നോയിഡ പ്ലാന്റ് അടച്ചതോടെ സിവിക്, CR-V മോഡലുകളുടെ വില്‍പ്പന അവസാനിപ്പിച്ച് ഹോണ്ട

ഹോണ്ട കാര്‍സ് ഇന്ത്യ തങ്ങളുടെ ഗ്രേറ്റര്‍ നോയിഡയിലെ പ്രൊഡക്ഷന്‍ യൂണിറ്റ് അടച്ചുപൂട്ടിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രാജസ്ഥാനിലെ കമ്പനിയുടെ തപുകര പ്ലാന്റിലാണ് ഇപ്പോള്‍ ഉത്പാദനം നടക്കുന്നത്.

നോയിഡ പ്ലാന്റ് അടച്ചതോടെ സിവിക്, CR-V മോഡലുകളുടെ വില്‍പ്പന അവസാനിപ്പിച്ച് ഹോണ്ട

ഗ്രേറ്റര്‍ നോയിഡയിലെ പ്രൊഡക്ഷന്‍ യൂണിറ്റില്‍ നിന്നാണ് ആഭ്യന്തര വിപണിയിലേക്കുള്ള സിവിക്, CR-V തുടങ്ങിയ കാറുകള്‍ നിര്‍മ്മിച്ചിരുന്നത്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ മോഡലുകളുടെ വില്‍പ്പന രാജ്യത്ത് അവസാനിപ്പിക്കാനൊരുങ്ങുകയാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍.

നോയിഡ പ്ലാന്റ് അടച്ചതോടെ സിവിക്, CR-V മോഡലുകളുടെ വില്‍പ്പന അവസാനിപ്പിച്ച് ഹോണ്ട

CR-V ഇപ്പോള്‍ വര്‍ഷങ്ങളായി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്. എന്നാല്‍ വിപണിയില്‍ വേണ്ടത്ര വിറ്റഴിക്കാന്‍ ബ്രാന്‍ഡിന് സാധിക്കുന്നില്ല. എല്ലാ രൂപങ്ങളുടെയും വലുപ്പങ്ങളുടെയും ക്രോസ്ഓവറുകള്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, ഏറ്റവും പുതിയ CR-V വില്‍പ്പന കുറയുന്നു. ഒക്ടോബറില്‍ 31 യൂണിറ്റുകള്‍ മാത്രമാണ് വിറ്റത്.

MOST READ: 2021 മഹീന്ദ്ര XUV500; വലിപ്പത്തിൽ മുമ്പനേക്കാൾ കേമൻ, കൂട്ടിന് പുത്തൻ സാങ്കേതികവിദ്യകളും ഫീച്ചറുകളും

നോയിഡ പ്ലാന്റ് അടച്ചതോടെ സിവിക്, CR-V മോഡലുകളുടെ വില്‍പ്പന അവസാനിപ്പിച്ച് ഹോണ്ട

മറുവശത്ത് ഹോണ്ട സിവികും ഇതേ പ്രശനമാണ് അഭിമുഖികരിക്കുന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സിവിക് വിപണിയില്‍ മടങ്ങി എത്തിയത്. എന്നാല്‍ മുകളില്‍ പറഞ്ഞ ക്രോസ്ഓവറുകളുടെ വര്‍ദ്ധനവ് അര്‍ത്ഥമാക്കുന്നത് മൊത്തത്തിലുള്ള പാക്കേജ് എത്ര കഴിവുള്ളതാണെങ്കിലും ഡി-സെഗ്മെന്റ് ഒരു സെഡാന് ആതിഥ്യമരുളുന്ന സ്ഥലമല്ല.

നോയിഡ പ്ലാന്റ് അടച്ചതോടെ സിവിക്, CR-V മോഡലുകളുടെ വില്‍പ്പന അവസാനിപ്പിച്ച് ഹോണ്ട

പ്രതിമാസ വില്‍പ്പനയുടെ കാര്യത്തില്‍ സിവിക്, CR-V യേക്കാള്‍ അല്പം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും, വില്‍പ്പന സംഖ്യ തപുകരയില്‍ ഒരു പുതിയ CKD അസംബ്ലി ലൈന്‍ സ്ഥാപിക്കുന്നതിനെ ന്യായീകരിക്കുന്നില്ല, അത് മാസ്-മാര്‍ക്കറ്റ് മിഡ്-സൈസ് കാറുകള്‍ നിര്‍മ്മിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു.

