റെട്രോ ക്ലാസിക് ശ്രേണിയിൽ പിടിച്ചുകയറി ഹൈനസ് CB350; എൻഫീൽഡിനെ വെല്ലാൻ ഇതുപോര

വളരെക്കാലമായി റോയൽ എൻഫീൽഡിന്റെ കോട്ടയാണ് 350 സിസി സെഗ്മെന്റ് മോട്ടോർസൈക്കിളുകളുടേത്. ഈ കുത്തക തകർക്കാൻ എതിരാളികൾ നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഒന്നും വിജയിച്ചില്ല എന്നതാണ് യാഥാർഥ്യം.

റെട്രോ ക്ലാസിക് ശ്രേണിയിൽ പിടിച്ചുകയറി ഹൈനസ് CB350; എൻഫീൽഡിനെ വെല്ലാൻ ഇതുപോര

ആധുനികവും ശക്തവുമായ ബദലുകൾ ഉപയോഗിച്ച് വരാനിരിക്കുന്ന ഉപഭോക്താക്കളെ ആകർഷിക്കാൻ ബജാജിനെപ്പോലുള്ളവർ ശ്രമിച്ചുവെങ്കിലും എല്ലാം വെറുതെയായി. എന്നാൽ ഒരിടക്ക് ജാവ മോട്ടോർസൈക്കിൾസ് മികച്ച തുടക്കവുമായി ഒന്ന് ഞെട്ടിച്ചു.

റെട്രോ ക്ലാസിക് ശ്രേണിയിൽ പിടിച്ചുകയറി ഹൈനസ് CB350; എൻഫീൽഡിനെ വെല്ലാൻ ഇതുപോര

പക്ഷേ അത് പിന്തുടരാൻ അവർക്ക് സാധിക്കാതെ പോയി. എന്നാൽ ഇപ്പോൾ ഹോണ്ടയും ഈ സെഗ്മെന്റിലെ മത്സരത്തിലുണ്ട്. പുതിയ ഹൈനസ് CB350 മോഡലിനെ വിപണി ഏറെ സ്വീകരിക്കുകയും ചെയ്‌തു. എന്നാൽ പ്രീമിയം ബിഗ് വിംഗ് ഡീലർഷിപ്പുകളിലൂടെ മാത്രം വിൽപ്പന ആരംഭിച്ചത് പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്.

MOST READ: 2021 CBR250RR മലേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹോണ്ട; എതിരാളി ഹോണ്ട R25

റെട്രോ ക്ലാസിക് ശ്രേണിയിൽ പിടിച്ചുകയറി ഹൈനസ് CB350; എൻഫീൽഡിനെ വെല്ലാൻ ഇതുപോര

എങ്കിലും ഹോണ്ട CB350 റെട്രോ ക്ലാസിക് റോഡ്സ്റ്ററിന്റ വിൽപ്പന വർധിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. റോയൽ എൻഫീൽഡിന്റെ 350 സിസി ശ്രേണിയിലുള്ള ഉൽപ്പന്നങ്ങളെ നേരിടുന്നതിൽ ശരിയായ തന്ത്രമാണ് ഹോണ്ട പയറ്റുന്നത്.

റെട്രോ ക്ലാസിക് ശ്രേണിയിൽ പിടിച്ചുകയറി ഹൈനസ് CB350; എൻഫീൽഡിനെ വെല്ലാൻ ഇതുപോര

2020 നവംബറിൽ ഹൈനസിന് 4,067 യൂണിറ്റ് വിൽ‌പനയാണ് സ്വന്തം പേരിൽ കുറിക്കാൻ സാധിച്ചത്. ഇത് പ്രതിമാസ വിൽപ്പനയിലെ 215 ശതമാനത്തിന്റെ വർധനവാണ് സൂചിപ്പിക്കുന്നത്. ഹോണ്ട തങ്ങളുടെ ഇരുചക്ര വാഹന ശൃംഖലയിലൂടെ CB350 ലഭ്യമാക്കുകയാണെങ്കിൽ വിൽപ്പനയിൽ വൻ വർധനയുണ്ടാകും.

