Just In
- 3 min ago
ഇന്ത്യയെ ഇരുചക്ര വാഹനങ്ങളുടെ കയറ്റുമതി കേന്ദ്രമായി പ്രഖ്യാപിച്ച് ഹോണ്ട
- 17 min ago
ശരിക്കും ഞെട്ടിച്ചു! പുതിയ ഭാവത്തിൽ പോണി ഹെറിറ്റേജ് സീരീസിനെ പരിചയപ്പെടുത്തി ഹ്യുണ്ടായി
- 43 min ago
EQS മുൻനിര ഇലക്ട്രിക് സെഡാന് പിന്നാലെ EQB എസ്യുവിയും അവതരിപ്പിക്കാൻ മെർസിഡീസ്
- 2 hrs ago
നവീകരണത്തിനൊപ്പം പേരും മാറും; 2021 ടാറ്റ ടിഗോര്‍ ഇവിയുടെ അവതരണം ഉടന്‍
Don't Miss
- News
ഇഡിയുടേത് കള്ള തെളിവുകൾ സൃഷ്ടിക്കൽ,സത്യം ഹൈക്കോടതിയും തിരിച്ചറിഞ്ഞു;ജയരാജൻ
- Sports
IPL 2021: പൈസ വസൂലാവും! ആദ്യ സൂചനകള്‍ ഇങ്ങനെ, ഫ്രാഞ്ചൈസികളുടെ പ്രതീക്ഷ കാത്തവര്
- Movies
സൂര്യയെ നിങ്ങള്‍ക്ക് മനസിലായിക്കോളും, പുതിയ വീട് ഡിഎഫ്കെ ആര്‍മിയുടെ പേരില്‍; ഫിറോസും സജ്നയും ലൈവില്‍
- Finance
ജൂലായ് 1 മുതല്‍ ക്ഷാമബത്ത പുനഃസ്ഥാപിക്കും; കേന്ദ്ര ജീവനക്കാര്‍ക്ക് ലോട്ടറി!
- Travel
രാമനെ രാജാവായി ആരാധിക്കുന്ന ക്ഷേത്രം മുതല്‍ സ്വര്‍ണ്ണ ക്ഷേത്രം വരെ...ഇന്ത്യയിലെ രാമ ക്ഷേത്രങ്ങളിലൂടെ
- Lifestyle
വ്രതാനുഷ്ഠാന സമയത്ത് ആരോഗ്യത്തോടെ ഫിറ്റ്നസ് നിലനിര്‍ത്താന്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പരീക്ഷണയോട്ടം നടത്തി 2021 ടാറ്റ നെക്സോണ്‍; സ്പൈ ചിത്രങ്ങള്‍
സെഗ്മെന്റിലെ ജനപ്രിയമായ സബ്കോംപാക്ട് യുവികളില്‍ ഒന്നാണ് ടാറ്റ നെക്സണ്‍. എന്നിരുന്നാലും, അടുത്തിടെ കിയ സോനെറ്റ്, നിസാന്‍ മാഗ്നൈറ്റ് എന്നിവര്‍ എത്തിയതോടെ ശ്രേണിയില്‍ മത്സരം കടത്തു.

മത്സരം വലിയ തോതില്‍ വര്‍ദ്ധിച്ചതോടെ നെക്സണില്‍, ടാറ്റ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്. പൂനെയില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ഇപ്പോള്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

RDE (റിയല്‍ ഡ്രൈവിംഗ് എമിഷന്‍ സെറ്റപ്പ്) ഉപയോഗിച്ചാണ് എസ്യുവി പരീക്ഷണയോട്ടം നടത്തിയത്. അടുത്ത വര്‍ഷം അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന നെക്സോണിന്റെ ഡിസിടി വേരിയന്റായിരിക്കാം ഇതെന്നാണ് സൂചന. എന്നാല്‍ കമ്പനി ഔദ്യോഗികമായി ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല.
MOST READ: 2020-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച 5 സ്കൂട്ടറുകള്

ആള്‍ട്രോസിലും ഒരു ഡിസിടി ഗിയര്‍ബോക്സ് അവതരിപ്പിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നു, അത് ടര്‍ബോ വേരിയന്റില്‍ ലഭ്യമാക്കും. ഇതേ സജ്ജീകരണം തന്നെയാകും നെക്സണിനും ലഭിക്കുക.

