Just In
- 30 min ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില് പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 58 min ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 1 hr ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 1 hr ago
പരീക്ഷണയോട്ടവുമായി ഹണ്ടര് 350; അവതരണം ഉടനെന്ന് റോയല് എന്ഫീല്ഡ്
Don't Miss
- Movies
ഫിറോസും ഭാര്യ സജ്നയും ഇപ്പോള് കളിക്കുന്ന കളി വെറും ചീപ്പ് ഷോയാണ്;രമ്യ പണിക്കര്ക്ക് പിന്തുണയുമായി ഒമര് ലുലു
- Sports
IPL 2021: വെടിക്കെട്ടിന് അപ്പുറത്തുള്ള തകര്ത്തടിക്കല്, 4 മത്സരങ്ങളില് പിറന്നത് 67 സിക്സറുകള്
- News
സമൃദ്ധിയുടെ പുതിയ നാളെകൾക്കായി നമുക്കൊരുമിച്ചു നിൽക്കാം, വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി
- Finance
തിരിച്ചുവരവിന്റെ പാതയിൽ സമ്പദ്വ്യവസ്ഥ; രാജ്യത്തെ 59 ശതമാനം കമ്പനികളും ശമ്പള വർധനവിന് ഒരുങ്ങുന്നു
- Lifestyle
കുക്കുമ്പര് ആരോഗ്യത്തിന് ദോഷമോ, അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില് പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
2021 ഓടെ മോഡലുകളുടെ വില വര്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ജാവ
മറ്റ് ബ്രാന്ഡുകളെപ്പോലെ 2021 ജനുവരി 1 മുതല് മോഡലുകളുടെ വില വര്ധിപ്പിക്കുമെന്ന് വ്യക്തമാക്കി ജാവ മോട്ടോര്സൈക്കിള്. ജാവ, ജാവ 42, പെറാക്ക് എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ബ്രാന്ഡ് വില്പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

ഓരോ മോഡലുകളിലും എത്ര രൂപ വെച്ച് വര്ധിപ്പിക്കും എന്നത് സംബന്ധിച്ച് കമ്പനി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. അസംസ്കൃത വസ്തുക്കളുടെ വില വര്ധിച്ചതാണ് മോഡലുകളുടെ വില വര്ധിപ്പിക്കാന് കാരണമായതെന്ന് കമ്പനി അറിയിച്ചു.

നിലവില് ജാവയുടെ വില 1.73 ലക്ഷം രൂപയും, ജാവ 42 -ന് 1.60 ലക്ഷം രൂപ മുതല് 1.74 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ജാവ പെറാക്കിന് 1.94 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.
MOST READ: സെൽറ്റോസ് ആനിവേഴ്സറി എഡിഷൻ സ്വന്തമാക്കി രജിഷ വിജയൻ

ജാവ, ജാവ 42 -ലും ഒരേ ബിഎസ് VI, 293 സിസി, സിംഗിള് സിലിണ്ടര് ഫോര് സ്ട്രോക്ക് ലിക്വിഡ്-കൂള്ഡ് എഞ്ചിനാണ് കരുത്ത് നല്കുന്നത്. ഈ എഞ്ചിന് 26.51 bhp കരുത്തും 27.05 Nm torque ഉം ഉല്പാദിപ്പിക്കും. 6 സ്പീഡ് ആണ് ഗിയര്ബോക്സ്.

അതേസമയം ജാവ പെറാക്കില് ബിഎസ് VI, 334 സിസി സിംഗിള് സിലിണ്ടര്, ഫോര് സ്ട്രോക്ക് ലിക്വിഡ്-കൂള്ഡ് DOHC എഞ്ചിനാണ് കരുത്ത്. ഈ യൂണിറ്റ് പരമാവധി 30.64 bhp കരുത്തും 32.74 Nm torque ഉം സൃഷ്ടിക്കുന്നു. 6 സ്പീഡ് ഗിയര്ബോക്സുമായി എഞ്ചിന് ജോടിയാക്കുന്നു.
MOST READ: മുൻ പാസഞ്ചർ സീറ്റ് എയർബാഗും നിർബന്ധമാക്കാനൊരുങ്ങി സർക്കാർ

ജാവ, ജാവ 42 മോഡലുകളില് നിന്നും വളരെ വ്യത്യസ്തമായ ഡിസൈനിലാണ് പെറാക്ക് വിപണിയില് എത്തുന്നത്. രൂപത്തില് ജാവയുടെ മോഡിഫൈഡ് പതിപ്പാണെന്ന് തോന്നിപ്പിക്കുന്ന ഡിസൈനാണ് പെറാക്കിന് ലഭിച്ചിരിക്കുന്നത്.

