Just In
- 5 hrs ago
സിഎൻജി കരുത്തിൽ മാരുതി മാത്രമല്ല ബെൻസും അധികം ചെലവില്ലാതെ ഓടിക്കാം
- 7 hrs ago
പ്രീമിയത്തോടൊപ്പം സ്പോർട്ടിയും, ഒക്ടാവിയയ്ക്ക് പുതിയ സ്പോർട്ലൈൻ വേരിയന്റ് സമ്മാനിച്ച് സ്കോഡ
- 9 hrs ago
പുതുതലമുറ അരങ്ങേറ്റത്തിന് സജ്ജം; നിവലിലെ RC390 വെബ്സൈറ്റില്‍ നിന്നും നീക്കംചെയ്ത് കെടിഎം
- 22 hrs ago
കിയയുടെ പുത്തൻ ഏഴ് സീറ്റർ എംപിവിക്ക് ഇലക്ട്രിക് തേർഡ് റോ ആക്സസ് ലഭിക്കാൻ സാധ്യത
Don't Miss
- Movies
എങ്ങനെ പോസ് ചെയ്യണമെന്ന് മമ്മൂക്ക പറഞ്ഞു തന്നു; ആ വൈറൽ ഫോട്ടേയെ കുറിച്ച് മഞ്ജു വാര്യർ
- Sports
IPL 2021: ഡിസിയുടെ സമയമെത്തി, കന്നിക്കിരീടം പന്തിനു കീഴില്‍ തന്നെ!- അറിയാം കാരണങ്ങള്‍
- News
ജലീല്‍ സൂപ്പര്‍ പിബി മെംബര്‍: മുഖ്യമന്ത്രി പിണാറിയി വിജയന് ജലീലിനെ പേടയെന്ന് പികെ കൃഷ്ണദാസ്
- Finance
കുറഞ്ഞ പലിശ നിരക്കില്‍ ലഭിക്കുന്ന സെക്യേര്‍ഡ് വായ്പകളെക്കുറിച്ച് അറിയാമോ?
- Lifestyle
വ്യക്തിജീവിതത്തില്‍ നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് സ്വന്തം
- Travel
യൂക്കാലി തോട്ടത്തിലെ ടെന്റിലുറങ്ങാം... മൂന്നാറില്‍ ടെന്റ് ടൂറിസവുമായി കെഎസ്ആര്‍ടിസി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ജനുവരി മുതൽ മാഗ്നൈറ്റിന് വില കൂടും; പ്രാരംഭ വില ഇനി 5.54 ലക്ഷം രൂപ
ഈ മാസം ആദ്യമാണ് രാജ്യത്ത് മാഗ്നൈറ്റ് സബ് ഫോർ മീറ്റർ എസ്‌യുവിയെ നിസാൻ രാജ്യത്ത് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. മികച്ച ലുക്കിനൊപ്പം കുറഞ്ഞ വില നിർണയവും കൂടി ചേർന്നതോടെ വാഹനം അങ്ങ് ഹിറ്റായി.

4.99 ലക്ഷം രൂപയുടെ ആമുഖ വിലയിൽ അവതരിപ്പിച്ച മാഗ്നൈറ്റിന്റെ എക്സ്ഷോറൂം വിലയിൽ മാറ്റമുണ്ടാകുമെന്ന് അന്നേ നിസാൻ വ്യക്തമാക്കിയിരുന്നു. 2021 ജനുവരി ഒന്നു മുതൽ മോഡലിന്റെ വില ഉയർത്തും.

അടുത്ത മാസം മുതൽ നിസാൻ മാഗ്നൈറ്റിന്റെ വില 55,000 രൂപയോളം വർധിപ്പിക്കും. അങ്ങനെ എസ്‌യുവിയുടെ അടിസ്ഥാന വേരിയന്റിന് 5.54 ലക്ഷം രൂപയായിരിക്കും എക്സ്ഷോറൂം വിലയായി ഇനി മുതൽ മുടക്കേണ്ടി വരികയെന്ന് സാരം.
MOST READ: ടാറ്റ ആള്‍ട്രോസ് ടര്‍ബോയുടെ അവതരണം ജനുവരിയോടെ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുതുക്കിയ വില പട്ടികയുടെ വേരിയൻറ് തിരിച്ചുള്ള വിശദാംശങ്ങൾ നിസാൻ ഇന്ത്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ബുക്കിംഗ് ആരംഭിച്ച് 15 ദിവസത്തിനുള്ളിൽ 15,000 ബുക്കിംഗുകൾ മാഗ്നൈറ്റിന് ലഭിച്ചെന്ന് അടുത്തിടെ കമ്പനി വെളിപ്പെടുത്തിയിരുന്നു.

