Just In
- 8 min ago
ഇന്ത്യയെ ഇരുചക്ര വാഹനങ്ങളുടെ കയറ്റുമതി കേന്ദ്രമായി പ്രഖ്യാപിച്ച് ഹോണ്ട
- 23 min ago
ശരിക്കും ഞെട്ടിച്ചു! പുതിയ ഭാവത്തിൽ പോണി ഹെറിറ്റേജ് സീരീസിനെ പരിചയപ്പെടുത്തി ഹ്യുണ്ടായി
- 48 min ago
EQS മുൻനിര ഇലക്ട്രിക് സെഡാന് പിന്നാലെ EQB എസ്യുവിയും അവതരിപ്പിക്കാൻ മെർസിഡീസ്
- 2 hrs ago
നവീകരണത്തിനൊപ്പം പേരും മാറും; 2021 ടാറ്റ ടിഗോര്‍ ഇവിയുടെ അവതരണം ഉടന്‍
Don't Miss
- Movies
അനു സിത്താര ഷൂട്ടില്‍ സെറ്റില്‍ വഴക്കിടുന്നത് ഇക്കാര്യത്തില്‍; വെളിപ്പെടുത്തി നടി
- Lifestyle
ശരീരം കൃത്യമായ ആരോഗ്യത്തിലാണോ, അറിയാന്‍ ഈ ടെസ്റ്റുകള്‍
- News
ഇഡിയുടേത് കള്ള തെളിവുകൾ സൃഷ്ടിക്കൽ,സത്യം ഹൈക്കോടതിയും തിരിച്ചറിഞ്ഞു;ജയരാജൻ
- Sports
IPL 2021: പൈസ വസൂലാവും! ആദ്യ സൂചനകള്‍ ഇങ്ങനെ, ഫ്രാഞ്ചൈസികളുടെ പ്രതീക്ഷ കാത്തവര്
- Finance
ജൂലായ് 1 മുതല്‍ ക്ഷാമബത്ത പുനഃസ്ഥാപിക്കും; കേന്ദ്ര ജീവനക്കാര്‍ക്ക് ലോട്ടറി!
- Travel
രാമനെ രാജാവായി ആരാധിക്കുന്ന ക്ഷേത്രം മുതല്‍ സ്വര്‍ണ്ണ ക്ഷേത്രം വരെ...ഇന്ത്യയിലെ രാമ ക്ഷേത്രങ്ങളിലൂടെ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വാണിജ്യ വാഹന നിരയുടെ വില വര്‍ധനവ് പ്രഖ്യാപിച്ച് ടാറ്റ
ഇന്ത്യയിലെ വാണിജ്യ വാഹന നിരയുടെ വില വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ടാറ്റ മോട്ടോര്‍സ്. ബ്രാന്‍ഡിന്റെ മുഴുവന്‍ വാണിജ്യ വാഹന പോര്ട്ട്ഫോളിയോയ്ക്കും വില വര്‍ദ്ധനവ് ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി, ഇത് 2021 ജനുവരി 1 മുതലാകും പ്രാബല്യത്തില്‍ വരിക.

മഹീന്ദ്ര, ഇസൂസുവിന് ശേഷം വാണിജ്യ വാഹനങ്ങള്‍ക്ക് വില വര്‍ധന പ്രഖ്യാപിച്ച മൂന്നാമത്തെ ബ്രാന്‍ഡാണ് ടാറ്റ. മെറ്റീരിയല്‍, ഇന്‍പുട്ട് ചെലവുകളുടെ ക്രമാനുഗതമായ വര്‍ധന, ഫോറെക്സിന്റെ ആഘാതം, ബിഎസ് VI-ലേക്കുള്ള മാറ്റം എന്നിവയാണ് വില വര്‍ദ്ധനവിന് പ്രധാന കാരണമെന്ന് കമ്പനി വ്യക്തമാക്കി.

കമ്പനി ഇതുവരെ ചെലവുകളുടെ വര്‍ദ്ധനവ് സ്വാംശീകരിച്ചിരുന്നുവെങ്കിലും വിപണി പ്രവണതയ്ക്ക് അനുസൃതമായി അവരുടെ സ്ഥിരമായ ഉയര്‍ച്ചയോടെ, വില വര്‍ദ്ധനവിന്റെ ചില ഭാഗമെങ്കിലും ഉചിതമായ വില പരിഷ്കരണങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് കൈമാറേണ്ടത് അനിവാര്യമായിരിക്കുന്നു.
MOST READ: കരുത്തുറ്റ ഡീസല്‍ എഞ്ചിനുമായി ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; എതിരാളി ഗ്ലോസ്റ്റര്‍

വാഹനങ്ങള്‍ക്കുള്ള വില വര്‍ധന തുക ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ഉചിതമായ വില പരിഷ്കരണങ്ങള്‍ നടത്തുമെന്ന് ഇതിനോടകം തന്നെ പരാമര്‍ശിച്ചു. മോഡല്‍, വേരിയന്റ്, തെരഞ്ഞെടുത്ത ഇന്ധന തരം എന്നിവയുടെ കൃത്യമായ വില വര്‍ദ്ധനവ് കമ്പനി ഉടന്‍ വെളിപ്പെടുത്തും.

