ഹസ്‌ഖ്‌വർണ ഇലക്‌ട്രിക് മോട്ടോർസൈക്കിൾ; കരുത്തേകാൻ 15 കിലോവാട്ട് ‘പവർപാക്ക്’

കെടിഎമ്മിന്റെ സ്വീഡിഷ് കമ്പനിയായ ഹസ്‌ഖ്‌വർണ ഒരു ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ്. 'ഇ-പിലൻ' എന്ന് വിളിക്കുന്ന മോഡലിനെ ഇന്ത്യയിൽ ബജാജിന്റെ ചകാൻ പ്ലാന്റിലാണ് കമ്പനി പൂർത്തീകരിക്കുന്നത്.

ഹസ്‌ഖ്‌വർണ ഇലക്‌ട്രിക് മോട്ടോർസൈക്കിൾ; കരുത്തേകാൻ 15 കിലോവാട്ട് ‘പവർപാക്ക്’

2022-ഓടെ അരങ്ങേറ്റം കുറിക്കുമെന്നു പ്രതീക്ഷിക്കുന്ന ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ സവിശേഷതകളെക്കുറിച്ചുള്ള പുതിയ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഹസ്‌ഖ്‌വർണ ഇലക്‌ട്രിക് മോട്ടോർസൈക്കിൾ; കരുത്തേകാൻ 15 കിലോവാട്ട് ‘പവർപാക്ക്’

കെടിഎമ്മും ബജാജും സംയുക്തമായി 48V 4 കിലോവാട്ട്, 8/10 കിലോവാട്ട് ഇലക്ട്രിക് മോട്ടോറുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് ഹസ്‌ഖ്‌വർണയുടെ മാതൃ കമ്പനിയായ പിയറർ ഇൻഡസ്ട്രി എജിയുടെ സിഇഒ സ്റ്റെഫാൻ പിയറർ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

MOST READ: പരീക്ഷണയോട്ടം നടത്തി 2021 ടാറ്റ നെക്‌സോണ്‍; സ്‌പൈ ചിത്രങ്ങള്‍

ഹസ്‌ഖ്‌വർണ ഇലക്‌ട്രിക് മോട്ടോർസൈക്കിൾ; കരുത്തേകാൻ 15 കിലോവാട്ട് ‘പവർപാക്ക്’

4 കിലോവാട്ട് മോട്ടോർ ഇതിനകം ബജാജ് ചേതക്കിൽ ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല വരാനിരിക്കുന്ന കെടിഎം-ഹസ്‌ഖി ഇലക്ട്രിക് സ്‌കൂട്ടറിലും ഇത് കാണാനാകുമെന്നും അദ്ദേഹം സൂചന നൽകിയിട്ടുണ്ട്.

ഹസ്‌ഖ്‌വർണ ഇലക്‌ട്രിക് മോട്ടോർസൈക്കിൾ; കരുത്തേകാൻ 15 കിലോവാട്ട് ‘പവർപാക്ക്’

എന്നിരുന്നാലും ‘ഇ-പിലൻ' ഈ യൂണിറ്റിന് പകരം 48V 15 കിലോവാട്ട് ‘പവർപാക്ക്' സജ്ജീകരണം ഉപയോഗിക്കാനാണ് ഇപ്പോൾ കമ്പനികൾ തീരുമാനിച്ചിരിക്കുന്നത്. മുമ്പ് ഉയർന്ന വോൾട്ടേജ് പവർട്രെയിനും ഈ ബൈക്കിനായി പരിഗണിക്കപ്പെട്ടിരുന്നു.

MOST READ: 2021 ജനുവരി മുതൽ മോഡൽ നിരയിൽ വില വർധനവുമായി എംജി മോട്ടോർ

ഹസ്‌ഖ്‌വർണ ഇലക്‌ട്രിക് മോട്ടോർസൈക്കിൾ; കരുത്തേകാൻ 15 കിലോവാട്ട് ‘പവർപാക്ക്’

എന്നാൽ ഇതുമായി ബന്ധപ്പെട്ട ചെലവുകൾ ഉൽപ്പന്നത്തെ വളരെ ചെലവേറിയതാക്കും. കൂടാതെ ഈ സെഗ്‌മെന്റിൽ ആളുകൾ ഉയർന്ന മൈലേജ് തേടുന്നുവെന്നും അതിനാലാണ് V 15 കിലോവാട്ട് ‘പവർപാക്ക്' സജ്ജീകരണം തെരഞ്ഞെടുത്തതെന്നും പിയറർ അഭിപ്രായപ്പെട്ടു.