ഫ്ളോട്ടിങ് സിംഗിള് സീറ്റ്, നീളമേറിയ സ്വന്ഗ്രാം, ഡാര്ക്ക് പെയിന്റ് ഫിനീഷ്, ചെറിയ സ്പോര്ട്ടി എകസ്ഹോസ്റ്റ്, ബാര് എന്ഡ് മിറര് തുടങ്ങിയവ പെറാക്കിനെ വ്യത്യസ്തമാക്കും. മുന്വശത്ത് വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ് യൂണിറ്റും കറുത്ത ഹൗസിങ്ങും വാഹനത്തിന്റെ സവിശേഷതയാണ്.
MOST READ: കയറ്റുമതി വിപണി ലക്ഷ്യമിട്ട് ജിംനിയുടെ ഉത്പാദനം സുസുക്കി ഇന്ത്യയില് ആരംഭിച്ചു

കഴിഞ്ഞ മാസം പെറാക്കിന്റെ 2000 യൂണിറ്റുകള് ഡെലിവറി ചെയ്തതോടെ ബ്രാന്ഡിന്റെ നിരയില് നിന്നും ഏറ്റവും കൂടുതല് വിറ്റഴിക്കപ്പെട്ട ജാവ മോട്ടോര്സൈക്കിളായി ഇത് മാറി. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര് കാലയളവില് ജാവയുടെ മൊത്തം വില്പ്പന കണക്കിലെടുക്കുമ്പോള്, വില്പ്പന ക്രമാതീതമായി ഉയര്ന്നുകൊണ്ടിരിക്കുകയാണ്.

2018-ല് വിപണിയില് തിരിച്ചെത്തിയ ക്ലാസിക് ലെജന്ഡ്സ് ഇന്ത്യന് വിപണിയില് നാളിതുവരെ 50,000-ല് അധികം യൂണിറ്റുകള് വിറ്റഴിച്ചതായി പ്രഖ്യാപിച്ചിരുന്നു. 2018 ല് വില്പ്പനയ്ക്കെത്തുന്ന സമയത്ത് പ്രതിവര്ഷം 90,000 മോട്ടോര്സൈക്കിളുകള് അല്ലെങ്കില് പ്രതിമാസം 7,500 യൂണിറ്റുകള് വില്ക്കാനാണ് ജാവ ലക്ഷ്യമിട്ടിരുന്നത്.
MOST READ: ഡിമാൻഡ് ഏറുന്നു; മാഗ്നൈറ്റിനായി ആറ് മാസത്തോളം കാത്തിരിക്കണം

2018 നവംബറില് ജാവ മോഡലുകള് പുറത്തിറങ്ങിയിരുന്നെങ്കിലും 2019 ഏപ്രിലിലാണ് ബൈക്കുകള്ക്കായുള്ള ഡെലിവറികള് ആരംഭിച്ചത്. അടുത്ത 50,000 യൂണിറ്റ് വില്പ്പനയിലേക്ക് യാത്ര തുടങ്ങുമ്പോള് ജാവ മോട്ടോര്സൈക്കിളുള്സ് ഉത്പാദന ശേഷിയും ഡീലര്ഷിപ്പുകളുടെ എണ്ണവും വിപുലീകരിക്കുന്നുണ്ട്.

ഈ വര്ഷം ഡിസംബറോടെ ഡീലര്ഷിപ്പുകളുടെ എണ്ണം 205 ആയി ഉയര്ത്തുമെന്നാണ് ജാവ അറിയിച്ചിരിക്കുന്നത്. നിലവില് ഇന്ത്യയില് 105 ഷോറൂമുകളുള്ള കമ്പനി ലോക്ക്ഡൗണിന് ശേഷം പുതിയ 58 ഡീലര്ഷിപ്പുകള് കൂടി ആരംഭിച്ചിരുന്നു.