Just In
- 48 min ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 1 hr ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 1 hr ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 2 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- News
കൊവിഡ് വ്യാപനം രൂക്ഷം, ഗവർണർമാരുമായി കൂടിക്കാഴ്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി
- Movies
ഫിറോസും ഭാര്യ സജ്നയും ഇപ്പോള്‍ കളിക്കുന്ന കളി വെറും ചീപ്പ് ഷോയാണ്;രമ്യ പണിക്കര്‍ക്ക് പിന്തുണയുമായി ഒമര്‍ ലുലു
- Sports
IPL 2021: വെടിക്കെട്ടിന് അപ്പുറത്തുള്ള തകര്‍ത്തടിക്കല്‍, 4 മത്സരങ്ങളില്‍ പിറന്നത് 67 സിക്സറുകള്‍
- Finance
തിരിച്ചുവരവിന്റെ പാതയിൽ സമ്പദ്വ്യവസ്ഥ; രാജ്യത്തെ 59 ശതമാനം കമ്പനികളും ശമ്പള വർധനവിന് ഒരുങ്ങുന്നു
- Lifestyle
കുക്കുമ്പര്‍ ആരോഗ്യത്തിന് ദോഷമോ, അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹൈനസ് CB350 സ്വന്തമാക്കാന്‍ മികച്ച അവസരം; ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട
ഏതാനും മാസങ്ങള്‍ക്ക് മുന്നെയാണ് ഹൈനസ് CB350 എന്നൊരു മോഡലിനെ ഹോണ്ട നിരത്തിലെത്തിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് അടക്കിവാണിരുന്ന ശ്രേണി ലക്ഷ്യമിട്ടാണ് ഹൈനസ് CB350 വിപണിയില്‍ എത്തുന്നത്.

വര്‍ഷാവസാനം ആയതോടെ മോഡലിന് ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ഹോണ്ട. ഹോണ്ടയുടെ മറ്റ് മോഡലുകളില്‍ നേരത്തെ തന്നെ ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഹൈനസിന് ഇപ്പോഴാണ് ഓഫറുമായി രംഗത്തെത്തുന്നത്.

ബൈക്ക് വാങ്ങുമ്പോള്‍ 5,000 രൂപ വരെ ക്യാഷ്ബാക്കാണ് ഹോണ്ട വാഗ്ദാനം ചെയ്യുന്നത്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഇഎംഐ ഇടപാടുകളില്‍ മാത്രമേ ഈ കിഴിവ് ബാധകമാകൂ. ഈ ഓഫര്‍ ഡിസംബര്‍ 31 വരെ സാധുതയുള്ളതാണ്.
MOST READ: നിസാന്‍ ശുക്രൻ തെളിഞ്ഞു; 15 ദിവസത്തിനുള്ളിൽ 15,000 ബുക്കിംഗുകൾ സ്വന്തമാക്കി മാഗ്നൈറ്റ്

സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, യെസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഫെഡറല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ കാര്‍ഡുകളില്‍ മാത്രമേ ഇത് സാധുതയുള്ളൂ. ഹോണ്ടയ്ക്ക് പുറമെ, മറ്റ് നിരവധി നിര്‍മ്മാതാക്കളും തങ്ങളുടെ ഉത്പ്പന്നങ്ങള്‍ക്ക് വര്‍ഷാവസാന കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു.

മാത്രമല്ല ആനുകൂല്യങ്ങള്‍ കണക്കിലെടുത്ത് ഈ സമയം ഒരു വാഹനം വാങ്ങുന്നതിനുള്ള ഏറ്റവും മികച്ച സമയമായി തുടരുന്നു. DLX, DLX പ്രോ എന്നീ രണ്ട് വേരിയന്റുകളിലാണ് ബൈക്ക് വിപണിയില്‍ എത്തുക.
MOST READ: 2021 ജനുവരി മുതൽ മാരുതി ജിംനി നെക്സ ഷോറൂമുകളിൽ പ്രദർശനത്തിനെത്തും

ഇതില്‍ DLX പതിപ്പിന് 1.85 ലക്ഷം രൂപയും DLX പ്രോ പതിപ്പിന് 1.90 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. റെട്രോ സ്റ്റൈലില്‍ ക്ലാസിക് ലുക്കിലാണ് ഹൈനസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബ്രാന്‍ഡിന്റെ പ്രീമിയം ഡീലര്‍ഷിപ്പായ ബിഗ് വിങ്ങിലൂടെയാണ് മോഡലിന്റെ വില്‍പ്പന.

വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ്, സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ക്രോം ഫിനിഷിങ്ങിലുള്ള ഫെന്‍ഡറുകള്‍, അല്‍പ്പം ഉയര്‍ന്ന് നില്ക്കുന്ന ക്രോമിയം ഫിനിഷിങ്ങിലുള്ള എക്സ്ഹോസ്റ്റ്, അലോയി വീലുകള്‍, മികച്ച ഡിസൈനിലുള്ള ടെയില്‍ ലാമ്പ് എന്നിവയാണ് പ്രധാന ഡിസൈന്‍ സവിശേഷതകള്‍.
MOST READ: ടാറ്റ ഗ്രാവിറ്റാസിന്റെ പുതിയ ചിത്രം പുറത്ത്; ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും

ഫീച്ചറുകളുടെ കാര്യത്തിലും എതിരാളികളെക്കാള്‍ ഒരു പിടി മുന്നിലാണ് ഹൈനസ്. സ്മാര്‍ട്ട് ഫോണ്‍ വോയ്സ് കണ്ട്രോള് സിസ്റ്റവും ഈ ബൈക്കില്‍ ഒരുക്കിയിട്ടുണ്ട്.

ഇതുവഴി ഫോണിലെത്തുന്ന കോളുകള്‍ സ്വീകരിക്കാനും, നാവിഗേഷന്‍, സംഗീതം, മെസേജുകള്‍ തുടങ്ങിയവയെല്ലാം ഉപയോഗിക്കാനും സാധിക്കും. ശ്രേണിയില്‍ ഈ സംവിധാനം ഒരുക്കുന്ന ആദ്യ ബൈക്കാണിത്.
MOST READ: സെൽറ്റോസ് ആനിവേഴ്സറി എഡിഷൻ സ്വന്തമാക്കി രജിഷ വിജയൻ

പുതിയ 348 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹോണ്ട ഹൈനസിന് കരുത്തേകുന്നത്. ഇത് 20.78 bhp പവറില്‍ 30 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. സ്ലിപ്പര്‍ ക്ലച്ചും ജോടിയാക്കിയ അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്.

മുന്‍വശത്ത് ടെലിസ്കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഹൈഡ്രോളിക് ഷോക്കുകളുമാണ് സസ്പെന്ഷന് ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്നത്. പ്രേഷ്യസ് റെഡ് മെറ്റാലിക്, പേള്‍ നൈറ്റ് സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക് എന്നീ മൂന്ന് നിറങ്ങളിലാണ് DLX വേരിയന്റ് എത്തുന്നത്.

അത്ലറ്റിക് ബ്ലൂ മെറ്റാലിക്, സ്പിയര്‍ സില്‍വര്‍ മെറ്റാലിക് വിത്ത് പേള്‍ നൈറ്റ് സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് മാസീവ് ഗ്രേ വിത്ത് മാറ്റ് സ്റ്റീല്‍ ബ്ലാക്ക് മെറ്റാലിക് നിറങ്ങളിലാണ് DLX പ്രോ എത്തുന്നത്.