ഇംപെരിയാലെ 400 ഇപ്പോള്‍ സ്വന്തമാക്കാം; വര്‍ഷാവസാന ഓഫറുകള്‍ പ്രഖ്യാപിച്ച് ബെനലി

രാജ്യത്ത് വില്‍ക്കുന്ന ഇംപെരിയാലെ 400 വര്‍ഷാവസാന ഓഫറുകള്‍ പ്രഖ്യാപിച്ച് ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ ബെനലി. പോയ വര്‍ഷമാണ് നിര്‍മ്മാതാക്കള്‍ മോഡലിനെ വിപണിയില്‍ എത്തിക്കുന്നത്.

ഇംപെരിയാലെ 400 ഇപ്പോള്‍ സ്വന്തമാക്കാം; വര്‍ഷാവസാന ഓഫറുകള്‍ പ്രഖ്യാപിച്ച് ബെനലി

വര്‍ഷാവസാന ഓഫറുകളില്‍ 12,000 രൂപ വരെ ആനുകൂല്യങ്ങള്‍, മെയിന്റനന്‍സ് പാക്കേജ്, കൂടാതെ രണ്ട് ഫിനാന്‍സ് പദ്ധതികളും ഉള്‍പ്പെടുന്നു. ഫെസ്റ്റിവല്‍ ഓഫര്‍ രാജ്യത്തെ എല്ലാ ബെനലി ഡീലര്‍ഷിപ്പുകളിലും പരിമിതമായ സമയത്തേക്ക് ലഭ്യമാകും.

ഇംപെരിയാലെ 400 ഇപ്പോള്‍ സ്വന്തമാക്കാം; വര്‍ഷാവസാന ഓഫറുകള്‍ പ്രഖ്യാപിച്ച് ബെനലി

കമ്പനിയില്‍ നിന്ന് ബിഎസ് VI-ലേക്ക് അപ്‌ഡേറ്റ് ചെയ്ത ഒരേയൊരു മോഡലാണ് ഇംപെരിയാലെ 400. തല്‍ഫലമായി, ഇന്ത്യയിലെ ബ്രാന്‍ഡില്‍ നിന്ന് വില്‍പ്പനയ്ക്കെത്തുന്ന ഏക മോട്ടോര്‍സൈക്കിള്‍ ഇതാണ്.

MOST READ: ഔട്ട്‌ലാൻഡർ പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പിന്റെ ഉത്പാദനം ആരംഭിച്ച് മിത്സുബിഷി

ഇംപെരിയാലെ 400 ഇപ്പോള്‍ സ്വന്തമാക്കാം; വര്‍ഷാവസാന ഓഫറുകള്‍ പ്രഖ്യാപിച്ച് ബെനലി

ആനുകൂല്യങ്ങള്‍ക്ക് പുറമെ റെട്രോ മോട്ടോര്‍സൈക്കിളില്‍ ആകര്‍ഷകമായ ഫിനാന്‍സ് പദ്ധതികളും ബെനലി വാഗ്ദാനം ചെയ്യുന്നു. കമ്പനി പ്രഖ്യാപിച്ച പുതിയ ഫിനാന്‍സ് പദ്ധതി പ്രകാരം 4,999 രൂപയുടെ കുറഞ്ഞ ഇഎംഐ വാഗ്ദാനം ചെയ്യുകയും പരമാവധി 85 ശതമാനം വരെ ഫണ്ട് നല്‍കുകയും ചെയ്യുന്നു.

ഇംപെരിയാലെ 400 ഇപ്പോള്‍ സ്വന്തമാക്കാം; വര്‍ഷാവസാന ഓഫറുകള്‍ പ്രഖ്യാപിച്ച് ബെനലി

ഫിനാന്‍സ് പദ്ധതിക്കൊപ്പം തന്നെ കമ്പനി 2 വര്‍ഷത്തെ കോംപ്ലിമെന്ററി സര്‍വീസും 3 വര്‍ഷത്തെ പരിധിയില്ലാത്ത KMS വാറണ്ടിയും വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ തടസ്സരഹിതമായ ഉടമസ്ഥാവകാശത്തിനായി ഇത് ഇംപെരിയാലെ ഉപഭോക്താക്കളെ സഹായിക്കും.