MOST READ: നവംബറിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ മോട്ടോർസൈക്കിൾ ബ്രാൻഡുകൾ

റെട്രോ ക്ലാസിക് ശ്രേണിയിൽ പിടിച്ചുകയറി ഹൈനസ് CB350; എൻഫീൽഡിനെ വെല്ലാൻ ഇതുപോര

CB350 ശക്തമായ തുടക്കം കുറിച്ചുവെന്നതിനാൽ തന്നെ ഹോണ്ട ആവശ്യാനുസരണം മോഡലിന്റെ ഉത്പാദനം വർധിപ്പിച്ചിട്ടുണ്ടെന്നും ഇത് സൂചിപ്പിക്കുന്നു. എങ്കിലും ഈ വിൽപ്പന കണക്കുകൾ റോയൽ എൻഫീൽഡുമായി താരതമ്യം ചെയ്യാനേ സാധിക്കില്ല എന്നതാണ് ശ്രദ്ധേയം.

റെട്രോ ക്ലാസിക് ശ്രേണിയിൽ പിടിച്ചുകയറി ഹൈനസ് CB350; എൻഫീൽഡിനെ വെല്ലാൻ ഇതുപോര

റോയൽ എൻഫീൽഡ് മീറ്റിയോർ 350 കഴിഞ്ഞ മാസം 7,031 യൂണിറ്റുകളാണ് നിരത്തിലെത്തിച്ചത്. അതേസമയം പഴയ ക്ലാസിക് 350 കഴിഞ്ഞ മാസം 39,391 യൂണിറ്റുകളും വിറ്റഴിച്ചു. അതായത് ഈ വിഭാഗത്തിലെ രാജാവ് എൻഫീൽഡ് തന്നെയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നു.

MOST READ: 2021 ഓടെ മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ജാവ

റെട്രോ ക്ലാസിക് ശ്രേണിയിൽ പിടിച്ചുകയറി ഹൈനസ് CB350; എൻഫീൽഡിനെ വെല്ലാൻ ഇതുപോര

അടുത്ത രണ്ട് വർഷത്തിനുള്ളിൽ ബിഗ് വിംഗ് ഡീലർഷിപ്പ് 250 മുതൽ 300 വരെയായി ഉയർത്താനാണ് ഹോണ്ടയുടെ പദ്ധതി. അടുത്തിടെ ഡീലർഷിപ്പുകൾ നാലിൽ നിന്ന് എട്ടായി കമ്പനി ഉയർത്തിയിരുന്നു.

റെട്രോ ക്ലാസിക് ശ്രേണിയിൽ പിടിച്ചുകയറി ഹൈനസ് CB350; എൻഫീൽഡിനെ വെല്ലാൻ ഇതുപോര

നിലവിൽ ബിംഗ് വിംഗ് ശ്രേണിയിൽ വിൽക്കുന്ന ഏറ്റവും താങ്ങാനാവുന്ന മോഡലാണ് ഹൈനസ് CB350. എന്തായാലും രാജ്യത്തെ ക്രൂയിസർ ശ്രേണിയിലേക്ക് എത്തിയ ബൈക്കിന് വൻ സ്വീകര്യതയും അഭിപ്രായവുമാണ് വിപണിയിൽ നിന്നും ലഭിക്കുന്നത്.

MOST READ: ഹസ്‌ഖ്‌വർണ ഇലക്‌ട്രിക് മോട്ടോർസൈക്കിൾ; കരുത്തേകാൻ 15 കിലോവാട്ട് ‘പവർപാക്ക്'

റെട്രോ ക്ലാസിക് ശ്രേണിയിൽ പിടിച്ചുകയറി ഹൈനസ് CB350; എൻഫീൽഡിനെ വെല്ലാൻ ഇതുപോര

സിംഗിൾ സിലിണ്ടർ 348 സിസി എഞ്ചിനാണ് ഹോണ്ട ഹൈനസ് CB350 പതിപ്പിന് കരുത്ത് പകരുന്നത്. ഇത് 21 bhp കരുത്തിൽ 30 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഒരു അസിസ്റ്റ്, സ്ലിപ്പർ ക്ലച്ച് വഴി എഞ്ചിൻ 5 സ്പീഡ് ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു.

റെട്രോ ക്ലാസിക് ശ്രേണിയിൽ പിടിച്ചുകയറി ഹൈനസ് CB350; എൻഫീൽഡിനെ വെല്ലാൻ ഇതുപോര

ഹോണ്ട CB350 അതിന്റെ ശക്തമായ വളർച്ചാ നിരക്ക് തുടരുകയാണെങ്കിൽ ഭാവിയിൽ അത്ര വിദൂരമല്ലാത്ത ഒരു ഘട്ടത്തിൽ റോയൽ എൻഫീൽഡിന് ശക്തമായ മത്സരം തന്നെയാകും മുന്നോട്ടുവെക്കുക.

Most Read Articles

Malayalam
English summary
Honda CB350 November 2020 Sales. Read in Malayalam
Story first published: Tuesday, December 22, 2020, 10:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X