ഇടത്തരം, വലിയ വാണിജ്യ വാഹനങ്ങള്‍ (M&HCV), ഇന്റര്‍മീഡിയറ്റ്, ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങള്‍ (I&LCV), ചെറുകിട വാണിജ്യ വാഹനങ്ങള്‍ (SCV), ബസുകള്‍ എന്നിവ ഉള്‍പ്പെടുന്ന വാണിജ്യ വാഹന പോര്‍ട്ട്ഫോളിയോയില്‍ ഉടനീളം ടാറ്റ മോട്ടോര്‍സ് വില ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു.

പാസഞ്ചര്‍ വാഹന വിഭാഗത്തിന് നിര്‍മ്മാതാക്കള്‍ ഇതുവരെ വില വര്‍ധന പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും ആഭ്യന്തര നിര്‍മ്മാതാക്കള്‍ എപ്പോള്‍ വേണമെങ്കിലും കാര്‍ മോഡലുകളില്‍ വില വര്‍ധന പ്രഖ്യാപിച്ചേക്കും.

ടാറ്റ മോട്ടോര്‍സിന്റെ എതിരാളികളില്‍ ഭൂരിഭാഗവും ഇതിനകം വര്‍ദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. മാരുതി സുസുക്കി, മഹീന്ദ്ര, ഹോണ്ട, ഹ്യുണ്ടായി തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു, ഔഡി എന്നിവപോലും അടുത്ത മാസം മുതല്‍ വില വര്‍ധന പ്രഖ്യാപിച്ചു.
MOST READ: റെട്രോ ക്ലാസിക് ശ്രേണിയിൽ പിടിച്ചുകയറി ഹൈനസ് CB350; എൻഫീൽഡിനെ വെല്ലാൻ ഇതുപോര

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, ജനപ്രീയ മോഡലായ ഹാരിയറിന് പെട്രോള്‍ എഞ്ചിന് സമ്മാനിക്കാനൊരുങ്ങുകയാണ്. ഇതുവരെ ഡീസല്‍ എഞ്ചിനില്‍ ലഭിച്ചിരുന്ന ഹാരിയര്‍ എസ്യുവിയുടെ പെട്രോള്‍ പതിപ്പിനെയും അധികം വൈകാതെ വിപണിയില്‍ പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ട്.

മുഖ്യ എതിരാളിയായ എംജി ഹെക്ടറിന്റെ വില്‍പ്പന കൂടി ലക്ഷ്യമിട്ടാണ് ഹാരിയറിന്റെ പെട്രോള്‍ പതിപ്പിനെ ടാറ്റ നിരത്തിലെത്തിക്കുന്നത്. 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാകും വാഹനത്തില്‍ ഇടംപിടിക്കുക. പെട്രോള്‍ പതിപ്പ് എത്തിയാല്‍ കൂടുതല്‍ ഉപഭോക്താക്കളെ സ്വന്തമാക്കാം എന്ന പ്രതീക്ഷയിലാണ് കമ്പനി.
MOST READ: മമ്മൂട്ടിയുടെ ഗരാജിലേക്ക് 5 സ്റ്റാര്‍ സൗകര്യങ്ങളുമായി പുത്തന്‍ കാരവന്

ഇതേ എഞ്ചിന് തന്നെയാകും ബ്രാന്‍ഡില്‍ നിന്നും വിപണിയില്‍ എത്താനിരിക്കുന്ന ഗ്രാവിറ്റാസിലും ഇടംപിടിക്കുക. പൂനെയില്‍ മലിനീകരണ തോത് അളക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ച് ടാറ്റ ഹാരിയര്‍ പെട്രോള്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

എഞ്ചിനില്‍ മാറ്റം വരും എന്നതൊഴിച്ചാല്‍ ഫീച്ചറുകളിലോ സവിശേഷതകളിലോ മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ടന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെയാണ് ഹാരിയറിന്റെ ബിഎസ് VI ഡീസല്‍ പതിപ്പിനെ കോസ്മെറ്റിക് നവീകരണത്തോടെ കേമ്പനി അവതരിപ്പിച്ചത്.