വെറ്റ് ക്ലച്ച് ഡിസിടി യൂണിറ്റിലെ ഗിയര്‍-ഷിഫ്റ്റര്‍ ലുമാക്സ് വിതരണം ചെയ്യും. 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ റിവോട്രോണ്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന് ഉപയോഗിച്ച് 119 bhp കരുത്തും 170 Nm torque ഉം ആണ് നെക്സണ്‍ ഇതിനകം വാഗ്ദാനം ചെയ്തിരിക്കുന്നത്.
MOST READ: ഹെക്ടർ പ്ലസിന്റെ ഏഴ് സീറ്റർ പതിപ്പും വിപണിയിലേക്ക്; അവതരണം ജനുവരിയിലെന്ന് എംജി

1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ റിവോട്ടോര്‍ക്ക് ഡീസല്‍ എഞ്ചിന് 109 bhp കരുത്തും 260 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. രണ്ട് യൂണിറ്റുകളും 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് എഎംടി ഗിയര്‍ബോക്സ് ഉപയോഗിച്ച് വാഗ്ദാനം ചെയ്യുന്നു.

ടാറ്റ നെക്സണിന്റെ നിരയിലെ എഎംടി വേരിയന്റുകളെ മാറ്റിസ്ഥാപിക്കാന്‍ സാധ്യതയില്ല. വാസ്തവത്തില്‍, ഉയര്‍ന്ന-സ്പെക്ക് ട്രിമ്മുകളില്‍ മാത്രമേ ഡിസിടി വേരിയന്റുകള്‍ വാഗ്ദാനം ചെയ്യാന്‍ സാധ്യതയുള്ളൂ.
MOST READ: രണ്ട് വര്‍ഷത്തിനുള്ളില്‍ ടോള്‍ ബൂത്തുകള്‍ ഇല്ലാതാകും; പകരം ജിപിഎസ് സംവിധാനം

അതേസമയം ചെറിയ പതിപ്പുകളില്‍ എഎംടി ട്രാന്സ്മിഷന് വാഗ്ദാനം ചെയ്യുന്നത് തുടരും. ഡ്രൈവിംഗ് പ്രകടനവും ഓട്ടോമാറ്റിക് സൗകര്യവും ആഗ്രഹിക്കുന്നവര്‍ക്ക് ഡിസിടി വേരിയന്റുകള്‍ തെരഞ്ഞെടുക്കാം, അതേസമയം താങ്ങാവുന്ന വിലയില്‍ ഓട്ടോമാറ്റിക് സൗകര്യം ആഗ്രഹിക്കുന്നവര്‍ക്ക് എഎംടി വേരിയന്റിനായി പോകാം.

നെക്സണ്‍ ഡിസിടി, അനുബന്ധ മാനുവല്‍ വേരിയന്റുകളെ അപേക്ഷിച്ച് 1 ലക്ഷം രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ വില ഉയര്‍ന്നേക്കാം. മുന്‍നിര പെട്രോള്‍ മാനുവലിന് ഏകദേശം 12 ലക്ഷം രൂപയോളം വിലവരും. കിയ സോനെറ്റ് ഡിസിടി പെട്രോള്‍ ടര്‍ബോ ടോപ്പ് വേരിയന്റിനേക്കാള്‍ ഏകദേശം ഒരു ലക്ഷം രൂപയോളം കൂറവാണിത്.
MOST READ: ആൾട്രോസ് മുതൽ i20 വരെ; ഈ വർഷം വിപണിയിൽ എത്തിയ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകൾ

അടിമുടി മാറ്റത്തോടെയാണ് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ നെക്സോണിന്റെ ഫെയ്സ്ലിഫ്റ്റിനെ കമ്പനി അവതരിപ്പിക്കുന്നത്. പുതുക്കിയ ബമ്പറും, പരിഷ്കരിച്ച ബോണറ്റ് ഡിസൈനും പുതുക്കിയ ഹെഡ്ലാമ്പ് ക്ലസ്റ്ററുമാണ് പ്രധാന സവിശേഷത.

പൂര്‍ണമായും ഡിജിറ്റല്‍ ആയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ആണ് അകത്തളത്തിലെ പ്രധാന മാറ്റം. പുതിയ ഫ്ലാറ്റ് ബോട്ടം സ്റ്റിയറിങ് വീല്‍, കൂടുതല്‍ കണക്ടിവിറ്റി ഫീച്ചറുകള്‍ ഉള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് മറ്റ് സവിശേഷതകള്‍.

സണ്‍റൂഫ്, ഫാസ്റ്റ് മൊബൈല്‍ ചാര്‍ജര്‍, റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍, ക്രൂയിസ് കണ്ട്രോള് തുടങ്ങിയ ഫീച്ചറുകളും ടാറ്റ നെക്സോണില്‍ ഇടംപിടിച്ചിട്ടുണ്ട്.
Image Courtesy: Sidharth Bandewar