MVD ഉദ്യോഗസ്ഥർക്ക് പ്രിയങ്കരനായി ടാറ്റ നെക്സോൺ ഇവി

കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ MVD -ക്ക് 45 ടാറ്റ നെക്സോൺ ഇവികളുടെ ആദ്യ ബാച്ച് ലഭിച്ചു. ഇലക്ട്രിക് എസ്‌യുവി നിരവധി ജില്ലകളിലേക്ക് വിതരണം ചെയ്യുകയും MVD ഇതിനകം തന്നെ ഇവ ഉപയോഗിക്കാനും തുടങ്ങി.

MVD ഉദ്യോഗസ്ഥർക്ക് പ്രിയങ്കരനായി ടാറ്റ നെക്സോൺ ഇവി

ഏകദേശം ഒരു മാസം മുമ്പ് ലഭിച്ച ഈ എസ്‌യുവിയെക്കുറിച്ചും ഇവി നീക്കത്തെക്കുറിച്ചും ഉദ്യോഗസ്ഥർക്ക് യഥാർത്ഥത്തിൽ എന്തുതോന്നുന്നുവെന്ന് കാണിക്കുന്ന ഒരു വീഡിയോ ഇവിടെ ഞങ്ങൾ പങ്കുവെക്കുന്നു.

MVD ഉദ്യോഗസ്ഥർക്ക് പ്രിയങ്കരനായി ടാറ്റ നെക്സോൺ ഇവി

ടാറ്റ നെക്സോൺ ഇവി ഈ വർഷം ആദ്യമാണ് വിപണിയിൽ അവതരിപ്പിച്ചത്, നിലവിൽ ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് എസ്‌യുവിയാണിത്. എം‌ജി ZS ഇവി, ഹ്യുണ്ടായി കോന എന്നിവയുമായി ഇത് മത്സരിക്കുന്നു.

MVD ഉദ്യോഗസ്ഥർക്ക് പ്രിയങ്കരനായി ടാറ്റ നെക്സോൺ ഇവി

മോട്ടോർഹെഡ് ഗേൾ എന്ന യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. നെക്സോൺ ഇവിയുമായിട്ടുള്ള മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ അനുഭവം പങ്കിട്ടാണ് വീഡിയോ ആരംഭിക്കുന്നത്.

MVD ഉദ്യോഗസ്ഥർക്ക് പ്രിയങ്കരനായി ടാറ്റ നെക്സോൺ ഇവി

എൻഫോർസ്‌മെന്റ് ചുമതലകൾക്കായി അവർ നിലവിൽ ഈ വാഹനങ്ങൾ ഉപയോഗിക്കുന്നു. ഒരു ഇൻസ്പെക്ടറുമായി വ്ലോഗർ അഭിമുഖം നടത്തുന്നതായി കാണുന്നു. സാധാരണയായി ഒരു സ്ക്വാഡിന് കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഡ്യൂട്ടിയിലുണ്ടായിരിക്കണം, നേരത്തെ അവർ മാനുവൽ കാറുകൾ ഓടിച്ചിരുന്നതിനാൽ വളരെ ക്ഷീണിതരായിരുന്നു.

MVD ഉദ്യോഗസ്ഥർക്ക് പ്രിയങ്കരനായി ടാറ്റ നെക്സോൺ ഇവി

ഒരു ഓട്ടോമാറ്റിക് എസ്‌യുവിയായതിനാൽ നെക്സോൺ EV ഈ പ്രശ്നം പരിഹരിച്ചു. നെക്സോൺ ഇവി ഡ്രൈവർക്ക് ഇടത് കാൽ ഫ്രീയായി വെക്കാൻ അനുവദിക്കുന്നു, കൂടാതെ എട്ട് മണിക്കൂർ കാറിൽ ചെലവഴിച്ചിട്ടും ഡ്രൈവർക്ക് ക്ഷീണം തോന്നുന്നില്ല.

MVD ഉദ്യോഗസ്ഥർക്ക് പ്രിയങ്കരനായി ടാറ്റ നെക്സോൺ ഇവി

അടുത്ത നേട്ടം, മുമ്പ് ഉപയോഗിച്ചിരുന്ന ICE വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് തികച്ചും ലാഭകരമാണ്. സ്ക്വാഡ് സാധാരണയായി എട്ട് മണിക്കൂർ ചെലവഴിക്കും, ഈ സമയത്ത് 75-100 കിലോമീറ്റർ സഞ്ചരിക്കും.

MVD ഉദ്യോഗസ്ഥർക്ക് പ്രിയങ്കരനായി ടാറ്റ നെക്സോൺ ഇവി

സാധാരണയായി തങ്ങളുടെ റൗണ്ടുകൾക്ക് ശേഷം ചാർജിന്റെ 50 ശതമാനമെങ്കിലും വാഹനത്തിൽ അവശേഷിക്കുന്നുവെന്ന് ഇൻസ്പെക്ടർ പറയുന്നു. ഡ്യൂട്ടിക്ക് ശേഷം അധികൃതർ വാഹനം സ്റ്റേഷനിൽ ചാർജിംഗിനായി കുത്തിയിട്ടതിന് ശേഷം അടുത്ത ദിവസം രാവിലെ എടുക്കാൻ സാധിക്കും.

