പുതുവര്‍ഷം കളറാക്കാന്‍ ടാറ്റ; മറീന ബ്ലൂ കളറില്‍ തിളങ്ങി ആള്‍ട്രോസ് ടര്‍ബോ

2021 ജനുവരിയോടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ആള്‍ട്രോസിന്റെ കരുത്തുറ്റ ടര്‍ബോ വേരിയന്റ് വിപണിയില്‍ എത്തുമെന്ന് ടാറ്റ വ്യക്തമാക്കി കഴിഞ്ഞു. പുതുവര്‍ഷത്തില്‍ ബ്രാന്‍ഡില്‍ നിന്നും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡല്‍കൂടിയാണിത്.

പുതുവര്‍ഷം കളറാക്കാന്‍ ടാറ്റ; മറീന ബ്ലൂ കളറില്‍ തിളങ്ങി ആള്‍ട്രോസ് ടര്‍ബോ

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വരാനിരിക്കുന്ന വേരിയന്റില്‍ മറീന ബ്ലൂ എന്ന പുതിയ നിറം കമ്പനി സമ്മാനിക്കും. ആള്‍ട്രോസ് ടര്‍ബോ പെട്രോള്‍ വേരിയന്റിനായുള്ള എക്‌സ്‌ക്ലൂസീവ് കളര്‍ ഓപ്ഷനായിരിക്കും ഇതെന്നും കമ്പനി അറിയിച്ചു.

പുതുവര്‍ഷം കളറാക്കാന്‍ ടാറ്റ; മറീന ബ്ലൂ കളറില്‍ തിളങ്ങി ആള്‍ട്രോസ് ടര്‍ബോ

ഹാച്ച്ബാക്കിന്റെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നപ്പോഴും ഈ നിറം കണ്ടെത്തിയിരുന്നു. ചിത്രത്തില്‍ നിന്ന്, പുതിയ കളര്‍ ഓപ്ഷന്‍ ഒഴികെ വാഹനത്തിന്റെ പുറംഭാഗത്ത് മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

MOST READ: പ്രതിദിന ഫാസ്ടാഗ് കളക്ഷന്‍ 80 കോടി കടന്നതായി ദേശീയപാതാ അതോറിറ്റി

പുതുവര്‍ഷം കളറാക്കാന്‍ ടാറ്റ; മറീന ബ്ലൂ കളറില്‍ തിളങ്ങി ആള്‍ട്രോസ് ടര്‍ബോ

എന്നിരുന്നാലും, അവതരണ വേളയില്‍ ആള്‍ട്രോസ് ടര്‍ബോയില്‍ വരുത്തിയ ചില ബാഹ്യ മാറ്റങ്ങള്‍ കമ്പനിക്ക് വെളിപ്പെടിയേക്കും. അലോയ് വീലുകള്‍, സ്‌മോക്ക്ഡ് ഹെഡ്‌ലാമ്പുകള്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടെ ബ്ലാക്ക് ഔട്ട് ട്രിമ്മുകള്‍ ഇതില്‍ ഉള്‍പ്പെടുമെന്നാണ് സൂചന.

പുതുവര്‍ഷം കളറാക്കാന്‍ ടാറ്റ; മറീന ബ്ലൂ കളറില്‍ തിളങ്ങി ആള്‍ട്രോസ് ടര്‍ബോ

അകത്ത്, സ്റ്റാന്‍ഡേര്‍ഡ് മോഡലിന് സമാനമായ ലേഔട്ടും ഫീച്ചറുകളും വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, സീറ്റുകള്‍ക്കും ഡാഷ്ബോര്‍ഡിനും ഒരു പുതിയ ബ്ലാക്ക് ഔട്ട് ഫിനിഷ് നിര്‍മ്മാതാക്കള്‍ സമ്മാനിച്ചേക്കും.