MOST READ: ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ട്രാക്ടര്‍ അവതരിപ്പിച്ച് സോനാലിക; വില 5.99 ലക്ഷം രൂപ

നോയിഡ പ്ലാന്റ് അടച്ചതോടെ സിവിക്, CR-V മോഡലുകളുടെ വില്‍പ്പന അവസാനിപ്പിച്ച് ഹോണ്ട

ബിസിനസ് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനസ്ഥാപിക്കാനുള്ള തീരുമാനം എടുത്തതെന്ന് കമ്പനി അറിയിച്ചു. വാഹന നിര്‍മ്മാതാവ് പറയുന്നതനുസരിച്ച്, തപുകരയിലേക്ക് മാറുന്നത് ഉത്പാദനത്തെയും വിതരണ ശൃംഖലയെയും സഹായിക്കും.

നോയിഡ പ്ലാന്റ് അടച്ചതോടെ സിവിക്, CR-V മോഡലുകളുടെ വില്‍പ്പന അവസാനിപ്പിച്ച് ഹോണ്ട

കൊവിഡ്-19 മഹാമാരിക്ക് ശേഷം കഴിഞ്ഞ കുറച്ച് മാസങ്ങളായി വില്‍പന നേരിയ തോതില്‍ വീണ്ടെടുക്കുമ്പോഴും വിപണി വിഹിതം മൂന്ന് ശതമാനമായി കുറഞ്ഞു.

MOST READ: മൂടിക്കെട്ടലുകള്‍ ഇല്ലാതെ ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; അവതരണം ഉടന്‍

നോയിഡ പ്ലാന്റ് അടച്ചതോടെ സിവിക്, CR-V മോഡലുകളുടെ വില്‍പ്പന അവസാനിപ്പിച്ച് ഹോണ്ട

ഏതാനും വര്‍ഷങ്ങളായി ഇന്ത്യയിലെ മൂന്നാമത്തെ വലിയ വാഹന നിര്‍മ്മാതാക്കളായി തുടരുന്ന ഹോണ്ട ഇപ്പോള്‍ കാര്‍ വില്‍പ്പനയില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടാറ്റ, കിയ, മഹീന്ദ്ര, റെനോ തുടങ്ങിയ കാര്‍ ബ്രാന്‍ഡുകള്‍ക്ക് പിന്നിലാണ് ഹോണ്ടയിപ്പോള്‍ എന്നതും വസ്തുതയാണ്.

നോയിഡ പ്ലാന്റ് അടച്ചതോടെ സിവിക്, CR-V മോഡലുകളുടെ വില്‍പ്പന അവസാനിപ്പിച്ച് ഹോണ്ട

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഹോണ്ട ഗ്രേറ്റര്‍ നോയിഡ പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട്. 30,000 യൂണിറ്റ് പ്രാരംഭ ഉത്പാദന ശേഷിയുണ്ടായിരുന്ന ഇവിടെ പിന്നീട് 1,00,000 യൂണിറ്റായി ഉയര്‍ത്തുകയും നിര്‍മാണ പ്രക്രിയകളില്‍ രണ്ടായിരത്തോളം തൊഴിലാളികളെ നിയമിക്കുകയും ചെയ്തിരുന്നു.

MOST READ: ജനുവരി മുതൽ മാഗ്നൈറ്റിന് വില കൂടും; പ്രാരംഭ വില ഇനി 5.54 ലക്ഷം രൂപ

നോയിഡ പ്ലാന്റ് അടച്ചതോടെ സിവിക്, CR-V മോഡലുകളുടെ വില്‍പ്പന അവസാനിപ്പിച്ച് ഹോണ്ട

പ്ലാന്റില്‍ നിലവില്‍ 1,000 സ്ഥിരം ജീവനക്കാരാണുള്ളത്. അവരില്‍ ഭൂരിഭാഗവും 2020 ജനുവരി 28 മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിആര്‍എസ് സ്വമേധയാ വിരമിക്കല്‍ പദ്ധതി തെരഞ്ഞെടുക്കുകയും മറ്റുള്ളവര്‍ തപുകരയിലേക്ക് മാറുകയും ചെയ്തിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Civic, CR-V Modles Will No Longer Be Available In India. Read in Malayalam.
Story first published: Wednesday, December 23, 2020, 18:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X