MVD ഉദ്യോഗസ്ഥർക്ക് പ്രിയങ്കരനായി ടാറ്റ നെക്സോൺ ഇവി

നെക്സോൺ ഇവിയുടെ ക്യാബിൻ വളരെ നിശബ്ദമാണ്. കൂടാതെ എസ്‌യുവിയുടെ പവർ ഡെലിവറി തൽക്ഷണമാണ്, അത് അടിയന്തിര സാഹചര്യങ്ങളിൽ MVD -യെ സഹായിക്കുന്നു.

MVD ഉദ്യോഗസ്ഥർക്ക് പ്രിയങ്കരനായി ടാറ്റ നെക്സോൺ ഇവി

വീഡിയോയിൽ സംസാരിക്കുന്ന ഇൻസ്പെക്ടറിനെ എസ്‌യുവി വളരെയധികം ആകർഷിച്ചു, മാത്രമല്ല തന്റെ അടുത്ത വാഹനം ഇലക്ട്രിക് ആകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

MVD ഉദ്യോഗസ്ഥർക്ക് പ്രിയങ്കരനായി ടാറ്റ നെക്സോൺ ഇവി

വാഹനം റോഡിൽ കണ്ടെത്തുമ്പോൾ ആളുകൾ അതിനെക്കുറിച്ച് അറിയാൻ ജിജ്ഞാസുക്കളായതിനെക്കുറിച്ച് പോലും അദ്ദേഹം സംസാരിക്കുന്നു. വാഹനം പുറത്തും അകത്തും സൂപ്പർ സൈലന്റാണ്.

MVD ഉദ്യോഗസ്ഥർക്ക് പ്രിയങ്കരനായി ടാറ്റ നെക്സോൺ ഇവി

ഈ വാഹനങ്ങൾ യഥാർത്ഥത്തിൽ പരിസ്ഥിതി സൗഹൃദമാണെന്നും ഈ എസ്‌യുവിയുടെ ഉടമസ്ഥാവകാശ ചെലവ് ഒരു സാധാരണ പെട്രോൾ, ഡീസൽ പവർ കാറിനേക്കാൾ വളരെ കുറവായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

MVD ഉദ്യോഗസ്ഥർക്ക് പ്രിയങ്കരനായി ടാറ്റ നെക്സോൺ ഇവി

നിലവിൽ ടാറ്റയുടെ വാഹന നിരയിലെ ഏറ്റവും വേഗതയേറിയ എസ്‌യുവിയാണ് നെക്സോൺ ഇവി. ഇതിന് 10 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. സേഫ് കേരള പദ്ധതിയുടെ ഭാഗമായി നെക്സോൺ ഇവി തിരഞ്ഞെടുത്തത്.

MVD ഉദ്യോഗസ്ഥർക്ക് പ്രിയങ്കരനായി ടാറ്റ നെക്സോൺ ഇവി

ഇതിൽ ട്രാഫിക് കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിലൂടെ റോഡ് സുരക്ഷ ഗണ്യമായി വർധിപ്പിക്കുന്നതിനും ഡ്രൈവർമാർക്ക് ശരിയായ പരിശീലനം നൽകുക, സുരക്ഷിതമായ റോഡുകൾ നൽകുക, അവബോധം വളർത്തുക തുടങ്ങിയ പ്രവർത്തനങ്ങളിൽ അധികൃതർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

30.2 കിലോവാട്ട് ഉയർന്ന ശേഷിയുള്ള ലിഥിയം അയൺ ബാറ്ററിയാണ് നെക്സോണിലെ സിപ്‌ട്രോൺ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. ഇത് 129 bhp കരുത്ത് 245 Nm torque ഉം സൃഷ്ടിക്കുന്നു.

MVD ഉദ്യോഗസ്ഥർക്ക് പ്രിയങ്കരനായി ടാറ്റ നെക്സോൺ ഇവി

ടാറ്റ നെക്‌സോണിന് പൂർണ്ണ ചാർജിൽ 312 കിലോമീറ്ററാണ് ARAI സർട്ടിഫൈഡ് ഡ്രൈവിംഗ് ശ്രേണി. ബാറ്ററി പായ്ക്കിന് എട്ട് വർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്റർ വാറണ്ടിയുണ്ട്. ഇത് XM, XZ +, XZ + Lux ട്രിമ്മുകളിൽ ലഭ്യമാണ്. 13.99 ലക്ഷം രൂപയാണ് നെക്സോൺ ഇവിയുടെ പ്രാരംഭ എക്സ്-ഷോറൂം വില.

Most Read Articles

Malayalam
English summary
Kerala MVD Inspectors Experience About Tata Nexon EV. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X