MOST READ: മാഗ്നൈറ്റ് കോംപാക്ട്-എസ്‌യുവി ഡെലിവറികൾ ആരംഭിച്ച് നിസാൻ

പുതുവര്‍ഷം കളറാക്കാന്‍ ടാറ്റ; മറീന ബ്ലൂ കളറില്‍ തിളങ്ങി ആള്‍ട്രോസ് ടര്‍ബോ

കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഇതിനോടകം തന്നെ വാഹനത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ടെയില്‍ലാമ്പിന് അടുത്തായി നല്‍കിയിരിക്കുന്ന ബാഡ്ജിംഗ് ആണ് ഇത് സംബന്ധിച്ച് സൂചനകള്‍ നല്‍കുന്നത്.

പുതുവര്‍ഷം കളറാക്കാന്‍ ടാറ്റ; മറീന ബ്ലൂ കളറില്‍ തിളങ്ങി ആള്‍ട്രോസ് ടര്‍ബോ

XT, XT (O), XZ and XZ (O) എന്നിങ്ങനെ നാല് വകഭേദങ്ങളിലാകും വാഹനം വിപണിയില്‍ എത്തുക. 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാകും വാഹനത്തിന് കരുത്ത് നല്‍കുക. ഈ എഞ്ചിന്‍ 5,500 rpm-ല്‍ 110 bhp കരുത്തും 1,500-5,500 rpm -ല്‍ 140 Nm torque ഉം സൃഷ്ടിക്കും.

MOST READ: ഇന്ത്യൻ വിപണിയിൽ ഏറ്റവും താങ്ങാനാവുന്ന റെനോ എസ്‌യുവിയാവാനൊരുങ്ങി കിഗർ

പുതുവര്‍ഷം കളറാക്കാന്‍ ടാറ്റ; മറീന ബ്ലൂ കളറില്‍ തിളങ്ങി ആള്‍ട്രോസ് ടര്‍ബോ

ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഈ എഞ്ചിന്‍ ബന്ധിപ്പിക്കും. ആള്‍ട്രോസ് ടര്‍ബോയ്ക്ക് ഓപ്ഷനായി ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുംലഭിക്കും. ഈ ഡിസിടി യൂണിറ്റ് പഞ്ച് പവര്‍ട്രെയിനില്‍ നിന്ന് ലഭ്യമാക്കും.

പുതുവര്‍ഷം കളറാക്കാന്‍ ടാറ്റ; മറീന ബ്ലൂ കളറില്‍ തിളങ്ങി ആള്‍ട്രോസ് ടര്‍ബോ

2020-ന്റെ തുടക്കത്തില്‍ ആള്‍ട്രോസ് ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കെത്തി. നിലവില്‍ ഇത് പെട്രോളിലും ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വിപണിയില്‍ ലഭ്യമാണ്.

MOST READ: പോളോ, വെന്റോ മോഡലുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

പുതുവര്‍ഷം കളറാക്കാന്‍ ടാറ്റ; മറീന ബ്ലൂ കളറില്‍ തിളങ്ങി ആള്‍ട്രോസ് ടര്‍ബോ

എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ടെയില്‍ലാമ്പ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഉള്‍ക്കൊള്ളുന്നു. മൗണ്ട് ചെയ്ത നിയന്ത്രണങ്ങളുള്ള ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും വാഹനത്തിന് ലഭിക്കും.

പുതുവര്‍ഷം കളറാക്കാന്‍ ടാറ്റ; മറീന ബ്ലൂ കളറില്‍ തിളങ്ങി ആള്‍ട്രോസ് ടര്‍ബോ

ആള്‍ട്രോസ് ടര്‍ബോയുടെ ലോഞ്ചില്‍ ഓട്ടോമാറ്റിക് പതിപ്പും അവതരിപ്പിക്കുമോ എന്നതില്‍ വ്യക്തതയില്ല. ഹ്യുണ്ടായി i20 ടര്‍ബോ പതിപ്പാകും ആള്‍ട്രോസ് ടര്‍ബോ പതിപ്പിന് വിപണിയില്‍ എതിരാളിയാകുക. നേരത്തെ വാഹനത്തിന്റെ വില സംബന്ധിച്ചും ഏതാനും വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

More from DriveSpark

Article Published On: Saturday, December 26, 2020, 11:31 [IST]
English summary
Tata Altroz Turbo-Petrol To Launch In Marina Blue Colour. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X