MOST READ: ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ട്രാക്ടര്‍ അവതരിപ്പിച്ച് സോനാലിക; വില 5.99 ലക്ഷം രൂപ

ഇംപെരിയാലെ 400 ഇപ്പോള്‍ സ്വന്തമാക്കാം; വര്‍ഷാവസാന ഓഫറുകള്‍ പ്രഖ്യാപിച്ച് ബെനലി

പുതിയ ബെനലി ഇംപെരിയാലെ 400 ബ്രാന്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ ഇന്ത്യയിലുടനീളമുള്ള ഏതെങ്കിലും അംഗീകൃത ഡീലര്‍ഷിപ്പുകളിലൂടെയോ 6,000 രൂപ ടോക്കണ്‍ തുകയ്ക്ക് ബുക്ക് ചെയ്യാം.

ഇംപെരിയാലെ 400 ഇപ്പോള്‍ സ്വന്തമാക്കാം; വര്‍ഷാവസാന ഓഫറുകള്‍ പ്രഖ്യാപിച്ച് ബെനലി

സില്‍വര്‍, റെഡ്, ബ്ലാക്ക് പെയിന്റ് സ്‌കീമുകളില്‍ ഇംപെരിയാലെ 400 ലഭ്യമാണ്. ബ്രാന്‍ഡില്‍ നിന്നും ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന ആദ്യത്തെ ബിഎസ് VI മോഡല്‍ കൂടിയാണിത്.

MOST READ: നോയിഡ പ്ലാന്റ് അടച്ചതോടെ സിവിക്, CR-V മോഡലുകളുടെ വില്‍പ്പന അവസാനിപ്പിച്ച് ഹോണ്ട

ഇംപെരിയാലെ 400 ഇപ്പോള്‍ സ്വന്തമാക്കാം; വര്‍ഷാവസാന ഓഫറുകള്‍ പ്രഖ്യാപിച്ച് ബെനലി

1.99 ലക്ഷം രൂപയാണ് നവീകരിച്ച ബൈക്കിന്റെ വിപണിയിലെ എക്‌സ്‌ഷോറൂം വില. 374 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

ഇംപെരിയാലെ 400 ഇപ്പോള്‍ സ്വന്തമാക്കാം; വര്‍ഷാവസാന ഓഫറുകള്‍ പ്രഖ്യാപിച്ച് ബെനലി

ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തോടെയാണ് എഞ്ചിന്‍ നവീകരിച്ചിരിക്കുന്നത്. ഈ എഞ്ചിന്‍ 6,000 rpm -ല്‍ 21 bhp കരുത്തും 3,500 rpm -ല്‍ 29 Nm torque ഉം സൃഷ്ടിക്കും. 1950 -കളില്‍ നിര്‍മ്മിച്ച ബെനലി മോട്ടോബി റേഞ്ചില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇംപെരിയാലെ നിര്‍മ്മിച്ചിരിക്കുന്നത്.

MOST READ: മഞ്ഞില്‍ പരീക്ഷണയോട്ടം നടത്തി ഫോര്‍ഡ് F-150 പിക്കപ്പ് ട്രക്ക്; വീഡിയോ

ഇംപെരിയാലെ 400 ഇപ്പോള്‍ സ്വന്തമാക്കാം; വര്‍ഷാവസാന ഓഫറുകള്‍ പ്രഖ്യാപിച്ച് ബെനലി

ഡബിള്‍ ക്രാഡില്‍ സ്റ്റീല്‍ ട്യൂബ് ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം. 2,170 mm നീളവും 820 mm വീതിയും 1,120 mm ഉയരവുമാണുള്ളത്. വീല്‍ബേസ് 1,440 mm സീറ്റ് ഉയരം 780 mm ഉം ആണ്.

ഇംപെരിയാലെ 400 ഇപ്പോള്‍ സ്വന്തമാക്കാം; വര്‍ഷാവസാന ഓഫറുകള്‍ പ്രഖ്യാപിച്ച് ബെനലി

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ഇരട്ട പോഡ് അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വൈഡ് ഹാന്‍ഡില്‍ബാറുകള്‍, ടിയര്‍ ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക് എന്നിവ ബൈക്കിന്റെ പ്രത്യേകതയാണ്. 12 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. ഡ്യുവല്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ട്.

ഇംപെരിയാലെ 400 ഇപ്പോള്‍ സ്വന്തമാക്കാം; വര്‍ഷാവസാന ഓഫറുകള്‍ പ്രഖ്യാപിച്ച് ബെനലി

മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്സോര്‍ബേഴ്സുമാണ് സസ്പെന്‍ഷന്‍. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, ജാവ 42, ഹോണ്ട ഹൈനസ് CB350 എന്നിവരാണ് മോഡലിന്റെ മുഖ്യഎതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Benelli Introduce Year-End Offers For Imperiale 400. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X