എട്ട് നിറങ്ങളിലായി XE, XL, XV, XV എന്നീ നാല് വേരിയന്റുകളിൽ മോഡൽ ലഭ്യമാണ്. ഓരോ വേരിയന്റിനും അനുസരിച്ച് വാഹനത്തിലെ സവിശേഷതകളും വ്യത്യാസപ്പെടും. രണ്ട് പെട്രോൾ എഞ്ചിനാണ് നിസാൻ മാഗ്നൈറ്റിന്റെ ഹൃദയം.
MOST READ: ഹോട്ട് ഹാച്ചിന് പിന്നാലെ യാരിസ് GR-S സെഡാനും പുറത്തിറക്കി ടൊയോട്ട

അതിൽ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, ടർബോചാർജ്ഡ് യൂണിറ്റ് എന്നിവയാണ് ഉൾപ്പെടുന്നത്. 1.0 ലിറ്റർ NA പെട്രോൾ എഞ്ചിൻ 6,250 rpm-ൽ 72 bhp കരുത്തും 3,500 rpm-ൽ 96 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

മറുവശത്ത് 1.0 ലിറ്റർ, 3 സിലിണ്ടർ, ടർബോ പെട്രോൾ 5,000 rpm-ൽ 100 bhp പവറും 2,800-3,600 rpm-ൽ 160 Nm torque ഉം വികസിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ ഒരു സിവിടി യൂണിറ്റ് ഓപ്ഷൻ എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനിൽ വാഗ്‌ദാനം ചെയ്യുന്നത്.
MOST READ: MBUX ഹൈപ്പർസ്ക്രീനിന്റെ ടീസർ പുറത്തുവിട്ട് മെർസിഡീസ് ബെൻസ്

3,994 മില്ലീമീറ്റർ നീളവും 1,758 മില്ലീമീറ്റർ വീതിയും 1,572 മില്ലീമീറ്റർ ഉയരവും 2,500 മില്ലീമീറ്റർ നീളമുള്ള വീൽബേസുമുള്ള വാഹനം വേരിയന്റിനെ ആശ്രയിച്ച് മാഗ്നൈറ്റ് 16 ഇഞ്ച് സ്റ്റീൽ വീലുകളിലോ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളിലോ ലഭിക്കും.

അതേസമയം ഗ്രൗണ്ട് ക്ലിയറൻസ് 205 മില്ലിമീറ്ററും ബൂട്ട് സ്പേസ് 336 ലിറ്ററുമാണ്. എൽഇഡി ഹെഡ് ലൈറ്റുകൾ, എൽഇഡി ഡിആർഎൽ, എൽഇഡി ഫോഗ് ലാമ്പുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവയാണ് മാഗ്നൈറ്റിന്റെ പുറംമോടിയുടെ ശ്രദ്ധാകേന്ദ്രങ്ങൾ.

അതോടൊപ്പം ക്രോം ആക്‌സന്റുകൾ, ബോഡി കളർ ബമ്പറുകൾ, സിൽവർ ഫിനിഷ്ഡ് സ്‌കിഡ് പ്ലേറ്റുകൾ, മുന്നിലും പിന്നിലും ടിൻഡ് ഗ്ലാസ്, ഡോർ മോൾഡിംഗ്, സ്ക്വയർ റിയർ വീൽ ആർച്ചുകൾ എന്നിവയും നിസാന്റെ കോംപാക്‌ട് എസ്‌യുവിയിൽ കാണാൻ സാധിക്കും.

ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി വിറ്റാര ബ്രെസ, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, ടൊയോട്ട അർബൻ ക്രൂയിസർ, ഫോർഡ് ഇക്കോസ്പോർട്ട്, വരാനിരിക്കുന്ന റെനോ കിഗർ എന്നിവയുമായാണ് നിസാൻ മാഗ്നൈറ്റ് മത്സരിക്കുന്നത്.