയിൽ

മഹീന്ദ്ര XUV300 എസ്‌യുവിയിലെ അതേ 1.2 ലിറ്റർ പെട്രോൾ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാകും പുതിയ ഇക്കോസ്പോർട്ടിൽ ഉപയോഗിക്കുക. നിലവിൽ 8.19 ലക്ഷം മുതൽ 11.70 ലക്ഷം രൂപ വരെയാണ് ഫോർഡ് കോംപാക്‌ട് എസ്‌യുവിക്കായി മുടക്കേണ്ടത്. ആംബിയന്റ്, ട്രെൻഡ്, ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് തുടങ്ങിയ വേരിയന്റുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

ഫോർഡ് ഇക്കോസ്പോർട്ടിന് ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നു; അരങ്ങേറ്റം ഫെബ്രുവരിയിൽ

1.5 ലിറ്റർ പെട്രോളും 1.5 ലിറ്റർ ഡീസൽ എഞ്ചിനും ഉപയോഗിച്ച് ഇക്കോസ്പോർട്ട് തെരഞ്ഞെടുക്കാം. ആദ്യത്തേത് ഒരു മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിച്ച് ജോടിയാക്കുന്നു. രണ്ടാമത്തേത് ഒരു മാനുവൽ ഓപ്ഷൻ ഉപയോഗിച്ച് മാത്രമേ ലഭ്യമാകൂ.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
2021 Ford Ecosport Facelift To Launch In 2021 February. Read in Malayalam
Story first published: Monday, December 21, 2020, 16:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X