ഹസ്‌ഖ്‌വർണ ഇലക്‌ട്രിക് മോട്ടോർസൈക്കിൾ; കരുത്തേകാൻ 15 കിലോവാട്ട് ‘പവർപാക്ക്’

നീക്കംചെയ്യാവുന്ന ബാറ്ററികൾക്കായി കെടിഎം ഉപയോഗിക്കുന്ന പദമാണ് ‘പവർപാക്ക്'. ഇത് നിലവിൽ ഫ്രീറൈഡ് E-XC ഡേർട്ട്ബൈക്കിൽ ലഭ്യമാണ്. ബാറ്ററി പായ്ക്ക് എളുപ്പത്തിൽ മാറ്റാൻ കഴിയുന്നതിനോടൊപ്പം ഒരു ബൈക്കിന് ഫ്യുവൽ നിറയ്ക്കുന്നതിനേക്കാൾ കുറഞ്ഞ സമയത്തിനുള്ളിൽ ഇത് മാറ്റിസ്ഥാപിക്കാനും സാധിക്കും.

MOST READ: 2021 മോഡൽ നിരയിലുടനീളം 28,000 രൂപ വിലവർധന പ്രഖ്യാപിച്ച് റെനോ

ഹസ്‌ഖ്‌വർണ ഇലക്‌ട്രിക് മോട്ടോർസൈക്കിൾ; കരുത്തേകാൻ 15 കിലോവാട്ട് ‘പവർപാക്ക്’

വരാനിരിക്കുന്ന ഇലക്ട്രിക് ഹസ്‌ഖിക്ക് സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികളും ലഭിക്കുമെന്നാണ് പ്രവചനം. ഇത് മോട്ടോർസൈക്കിളിന്റെ പ്രായോഗികത വർധിപ്പിക്കും. വിറ്റ്‌പൈലൻ, സ്വാറ്റ്പിലൻ 250 എന്നിവയ്ക്ക് സമാനമായ മൊത്തത്തിലുള്ള രൂപകൽപ്പന മോട്ടോർസൈക്കിളിനുണ്ടായിരിക്കുമെന്ന് രേഖാചിത്രങ്ങൾ സൂചിപ്പിച്ചിരുന്നു.

ഹസ്‌ഖ്‌വർണ ഇലക്‌ട്രിക് മോട്ടോർസൈക്കിൾ; കരുത്തേകാൻ 15 കിലോവാട്ട് ‘പവർപാക്ക്’

പക്ഷേ കുറച്ച് മാറ്റങ്ങളോടെ തന്നെയാകും ഇലക്ട്രിക് മോട്ടോർസൈക്കിൾ വിൽപ്പനയ്ക്ക് എത്തുക. ഇതിന് ഫോർ സ്‌പോക്ക് അലോയ് വീലുകൾ, നക്കിൾ ഗാർഡുകൾ, ഒരു വശത്ത് ഘടിപ്പിച്ച പിൻ മോണോഷോക്ക് എന്നിവയെല്ലാം നേരത്തെ പങ്കുവെച്ച രേഖാ ചിത്രത്തിൽ ഉണ്ടായിരുന്നു.

ഹസ്‌ഖ്‌വർണ ഇലക്‌ട്രിക് മോട്ടോർസൈക്കിൾ; കരുത്തേകാൻ 15 കിലോവാട്ട് ‘പവർപാക്ക്’

എന്നിരുന്നാലും ഈ ഡിസൈൻ വിശദാംശങ്ങളിൽ എത്രയെണ്ണം ഉത്‌പാദനത്തിലേക്ക് കൊണ്ടുവരുമെന്ന് ഉറപ്പില്ല. ഇലക്ട്രിക് മോട്ടോറിൽ നിന്ന് 15 കിലോവാട്ട് ഔട്ട്പുട്ട് ഏകദേശം 20 bhp കരുത്തിലേക്ക് വിവർത്തനം ചെയ്യുന്നു. ഇത് മോട്ടോർസൈക്കിളിനെ 200 സിസി മോഡലുകൾക്ക് ഒരു എതിരാളിയാകും.

ഹസ്‌ഖ്‌വർണ ഇലക്‌ട്രിക് മോട്ടോർസൈക്കിൾ; കരുത്തേകാൻ 15 കിലോവാട്ട് ‘പവർപാക്ക്’

‘ഇ-പിലന്റെ വിലനിർണയത്തെ സംബന്ധിച്ചിടത്തോളം ഇതുവരെ കമ്പനി ഒന്നും വെളിപ്പെടുത്തിയിട്ടില്ല. 2022-ൽ അരങ്ങേറ്റം കുറിക്കുന്നതിനു മുന്നോടിയായി കൂടുതൽ വിശദാംശങ്ങൾ ഹസ്‌ഖ്‌വർണ പുറത്തുവിടും.

Most Read Articles

Malayalam
English summary
Upcoming Husqvarna E-Pilen To Get A 15kW Electric Powertrain. Read in Malayalam
Story first published: Monday, December 21, 2020, 10:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X