ടാറ്റ ആള്‍ട്രോസ് ടര്‍ബോയുടെ അവതരണം ജനുവരിയോടെ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ആള്‍ട്രോസിന്റെ കരുത്തുറ്റ ടര്‍ബോ വേരിയന്റ് വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ടാറ്റ മോട്ടോര്‍സ്. പുറത്തിറങ്ങുന്നതിന് മുന്നോടിയായി, നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.

കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഇതിനോടകം തന്നെ വാഹനത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ടെയില്‍ലാമ്പിന് അടുത്തായി നല്‍കിയിരിക്കുന്ന ബാഡ്ജിംഗ് ആണ് ഇത് സംബന്ധിച്ച് സൂചനകള്‍ നല്‍കുന്നത്.

ഇപ്പോഴിതാ വാഹനത്തിന്റെ അരങ്ങേറ്റം സംബന്ധിച്ച് ഏതാനും വിവരങ്ങള്‍ കൂടി പുറത്തുവന്നു. ആഭ്യന്തര വാഹന നിര്‍മാതാവ് 2021 ജനുവരി 13 ന് നടക്കാനിരിക്കുന്ന 'ടാറ്റാ ആള്‍ട്രോസ് ഇവന്റിനായി' ഔദ്യോഗിക ക്ഷണം അയച്ചു തുടങ്ങിയെന്നാണ് സൂചന. കമ്പനി ആള്‍ട്രോസിന്റെ പരിമിത പതിപ്പ് വേരിയന്റാണോ അതോ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടര്‍ബോ-പെട്രോള്‍ വേരിയന്റാണോ അവതരിപ്പിക്കാനൊരുങ്ങുന്നത് എന്നത് കാത്തിരുന്ന് കാണണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
MOST READ: ഫോര്‍ഡ് റേഞ്ചര്‍ ഇന്ത്യയിലേക്ക്; പുതിയ ചിത്രങ്ങള്‍ പുറത്ത്

നേരത്തെ വാഹനത്തിന്റെ വില സംബന്ധിച്ചും എഞ്ചിനും സംബന്ധിച്ചും ഏതാനും വിവരങ്ങള്‍ പുറത്തുവന്നിരുന്നു. XT, XT (O), XZ and XZ (O) എന്നിങ്ങനെ നാല് വകഭേദങ്ങളിലാകും വാഹനം വിപണിയില്‍ എത്തുക.

ഇതില്‍ പ്രാരംഭ പതിപ്പായ XT മോഡലിന് 7.99 ലക്ഷം രൂപയും, XT (O) പതിപ്പിന് 8.19 ലക്ഷം രൂപയും, XZ പതിപ്പിന് 8.59 ലക്ഷം രൂപയും, XZ (O) പതിപ്പിന് 8.75 ലക്ഷം രൂപയും ആയിരിക്കും എക്‌സ്‌ഷോറൂം വിലയെന്നാണ് സൂചന.

എന്നാല്‍ കമ്പനിയുടെ ഭാഗത്തുനിന്നും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാകും വാഹനത്തിന് കരുത്ത് നല്‍കുക. ഈ എഞ്ചിന്‍ 5,500 rpm-ല്‍ 110 bhp കരുത്തും 1,500-5,500 rpm -ല്‍ 140 Nm torque ഉം സൃഷ്ടിക്കും.

ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഈ എഞ്ചിന്‍ ബന്ധിപ്പിക്കും. ആള്‍ട്രോസ് ടര്‍ബോയ്ക്ക് ഓപ്ഷനായി ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുംലഭിക്കും. ഈ ഡിസിടി യൂണിറ്റ് പഞ്ച് പവര്‍ട്രെയിനില്‍ നിന്ന് ലഭ്യമാക്കും.
MOST READ: വാണിജ്യ വാഹന നിരയുടെ വില വര്‍ധനവ് പ്രഖ്യാപിച്ച് ടാറ്റ

അതേസമയം വാഹനത്തില്‍ കുറച്ച് മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. അവതരണ വേളയില്‍ മാത്രമാകും ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളു. എന്നാല്‍ ഡിസൈന്‍ നിലവിലെ മോഡലിന് സമാനമാകും.

2020-ന്റെ തുടക്കത്തില്‍ ആള്‍ട്രോസ് ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കെത്തി. നിലവില്‍ ഇത് പെട്രോളിലും ഡീസല്‍ കോണ്‍ഫിഗറേഷനുകളിലും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.
MOST READ: കരുത്തുറ്റ ഡീസല്‍ എഞ്ചിനുമായി ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; എതിരാളി ഗ്ലോസ്റ്റര്‍

എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ടെയില്‍ലാമ്പ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഉള്‍ക്കൊള്ളുന്നു. മൗണ്ട് ചെയ്ത നിയന്ത്രണങ്ങളുള്ള ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും വാഹനത്തിന് ലഭിക്കും.

ആള്‍ട്രോസ് ടര്‍ബോയുടെ ലോഞ്ചില്‍ ഓട്ടോമാറ്റിക് പതിപ്പും അവതരിപ്പിക്കുമോ എന്നതില്‍ വ്യക്തതയില്ല. ഹ്യുണ്ടായി i20 ടര്‍ബോ പതിപ്പാകും ആള്‍ട്രോസ് ടര്‍ബോ പതിപ്പിന് വിപണിയില്‍ എതിരാളിയാകുക.


Click it and Unblock the Notifications